Search
  • Follow NativePlanet
Share
» »സ്വര്‍ണ്ണ‌ത്തില്‍ തീര്‍ത്ത ക്ഷേത്രം; തമിഴ്നാട്ടിലെ അത്ഭുതങ്ങളില്‍ ഒന്ന്

സ്വര്‍ണ്ണ‌ത്തില്‍ തീര്‍ത്ത ക്ഷേത്രം; തമിഴ്നാട്ടിലെ അത്ഭുതങ്ങളില്‍ ഒന്ന്

By Maneesh

സമ്പത്തിന്റെയും സമൃദ്ധിയുടേയും അടയാളം കൂടിയാണ് സ്വര്‍ണമെന്ന മഞ്ഞലോഹം. അതുകൊണ്ടാണ് സ്വര്‍ണ്ണത്തോട് ആളുകള്‍ക്ക് പ്രത്യേകമായ ഒരു മമത തോന്നുന്നതും. സ്വര്‍ണാഭരണങ്ങള്‍ മുതല്‍ സ്വര്‍ണ വിഗ്രഹങ്ങള്‍ വരെ, സ്വര്‍ണ്ണത്തില്‍ തീര്‍ത്ത എന്തിനോടും ആളുകള്‍ക്ക് ഒരു ആകര്‍ഷണമുണ്ട്. അപ്പോള്‍ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ക്ഷേത്ര‌ത്തെക്കുറിച്ച് കേട്ടലോ, അവിടെയൊന്ന് സന്ദര്‍ശിക്കാന്‍ തീ‌ര്‍ച്ചയായിട്ടും തോന്നും.

പഞ്ചാബിലെ ഹര്‍മന്ദിര്‍ സാഹിബ് എന്ന സുവര്‍ണ ക്ഷേത്രം കഴി‌ഞ്ഞാല്‍ സുവര്‍ ക്ഷേത്രം എന്ന് അറിയപ്പെടുന്ന വെല്ലൂരിലെ ക്ഷേത്രത്തേക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

പഞ്ചാബിലെ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിക്കാംപഞ്ചാബിലെ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിക്കാം

ശ്രീ ലക്ഷ്മി നാരയണി ക്ഷേത്രം

ശ്രീപുരം സുവര്‍ണ ക്ഷേത്രം എന്നാണ് വെല്ലൂരിലെ ലക്ഷ്മി നാരായണ ക്ഷേത്രം അറിയപ്പെടുന്നത്. ലക്ഷ്മിദേവിക്ക് സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന്റേ ഏറ്റവും വലിയ പ്രത്യേകത. അതിന്റെ ചുവര്‍ ചിത്രങ്ങള്‍ സ്വര്‍ണ പാളികളില്‍ കൊത്തിവച്ചിരിക്കുക്കുന്നു എന്നതാണ്.

സ്വര്‍ണ്ണ‌ത്തില്‍ തീര്‍ത്ത ക്ഷേത്രം; തമിഴ്നാട്ടിലെ അത്ഭുതങ്ങളില്‍ ഒന്ന്

Photo Courtesy: Dsudhakar555

സുവര്‍ണ ക്ഷേത്രം കണാന്‍ വെല്ലൂരിലേക്ക്

തമി‌ഴ്‌നാട്ടിലെ ഏറ്റവും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ ഒന്നാണ് വെല്ലൂര്‍. ബാംഗ്ലൂരില്‍ നിന്ന് 212 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വെല്ലൂരിലേക്ക് ചെന്നൈയില്‍ നിന്ന് 211 കിലോമീറ്റര്‍ ആണ് ദൂ‌‌രം. വെല്ലൂര്‍ നഗരത്തില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയുള്ള തിരുമലക്കോടിയിലാണ് ഈ ക്ഷേ‌ത്രം സ്ഥിതി ചെയ്യുന്നത്.

ക്ഷേത്ര സമുച്ഛയം

ഹരിതകാന്തി പടര്‍ന്ന് നില്‍ക്കുന്ന വലിയ ഒരു മലയുടെ മടിത്തട്ടിലായി, 100 ഏക്കര്‍ ചുറ്റളവില്‍ പരന്നുകിടക്കുന്ന സുന്ദരമായ സ്ഥാലത്താണ് ശ്രീ ലക്ഷ്മി നാരയണി ക്ഷേത്ര സമുച്ഛയം സ്ഥിതി ചെയ്യുന്നത്. സ്വര്‍ണം പൂശിയ പ്രധാന ക്ഷേത്രമാണ് ഇവിടുത്തെ ആകര്‍ഷണം. ക്ഷേത്ര ചുവരില്‍ കാണുന്ന ശില്‍പ്പങ്ങളൊക്കെ പൂര്‍ണമായും സ്വര്‍ണത്തിലാണ് നിര്‍മ്മിച്ചിരിക്കുന്ന‌ത്. സ്വര്‍ണം പൂശിയ ചെമ്പ് തകിടുകളിലാണ് ഈ ശില്‍പ്പവേലകളൊക്കെ നടത്തിയിട്ടുള്ളത്.

സ്വര്‍ണ്ണ‌ത്തില്‍ തീര്‍ത്ത ക്ഷേത്രം; തമിഴ്നാട്ടിലെ അത്ഭുതങ്ങളില്‍ ഒന്ന്

Photo Courtesy: Ashwin Kumar

നക്ഷത്ര ആകൃതിയിലുള്ള പാതയിലൂടെ സഞ്ചരിച്ച് വേണം സഞ്ചാരികള്‍ ‌പ്രധാന ക്ഷേത്രത്തില്‍ എത്തിച്ചേരാന്‍. ക്ഷേത്ര പരിസരത്തെ ഹരിത സമൃദ്ധി സഞ്ചാരികളുടെ കണ്ണുകള്‍ക്ക് സുന്ദരമായ കാഴ്ച ഒരുക്കുന്നുണ്ട്. പ്രധാന ക്ഷേത്രത്തിനു‌ള്ളിലായാണ് മഹാലക്ഷ്മിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്.

സ്വര്‍ണ്ണ‌ത്തില്‍ തീര്‍ത്ത ക്ഷേത്രം; തമിഴ്നാട്ടിലെ അത്ഭുതങ്ങളില്‍ ഒന്ന്

Photo Courtesy: Ag1707

ക്ഷേത്രത്തേക്കുറിച്ച് വിശദമായി വായിക്കാം

വെല്ലൂരിലെ മറ്റു കാഴ്ചകള്‍

നിരവധി ടൂറിസ്റ്റ് ആകര്‍ഷണങ്ങളുണ്ട് വെല്ലൂരില്‍. ഗ്രാനൈറ്റ് കൊണ്ട് ഉണ്ടാക്കിയിട്ടുള്ള കോട്ടകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ക്ലോക്ക് ടവര്‍, ഗവണ്‍മെന്റ് മ്യൂസിയം, ഫ്രഞ്ച് ബംഗ്ലാവ്, മുത്തുമണ്ഡപം തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് പ്രധാന കാഴ്ചകള്‍. വിശദമായി വായിക്കാം

സ്വര്‍ണ്ണ‌ത്തില്‍ തീര്‍ത്ത ക്ഷേത്രം; തമിഴ്നാട്ടിലെ അത്ഭുതങ്ങളില്‍ ഒന്ന്

Photo Courtesy: Bhaskaranaidu

വെല്ലൂര്‍ കോട്ട

വെല്ലൂര്‍ നഗര ഹൃദയത്തിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. പഴയ ബസ് സ്റ്റാന്‍ഡിന്റെ എതിര്‍ഭാഗത്താണിത്. പുരാവസ്തുവകുപ്പിന്റെ നടത്തിപ്പിലാണ് ഈ കോട്ട. ശ്രീജലകണ്‌ഠേശ്വര ക്ഷേത്രം വെല്ലൂര്‍ കോട്ടയ്ക്കുള്ളിലാണ്. ഒരു പള്ളിയും മോസ്‌കും ഗവണ്‍മെന്റ് മ്യൂസിയവുംമുത്തുമണ്ഡപവും ഇതിനടുത്തായുണ്ട്. ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിന്റെ സമയത്ത് ടിപ്പു സുല്‍ത്താന്‍ കുടുംബസമേതം താമസിച്ച ടിപ്പു മഹല്‍ ഈ കോട്ടയിലാണ്. ബ്രിട്ടീഷുകാര്‍ രാജകുടുംബങ്ങളെ തടവില്‍ പാര്‍പ്പിക്കാനായി ഈ കോട്ട ഉപയോഗിച്ചിരുന്നു. വിശദമായി വായിക്കാം

വെല്ലൂരിന് സമീപത്തെ ടൂറിസ്റ്റ് കേന്ദ്ര‌‌ങ്ങള്‍ പ‌രിചയപ്പെടാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X