Search
  • Follow NativePlanet
Share
» »ശശികലയെ പോലെ നിങ്ങൾക്കും ജയിലിൽ കിടക്കാം; വെറും 500 രൂപ മാത്രം!

ശശികലയെ പോലെ നിങ്ങൾക്കും ജയിലിൽ കിടക്കാം; വെറും 500 രൂപ മാത്രം!

ജയിൽ ജീ‌വിതം എന്താണെന്ന് അറിയാൻ സഞ്ചാരികൾ‌ക്കും ചില ജയിലുകളിൽ അവസരമുണ്ട്

By Anupama Rajeev

മഹാ‌ത്മാഗാന്ധി മുതൽ ‌വൈക്കം മുഹമ്മദ് ബഷീർ ‌വരെയുള്ള നിരവധി മഹാന്മാർ ജയിലിൽ കിടന്നിട്ടുള്ളവരാണ്. എന്നാൽ അവരൊ‌ന്നും ക്രിമിനലുകളായിരുന്നില്ല. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിട്ടായിരുന്നു അവരുടെ ജയിൽവാസങ്ങൾ.

എന്നാൽ സ്വാതന്ത്ര്യത്തിന് ശേഷം രാഷ്ട്രീയക്കാ‌രിൽ ചില അഴിമതിക്കാരും ക്രിമിനലുകളുമായി മാറി. അഴിമതി‌യിൽ ശിക്ഷിക്കപ്പെടുന്ന രാഷ്ട്രീയക്കാരുടെ സുഖവാസ കേന്ദ്രമായി ജയിൽ മാറി. ഏറ്റവും ഒടുവിൽ ശശികല ജയിലിലേക്ക് പോകുമ്പോൾ ജയിൽ ജീവിതം വീണ്ടും ചർച്ച വിഷയമാകുകയാണ്.

ജയിൽ ജീ‌വിതം എന്താണെന്ന് അറിയാൻ സഞ്ചാരികൾ‌ക്കും ചില ജയിലുകളിൽ അവസരമുണ്ട്. ശശികലയെ പോലെ ജയിലിൽ കിടക്കാൻ ആഗ്രഹിക്കുന്നവർ ക്രിമിനൽ കുറ്റങ്ങളൊന്നും ചെയ്യേണ്ട വെറും 500 രൂപ നൽകിയാൽ മതി.

ഒരു നാൾ ജയിൽ

ഒരു നാൾ ജയിൽ

ഒരു ‌ദിവ‌സത്തേക്ക് നിങ്ങൾക്ക് നിങ്ങളുടെ സ്വാതന്ത്ര്യം തുറ‌ങ്കിലടയ്ക്കാ‌ൻ ആഗ്രഹമുണ്ടെങ്കിൽ നിങ്ങ‌ളെ കാത്ത് ഒ‌രു ജയിൽ വാതിൽ കവാടം തുറന്ന് കാത്തിരിക്കുന്നുണ്ട്. നിങ്ങൾ അകത്തേക്ക് പ്രവേശിച്ചയുടെ നി‌ങ്ങൾ ഒരു ജയിൽപുള്ളിയാകും.

Photo Courtesy: Simply CVR

ജയിൽ‌പുള്ളി

ജയിൽ‌പുള്ളി

ജയിലിന് അകത്തേക്ക് കയറുമ്പോൾ തന്നെ നിങ്ങളുടെ കയ്യിലു‌ള്ളതെല്ലാം ഒന്നൊന്നായി ജയിൽ അധികൃതർ അഴിച്ച് മാറ്റും. നിങ്ങളുടെ പേന, നിങ്ങളുടെ വാച്ച്, മൊബൈൽ ഫോൺ നിങ്ങളുടെ വസ്ത്രങ്ങൾ മാറ്റി ജ‌യിൽ വസ്ത്രങ്ങൾ ധരിക്കാൻ നൽകും ഒടുവിൽ അവർ നിങ്ങളെ ‌തുറങ്കിലടയ്ക്കും.

Photo Courtesy: Alexander C. Kafka

ഇരു‌ട്ടറയിലേക്ക്

ഇരു‌ട്ടറയിലേക്ക്

ജയിലിലെ വീതികുറഞ്ഞ നീണ്ട ഇടനാഴിയിലൂടെ അവർ നിങ്ങളെ കൊണ്ടുപോയി. ഇടനാഴിയുടെ അങ്ങേയറ്റത്തെ പ്രകാശം കുറ‌ഞ്ഞ ഇരുണ്ട അറയിലേക്ക് ജയിൽ അ‌ധികൃതർ കൊണ്ടുപോകുമ്പോൾ നിങ്ങൾ ജയിൽ ജീവിതം അനുഭവിച്ച് തുടങ്ങുകയായിരിക്കും.
Photo Courtesy: Mohanatnow

ജയിൽ ടൂറിസം

ജയിൽ ടൂറിസം

എന്താ‌ണ് ജയിൽ ടൂറിസം എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരമാണ് നേരത്തെ പറഞ്ഞ കാര്യങ്ങൾ. ഈ കാര്യങ്ങളൊക്കെ കേട്ടപ്പോൾ ഇങ്ങനെ ഒരു ജയിലിൽ ഒ‌രു ദിവസം കഴിയണമെന്ന് ആഗ്രഹം തോന്നുന്നുണ്ടെങ്കിൽ തുടർന്ന് വായിക്കാം.
Photo Courtesy: Simply CVR

എവിടെയാണാ ജയിൽ

എവിടെയാണാ ജയിൽ

തെ‌ലങ്കാനയിലെ മേഡക്കിന് സമീപം സങ്കാറെഡി ജില്ലയിലെ സങ്കാറെഡി ടൗണിലെ പഴയ ജില്ലാ സെൻട്രൽ ജയിലിൽ ആണ് സഞ്ചാരികൾക്ക് ഈ അവസം ഒരുക്കുന്നത്. 2016 ആഗസ്റ്റ് മുതൽ ആണ് സഞ്ചാ‌രികൾക്ക് നവ്യ അനു‌ഭവം നൽകു‌ന്ന ഈ ടൂറിസം ആരംഭിച്ചത്.
Photo Courtesy: Pranayraj1985

ചെലവ്

ചെലവ്

500 രൂപയാണ് ഒരു ദിവസം ജയിലിൽ താമസിക്കാനുള്ള ടിക്കറ്റ് നിരക്ക്. ജയിൽ വസ്ത്രങ്ങൾ ധരിച്ച് ജയിൽ ഭക്ഷണം കഴിക്കാൻ സമ്മതമുള്ളവർക്ക് മാത്രമാണ് ഈ അവസരം.
Photo Courtesy: Pranayraj1985

സങ്കാറെഡി

സങ്കാറെഡി

ഹൈദരബാദിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള സങ്കാറെഡി ടൂറിസ്റ്റ് ഭൂപടത്തിൽ ഉൾപ്പെട്ട ഒരു സ്ഥലമേയല്ല. ഇവിടെ സ്ഥിതി ചെയ്യുന്ന 220 വർഷം പഴക്കമുള്ള ജയിലും ജയിലിലെ മ്യൂസിയവുമാണ് ഏക ആകർഷണം.
Photo Courtesy: Pranayraj1985

പുതിയ ആശയം

പുതിയ ആശയം

ഇത് ‌സഞ്ചാരികളെ ഒ‌ട്ടും ആകർഷിപ്പിക്കുന്നില്ല എന്ന് മനസിലാക്കിയാണ് ജയിൽ അധികൃതർ പുതിയ ഒരു ആശയവുമായി വന്നത്. എന്നാൽ ഇതും സഞ്ചാരികളെ അത്രയും ആകർഷിപ്പിക്കുന്ന ആശമയല്ല.
Photo Courtesy: Pranayraj1985

മേഡക്കിനേക്കുറിച്ച്

മേഡക്കിനേക്കുറിച്ച്

സങ്കാറെഡി ജയിൽ സന്ദർശിക്കുന്നവർക്കുള്ള അടുത്തുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രം മേഡക് ആണ്.
തലസ്ഥാന നഗരമായ ഹൈദരാബാദില്‍ നിന്ന്‌ 100 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മേഡക്കിലെത്താം. ചരിത്രപരമായി വളരെയധികം പ്രാധാന്യമുള്ള പട്ടണമാണ്‌ മേഡക്ക്‌. മേഡക്കിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പ‌രിചയപ്പെടാം
Photo Courtesy: Ljuboje

01. എഡുപായല ദുര്‍ഗാ ഭവാനി ഗുഡി

01. എഡുപായല ദുര്‍ഗാ ഭവാനി ഗുഡി

എഡുപായല ദുര്‍ഗാ ഭവാനി ഗുഡിയിലെ പ്രധാന പ്രതിഷ്‌ഠ ദുര്‍ഗാ ഭവാനി ദേവിയാണ്‌. മേഡക്‌ പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം മഹാരാഷ്ട്ര, കര്‍ണ്ണാടക സംസ്ഥാനങ്ങള്‍ക്ക്‌ വളരെ അടുത്താണ്‌.
Photo Courtesy: Msurender

പാറക്കൂട്ടങ്ങൾ

പാറക്കൂട്ടങ്ങൾ

ക്ഷേത്രത്തിന്‌ പുറമെ ഇവിടെ കാണുന്ന പ്രകൃതിദത്ത ശിലാരൂപങ്ങളും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്‌. മഞ്ചീരനദി ഇവിടെ വച്ചാണ്‌ ഏഴായി പിരിയുന്നത്‌. എഡുപായല എന്ന തെലുങ്ക്‌ വാക്കിനര്‍ത്ഥം ഏഴു നദികള്‍ എന്നാണ്‌.

ഐതിഹ്യം

ഐതിഹ്യം

അര്‍ജ്ജുനന്റെ പൗത്രനായ ജനമേജ്യ രാജാവ്‌ തന്റെ അച്ഛനെ ശാപത്തില്‍ നിന്ന്‌ രക്ഷിക്കാനായി സര്‍പ്പയാഗം നടത്തിയെന്നും ഇപ്പോള്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത്‌ വച്ചാണ്‌ യാഗം നടത്തിയതെന്നുമാണ്‌ ഐതിഹ്യം. പാലം നിര്‍മ്മിക്കാനായി മഞ്ചീര നദിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ വന്‍ ചാമ്പല്‍കൂമ്പാരം കണ്ടതായും പറയപ്പെടുന്നു.

ജടര

ജടര

ശിവരാത്രിയോട്‌ അനുബന്ധിച്ച്‌ ഇവിടെ നടക്കുന്ന മേളയാണ്‌ ജടര. ഈ മേളയില്‍ പങ്കെടുക്കുന്നതിനായി അയല്‍സംസ്ഥാനങ്ങളായ കര്‍ണ്ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള ഭക്തര്‍ ഉള്‍പ്പെടെ ലക്ഷങ്ങള്‍ ഇവിടേക്ക്‌ ഒഴുകും.

02. മേട‌ക് കോട്ട

02. മേട‌ക് കോട്ട

മേടക്കിനെ ആക്രമണങ്ങളില്‍ നിന്ന്‌ സംരക്ഷിക്കുന്നതിനായി കക്കാത്തിയ രാജവംശത്തില്‍ പെട്ട രാജാക്കന്മാര്‍ നിര്‍മ്മിച്ചതാണ്‌ പൗരാണികമായ മേടക്‌ കോട്ട. ഹൈദരാബാദില്‍ നിന്ന്‌ 100 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മേടക്‌ ജില്ലയിലാണ്‌ കോട്ട. പന്ത്രണ്ടാം നൂറ്റാണ്ടില്‍ പ്രതാപ്‌ രുദ്ര രാജാവാണ്‌ ഈ കോട്ട നിര്‍മ്മിച്ചതെന്ന്‌ വിശ്വസിക്കപ്പെടുന്നു. മേതുകദുര്‍ഗമെന്നും ഇത്‌ അറിയപ്പെടുന്നുണ്ട്‌.
Photo Courtesy: Varshabhargavi

ചരിത്രം

ചരിത്രം

കക്കാത്തിയ ഭരണാധികാരികളുടെയും പിന്നീട്‌ അധികാരത്തില്‍ വന്ന കുത്തുബ്‌ ഷാഹികളുടെയും അധികാരകേന്ദ്രമായി കോട്ട പ്രവര്‍ത്തിച്ചു. കുത്തുബ്‌ ഷാഹി ഭരണാധികാരികള്‍ പതിനേഴാം നൂറ്റാണ്ടില്‍ കോട്ടയ്‌ക്കകത്ത്‌ പള്ളിയും ധാന്യപ്പുരകളും നിര്‍മ്മിച്ചു. ചിത്രപരമായ പ്രാധാന്യത്തിന്‌ പുറമേ കോട്ടയ്‌ക്ക്‌ പുരാവസ്‌തുശാസ്‌ത്ര പരമായ പ്രാധാന്യം കൂടിയുണ്ട്‌.
Photo Courtesy: Varshabhargavi

മേടക്ക് കാണാം

മേടക്ക് കാണാം

പ്രദേശവാസികള്‍ക്ക്‌ ഈ കോട്ട അഭിമാനത്തിന്റെ പ്രതീകമാണ്‌. പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച 3.2 മീറ്റര്‍ നീളമുള്ള ഒരു പീരങ്കി കോട്ടയിലുണ്ട്‌. കോട്ടയില്‍ നിന്നാല്‍ മേടക്‌ പട്ടണത്തിന്റെ സമഗ്രമായ കാഴ്‌ച ലഭിക്കും. സഞ്ചാരികള്‍ക്ക്‌ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്‌ ഈ നഗരക്കാഴ്‌ച സമ്മാനിക്കുന്നത്‌.
Photo Courtesy: Varshabhargavi

03. പാപിഹിൽസ്

03. പാപിഹിൽസ്

തെലങ്കാനയിലെ പാപ്പികൊണ്ടലു അഥവാ പാപ്പി ഹില്‍സ്‌ പ്രകൃതി രമണീയത കൊണ്ട്‌ കാശ്‌മീരിനോട്‌ കിടപിടിക്കുന്നതാണ്‌. മേടക്‌ പട്ടണത്തിന്‌ സമീപത്തായി സ്ഥിതി ചെയ്യുന്ന പാപ്പികൊണ്ടലു ഖമ്മം, ഈസ്റ്റ്‌ ഗോദാവരി, വെസ്‌റ്റ്‌ ഗോദാവരി ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു.
Photo Courtesy: Adityamadhav83

പാപ്പികൊണ്ടലു

പാപ്പികൊണ്ടലു

ആദ്യകാലങ്ങളില്‍ ഈ മലനിരകള്‍ പാപ്പികൊണ്ടലു എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. തെലുങ്കില്‍ വിഭജനം എന്നാണ്‌ ഇതിന്റെ അര്‍ത്ഥം. ഗോദാവരി നദിയെ വിഭജിക്കുന്നതിനാലാണ്‌ ഈ മലനിരകള്‍ക്ക്‌ പാപ്പികൊണ്ടലു എന്ന പേര്‌ ലഭിച്ചത്‌. മലനിരകളുടെ വിഹഗവീക്ഷണം പെൺകു‌ട്ടികൾ തലമുടി പിന്നി അനുസ്‌മരിപ്പിക്കുന്നതാണ്‌. അതിനാലാണ്‌ മലനിരകള്‍ക്ക്‌ ഈ പേര്‌ ലഭിച്ചതെന്നും വിശ്വസിക്കപ്പെടുന്നു.
Photo Courtesy: Dineshthatti

വെള്ള‌ച്ചാട്ടം

വെള്ള‌ച്ചാട്ടം

മുനിവാട്ടത്തെ മനോഹരമായ വെള്ളച്ചാട്ടം ഈ മലനിരയിലെ പ്രശസ്‌തമായ വിനോദസഞ്ചാര കേന്ദ്രമാണ്‌. ശാന്തവും സ്വച്ഛന്തവുമായ അന്തരീക്ഷമുള്ള ആദിവാസി മേഖലയിലാണ്‌ ഈ വെള്ളച്ചാട്ടം. പ്രകൃതിയുമായി ഇഴുകി ചേരുന്നതിനായാണ്‌ അധികം സഞ്ചാരികളും ഇവിടെയെത്തുന്നത്‌. ഇവിടെയുള്ള ആദിവാസികള്‍ സഞ്ചാരികള്‍ക്ക്‌ ഒരു വിധ പ്രശ്‌നങ്ങളും സൃഷ്ടിക്കാത്തവരും സമാധാന പ്രിയരുമാണ്‌.
Photo Courtesy: Dineshthatti

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ഭദ്രാചലത്തുനിന്നോ രാജമുണ്ട്രിയില്‍ നിന്നോ ബോട്ട്‌ മാര്‍ഗ്ഗം പാപ്പികൊണ്ടലുവില്‍ എത്താം. ഇവിടെ എത്തിച്ചേരാനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗമാണിത്‌. പാപ്പികൊണ്ടലു സസ്യജന്തുജാലങ്ങളുടെ വൈവിധ്യം കൊണ്ട്‌ സമ്പന്നമാണ്‌. പാപ്പികൊണ്ടലു വന്യമൃഗസങ്കേതത്തില്‍ വിവിധതരം പക്ഷികള്‍ക്ക്‌ പുറമെ കടുവകള്‍, പുള്ളിപ്പുലികള്‍, മാനുകള്‍, കഴുതപ്പുലികള്‍, കുറുക്കന്മാര്‍, പുള്ളിമാനുകള്‍ എന്നിവയെയും കാണാം.
Photo Courtesy: kiran kumar

04. പോചാ‌രം

04. പോചാ‌രം

ഹൈദരാബാദില്‍ നിന്ന്‌ 115 കിലോമീറ്ററും മേഡക്കില്‍ നിന്ന്‌ 15 കിലോമീറ്ററും സഞ്ചരിച്ചാല്‍ പോച്ചാരം വന്യമൃഗസംരക്ഷണകേന്ദ്രത്തില്‍ എത്താം. ഇവിടേക്ക്‌ സര്‍ക്കാര്‍ വാഹനങ്ങളൊന്നും സര്‍വ്വീസ്‌ നടത്തുന്നില്ല. സ്വകാര്യ ബസുകളിലോ മറ്റു സ്വകാര്യ വാഹനങ്ങളിലോ ഇവിടെ എത്താം.
Photo Courtesy: J.M.Garg

നൈസാമുമാരുടെ വേട്ട സ്ഥലം

നൈസാമുമാരുടെ വേട്ട സ്ഥലം

പണ്ടുകാലത്ത്‌ ഹൈദരാബാദിലെ നിസാമുമാര്‍ ഇവിടെ വേട്ടയ്‌ക്ക്‌ എത്തിയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഈ പ്രദേശം വന്യമൃഗങ്ങളുടെ സംരക്ഷണകേന്ദ്രമാക്കി മാറ്റി. അല്ലൈര്‍ അണക്കെട്ട്‌ നിര്‍മ്മാണത്തോട്‌ അനുബന്ധിച്ച്‌ ഉണ്ടാക്കിയ പോച്ചാരം തടാകത്തിന്റെ പേരാണ്‌ ഇതിനും നല്‍കിയിരിക്കുന്നത്‌.
Photo Courtesy: J.M.Garg

Read more about: telangana ശശികല
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X