Search
  • Follow NativePlanet
Share
» »‌ജെല്ലിക്കെട്ട്: കാളകളുമായുള്ള ജീവന്മരണപ്പോരാട്ടം

‌ജെല്ലിക്കെട്ട്: കാളകളുമായുള്ള ജീവന്മരണപ്പോരാട്ടം

By Maneesh

കാളകള്‍ക്കൊപ്പം ഒരു ആഘോഷം; ഉശിരുള്ളവര്‍ക്ക് പങ്കെടുക്കാം, അല്ലാത്തവര്‍ക്ക് മാറിനിന്ന് കാഴ്ചകള്‍ കാണാം. അതാണ് ജെല്ലിക്കെട്ട്. മനുഷ്യന്‍ തന്റെ കരുത്ത് കൊണ്ട്, വീറോടെ നില്‍ക്കുന്ന കാളകളേ നിലംപരിശാക്കുമ്പോള്‍ കാഴ്ച്ചക്കാരായവര്‍ക്ക് ആവേശം കൂടും. ആര്‍പ്പ് വിളിയുടെ ആരവം ഉയരും. നേരെ മറിച്ചാണ് സംഭവിച്ചതെങ്കിലോ. ഇത് വെറും കാഴ്ചയല്ല. ജീവന്മരണ പോരാട്ടങ്ങളുടെ കാഴ്ച.

പരമ്പരാഗതമായി തമിഴ്‌നാട്ടിലെ ജനങ്ങള്‍ കൊണ്ടാടുന്ന ഒരു വിനോദമാണ് ജെല്ലിക്കെട്ട്. തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ പൊങ്കല്‍ നാളുകളിലാണ് ഈ വിനോദം നടക്കുന്നത്. മൂന്ന് ദിവസം കൊണ്ടാടുന്ന പൊങ്കല്‍ ഉത്സവത്തിലെ മാട്ടുപൊങ്കല്‍ നാളിലാണ് ഈ വന്യ വിനോദം അരങ്ങേറുന്നത്.

നാണയക്കിഴി എന്ന് അര്‍ത്ഥം വരുന്ന സല്ലികാശ് എന്ന തമിഴ് വാക്കില്‍ നിന്നാണ് ജെല്ലിക്കെട്ട് എന്ന പേരുണ്ടായെതെന്നാണ് പറയപ്പെടുന്നത്. നാണയങ്ങള്‍ അടങ്ങിയ കിഴിക്കെട്ട് കാളയുടെ കൊമ്പില്‍ കെട്ടിയിടും. ഈ കാളയെ കീഴ്‌പ്പെടുത്തുന്നയാള്‍ക്ക് ഈ നാണയക്കിഴി സ്വന്തമാക്കാം എന്നാണ് കളിയുടെ നിയമം.

പോര്‍വീര്യമുള്ള കാളകളെയാണ് ജെല്ലിക്കെട്ടിന് ഉപയോഗിക്കുന്നത്. ഇതിനായി കാളകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നു. ഈ കാളകളോടാണ് മനുഷ്യര്‍ പോരാടേണ്ടത്. ഇതാണ് ഈ കാളപ്പോരിനെ ഏറ്റവും ത്രില്ലടിപ്പിക്കുന്നതും.

മൂന്ന് തരത്തിലുള്ള ജെല്ലിക്കെട്ടുകളാണ് തമിഴ്‌നാട്ടില്‍ അരങ്ങേറാറുള്ളത്. വടിമഞ്ചു വീരാട്ട്, വായേലി വീരാട്ട്, വടം മഞ്ചു വീരാട്ട് എന്നിവയാണ് അവ.

വടി മഞ്ചു വീരാട്ട്

മധുര, പുതുകോട്ട, തേനി, തഞ്ചാവൂര്‍, സേലം എന്നീ ജില്ലകളിലാണ് ഈ രീതിയിലുള്ള ജെല്ലിക്കെട്ട് അരങ്ങേറാറുള്ളത്. ജെല്ലിക്കെട്ടുകളില്‍ വച്ച് ഏറ്റവും അപകടം നിറഞ്ഞ ജെല്ലിക്കെട്ടാണ് ഇത്. തുറന്ന് വിട്ട കാളയുടെ പൂഞ്ഞയില്‍ ഒരാള്‍ പിടിച്ച് കയറും. ഈ സമയം കാള അയാളെ കുലുക്കി താഴെയിടാന്‍ ശ്രമിക്കും. ചിലസമയങ്ങളില്‍ കുടഞ്ഞ് താഴെയിട്ട് കാള അയാളെക്കുത്തിക്കൊല്ലാന്‍വരെ ശ്രമിക്കും. എന്നാല്‍ കാളയുടെ ആക്രമത്തെ ചെറുത്ത് നിശ്ചത ദൂരം താണ്ടുന്നവരാണ് വിജയി ആകുന്നത്.

വായേലി വീരാട്ട്

ശിവഗംഗ, മാനാമധുര, മധുര തുടങ്ങിയ ജില്ലകളിലാണ് ഈ രീതിയിലുള്ള ജെല്ലിക്കെട്ട് അരങ്ങേറുന്നത്. തുറസായ സ്ഥലത്തേക്ക് കാളയെ അഴിച്ച് വിടുകയാണ്. അത് അതിന് ഇഷ്ടമുള്ള സ്ഥലത്തേക്ക് ഓടിപ്പോകും. മിക്കവാറും കാളകളും ആളുകള്‍ ഉള്ളഭാഗത്തേക്ക് വരാറില്ല. എന്നാല്‍ ചില കാളകള്‍ എവിടേയും പോകാതെ അവിടെ തന്നെ നിലയുറപ്പിക്കും. കാളയുടെ അടുത്ത് ചെല്ലുന്നവരെ ആക്രമിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള കാളകളാണ് ഈ ജെല്ലിക്കെട്ടിലെ ആകര്‍ഷണം.

വടം മഞ്ചു വീരാട്ട്

അന്‍പത് അടി നീളത്തില്‍ ഉള്ള കയറില്‍ കെട്ടിയിടുന്ന കാളയാണ് ഈ ജെല്ലിക്കെട്ടിലെ പ്രധാന ആകര്‍ഷണം. 7 മുതല്‍ ഒന്‍പത് വരെ അംഗങ്ങളുള്ള ആളുകള്‍ ഈ കാളയെ കീഴടക്കാന്‍ ശ്രമിക്കുന്നതാണ് കളി. ജെല്ലിക്കെട്ടുകളിലെ ഏറ്റവും സുരക്ഷിതമായ ഇനം ഇതാണ്.

ജെല്ലിക്കെട്ട് അരങ്ങേറാറുള്ള തമിഴ്‌നാട്ടിലെ പ്രശസ്തമായ സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. (ജെല്ലിക്കെട്ട് ഇപ്പോള്‍ നിരോധിക്കപ്പെട്ടിരിക്കുയാണ്)

അളഗനല്ലൂർ

അളഗനല്ലൂർ

തമിഴ്നാട്ടിലെ മധുര ജില്ലയിലാണ് അളഗനല്ലൂർ എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്.

Photo: Iamkarna

തിരുവപ്പുർ

തിരുവപ്പുർ

തമിഴ്നാട്ടിലെ പുതുകോട്ട ജില്ലയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

Photo: Amshudhagar

കൊണ്ടളാംപട്ടി

കൊണ്ടളാംപട്ടി

തമിഴ്നാട്ടിലെ സേലം ജില്ലയിലെ ഒരു പ്രാദേശിക സ്ഥലമാണ് കൊണ്ടളാംപട്ടി

Photo: Amshudhagar

തമ്മാംപട്ടി

തമ്മാംപട്ടി

തമിഴ്നാട്ടിലെ സേലം ജില്ലയിൽ ഗംഗാവല്ലി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു നഗര പഞ്ചായത്താണ് തമ്മാംപട്ടി. പച്ചമലയ്ക്കും കൊല്ലിമലയ്ക്കും ഇടയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്

Photo: Thaya nanth

പാ‌ലം‌മേട്

പാ‌ലം‌മേട്

തമിഴ്നാട്ടിലെ മധുര ജില്ലയിൽ മധുരയ്ക്ക് അടുത്താണ് പാലംമേട് എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്.

Photo: Mahendrabalan

ശ്രാവയൽ

ശ്രാവയൽ

തമിഴ്നാട്ടിലെ കാരക്കുടിക്ക് അടുത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്
Photo: Justinvijesh

കണ്ടുപ്പട്ടി

കണ്ടുപ്പട്ടി

തമിഴ്നാട്ടിലെ ശിവഗംഗയ്ക്ക് അടുത്തായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
Photo: Selvam4win

വേന്താൻപട്ടി

വേന്താൻപട്ടി

തമിഴ്നാട്ടിലെ പുതുകോട്ട ജില്ലയില പൊന്നമരാവതിക്ക് അടുത്തായാണ് വേന്താൻപട്ടി എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്.
Photo: H. Grobe

പല്ലവരയാൻപ്പട്ടി

പല്ലവരയാൻപ്പട്ടി

തമിഴ്നാട്ടിലെ തേനിജില്ലയിലെ കമ്പത്തിനടുത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

Photo: எஸ்ஸார்

ആവണിയപുരം

ആവണിയപുരം

തമിഴ്നാട്ടിലെ മധുരജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയാണ് ആവണിയപുരം. മധുര ഏയർപോർട്ടിലേക്ക് പോകുന്നവഴി ഈ സ്ഥലം കാണാം

Photo: Djoemanoj

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X