Search
  • Follow NativePlanet
Share
» »ചരിത്രം പ്രൗഢിയോടെ ഉറങ്ങുന്ന ജുനാഗഡ്.

ചരിത്രം പ്രൗഢിയോടെ ഉറങ്ങുന്ന ജുനാഗഡ്.

സഞ്ചാരികളും ചരിത്രാന്വേഷകരും ഒരുപോലെ മറന്നുപോയ ജുനാഗഡിനെ അറിയാം...

By Elizabath

ചരിത്രകഥകള്‍ ഒരുപാട് ഉറങ്ങിക്കിടക്കുന്ന ഒരിടം. പഴയ കോട്ട എന്നര്‍ഥം വരുന്ന ഗുജറാത്തിലെ ജുനാഗഡിന് പറയുവാന്‍ ഏറെയുണ്ട്. അടിച്ചമര്‍ത്തലുകളുടെയും ആധിപത്യത്തിന്റെയും കാഹള ധ്വനികളുടെയുമൊക്കെ ഒരിക്കലും മറക്കാത്ത വീരഗാഥകള്‍.

ജുനാഗഡ് എന്ന വാക്കിനു പിന്നില്‍ ചരിത്രത്തെയും ആധിപത്യത്തെയും സൂചിപ്പിക്കുന്ന കഥകളാണുള്ളത്. പഴയ കോട്ട എന്നാണ് അര്‍ഥമെന്ന ചിലര്‍ പറയുമ്പോള്‍ ഗ്രീക്ക് അധിപത്യത്തിന്റെ സൂചനയാണിതെന്നാണ് മറ്റൊരു ഭാഷ്യം. ഗ്രീക്കുകാരെ സൂചിപ്പിക്കുന്ന യോന എന്ന വാക്കില്‍ നിന്നും യോനാഗഡും അതിന്‍ നിന്നും ജുനാഗഡും വന്നതാണത്രെ.
സംസ്‌കാരങ്ങളുടെ സങ്കലനത്താല്‍ ഏറെ ശ്രദ്ധിക്കപ്പെടേണ്ട ഒരിടമാണ് ഗുജറാത്തിലെ ജുനാഗഡ്. പുരാതന കാലത്ത് ഗ്രീക്കുകാരുമായുണ്ടായിരുന്ന ബന്ധങ്ങള്‍ ഇതിന് തെളിവായി സ്വീകരിക്കാം.

കോട്ടകളുടെ നഗരം

ചരിത്രത്തെ കുറിക്കുന്ന കോട്ടകളുടെ ഒരു സംഗമഭൂമിയാണ് ജുനാഗഡെന്ന് നിസംശയം പറയാം. അത്രയധികമുണ്ട് ഇവിടുത്തെ കോട്ടകളുടെ എണ്ണം. കാലപ്പഴക്കത്തില്‍ നശിച്ചവയും വേണ്ടത്ര സംരക്ഷണമില്ലാതെ തകര്‍ന്നവയും ഉള്‍പ്പെടെയുള്ള കോട്ടകള്‍ കഴിഞ്ഞ കാലത്തിന്റെ മഹത്തായ പാരമ്പര്യത്തിലേക്കാണ് വിരല്‍ ചൂണ്ടുക.
ഒത്തിരിയേറെ രാജവംശങ്ങളുടെ ഭരണത്തിന്‍ കീഴിലൂടെ കടന്നുപോയതിന്റെ ചരിത്രങ്ങള്‍ ജുനാഗഡിനു പറയുവാനുണ്ട്. രജപുത്ര രാജവംശം മുതല്‍ മുഗള്‍, ഡല്‍ഹിയിലെ രാഗിദാര്‍, ബാബി വംശത്തിലെ നവാബുമാര്‍ തുടങ്ങി പ്രബലരായ ഒട്ടനേകം ഭരണാധികാരികളുടെ കയ്യിലൂടെ കടന്നുപോയ ജുനാഗഡ് ചരിത്രത്തില്‍ പ്രൗഡിയോടെ നില്ക്കുകയാണ്.

ചരിത്രവിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ഇവിടെയുണ്ട്.
നഗരത്തിലേക്കുള്ള പ്രവേന കവാടത്തിനു മുന്നില്‍ നിന്നു മുതല്‍ ചരിത്രത്തിലേക്കാണ് യാത്ര. മായി ഗദ്ദേജി എന്നാണ് കവാടം അറിയപ്പെടുന്നത്. അതിനടുത്തായി ഒരു മസ്ജിദും കുറച്ച് ശവകുടീരങ്ങളും കാണാന്‍ സാധിക്കും.മസ്ജിദുകളും മഖ്ബറകളും ഇതിനടുത്ത് കാണാന്‍ സാധിക്കും. സാങ്കേതിക മേന്‍മയാലും നിര്‍മ്മാണത്തിലെ പൂര്‍ണ്ണതയാലും ആരേയും അമ്പരപ്പിക്കുന്ന വിധത്തിലാണ് ഇതിന്റെയൊക്കെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
ബുദ്ധ വിശ്വാസങ്ങള്‍ക്കും ഹൈന്ദവ വിശ്വാസങ്ങളും ഇവിടെ പ്രബലമായി ഉണ്ടായിരുന്നു എന്നതിനുള്ള തെളിവുകളായി നിരവധി സ്ഥലങ്ങള്‍ ഇവിടെയുണ്ട്. അശോക ചക്രവര്‍ത്തിയുടെ ശാസനങ്ങള്‍ കൊത്തിയ പാറയും ഉപ്പര്‍ കോട്ടുയം ദാമോദര്‍ കുണ്ഡും അതില്‍ ചിലത് മാത്രമാണ്.

ജുനാഗഡില്‍ ചുറ്റിനടന്ന് ആസ്വദിക്കാന്‍ കുറേയേറെ കാഴ്ചകളുണ്ട്.

ഗിര്‍നര്‍ ഹില്‍

ഗിര്‍നര്‍ ഹില്‍

ഹിന്ദു-ബുദ്ധ-ജൈനമത വിശ്വാസികളുടെ പ്രധാന തീര്‍ഥാടന കേന്ദ്രമാണ് ഗിര്‍നാര്‍ മലനിരകള്‍. ഹിമാലയത്തെക്കാളും പഴക്കമേറിയ മലനിരയായ ഗിര്‍നറിന്റെ നെറുകയിലെത്തണമെങ്കില്‍ പണി ചില്ലറയൊന്നുമല്ല. എട്ടായിരം പടികള്‍ താണ്ടി അഞ്ച് മണിക്കൂര്‍ കുറഞ്ഞെതെങ്കിലും വേണം മലമുകളിലെത്താന്‍. പുരാതനമായ ബുദ്ധ-ഹിന്ദു ക്ഷേത്രങ്ങളും ദിഗംബര ക്ഷേത്രങ്ങളുമൊക്കെ ധാരാളമുണ്ട് ഇവിടെ. നഗരത്തില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ദൂരമുണ്ട് അടിവാരത്തെത്താന്‍. അതിരാവിലെയോ തലേന്ന് രാത്രിയോ മവ കയറുന്നതായിരിക്കും ഉത്തമം.

PC:Nileshbandhiya

 സക്കര്‍ബാഗ് മൃഗശാല

സക്കര്‍ബാഗ് മൃഗശാല

ഇന്ത്യയിലെ ആദ്യത്തെ മൃഗശാല എന്ന ബഹുമതി ജുനാഗഡിലെ സക്കര്‍ബാഗ് മൃഗശാലയ്ക്ക് സ്വന്തമാണ്. 1863 ല്‍ ആരംഭിച്ച ഈ മൃഗശാല സമയം ചെലവഴിക്കാന്‍ പറ്റിയ ഒരിടമാണ്. സിംഹങ്ങളും പുള്ളിപ്പുലി, കടുവ. തുടങ്ങി നിരവധി മൃഗങ്ങള്‍ ഇവിടെയുണ്ട്.

PC: Sumeet Moghe

 ജുനാഗഡ്

ജുനാഗഡ്

വാസ്തുവിദ്യയുടെയും ഇന്തോ-ഗ്രീക്ക് സംസ്‌കാരത്തിന്റെയും വിവിധ മതങ്ങളുടെയും സംഗമ ഭൂമിയായാണ് ജുനാഗഡ്. നിര്‍മ്മാണത്തിലെ വൈവിധ്യെംകൊണ്ട് അതിശയിപ്പിക്കുന്ന പല നിര്‍മ്മിതികളും ഇവിടെയുണ്ട്. മസ്ജിദുകളും മഖ്ബറകളും ഇതിനുദാഹരണമാണ്.

PC: Arian Zwegers

 ഉപേര്‍കോട്ട്

ഉപേര്‍കോട്ട്

2500 വര്‍ഷത്തെ ചരിത്രം പേറുന്ന പഴക്കമെങ്കിലും ഉപേര്‍കോട്ട് കോട്ടകള്‍ നഗരമധ്യത്തിലായാണ് സ്ഥിതി ചെയ്യുന്നത്. കോട്ടവാതിലിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന പീരങ്കികളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. നിലം എന്നും മനേക് എന്നും പേരുള്ള ഇവ പോയകാലത്തിന്റെ പ്രതാപത്തെ സൂചിപ്പിച്ച് ഇവിടെ നിലകൊള്ളുന്നു.

PC:Pratikjoshi

അശോക ശിലാശാസനങ്ങള്‍

അശോക ശിലാശാസനങ്ങള്‍

ലോകപ്രശസ്തമാണ് ഗിര്‍മാറിലെ അശോക ശിലാ ശാസനങ്ങള്‍. നഗരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഇവ ചരിത്രത്തില്‍ താല്പര്യമുള്ളവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കണം.

PC: James Craddock c

തീരാത്ത കാഴ്ചകള്‍

തീരാത്ത കാഴ്ചകള്‍

ഒരുപാടുണ്ട് ജുനാഗഡില്‍ കണ്ടുതീര്‍ക്കാന്‍. കോട്ടയ്ക്കുള്ളിലെ ജുമാ മസ്ജിദും പുരാതന ക്ഷേത്രങ്ങളും ഗുഹകളുമൊക്കെ ഈ നാടിനെ കേട്ടുപഴകിയ ചരിത്രത്തില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നും. അഹമ്മദാബാദില്‍ നിന്ന് 355 കിലോമീറ്റര്‍ അകെല സ്ഥിതി ചെയ്യുന്ന ഇവിടം ഗുജറാത്ത് സന്ദര്‍ശിക്കാന്‍ അവസരമുണ്ടായാല്‍ വിട്ടുകളയരുത്.

PC: Aditi Das Patnaik

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X