Search
  • Follow NativePlanet
Share
» »വരൂ...പോകാം...നനയാം...കാട്ടിലെ മഴ

വരൂ...പോകാം...നനയാം...കാട്ടിലെ മഴ

കാനനമഴയില്‍ കുളിച്ച് കാടിനോടു ചേര്‍ന്നൊരു യാത്രയ്ക്ക് പോയാലോ... കേരളാ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ജംഗിള്‍ സഫാരി മഴയാത്രയുടെ വിശേഷങ്ങളറിയാം...

By Elizabath

ചന്നംപിന്നം പെയ്യുന്ന മഴയില്‍ കാടിനോട് ചേര്‍ന്നൊരു യാത്രയ്ക്ക് പോയാലോ? മഴക്കാലത്തു മാത്രം രൂപം കൊള്ളുന്ന വെള്ളച്ചാട്ടങ്ങളും മഴയില്‍ സുന്ദരിയാവുന്ന കാടിനെയും കണ്ട് ഒരു ദിവസം മുഴുവന്‍ ചെലവഴിക്കാം. ഇതൊക്ക നടക്കുമോ എന്ന് ചോദിക്കാന്‍ വരട്ടെ. അതിരപ്പള്ളി-ഷോളയാര്‍ വനമേഖലയിലൂടെ മഴയാത്ര ഒരുക്കിയിരിക്കുന്നത് കേരള ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ തൃശൂര്‍ ജില്ലാ ടൂറിസമാണ്. മണ്ണറിഞ്ഞ്..മഴയറിഞ്ഞ്..

തുമ്പൂര്‍മുഴി ഡാമും ചാലക്കുടി പുഴയിലെ തൂക്കുപാലവും അതിരപ്പള്ളി, ചാര്‍പ്പ, വെള്ളച്ചാട്ടവും ഷോളയാറും വാഴച്ചാലും കണ്ടൊരു അപൂര്‍വ്വ സുന്ദരയാത്ര.

Jungle safari monsoon tourism

PC: Souradeep Ghosh

കേരളത്തിലെ മികച്ച മണ്‍സൂണ്‍ പാക്കേജ്

അതിരപ്പള്ളി-വാഴച്ചാല്‍-തുമ്പൂര്‍മുഴി ഡി.എം.സിയുടെ നേതൃത്വത്തിലാണ് അതിരപ്പള്ളി-ഷോളയാര്‍ വനമേഖലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെ ചേര്‍ത്തിണക്കി കാട്ടിലൂടെ മഴകൊണ്ടുള്ള യാത്ര ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സ്വദേശികളും വിദേശികളും ഒരുപോലെ സ്വീകരിച്ച മഴനടത്തം വന്‍വിജയമായിരുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ആളുകള്‍ ഏറ്റെടുത്ത ഈ പദ്ധതി സംസ്ഥാനത്തെ മികച്ച മണ്‍സൂണ്‍ പാക്കേജുകളിലൊന്നാണ്.

മഴക്കാലത്തു ജീവന്‍ വെക്കുന്ന വെള്ളച്ചാട്ടങ്ങള്‍
മഴക്കാലത്തു മാത്രം ജീവന്‍ വയ്ക്കുന്ന ചാര്‍പ്പ വെള്ളച്ചാട്ടം മഴയാത്രയുടെ പ്രധാന ആകര്‍ഷണമാണ്. കൂടാതെ തുമ്പൂര്‍മുഴി, അതിരപ്പള്ളി, വാഴച്ചാല്‍, പെരിങ്ങല്‍ക്കൂത്ത്, ആനക്കയം, ഷോളയാര്‍ ഡാം എന്നവയും ഈ യാത്രയില്‍ സന്ദര്‍ശിക്കാന്‍ കഴിയും.
ജംഗിള്‍ സഫാരി മഴയാത്ര മണ്‍സൂണ്‍ ടൂറിസം പാക്കേജ് എന്നറിയപ്പെടുന്ന യാത്രയില്‍ ആകര്‍ഷകമായ ഒട്ടേറെ കാര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഗെറ്റ്..സെറ്റ്..ഗോ...

ജംഗിള്‍ സഫാരി ഫ്രം 8.00 ടു 7.00
ആളുകള്‍ക്ക് എത്തിച്ചേരാനും തിരികെ മടങ്ങുവാനും ഏറെ അനുയോജ്യമായ സമയക്രമത്തിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. രാവിലെ എട്ടിന് ചാലക്കുടി പി.ഡബ്ലു.ഡി. റെസ്റ്റ് ഹൗസില്‍ നിന്നും ആരംഭിച്ച് വൈകിട്ട് ഏഴിന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര.

കരിപ്പെട്ടിക്കാപ്പി മുതല്‍ കപ്പപുഴുങ്ങിയത് വരെ
കരിപ്പെട്ടിക്കാപ്പിയെന്നും കപ്പപുഴുങ്ങിയതുമെന്നൊക്കെ കേട്ടാല്‍ ഒന്നു തിരിഞ്ഞുനോക്കാത്ത ആരും കാണില്ല. ആരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ള ഭക്ഷണമാണ് യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്കായി ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്നത്.

Jungle safari monsoon tourism

PC: Y'amal

പ്രഭാത ഭക്ഷണം, ഔഷധക്കഞ്ഞി, ഉച്ചഭക്ഷണം, കരിപ്പെട്ടിക്കാപ്പി, കപ്പ പുഴുങ്ങിയത്, മുളകു ചമ്മന്തി, കര്‍ക്കിടക മരുന്നു കിറ്റ് തുടങ്ങിയവ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കും.

സമ്മാനപ്പെരുമഴയായ് മഴയാത്ര
മഴയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒട്ടേറെ സമ്മാനങ്ങളാണ് ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്നത്. കുട, ബാഗ് ഉള്‍പ്പെടെയുള്ളവ പങ്കെടുക്കുന്ന എല്ലാവര്‍ക്കും നല്കും. കൂടാതെ മഴയാത്രയില്‍ മൊബൈല്‍ ക്യാമറയില്‍ മഴയുടെ മികച്ച ദൃശ്യം പകര്‍ത്തുന്നവര്‍ക്കും സമ്മാനങ്ങളുണ്ട്.

ശ്രദ്ധിക്കാന്‍
മഴയാത്രയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ മുന്‍കൂട്ടി പേരു രജിസ്റ്റര്‍ ചെയ്യാന്‍ ശ്രദ്ധിക്കണം. അതിരപ്പള്ളി ഡി.എം.സി. ഓഫീസില്‍ വിളിച്ച് ബുക്ക് ചെയ്താല്‍ മതിയാകും. അകലെ നിന്നും വരുന്നവര്‍ക്ക് ചാലക്കുടി പി.ഡബ്ലു.ഡി ഗസ്റ്റ് ഹൗസിലെ സൗകര്യം ഉപയോഗപ്പെടുത്താം. യാത്രയില്‍ പങ്കെടുക്കുന്നതിന് ആയിരം രൂപയാണ് ഒരാള്‍ക്കുള്ള ചെലവ്.
അതിരപ്പള്ളി ഡി.എം.സി. ഓഫീസ്: 0480-276 9888, 9497069888
ചാലക്കുടി പി.ഡബ്ലു.ഡി ഗസ്റ്റ് ഹൗസ്: 0480-2702686.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X