വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

ഇന്ത്യയിലെ ജ്യോതിർലിംഗ ക്ഷേത്രങ്ങളിലൂടെ ഒരു യാത്ര

Written by:
Published: Thursday, March 16, 2017, 15:23 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

ഭാരതത്തി‌ന്റെ തെക്കേ അറ്റത്തെ രാമേശ്വരം മുതൽ ഉത്തര ഭാരതത്തിലെ കേദർനാഥ് വരെ 12 ശിവക്ഷേത്രങ്ങളിലാണ് ശിവനെ ജ്യോതിർലിംഗമായി ആരാധിക്കപ്പെടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ക്ഷേത്രങ്ങൾ ഉള്ളത് മഹാരാഷ്ട്രയിലാണ്.

വാരണാസിയിലെ വിശ്വനാഥ ക്ഷേത്രമാണ് ജ്യോതിർ ലിംഗ ക്ഷേത്രങ്ങളിൽ ഏറ്റവും ‌പ്രശസ്തം. ഇന്ത്യയിലെ ജ്യോതിർലിംഗ ക്ഷേത്രങ്ങളിലൂടെ ഒരു യാത്ര പോകാം

01. വിശ്വനാഥ ക്ഷേത്രം, വാരണാസി

വാരണാസിയിലെ പ്രശസ്തമായ കാശി വിശ്വേശര ക്ഷേത്രത്തിലാണ് 12 ജ്യോതിർ ലിംഗത്തിൽ ഒന്ന് കുടികൊള്ളുന്നത്. ജ്യോതിർ ലിംഗ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രശസ്തമായ ക്ഷേത്രവും ഇതാണ്. വിശദമായി വായിക്കാം

Photo Courtesy: Unknown

02. ശ്രീ രാമനാഥസ്വാമി ക്ഷേത്രം, രാമേശ്വരം

ശ്രീ രാമനാഥസ്വാമി ക്ഷേത്രമാണ്‌ രാമേശ്വരത്തിന്റെ പ്രശസ്‌തിക്ക്‌ ഏറ്റവും പ്രധാനപ്പെട്ട കാരണം. രാജ്യത്തെ 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ഒന്ന്‌ എന്ന പ്രശസ്‌തിയും ശ്രീ രാമനാഥസ്വാമി ക്ഷേത്രത്തിനുണ്ട്‌. ഈ ക്ഷേത്രങ്ങളില്‍ ജ്യേതിര്‍ലിംഗത്തിന്റെ രൂപത്തിലാണ്‌ ശിവനെ പൂജിക്കുന്നത്‌. ഇവിടങ്ങളില്‍ ശിവന്റെ വിഗ്രഹങ്ങളില്‍ പൂജ നടത്താറില്ല. വിശദമായി വായിക്കാം

Photo Courtesy: Sugeesh, മലയാളം Wikipedia

ജ്യോതിർ ലിംഗ

രാമനാഥ സ്വാമി ക്ഷേത്രത്തിലെ ജ്യോതിർലിംഗ

Photo Courtesy: Ramnathswamy2007

 

അഗ്നിതീർത്ഥം

ക്ഷേത്രത്തിന് മുന്നിലെ കടൽത്തീരം. അഗ്നിതീർത്ഥം എ‌ന്ന് അറിയപ്പെടുന്ന ഈ സ്ഥലത്ത് മുങ്ങി ശുദ്ധിയായിട്ട് വേണം ക്ഷേത്രത്തിൽ പ്രവേശിക്കാൻ
Photo Courtesy: Nsmohan at en.wikipedia

03. സോംനാഥ് ക്ഷേത്രം, സോംനാഥ്

ശിവനെ ജ്യോതിലിംഗരൂപത്തില്‍ ആരാധിക്കുന്ന രാജ്യത്തെ പന്ത്രണ്ട് പ്രസിദ്ധ പുരാതന ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് സോംനാഥ് ക്ഷേത്രം. ഈ ക്ഷേത്രം സ്ഥിതിചെയ്യുന്ന ഗുജറാത്തിലെ പ്രദേശമാണ് സോംനാഥ്. അഹമ്മദാബാദിൽ നിന്ന് 406 കിലോമീറ്റർ അകലെയായാണ് സോംനാഥ് സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Amogh123000

സോംനാഥ് ജ്യോതിർ ലിംഗം

സോംനാഥ് ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദി. സോമനാഥ ക്ഷേത്രത്തിലെ ജ്യോതിർ ലിംഗവും ചിത്രത്തി‌ൽ കാണാം.

Photo Courtesy: Narendra Modi

സോമേശ്വർ

സോമനാഥ ക്ഷേത്രത്തിന് പുറത്തുള്ള കൂറ്റൻ ശിവ പ്രതിമ.
Photo Courtesy: Amogh123000

വിദൂര ദൃശ്യം

സോമനാഥ ക്ഷേത്രത്തിന്റെ വിദൂര ദൃശ്യം

Photo Courtesy: Samadolfo

 

04. ഭ്രമരംബ മല്ലികാര്‍ജുന സ്വാമി ക്ഷേത്രം, ശ്രീശൈലം

ശിവന്‍റെ 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളിലൊന്നായ ഭ്രമരംബ മല്ലികാര്‍ജുന സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ആന്ധ്രാപ്രദേശിലെ ശ്രീ ശൈലത്തിലാണ്. ഭഗവാന്‍ പരമശിവനും ദേവി പാര്‍വതിയുമാണ്‌ പ്രധാന പ്രതിഷ്ട. പരമശിവനെ മല്ലികാര്‍ജുന സ്വാമിയായും പാര്‍വതിയെ ഭ്രമരംബ ദേവിയുമാണ്‌ ഇവിടെ ആരാധിച്ചു പോരുന്നത്. വിശദമായി വായിക്കാം

Photo Courtesy: Chintohere

05. മഹാകലേശ്വർ ക്ഷേത്രം, ഉജ്ജൈൻ

മധ്യപ്രദേശിലെ ഉജ്ജൈനിയിലെ മഹാകലേശ്വർ ക്ഷേത്രമാണ് ഇന്ത്യയിലെ 12 ജ്യോതിർലിംഗ ‌ക്ഷേത്രങ്ങളിൽ ഒന്ന്. ദേവന് നിവേദ്യമായി നല്കുന്ന പ്രസാദം വീണ്ടും നിവേദിക്കാനാവുമെന്ന് ഈ ക്ഷേത്രത്തില്‍ മാത്രമുള്ള പ്രത്യേകതയാണ്. വിശദമായി വായിക്കാം

Photo Courtesy: Rcbutcher

06. ഓംകാരേശ്വർ ജ്യോതിർ ലിംഗം, ശിവ്‌പുരി

മധ്യപ്രദേശിലെ ശിവ്‌പുരിയിലാണ് 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്നായ ഓംകാരേശ്വർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അമലേശ്വർ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Ssriram mt at en.wikipedia

 

07. ബൈദ്യനാഥ ക്ഷേത്രം, ദിയോഗഡ്

ഝാർഖണ്ഡിലെ ദിയോഗഡിലാണ് ബൈദ്യനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളിലൊന്ന് ഇവിടെയാണ്. പ്രധാന ക്ഷേത്ര സമുച്ചയത്തില്‍ 22 ക്ഷേത്രങ്ങളുണ്ട്. രാവണന്റെ ഭക്തിയില്‍ സന്തുഷ്ടനായ ശിവന്‍ രാവണന് ശിവലിംഗം സ്മ്മാനിച്ചു എന്നാണ് ഐതിഹ്യം. വിശദമായി വായിക്കാം

Photo Courtesy: Jheald

08. നാഗേശ്വർ ജ്യോതിർ ലിംഗം, ദ്വാരക

സൗരാഷ്ട്രയില്‍ നിന്നും ദ്വാരകയിലേക്കുള്ള യാത്രാമദ്ധ്യേയാണ് നാഗേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ലോകത്തെ പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്ന് ഇവിടെയാണ് നിലകൊള്ളുന്നത്. വിശദമായി വായിക്കാം

Photo Courtesy: Dn9ahx

ശിവപ്രതിമ

ദ്വാരകയിലെ നാഗേശ്വർ ക്ഷേത്രത്തിന് മുന്നിലെ ശിവപ്രതിമ
Photo Courtesy: dola.das85

ഉത്തരഖണ്ഡിലെ നാഗേശ്വര ക്ഷേത്രം

നാഗേശ്വർ എന്നനാമത്തിൽ അറിയപ്പെടുന്ന മൂന്ന് സുപ്രധാനക്ഷേത്രങ്ങൾ ഇന്ത്യയിലുണ്ട്. ഉത്തരാഘണ്ഡിലെ അൽമോറയിലെ ജാഗേശ്വർ ക്ഷേത്രം, ഗുജറാത്തിലെ ദ്വാരകയിലെ നാഗേശ്വർ, മഹാരാഷ്ട്രയിലെ ഔംഢയിലുള്ള നാഗ്നാഥ് എന്നിവയാണ് ആ മൂന്ന് ക്ഷേത്രങ്ങൾ.
Photo Courtesy: Apalaria at the wikipedia

09. കേദാരേശ്വർ ക്ഷേത്രം, കേദർനാഥ്

12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളിൽ ഏറ്റവും ഉയരം കൂടിയ പ്രദേശ‌ത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കേദാരേശ്വർ ക്ഷേത്രം. സമുദ്ര നിരപ്പില്‍ നിന്നും 3584 മീറ്റര്‍ ഉയരെ ഗര്‍ഹ്വാള്‍ ഹിമാലയത്തിലെ കേദാര്‍നാഥിലാണ് ഈ ക്ഷേത്രം സ്ഥിതി ചെ‌യ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Atarax42

 

പഴയ ചിത്രം

കേദർനാഥ് ക്ഷേത്രത്തിന്റെ ഒരു പഴയ ചിത്രം 1888ൽ പകർത്തിയതാണ് ഈ ചിത്രം

Photo Courtesy: notknown

 

വഴി

കേദർനാഥ് ക്ഷേത്രത്തിലേക്കു‌‌ള്ള വഴി
Photo Courtesy: anurupa_chowdhury

08. ത്രയംബകേശ്വര ക്ഷേത്രം, നാസിക്ക്

ഇന്ത്യയില്‍ കാണപ്പെടുന്ന 12 ജ്യോതിര്‍ലിംഗങ്ങളിലൊന്ന് മഹാരാഷ്ട്രയിലെ നാസികിന് സമീപമുള്ള ത്രയംബകേശ്വര ക്ഷേത്രത്തിലാണ്. മോക്ഷദായകമാണ് ത്രയംബകേശ്വര ക്ഷേത്രത്തിലെ ജ്യോതിര്‍ലിംഗം തൊഴുന്നത് എന്നാണ് വിശ്വാസം. വിശദമായി വായിക്കാം

Photo Courtesy: Nilesh.shintre

മറ്റൊരു കാഴ്ച

ത്രയമ്പകേശ്വര ക്ഷേത്രത്തിന്റെ മറ്റൊരു കാഴ്ച
Photo Courtesy: Niraj Suryawanshi

11. ഭീമശങ്കർ ജ്യോതിർ ലിംഗം, ഭീമശങ്കർ

ഇന്ത്യയില്‍ ഇന്ന് കാണപ്പെടുന്ന 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഒരെണ്ണം ഭീമശങ്കരയിലാണ്. മഹാരാഷ്ട്രയിലെ ഖേദിന് അമ്പത് കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് മാറി ശിരധോണ്‍ എന്ന ഗ്രാമത്തിലാണ് ഭീമശങ്കര സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: ସୁରଥ କୁମାର ପାଢ଼ୀ

12. ഘൃഷ്ണേശ്വർ ജ്യോതിർ ലിംഗം, ഘൃഷ്ണേശ്വർ

മഹാരാഷ്ട്രയിലെ എല്ലോറയ്ക്ക് സമീപത്തായാണ് ഘൃഷ്ണേശ്വർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Rashmi.parab

English summary

Jyotirlinga Temples In India

There are twelve Jyotirlingas and they are the major places of worship of Shiva.
Please Wait while comments are loading...