Search
  • Follow NativePlanet
Share
» »മുംബൈയുടെ കറുത്ത കുതിരയെ പരിചയപ്പെടാം

മുംബൈയുടെ കറുത്ത കുതിരയെ പരിചയപ്പെടാം

By Maneesh

കാല ഘോട എന്ന മറാത്തി വാക്കിന്റെ അർത്ഥം കറുത്ത കുതിരയെന്നാണ്. സൗത്ത് മുംബൈയുടെ സമീപ പ്രദേശമാണ് കാലഘോട. ചന്ദ്രകല പോലെ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം മുംബൈയിലെ കലാകാരന്മാരുടെ താവളം കൂടിയാണ്.

ചരിത്ര ‌പ്രാധാന്യമുള്ള നിരവധി കെട്ടിടങ്ങളും മ്യൂസിയങ്ങളും ആർട്ട് ഗ്യാലറികളും വിദ്യാഭ്യാസ സ്ഥാപന‌ങ്ങളും നിറഞ്ഞതാണ് ഈ സ്ഥലം.

മുംബൈയുടെ കറുത്ത കുതിരയെ പരിചയപ്പെടാം

Photo Courtesy: Indian Navy

ആർട്ട് ഗാലറികൾ

ജഹാംഗീർ ആർട്ട് ഗാലറി, നാഷണൽ ഗ്യാലറി ഓഫ് മോഡേൺ ആർട്ട്, ഛത്രപതി ശിവജി മഹാരാജ് വാസ്തു സംഗ്രഹാലയ, ദി ആർട്ട് ട്രസ്റ്റ് തുടങ്ങി നിരവധി ആർട്ട് ഗാലറികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

മുംബൈയുടെ കറുത്ത കുതിരയെ പരിചയപ്പെടാം

Photo Courtesy: AroundTheGlobe

ആർട്ട്സ് ഫെസ്റ്റിവൽ

എല്ലാ വർഷവും ഇവിടെ ആർട്ട് ഫെസ്റ്റിവൽ നടക്കാറുണ്ട്. എല്ലാ വർഷവും ഫെബ്രുവരി മാസത്തിലെ ആദ്യത്തെ ശനിയാഴ്ച മു‌തൽ രണ്ടാമത്തെ ഞായറാഴ്ച വരെ ഒൻപത് ദിവസം നീണ്ട് നിൽക്കുന്ന ആഘോഷമാണ് കാല ഘോട ആർട്ട്സ് ഫെസ്റ്റിവൽ. രാജ്യത്തിന് അകത്തും പുറത്തുമുള്ള നിരവധി കലാകാരന്മാർ ഈ ആഘോഷത്തിൽ പങ്കെടുക്കാൻ മുംബൈയിൽ എത്തിച്ചേരാറുണ്ട്.

മുംബൈയുടെ കറുത്ത കുതിരയെ പരിചയപ്പെടാം

Photo Courtesy: Rudolph.A.furtado

കറുത്ത കുതി‌രയ്ക്ക് പിന്നിൽ

കറുത്ത കുതി‌ര എന്ന് ഈ സ്ഥലത്തിന് പേര് ലഭിക്കാൻ കാരണം ഇവിടുത്തെ ഒരു പ്രതിമയാണ്. വെയിൽസിന്റെ ‌രാജകുമാരനായിരുന്ന കിംഗ് എഡ്വാർഡ് ഏഴാമൻ കുതിരപ്പുറത്ത് നിൽക്കുന്ന പ്രതിമയായിരുന്നു അത്. ആൽബർട്ട് അബ്ദുള്ള ഡേവിഡ് സാസൂൺ എന്ന മനുഷ്യ സ്നേഹി സ്ഥാപി‌ച്ച ഈ പ്രതിമ 1965ൽ ഇവിടെ നിന്ന് നീക്കം ചെയ്ത് ബൈക്കുള സൂവിലേക്ക് മാറ്റിയിരുന്നു.

മുംബൈയുടെ കറുത്ത കുതിരയെ പരിചയപ്പെടാം

കിംഗ് എഡ്വാർഡ് ഏഴാമൻ
Photo Courtesy: Elroy Serrao

കാല ഘോഡയുടെ കിഴക്ക് വശത്തായി മുംബൈ പോർട്ടിന്റെ ഡോക്ക് ലാൻഡും തെക്ക് വശത്തായൊ റീഗൽ സിനിമാസും വടക്ക് കിഴക്കായി ബോംബെ സ്റ്റോക്ക് എക്സ് ചേഞ്ചും സ്ഥിതി ചെയ്യുന്നതിനാൽ ഈ ലാൻഡ് മാർക്കുകൾ നോക്കി ഇവിടെ എത്തിച്ചേരാൻ എളുപ്പമാണ്.

ലൂമിയർ ബ്രദേഴ്സിന്റെ സിനിമറ്റോ ഗ്രാഫ് ഉപയോഗിച്ച് ഇന്ത്യയിൽ ആദ്യമായി സിനിമ പ്രദർശിപ്പിച്ച് വാട്സൺ ഹോട്ടൽ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.

മുംബൈയുടെ കറുത്ത കുതിരയെ പരിചയപ്പെടാം

വാട്സൺ ഹോട്ടൽ

Photo Courtesy: Nichalp

പെയിന്റിംഗുകൾ വാങ്ങാം

കാലാഘോഡയുടെ നടക്കുമ്പോൾ വഴിയോരത്ത് ചില കലാകാരന്മാർ ചിത്രങ്ങൾ വരയ്ക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നത് കാണാം. നിങ്ങൾക്ക് വേണമെങ്കിൽ അവരുടെ ‌പക്കൽ നിന്ന് ചിത്ര‌ങ്ങൾ വാങ്ങാം. വെറും ഇരുപത് രൂപ മുതലാണ് കാലാകാരന്മാർ ഇവിടെ തങ്ങളുടെ പെയിന്റിംഗുകൾക്ക് വില ഈടാക്കുന്നത്. അവർ ചിത്രം ‌വര‌യ്ക്കുന്നതും നി‌ങ്ങൾക്ക് കാണാം.

മുംബൈയുടെ കറുത്ത കുതിരയെ പരിചയപ്പെടാം

Photo Courtesy: Ebin viswanath v

എത്തിച്ചേരാൻ

കൊളാബ കോസ്‌വേയിൽ നിന്ന് വെറും അഞ്ച് മിനുറ്റ് യാത്ര ചെയ്താൽ നിങ്ങൾക്ക് ഇവിടെ എത്തിച്ചേരാൻ കഴിയും. ഇവിടെ നിന്ന് നോക്കിയാൽ ജഹാംഗീർ ആർട്ട് ഗാലറി കാണാൻ കഴിയും.

Read more about: mumbai south mumbai maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X