Search
  • Follow NativePlanet
Share
» »കാളഹസ്തിയേക്കുറിച്ച് അറിഞ്ഞിരിക്കാം

കാളഹസ്തിയേക്കുറിച്ച് അറിഞ്ഞിരിക്കാം

ആന്ധ്രാപ്രദേശിലെ തിരുപ്പതിക്ക് സമീപമുള്ള ഒരു മുനിസിപ്പാലിറ്റിയാണ് കാളഹസ്തി. മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക നാമം ശ്രീകാളഹസ്തി എന്നാണ്.

By Maneesh

കാളഹസ്തിയേക്കുറിച്ച് കേട്ടിട്ടുണ്ടോ? പഞ്ചഭൂത സ്ഥലങ്ങളില്‍ ഒന്നായ കാളഹസ്തി സ്ഥിതി ചെയ്യുന്നത് ആന്ധ്രാപ്രദേശിലാണ്. സ്ഥലം ആന്ധ്രാപ്രദേശിലാണെങ്കിലും ചെന്നൈയില്‍ നിന്ന് വളരെ എളുപ്പത്തില്‍ കാളഹസ്തിയില്‍ എത്തിച്ചേരാം. ചെന്നൈയില്‍ നിന്ന് 113 കിലോമീറ്ററെ കാളഹസ്തിയിലേക്ക് ദൂരമുള്ളു. ഏകദേശം രണ്ടര മണിക്കൂര്‍ യാത്ര ചെയ്താല്‍ കാളഹ്‌സ്തിയില്‍ എത്തിച്ചേരാം.

കാളഹസ്തിയേക്കുറിച്ച്

ആന്ധ്രാപ്രദേശിലെ തിരുപ്പതിക്ക് സമീപമുള്ള ഒരു മുനിസിപ്പാലിറ്റിയാണ് കാളഹസ്തി. മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക നാമം ശ്രീകാളഹസ്തി എന്നാണ്. സ്വര്‍ണ്ണമുഖി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കാളഹസ്തി ഇന്ത്യയിലെ ഏറ്റവും പരിപാവനമായ സ്ഥലങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു.

തീര്‍ത്ഥാടന സ്ഥലം

ക്ഷേത്രങ്ങളാണ് കാളഹസ്തിയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണങ്ങള്‍ കാളഹസ്തിയിലെ പ്രശസ്തമായ കാളഹസ്തി ക്ഷേത്രം ഉള്‍പ്പടെ നിരവധി ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. ചതുര്‍മുഖേശ്വര ക്ഷേത്രം, ദുര്‍ഗാംബിക ക്ഷേത്രം, ഭക്ത കണ്ണപ്പ ക്ഷേത്രം, ശ്രീദുര്‍ഗ ക്ഷേത്രം, സഹസ്രലിംഗ ക്ഷേത്രം, ശ്രീ സുബ്രമണ്യ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങള്‍ ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങളാണ്.

കാളഹസ്തിയേക്കുറിച്ച് കൂടുതല്‍ മനസിലാക്കാം

പേരിന് പിന്നില്‍

പേരിന് പിന്നില്‍

ശ്രീ, കാള, ഹസ്തി എന്നീ മൂന്നു വാക്കുകളില്‍ നിന്നാണ് ശ്രീകാളഹസ്തി എന്ന പേര് രൂപപ്പെട്ടിരിക്കുന്നത്. ശ്രീ ചിലന്തിയെയും കാള പാമ്പിനെയും ഹസ്തി ആനയെയും സൂചിപ്പിക്കുന്നു. ഇവിടെ വച്ച് ഇവ മൂന്നും ശിവനെ പ്രാര്‍ത്ഥിക്കുകയും മോക്ഷം നേടുകയും ചെയ്‌തെന്നാണ് വിശ്വാസം.
Photo Courtesy: Krishna Kumar Subramanian

വായു ലിംഗം

വായു ലിംഗം

പഞ്ചഭൂതങ്ങളിലെ വായുവിനെ പ്രതിനിധീകരിക്കുന്ന സ്ഥലം കൂടിയാണ് കാളഹസ്തി. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ടതും
പ്രശസ്തവുമായ ശിവക്ഷേത്രമാണ് ശ്രീകാളഹസ്തിയിലേത്.
Photo Courtesy: రవిచంద్ర

സ്വര്‍ണമുഖി

സ്വര്‍ണമുഖി

സ്വര്‍ണ്ണമുഖി നദിയ്ക്കും ഒരു കുന്നിനും ഇടയിലായാണ് ശ്രീകാളഹസ്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ഇത് ദക്ഷിണ കൈലാസം എന്നറിയപ്പെടുന്നു. ദക്ഷിണകാശി എന്ന വിശേഷണവും കാളഹസ്തിക്കുണ്ട്.
Photo Courtesy: Balaji101mails

ഐതീഹ്യം

ഐതീഹ്യം

പഞ്ചഭൂതങ്ങളിലെ വായുവിനെ പ്രതിനിധീകരിക്കുന്ന സ്ഥലമാണ് ശ്രീകാളഹസ്തി. ശിവന്‍ വായുവിന്റെ രൂപത്തില്‍ ഇവിടെ വന്ന് തന്നോട് ചിലന്തിക്കും പാമ്പിനും ആനയ്ക്കുമുള്ള ഭക്തി നേരിട്ടറിഞ്ഞതായാണ് ഐതിഹ്യം. ഇവയുടെ ഭക്തിയില്‍ സംപ്രീതനായ ശിവന്‍ ഇവരെ പാപങ്ങളില്‍ നിന്ന് മുക്തരാക്കിയെന്നും അതുവഴി അവര്‍ക്ക് മോക്ഷം ലഭിച്ചെന്നും വിശ്വസിക്കപ്പെടുന്നു.സ്‌കന്ദപുരാണം, ശിവപുരാണം, ലിംഗപുരാണം എന്നിവയില്‍ ശ്രീകാളഹസ്തിയെ കുറിച്ച് പരാമര്‍ശങ്ങളുണ്ട്.
Photo Courtesy: రవిచంద్ర

ചരിത്രം

ചരിത്രം

നിരവധി രാജവംശങ്ങള്‍ കാളഹസ്തി ഭരിച്ചിട്ടുണ്ട്. അവരെല്ലാം ഇവിടെ ക്ഷേത്രങ്ങളും നിര്‍മ്മിച്ചു. നിര്‍മ്മാണം നടന്ന കാലഘട്ടത്തിനും ഭരിച്ച രാജാവിന്റെ താത്പര്യത്തിനും അനുസരിച്ച് ക്ഷേത്രങ്ങളുടെ നിര്‍മ്മാണ ശൈലികളിലും വ്യത്യാസം കാണാം. അതുകൊണ്ട് തന്നെ ഇവിടുത്തെ ക്ഷേത്രങ്ങളില്‍ നിന്ന് ചോള രാജാക്കന്മാരുടെയും പല്ലവന്മാരുടെയും വിജയനഗര സാമ്രാജ്യത്തിലെ
രാജാക്കന്മാരുടെയും ശില്‍പ്പകലാ അഭിരുചികള്‍ വായിച്ചെടുക്കാന്‍ കഴിയും.
Photo Courtesy: Lakshmaiah.nellore

നല്ല സമയം

നല്ല സമയം

വേനല്‍ക്കാലത്ത് ഇവിടെ കടുത്ത ചൂട് അനുഭവപ്പെടും. അതിനാല്‍ വേനല്‍ക്കാലത്ത് സന്ദര്‍ശനം ഒഴിവാക്കുന്നതാണ് നല്ലത്.
Photo Courtesy: రవిచంద్ర

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

റെയില്‍ മാര്‍ഗ്ഗവും റോഡ് മാര്‍ഗ്ഗവും കാളഹസ്തിയില്‍ എത്തിച്ചേരാം. അനുപമായ ശില്‍പ്പചാരുതയുള്ള ക്ഷേത്രങ്ങളും ഭക്തിനിര്‍ഭരമായ അന്തരീക്ഷവുമാണ് കാളഹസ്തിയിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നത്. മന:ശാന്തി ഇഷ്ടപ്പെടുന്നവരുടെ സ്‌നേഹം
കാളഹസ്തി അതിവേഗം പിടിച്ചുപറ്റും.
Photo Courtesy: Balaji101mails

Read more about: andhra pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X