നിര് zwj;ബന്ധമായും സന്ദര് zwj;ശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില് zwj; ഇതുവരെയും ഉള് zwj;പ്പെട്ടിട്ടില്ലെങ്കിലും സഞ്ചാരികള് zwj;ക്ക് ഏറെ പ്രിയമാണ് പശ്ചിമബംഗാളിലെ കലിംപോങ്.ഒരു വശത്ത് തലയുയര് zwj;ത്തി നില് zwj;ക്കുന്ന പര് zwj;വ്വത നിരകളും മറുവശത്ത് കുതിച്ചൊഴുകുന്ന ടീസ്ത നദിയും കാഞ്ചന് zwj;ജംഗ കുന്നുകളുമെല്ലാം ഇവിടെ വ്യത്യസ്തമായ അനുഭവങ്ങളാണ് സഞ്ചാരികള് zwj;ക്കായി നല്കുന്നത്. ഹിമാലയത്തിന്റെ മറ്റൊരു തരത്തിലുള്ള സൗന്ദര്യമാണ് ഇവിടെ വെളിവാകുന്നത്. ബുദ്ധാശ്രമങ്ങളും കൊളോണിയല് zwj; കാലത്തെ കെട്ടിടങ്ങളും മാത്രമല്ല കലിംപോങില് zwj; കാണാനുള്ളത്. ഓര് zwj;ക്കിഡുകള് zwj; നിറഞ്ഞു നില് zwj;ക്കുന്ന ഗ്രാമങ്ങളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. കലിംപോങ്ങിലെത്തുന്നവര്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കുന്ന ഒരിടമാണ് ഡര്‍പിന്‍ ഗോംപ ബുദ്ധാശ്രമം. സമുദ്രനിരപ്പില്‍ നിന്നും 1372 മീറ്റര്‍ ഉയരത്തിലുള്ളആ ഈ ആശ്രമം 1976 ല്‍ ദലൈ ലാമയാണ് നിര്‍മ്മിക്കുന്നത്. ചുവര്‍ ചിത്രങ്ങള്‍കൊണ്ടും കാഞ്ചന്‍ജംഗയുടെ വ്യൂ പോയിന്റുകള്‍ കൊണ്ടും ഇവിടെ ഒട്ടനവധി സഞ്ചാരികളെ ആകര്‍ഷിക്കാറുണ്ട്.PC: Youtube 1870 ല്‍ നിര്‍മ്മിക്കപ്പെട്ട മാക്ഫര്‍ലാന്‍സ് ചര്‍ച്ച് കലിംപോങ്ങിന്റെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ്. ഗോഥിക് ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം 2011 ലെ ഭൂമികുലുക്കത്തില്‍ നശിച്ചെങ്കിലും പിന്നീട് പണികള്‍ പൂര്‍ത്തിയാക്കി സന്ദര്‍ശനത്തിനു വിട്ടുകൊടുത്തു.PC : Richard Horvath ഇന്ത്യയിലെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങളിലൊന്നാണ് കലിംപോങ്ങില്‍ സ്ഥിതി ചെയ്യുന്ന മംഗല്‍ ധാം ക്ഷേത്രം.1940 ല്‍ ഗുരുജി മംഗള്‍ദാസ് ജി മഹാരാജ് ഇവിടം സന്ദര്‍ശിച്ചിരുന്നുവത്രെ. അതിനുശേഷം വിശുദ്ധമായി കണക്കാക്കുന്ന ഈ ക്ഷേത്രം രണ്ട് ഏക്കറോളം സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.PC:Youtube പൂത്തുലഞ്ഞു നില്‍ക്കുന്ന ഓര്‍ക്കിഡുകളുടെയും മറ്റ് പുഷ്പങ്ങളുടെയും മണമാണ് കലിംപോങ്ങിന്. വ്യത്യസ്ഥങ്ങളും അപൂര്‍വ്വങ്ങളുമായ ഒട്ടേറെ പുഷ്പങ്ങലെ ഇവിടുത്തെ മാര്‍ക്കറ്റുകളില്‍ കാണാന്‍ സാധിക്കും.PC:Youtube സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരം മീറ്റര്‍ ഉയരത്തിലുള്ള ഡിയോളോ ഹില്‍സിന്റെ പ്രധാന ആകര്‍ഷണം കലിംപോങ്ങിന്റെ ആകാശക്കാഴ്ചയാണ്. ഇവിടുത്തെ സൂര്യോദയവും സൂര്യസ്തമയവും കാണാനായും ധാരാളം ആളുകള്‍ എത്തിച്ചേരാറുണ്ട്.PC: Amartyabag ഡാര്‍ജലിങ്ങില്‍ നിന്നും 50 മിനിറ്റ് ദൂരമാണ് കലിംപോങ്ങിലെത്താന്‍ വേണ്ടത്. ഏറ്റവും അടുത്തുള്ള റെയില്‍വേ സ് റ്റേഷന്‍ ന്യൂ ജല്‍പായ്ഗിരിയും വിമാനത്താവളം ബാഗ് ദൊഗ്രയുമാണ്.