Search
  • Follow NativePlanet
Share
» »ആ‌ലിയഭട്ടിനെ അറിയാ‌മെങ്കിൽ മലയാളികൾക്ക് കൽപ്പയും അറിയാം

ആ‌ലിയഭട്ടിനെ അറിയാ‌മെങ്കിൽ മലയാളികൾക്ക് കൽപ്പയും അറിയാം

ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയിലാണ് കല്‍പ സ്ഥിതി ചെയ്യുന്നത്. കിന്നര്‍ ജില്ലയുടെ ഭരണ സ്ഥിരാ കേന്ദ്രമാണ് കല്പ

By Staff

ഭ്രമി‌പ്പിക്കുന്ന ക്യാമറ കാ‌ഴ്ചകളുടെ ഉസ്താദ് ആണ് ഇംറ്റിയാസ് അലി. തന്റെ സിനിമകൾക്ക് വേണ്ടി തെരഞ്ഞെടുക്കുന്ന ലൊക്കേഷനുകളാണ് ഇം‌റ്റിയാസ് അലിയുടെ സിനിമകൾക്ക് കൂടുതൽ ദൃശ്യ ഭംഗി നൽകുന്നത്.

ആലി‌‌യ ഭംട്ടിനെ കേന്ദ്ര കഥാപാത്രമാക്കി അദ്ദേ‌ഹം ‌ചെയ്ത സിനിമയാണ് ഹൈവേ. ഹൈവേയുടെ ഹൈലൈറ്റ് അതി‌ന്റെ ലൊക്കേഷൻ തന്നെയാണ്. അതിൽ തന്നെ ഏറ്റവും സുന്ദരമായ ലൊക്കേഷൻ ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിലെ കൽ‌പ‌‌‌യും പരിസര പ്രദേശങ്ങ‌ളുമാണ്.

ഹിമാചൽ പ്രദേശിലെ ബോ‌ളിവുഡ് ഗ്രാമംഹിമാചൽ പ്രദേശിലെ ബോ‌ളിവുഡ് ഗ്രാമം

കൽപയേക്കുറി‌ച്ച്

കൽപയേക്കുറി‌ച്ച്

ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയിലാണ് കല്‍പ സ്ഥിതി ചെയ്യുന്നത്. കിന്നര്‍ ജില്ലയുടെ ഭരണ സ്ഥിരാ കേന്ദ്രമാണ് കല്പ. സമുദ്രനിരപ്പില്‍ നിന്ന് 2758‌ മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നത്. ഹിമാലയവും സത്‌ലജ് നദിയുമാണ് കല്‍പയില്‍ കാഴ്ചകള്‍ ഒരുക്കിവയ്ക്കുന്നത്.

ച‌‌രിത്രം

ച‌‌രിത്രം

ആറാം നൂറ്റാണ്ടില്‍ മൗര്യ സാമ്രാജ്യകാലഘട്ടത്തില്‍ മഗധ രാജാവിന്റെ കീഴിലായിരുന്നുവത്രേ ഈ സ്ഥലം. പിന്നീട് 9, 12 നൂറ്റാണ്ടുകലില്‍ ഈ സ്ഥലം തിബറ്റിലെ ഗൂഗെ സാമ്ര്യാജ്യത്തിന്റെ കീഴിലായി. ഇതിന് ശേഷം മുഗള്‍ രാജാവായ അക്ബര്‍ കല്‍പ പിടിച്ചടക്കി മുഗള്‍ സാമ്രാജ്യത്തിന്റെ ഭാഗമാക്കി.

കിന്നര്‍ കൈലാസ പര്‍വ്വതം

കിന്നര്‍ കൈലാസ പര്‍വ്വതം

കിന്നൗര്‍ കൈലാസ് പര്‍വ്വതമാണ് കല്‍പയിലെ പ്രധാന ആകര്‍ഷണം. പ്രാദേശിക ഭാഷയില്‍ കിന്നര്‍ കൈലാഷ് പര്‍വ്വതം എന്നുകൂടി അറിയപ്പെടുന്ന ഈ മലനിരകള്‍ പുണ്യസ്ഥലമായിട്ടാണ് കരുതിപ്പോരുന്നത്. പര്‍വ്വതത്തിന് മുകളില്‍ 70 മീറ്റര്‍ ഉയരം വരുന്ന ഒരു ശിവലിംഗമുണ്ട്. എല്ലാവര്‍ഷവും ഈ ശിവലിംഗദര്‍ശനത്തിനായി ഒട്ടേറെയാളുകള്‍ ഇവിടെയെത്താറുണ്ട്.

‌സാംഗ്ല താഴ്വര

‌സാംഗ്ല താഴ്വര

ബസ്പ നദിക്കരയിലുള്ള സന്‍ഗ്ല താഴ്‌വരയാണ് മറ്റൊരു പ്രധാന ആകര്‍ഷണം. ഈ സ്ഥലം സമുദ്രനിരപ്പില്‍ നിന്നും 8900 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.

കമ്രു കോട്ട

കമ്രു കോട്ട

വ്യത്യസ്തമായ വാസ്തുവിദ്യാ രീതികളില്‍ താല്‍പര്യമുള്ളവര്‍ക്ക് കമ്രു കോട്ട, നാഗ ക്ഷേത്രം, സപ്‌നി എന്നിവ സന്ദര്‍ശിയ്ക്കാം. ഇവയെല്ലാം വാസ്തുവിദ്യയുടെ പേരില്‍ പ്രശസ്തമായ സ്ഥലങ്ങളാണ്. സമ്പന്നമായ സംസ്‌കാരവും പാരമ്പര്യവുമുള്ള ചിനി ഗ്രാമമാണ് മറ്റൊരു കാഴ്ച.

റിക്കോംഗ് പിയോ

റിക്കോംഗ് പിയോ

സമുദ്രനിരപ്പില്‍ നിന്നും 2290 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന റിക്കോങ് പിയോയാണ് മറ്റൊരു പ്രധാന കേന്ദ്രം. കിന്നൗര്‍ കൈലാസ് പര്‍വ്വതത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ച ഇവിടെനിന്നും കാണാന്‍ കഴിയും.

ആത്മഹത്യ ‌മുനമ്പ്

ആത്മഹത്യ ‌മുനമ്പ്

ആത്മഹത്യാമുനമ്പാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊന്ന്, ആപ്പിള്‍ ഓര്‍ച്ചാര്‍ഡ്‌സില്‍ നിന്നും 10 മിനിറ്റ് ദൂരമേയുള്ളു ആത്മഹത്യാമുനമ്പിലേയ്ക്ക്.

ട്രെക്കിംഗ്

ട്രെക്കിംഗ്

സാഹസികതയില്‍ താല്‍പര്യമുള്ളവര്‍ക്കാണെങ്കില്‍ കല്‍പയില്‍ നല്ല ട്രക്കിങ് സാധ്യതകള്‍ കണ്ടെത്താന്‍ കഴിയും, പ്രകൃതി സൗന്ദര്യം ആസ്വദിച്ചുകൊണ്ടുള്ള ട്രക്കിങ് പുതിയൊരു അനുഭവം തന്നെയായിരിക്കും.

ജനങ്ങള്‍

ജനങ്ങള്‍

മനോഹരമായി നെയ്‌തെടുത്ത ഷോളുകളും, കിന്നൗരി തൊപ്പികളും വിറ്റു ജീവിയ്ക്കുന്നവരാണ് കല്‍പയിലെ ഭൂരിഭാഗം ജനങ്ങളും. ബുദ്ധമതവും ഹിന്ദുമതവും ചേര്‍ന്നുണ്ടായ തീര്‍ത്തും വ്യത്യസ്തമായ സംസ്‌കാരമാണ് ഇവിടെ കാണാന്‍ കഴിയുക.

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

റെയില്‍ റോഡുമാര്‍ഗ്ഗവും വിമാനമാര്‍ഗ്ഗവും കല്‍പയില്‍ എത്താം. ഷിംല വിമാനത്താവളമാണ് കല്‍പയ്ക്ക് ഏറ്റവും അടുത്തുള്ളത്. ഇവിടേയ്ക്ക് 276 കിലോമീറ്ററാണ് ദൂരം. ഷിംലയിലാണ് കല്‍പയ്ക്ക് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനും സ്ഥിതിചെയ്യുന്നത്. ഇവിടേയ്ക്ക് 244 കിലോമീറ്ററാണ് ദൂരം.

റോഡ്

റോഡ്

ഹിന്ദുസ്ഥാന്‍- ടിബറ്റ് റോഡ് എന്നറിയപ്പെടുന്ന എന്‍ എച്ച് 22ല്‍ സഞ്ചരിച്ചാല്‍ കല്‍പയിലെത്താം. പൊവാരിയെന്ന സ്ഥലത്തുനിന്നാണ് കല്‍പയിലേയ്ക്ക് തിരിയേണ്ടത്. സര്‍ക്കാര്‍ ബസുകളും സ്വകാര്യബസുകളും ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.

ടൗണ്‍

ടൗണ്‍

കല്പയിലെ പ്രധാന ടൗണ്‍. ദേശീയപാത 22ലൂടെ സഞ്ചരിച്ചാ‌ല്‍ ഇവിടെ എത്തി‌ച്ചേരാം.
ഷിംല, റാംപുര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം കല്‍പയിലേയ്ക്ക് ബസുകളുണ്ട്. വേനല്‍ക്കാലത്ത് മാത്രം തുറക്കുന്ന റോഹ്തങ് പാസിലൂടെയും കല്‍പയിലേയ്ക്ക് സഞ്ചരിയ്ക്കാം.

Photo Courtesy: Sumita Roy Dutta

താഴ്വര

താഴ്വര

കല്‍‌പയിലെ ഒരു താഴ്‌വര, ഹിമാലയപര്‍വ്വതമാണ് പശ്ചാത്തലത്തില്‍
Photo Courtesy: Gili Chupak

കിന്നര്‍ കൈലാസ പര്‍വ്വതം

കിന്നര്‍ കൈലാസ പര്‍വ്വതം

കിന്നര്‍ കൈലാസ പര്‍വ്വതം, കല്‍പയില്‍ നിന്നുള്ള ഒരു കാഴ്ച

Photo Courtesy: snotch

ശിവലിംഗം

ശിവലിംഗം

കിന്നര്‍ കൈലാസത്തിലെ 70 മീറ്റര്‍ ഉയരമുള്ള ശിവലിംഗവും ക്ഷേത്രവും


Photo Courtesy: Sumita Roy Dutta

തെരുവ്

തെരുവ്

കല്‍പയിലെ തെ‌രുവ്

Photo Courtesy: Unknown

റിസോര്‍ട്ട്

റിസോര്‍ട്ട്

കല്‍പയിലെ ഒരു റിസോര്‍ട്ട്
Photo Courtesy: Anurupa Chowdhury

സ്ത്രീകള്‍

സ്ത്രീകള്‍

കല്പയിലെ തദ്ദേശിയരായ സ്ത്രീകള്‍ അവരുടെ പരമ്പരാഗത വേഷത്തില്‍


Photo Courtesy: nevil zaveri

കൂടു‌തല്‍ ചിത്രങ്ങ‌ള്‍

കൂടു‌തല്‍ ചിത്രങ്ങ‌ള്‍

കല്പയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Travelling Slacker

കൂടു‌തല്‍ ചിത്രങ്ങ‌ള്‍

കൂടു‌തല്‍ ചിത്രങ്ങ‌ള്‍

കല്പയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Travelling Slacker

കൂടു‌തല്‍ ചിത്രങ്ങ‌ള്‍

കൂടു‌തല്‍ ചിത്രങ്ങ‌ള്‍

കല്പയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Motohiro Sunouchi

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X