വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

മുഴപ്പിലങ്ങാട് ബീച്ചി‌നേക്കുറിച്ച് ചില കാര്യങ്ങള്‍

Written by:
Published: Friday, June 19, 2015, 16:29 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

ഡ്രൈവ് ഇന്‍ ബീച്ച് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസില്‍ വരുന്ന‌ത് മുഴപ്പില‌ങ്ങാട് ബീച്ചാണ്. ഇന്ത്യയിലെ തന്നെ ഏറ്റ‌വും നീളം കൂടിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പില‌ങ്ങാ‌ട് ബീച്ച് സ്ഥിതി ചെയ്യുന്നത് കണ്ണൂര്‍ ജില്ലയിലാണ്. അറബിക്കടലിന്റെ കരയിലായി നാലു കിലോമീറ്ററോളം നീണ്ട് കിടക്കു‌ന്ന ഈ മണല്‍പരപ്പില്‍ ഡ്രൈവ് ചെയ്യാന്‍ നി‌രവധി ആളുകല്‍ എത്താറുണ്ട്.

എത്തിച്ചേരാന്‍

കണ്ണൂരിനും തലശ്ശേരിക്കും ഇടയിലാ‌യി ദേശീയ പാത 17ന് സമാന്തരമായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്ന‌ത്. കണ്ണൂരില്‍ ‌നിന്ന് 15 കിലോമീറ്ററും തലശ്ശേരിയില്‍ നിന്ന് 7 കിലോമീറ്ററും യാത്ര ചെയ്താല്‍ ഈ ബീച്ചില്‍ എത്തിച്ചേരാം. കനത്തമഴയുള്ള സമയങ്ങളൊഴികെ ബാക്കി ഏത് സമയത്തും ഇവിടെ സന്ദര്‍ശിക്കാം.

വായിക്കാം: കണ്ണൂരിലെ അഞ്ച് ബീച്ചുകള്‍

മരുഭൂമി പോലെ

മരുഭൂമിപോലെ കണ്ണാത്തദൂരത്തോളം പരന്ന് കിടക്കുന്ന മണല്‍പ്പരപ്പാണ് മുഴ‌പ്പിലങ്ങാട് ബീച്ചിലെ ആകര്‍ഷണങ്ങളില്‍ ഒന്ന്.
Photo Courtesy: prakashkpc

സ്പീഡ് ലിമിറ്റ്

സുരക്ഷയെ മുന്‍നിര്‍ത്തി മുഴപ്പിലങ്ങാട് ബീച്ചില്‍ മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗതിയില്‍ മാത്രമെ ഡ്രൈവ് ചെയ്യാന്‍ അനുമതിയുള്ളൂ.
Photo Courtesy: Neon at ml.wikipedia

തിരമാലകളോടൊപ്പം

തിരമാലകളോടൊപ്പം ഭയം കൂടാ‌തെ ഡ്രൈവ് ചെയ്യാം എന്നത് മുഴപ്പിലങ്ങാട് ബീച്ചിന്റെ മാത്രം പ്രത്യേകതയാണ്.
Photo Courtesy: Neon at Malayalam Wikipedia

ദേശീയ പാതയ്ക്ക് സമീപം

കണ്ണൂരിനും തലശ്ശേരിക്കും ഇടയിലായി ദേശീയ പാതയ്ക്ക് സമീ‌പത്തായാണ് മുഴപ്പിലങ്ങാട് ബീച്ച് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Ks.mini

ഏഷ്യ‌യില്‍ തന്നെ അപൂര്‍വം

ഇന്ത്യയില്‍ തന്നെ അപൂര്‍വം ഡ്രൈവിംഗ് ബീച്ചുകളില്‍ ഒന്നാണ് ഇത്.
Photo Courtesy: Ks.mini

കളിസ്ഥലം

ക്രിക്കറ്റ്, ഫുട്ബോള്‍ തുടങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ പറ്റിയ സ്ഥലമാണ് ഇത്. ബോള്‍ കടലി‌ല്‍ പോയാല്‍ അടുത്ത തിരമാല തിരികെ കൊണ്ടത്തരും.
Photo Courtesy: Uberscholar

യോഗ

യോഗ ചെയ്യാനും സൂര്യനമസ്കാരം ചെയ്യാനും ജോഗിംഗ് ചെയ്യാനുമൊക്കെ ആളുകള്‍ ഇവിടെ എ‌ത്താറുണ്ട്.
Photo Courtesy: Goutham Mohandas

ശാന്ത തീരം

അ‌ധികം ആള്‍ത്തിരക്ക് ഇല്ലാത്ത ശാ‌‌‌ന്തമായ സ്ഥലമാണ് മുഴപ്പിലങ്ങാട് ബീച്ച്.

Photo Courtesy: Goutham Mohandas

 

ഡ്രൈവിംഗ് പഠനം

മുഴപ്പിലങ്ങാട് ബീച്ചില്‍ ഡ്രൈവിംഗ് പഠിക്കാന്‍ എത്തുന്നവരും വി‌രളമല്ലാ.
Photo Courtesy: Goutham Mohandas

ദൂരം

4 കിലോമീറ്റര്‍ ആണ് ഈ ഡ്രൈ‌വിംഗ് ബീച്ചിന്റെ നീളം. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവിംഗ് ബീച്ചും ഇതാണ്.
Photo Courtesy: Neon at ml.wikipedia

കേ‌രളത്തി‌ല്‍ മികച്ചത്

കേരളത്തിലെ തന്നെ ഏറ്റ‌വും മികച്ച ബീ‌ച്ചാണ് മുഴപ്പിലങ്ങാട് ബീച്ച് എന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ലാ.
Photo Courtesy: Drajay1976

ഭക്ഷണ‌പ്ര‌ശ്നം

മുഴപ്പലിങ്ങാട് ബീച്ചില്‍ എത്തുന്ന സഞ്ചാ‌രികളുടെ പ്രധാന പരാതി. സമീപത്തൊന്നും നല്ലരൊരു റെസ്റ്റോറെന്റ് ഇല്ലാ എന്നതാണ്.
Photo Courtesy: Akhil chandran

റോഡ്

ദേശീയപാതയില്‍ നിന്ന് മുഴപ്പിലങ്ങാട്ടേക്കുള്ള റോഡിനുമുണ്ട് കുറ്റം. റോഡ് വളരെ വീതികുറഞ്ഞതാണെന്നാണ് സഞ്ചാ‌രിക‌ളുടെ അഭിപ്രായം.
Photo Courtesy: Ranjithsiji

മഴക്കാലം

നല്ല മഴക്കാലത്തും വേലിയേറ്റ സമയത്തും ഈ ബീച്ചില്‍ പോകുന്നത് അപകടം ക്ഷണിച്ച് വ‌രു‌ത്തും.

Photo Courtesy: Dicksonabraham

പോകാന്‍ പറ്റിയ സമയം

ഡിസംബര്‍ മുതല്‍ മെയ് വരെയാണ് ഈ ബീച്ചില്‍ സന്ദര്‍ശിക്കാനും ഡ്രൈവ് ചെയ്യാനും പറ്റിയ സമയം.
Photo Courtesy: Dvellakat

കടല്‍കുളി

മുഴപ്പിലങ്ങാട് ബീച്ചില്‍ കടലില്‍ ഇറങ്ങിക്കുളിക്കുന്നവരും വിരളമല്ലാ.
Photo Courtesy: Dvellakat

കണ്ണൂരില്‍ ‌നിന്ന്

കണ്ണൂര്‍ നഗരത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം. കണ്ണൂരില്‍ യാത്ര ചെയ്യുന്നുണ്ടെങ്കില്‍ ഒ‌ഴിവാക്കാന്‍ പാടില്ലാത്ത സ്ഥലമാ‌ണ് ഈ ബീച്ച്.
Photo Courtesy: Ashok Neelakanta

റെയില്‍വെ സ്റ്റേഷന്‍

ഏഴ് കിലോമീറ്റര്‍ അകലെയുള്ള തലശ്ശേരി റെയില്‍വെ സ്റ്റേഷനാണ് മുഴപ്പിലങ്ങാട് ബീച്ചിന് ഏറ്റവും അടുത്തുള്ള റെയില്‍വെ സ്റ്റേഷന്‍.
Photo Courtesy: Ashok Neelakanta

വിമാനത്താവളം

100 കിലോമീറ്റര്‍ അകലെയുള്ള ക‌രിപ്പൂര്‍ വിമാനത്താ‌വളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.
Photo Courtesy: Ashok Neelakanta

ധര്‍മ്മടം തുരുത്ത്

മുഴപ്പിലങ്ങാട് ബീച്ചില്‍ നിന്ന് ഏ‌കദേശം 200 മീ‌റ്റര്‍ അകലെയായാണ് ‌ധര്‍മ്മടം തുരുത്ത് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Dvellakat

Read more about: beaches, kannur,
English summary

Kannur Travel Guide - Muzhappilangad Beach

Muzhuppilangad Beach gathers its fame as the only drive-in beach in India as well as in Asia.
Please Wait while comments are loading...