Search
  • Follow NativePlanet
Share
» »മോടികൂട്ടി സഞ്ചാരികളെക്കാത്ത് കാരാപ്പുഴ ഡാം

മോടികൂട്ടി സഞ്ചാരികളെക്കാത്ത് കാരാപ്പുഴ ഡാം

വയനാട്ടില്‍ കാഴ്ചകള്‍ തേടിയെത്തുന്നവരുടെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ് ശാന്തസുന്ദരമായി കിടക്കുന്ന കാരാപ്പുഴ ഡാമും പരിസരവും.

By Elizabath

വയനാട്ടില്‍ കാഴ്ചകള്‍ തേടിയെത്തുന്നവരുടെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ് ശാന്തസുന്ദരമായി കിടക്കുന്ന കാരാപ്പുഴ ഡാമും പരിസരവും.
നിശബ്ദത മാത്രം കൂട്ടിനുള്ള ഈ ഡാം അന്വേഷിച്ചെത്തുന്നവരില്‍ കൂടുതലും സ്വല്പം ശാന്തത മാത്രം ആഗ്രഹിച്ചെത്തുന്ന സഞ്ചാരികളാണ്. എന്നാല്‍ മുഖം മിനുക്കി കൂടുതല്‍ സുന്ദരിയായിരിക്കുകയാണിപ്പോള്‍ കാരാപ്പുഴ ഡാം.

Karapuzha Dam the major attraction of travellers.

PC: Kamaljith K V

മുന്‍പ് ഡാം മാത്രമായിരുന്നു ഇവിടെ കാണാനുണ്ടായിരുന്നത്. എന്നാല്‍ നവീകരണത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായതോടെ പൂന്തോട്ടവും കുട്ടികള്‍ക്കു കളിക്കാനായുള്ള പാര്‍ക്കും വിശ്രമിക്കാനുള്ള സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്.

ജലസേചനാവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ച ഡാം കാഴ്ചയില്‍ ഏറെ മനോഹരമാണ്. 63 കിലോമീറ്റര്‍ ദൂരത്തില്‍ ക്യാച്‌മെന്റ് ഏരിയ ഉള്ള ഡാമിന്റെ കുറച്ചുഭാഗങ്ങള്‍ നമുക്ക് നടന്നു കാണാന്‍ സാധിക്കും.

Karapuzha Dam the major attraction of travellers.

PC: Vinayaraj

ഡാമിന്റെ പ്രധാനഭാഗത്തോട് ചേര്‍ന്ന് ഒരു തടാകം കണക്കെയുള്ള ഭാഗമാണ് കാണാനുള്ളത്. വിനോദസഞ്ചാരികളെ സംബന്ധിച്ചെടുത്തോളം വയനാട്ടിലെ പ്രധാന വിനോദകേന്ദ്രങ്ങളിലൊന്നായ എടയ്ക്കല്‍ ഗുഹയിലേക്കുള്ള യാത്രയിലെ ഒരു ഇടത്താവളമാണിത്. ഇവിടെ നിന്നും എടയ്ക്കല്‍ ഗുഹയിലേക്ക് അഞ്ച് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ മതിയാകും.
കല്പറ്റയില്‍ നിന്ന് 20 കിലോമീറ്ററും ബത്തേരിയില്‍ നിന്ന് 25 കിലോമീറ്ററും കാരാപ്പുഴയിലെത്താന്‍ സഞ്ചരിക്കണം.

Karapuzha Dam the major attraction of travellers.

PC: Primejyothi

നിരവധി തടാകങ്ങള്‍ ചെന്നുചേരുന്നതുപോലുള്ള ഭൂപ്രകൃതിയാണ് ഇവിടുത്തെ പ്രത്യേകത.

പക്ഷിനിരീക്ഷണത്തിനായും ഫോട്ടോഗ്രഫിക്കായുമാണ് കൂടുതലും ആളുകള്‍ ഇവിടെയെത്തുന്നത്. ഇരുകൂട്ടരെയും തൃപ്തിപ്പെടുത്താന്‍ വേണ്ടതെല്ലാം ഇവിടെയുണ്ട്.

Karapuzha Dam the major attraction of travellers.

PC: Vinayaraj

മഴയെ സ്‌നേഹിക്കുന്നവര്‍ക്ക് മഴകൊള്ളാനൊരിടം കൂടിയാണ് ഇവിടം. ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായതോടെയാണ് മഴപ്രേമികള്‍ കൂടുതലായി എത്താന്‍ തുടങ്ങിയത്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X