വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

യുദ്ധമില്ലാത്ത കാര്‍ഗിലില്‍ യാത്ര പോകാം

Written by:
Updated: Tuesday, July 26, 2016, 11:04 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

ജമ്മു കശ്‌മീരിന്റെ തലസ്ഥാനമായ ശ്രീനഗറില്‍ നിന്ന് 205 കിലോമീ‌റ്റര്‍ അകലെയായി ലഡാക്ക് മേഖലയില്‍ സ്ഥിതി ചെയ്യുന്ന കാര്‍ഗില്‍ ഓരോ ഇന്ത്യക്കാരന്റേയും അഭിമാനമായി മാറിയത് 1999 ജൂലൈ 26നാണ്. കാര്‍ഗില്‍ മണ്ണില്‍ പാക്കിസ്ഥാന് എതിരായി ഇന്ത്യന്‍ സൈന്യം നേടിയ വിജയം കാര്‍ഗില്‍ വിജയ് ദിവസമായി (Kargil Vijay Diwas)ആണ് നമ്മള്‍ ആഘോഷിക്കുന്നത്.

കാര്‍ഗില്‍ വിജയ് ദിവസം ആഘോഷിക്കുന്ന ഈ സമയത്ത് കാർഗിലിനെക്കുറിച്ച് കൂടുതൽ മനസിലാക്കി, കാർഗിൽ കാഴ്ചകൾ കണ്ട് സ്ലൈഡുകളിലൂടെ നീങ്ങാം

കശ്മീരില്‍ പോകു‌മ്പോള്‍ ഓര്‍മ്മിക്കുക; നിങ്ങള്‍ ചെയ്തിരിക്കേണ്ട 10 കാര്യങ്ങള്‍

ലഡാക്കിന്റെ പ്രത്യേകതകള്‍ അറിഞ്ഞിരിക്കാം

ശ്രീനഗര്‍ സഞ്ചാരികളുടെ പറുദീസയാകാനുള്ള 5 കാരണങ്ങള്‍

എന്താണ് കാര്‍ഗില്‍

കോട്ടകള്‍ എന്ന് അര്‍ഥം വരുന്ന കര്‍ എന്ന വാക്കില്‍ നിന്നും മധ്യത്തില്‍ എന്ന് അര്‍ഥം വരുന്ന ര്‍കില്‍ എന്ന വാക്കില്‍ നിന്നുമാണ് കാര്‍ഗില്‍ എന്ന വാക്ക് ഉണ്ടായത്. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന നിയന്ത്രണ രേഖ കാര്‍ഗിലിന്റെ സമീപത്തുകൂടിയാണ് കടന്നു പോകുന്ന‌ത്.
Photo Courtesy: Saurabh Lall

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

അതി സുന്ദരമായ താഴ്വരകളും, ആശ്രമങ്ങളും, കൊച്ചു കൊച്ചു പട്ടണങ്ങളുമെല്ലാമാണ് കാര്‍ഗിലിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിപ്പിക്കുന്ന പ്രധാന കാര്യങ്ങള്‍. കാര്‍ഗിലിലെ ഓരോ ടൂറിസ്റ്റു കേന്ദ്രങ്ങളേക്കുറിച്ചും അടുത്ത സ്ലൈഡുകളില്‍ പരിചയപ്പെടാം.
Photo Courtesy: Narender9

ദ്രാസ്

കാര്‍ഗിലില്‍ നിന്ന് 62 കിലോമീറ്റര്‍ അകലെയുള്ള ദ്രാസിലാണ് 1999 ലെ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധം നടന്നത്. ഇന്ന് ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാണ് ദ്രാസ്. ഗേറ്റ് വേ ഓഫ് ലഡാക്ക് എന്നും അറിയപ്പെടുന്ന ദ്രാസ് ജമ്മു കാശ്മീരിലെ കാര്‍ഗില്‍ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. സൈബീരിയ കഴിഞ്ഞാല്‍ ഏറ്റവും തണുപ്പുള്ള സ്ഥലമായി കണക്കാക്കപ്പെടുന്ന ഇവിടം സമുദ്രനിരപ്പില്‍ നിന്ന് 3280 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Mail2arunjith

ദ്രാസ് യുദ്ധസ്മാരകം

ബിംബാത്ത് യുദ്ധ സ്മാരകം എന്നും അറിയപ്പെടുന്ന ദ്രാസ് യുദ്ധസ്മാരകമാണ് ദ്രാസിലെ പ്രധാന ആകര്‍ഷണം. നഗരത്തില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെ ടൈഗര്‍ ഹില്ലിലാണ് ഈ സ്ഥലം. കാര്‍ഗില്‍ യുദ്ധത്തില്‍ മരണമടഞ്ഞ സൈനികരുടെ ഓര്‍മ്മക്കായി നിര്‍മ്മിച്ച സ്മാരകമാണിത്. വിശദമായി വായിക്കാം

Photo Courtesy: Mail2arunjith

 

സാന്‍സ്കാര്‍

കാര്‍ഗില്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറു ഗ്രാമമാണ് സന്‍സ്കാര്‍. കനത്ത മഞ്ഞുവീഴ്ചയുണ്ടാകുന്നതിനാല്‍ ഈ പ്രദേശം എട്ടുമാസവും പുറംലോകത്ത് നിന്ന് ഒറ്റപ്പെട്ട് കിടക്കും. സുമുദ്രനിരപ്പില്‍ നിന്ന് 4401 മീറ്ററും 4450 മീറ്ററും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന രണ്ട് തടാകങ്ങളാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. തിബറ്റന്‍ മാതൃകയില്‍ നിര്‍മിച്ച സോങ്കുല്‍, സ്റ്റോങ്ഡേ, കര്‍ഷ, ഫുഗ്ത്താല്‍, സ്റ്റാരിമോ എന്നീ ബുദ്ധമത വിഹാരങ്ങളും ഇവിടെയാണ്. വിശദമായി വായിക്കാം

Photo Courtesy: Tanmay Haldar

പാദും

കാര്‍ഗിലില്‍ നിന്ന് 240 കിലോമീറ്റര്‍ അകലെയുള്ള ഈ ചെറുനഗരം പദം എന്നും അറിയപെപടാറുണ്ട്. സന്‍സ്കാര്‍ മേഖലയിലെ വലിയ നഗരമായ ഇവിടം മുമ്പ് സന്‍സ്കാര്‍ രാജാക്കന്‍മാരുടെ തലസ്ഥാനമായിരുന്നു. രാജാവിന്റെ വാസസ്ഥലമായിരുന്ന മഡ് പാലസും ചെറിയ ബുദ്ധ വിഹാരവും നദിക്ക് സമീപമുള്ള പാറയില്‍ കൊത്തിയെടുത്ത രൂപങ്ങളുമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങള്‍. വിശദമായി വായിക്കാം

Photo Courtesy: hamon jp

കര്‍ഷ ഗോമ്പ

പദുമില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന കര്‍ഷയാണ് സന്‍സ്കാര്‍ മേഖലയിലെ ഏറ്റവും വലിയ ബുദ്ധമത വിഹാരങ്ങളില്‍ ഒന്ന്. നിരവധി പ്രാര്‍ഥനാലയങ്ങളും മുറികളും ഉള്ള ഈ ബുദ്ധമത വിഹാരത്തില്‍ 150ഓളം ബുദ്ധ സന്യാസിമാരാണ് ഉള്ളത്. പ്രദേശത്തെ ഏറ്റവും സമ്പന്നമായ ബുദ്ധമത വിഹാരവും ഇതാണ്. വിശദമായി വായിക്കാം

Photo Courtesy: hamon jp

 

ഫുഗ്ത്താല്‍ മൊണാസ്ട്രി

ലുങ്ക്നാക്ക് നദിയുടെ പ്രധാന ഭാഗം ഉല്‍ഭവിക്കുന്ന ഗുഹയോട് ചേര്‍ന്നാണ് ഈ ബുദ്ധവിഹാരം സ്ഥിതി ചെയ്യുന്നു. പ്രകൃതിഭംഗിയാല്‍ അനുഗ്രഹീതമായ ഈ സ്ഥലം മേഖലയിലെ ഒറ്റപ്പെട്ട് നില്‍ക്കുന്ന ആശ്രമങ്ങളില്‍ ഒന്ന് കൂടിയാണ്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ സ്ഥാപിതമായതെന്ന് കരുതുന്ന ഇവിടെ ഇന്തയന്‍ മാതൃകയിലുള്ള മനോഹരമായ ചുവര്‍ ചിത്രങ്ങളും വിഹാരത്തിന്റെ മേല്‍ക്കൂരകളില്‍ കൊത്തുപണികളും ഉണ്ട്.

Photo Courtesy: hamon jp

 

റംഗ്ദം

കാര്‍ഗിലില്‍ നിന്ന് പാദുമിലേക്കുള്ള വഴിയില്‍ കാര്‍ഗിലിന് 100 കിലോമീറ്റര്‍ അകലെയായാണ് റംഗ്ദം എന്ന കൊച്ചു ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ‌പ്രമുഖമായ മൊണസ്ട്രിയാണ് റംഗ്ദം മൊണസ്ട്രി. വിശദമായി വായിക്കാം

Photo Courtesy: Narender9

സങ്കു

ജമ്മുകാശ്‌മീരിലെ കാര്‍ഗിലില്‍ നിന്ന്‌ 42 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്‌ സങ്കൂ. പ്രകൃതി മനോഹരമായ ഈ സ്ഥലം പ്രശസ്‌തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്‌. കിണ്ണത്തിന്റെ ആകൃതിയിലുള്ള ഒതു താഴ്‌വരയിലാണ്‌ ഈ പട്ടണം സ്ഥിതി ചെയ്യുന്നത്‌. വിശദമായി വായിക്കാം

Photo Courtesy: Kashmir photographer

 

കാര്‍ഗില്‍ ചിത്രങ്ങള്‍

കാര്‍ഗിലില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം 01
Photo Courtesy: Sajith T S

 

കാര്‍ഗില്‍ ചിത്രങ്ങള്‍

കാര്‍ഗിലില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം 02
Photo Courtesy: Sajith T S

കാര്‍ഗില്‍ ചിത്രങ്ങള്‍

കാര്‍ഗിലില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം 03

Photo Courtesy: Yareite

 

കാര്‍ഗില്‍ ചിത്രങ്ങള്‍

കാര്‍ഗിലില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം 04
Photo Courtesy: Sajith T S

 

 

കാര്‍ഗില്‍ ചിത്രങ്ങള്‍

കാര്‍ഗിലില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം 04
Photo Courtesy: Sajith T S

 

 

English summary

Kargil Vijay Diwas: Best Places to Visit in Kargil

Situated at a distance of around 205 km from Srinagar, Kargil is located in proximity to the Line of Control or LOC with Pakistan and looks onto the valley of Kashmir. The place was the centre for the Kargil War or Kargil Conflict that took place during 1999 between India and Pakistan.
Please Wait while comments are loading...