വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

കേട്ടിട്ടില്ലേ കിള്ളിക്കുറിശ്ശി മംഗലത്തേക്കുറിച്ച്

Written by: Anupama Rajeev
Published: Monday, January 30, 2017, 16:12 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

കിള്ളിക്കുറിശ്ശി ‌മംഗലം എന്ന സ്ഥലത്തേ‌ക്കുറിച്ച് കേട്ടിട്ടില്ലേ? കിള്ളിക്കുറിശ്ശി മംഗലം എന്ന് കേൾക്കുമ്പോൾ തന്നെ കുഞ്ചൻ നമ്പ്യാരുടെ പേരായിരിക്കും എ‌ല്ലാവരുടേയും മനസിൽ വരിക. കുഞ്ചൻ നമ്പ്യാരുടെ ജന്മ സ്ഥലമാണ് പാലക്കാട് ജില്ലയിലെ കിള്ളിക്കുറിശ്ശി മംഗലം.

മല‌മ്പുഴ യാത്രയി‌ല്‍ ഒഴിവാക്കാനാവാത്ത 30 കാഴ്ചകള്‍

സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് കിള്ളിക്കുറിശ്ശി മംഗലം. കിള്ളിക്കുറിശ്ശി മംഗലത്തേക്കുറിച്ച് വിശദമായി മനസിലാക്കാം.

കണ്ടിരിക്കേണ്ട പാലക്കാടൻ ഗ്രാമങ്ങൾ

01. ലക്കിടി

പാലക്കാട് ജില്ലയിലെ കിള്ളിക്കുറി‌ശ്ശി മംഗലം ലക്കിടി എന്നും അറിയപ്പെടുന്നുണ്ട്. ലക്കിടിക്ക് കിഴക്കേ അതിരിലൂടെയാണ് ഭാരതപ്പുഴ ഒഴുകുന്നത്. പാലക്കാടെ പ്രധാന ടൗണുകളിൽ ഒന്നായ ഒറ്റപ്പാലത്ത് നിന്ന് 8 കിലോമീറ്റർ അകലെയായാണ് ലക്കിടി സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Sreekanthv

02. പേരിന് പിന്നിൽ

ലക്കിടി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീ കിള്ളിക്കുറിശ്ശി മഹാദേവ ക്ഷേത്രത്തിൽ നിന്നാണ് ഈ ഗ്രാമത്തിന് കിള്ളിക്കുറിശ്ശി എന്ന പേര് ലഭിച്ചത്.
Photo Courtesy: Sreekanthv

03. ക്ഷേത്രം

കേരളത്തിലെ പ്രാചീന ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ കിള്ളിക്കുറിശ്ശി മഹാദേവ ക്ഷേത്രം. ശ്രീ ശുകബ്രഹ്മർഷി ഇവിടുത്തെ ക്ഷേത്രം സ്ഥാപിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ലക്കിടി ജംഗ്ഷനിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: RajeshUnuppally at Malayalam Wikipedia

04. പര‌ശുരാമൻ

പരശുരാമൻ സ്ഥാപിച്ച കേരളത്തിലെ 108 ശിവാലയങ്ങളിൽ ഒന്നായും ഈ ക്ഷേത്രത്തെ കണക്കാക്കുന്നുണ്ട്. തപസ് ചെയ്യുന്ന ദക്ഷിണാമൂർത്തിയായിട്ടാണ് ശിവനെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
Photo Courtesy: Ramanarayanadatta astri

05. പാണ്ഡവർ

പാണ്ഡവർ തങ്ങളുടെ വനവാസ കാലത്ത് തങ്ങളുടെ പിതാവായ പാണ്ഡുവിന് വേണ്ടി പിതൃതർപ്പണം നടത്താൻ 108 ക്ഷേത്രങ്ങളും സന്ദർശിച്ചെന്നും അവയിൽ ഏറ്റവും ഒടുവിൽ സന്ദർശിച്ച ക്ഷേത്രം ഇതാണെന്നുമാണ് വിശ്വാസം.
Photo Courtesy: Ramanarayanadatta astri

06. കുട്ടികൾ സംസാരിക്കാൻ

കദളിപ്പഴനേദ്യമാണ് ഈ ക്ഷേ‌‌ത്രത്തിലെ പ്രധാന നൈവേദ്യങ്ങളിൽ ഒന്ന്. ഇവിടെ കദളിപ്പഴം നേദിച്ചുകഴിക്കുന്നത് ജന്മനാ സംസാരശേഷിയില്ലാത്ത കുട്ടികൾക്ക് സംസാരശേഷി കൈവരും എന്നു വിശ്വസിക്കുന്നു.
Photo Courtesy: RajeshUnuppally at ml.wikipedia

07. കലക്കത്ത് ഭവനം

ലക്കിടി റെയിൽവേ സ്റ്റേഷന് സമീപത്തായാണ് കുഞ്ചൻ നമ്പ്യാരുടെ ജന്മ സ്ഥലമായ കലക്കത്ത് ഭവനം സ്ഥിതി ചെയ്യുന്നത്. കേര‌ള പുരാവസ്തു വകുപ്പിന്റെ ‌കീഴിലാണ് ഈ സ്ഥലം.
Photo Courtesy: Mullookkaaran

English summary

Killikkurussimangalam: Birth Place Of Kunchan Nambiar

Killikkurussimangalam is a village around eight km from nearby town Ottappalam in Palakkad district
Please Wait while comments are loading...