Search
  • Follow NativePlanet
Share
» »പണ്ട് ബാംഗ്ലൂര്‍ ഇങ്ങനെയായിരുന്നു!

പണ്ട് ബാംഗ്ലൂര്‍ ഇങ്ങനെയായിരുന്നു!

By Maneesh

ഇന്ത്യയുടെ ഐ ടി തലസ്ഥാനം എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ബാംഗ്ലൂരിന്റെ ഭൂതകാലം അന്വേഷിച്ച് ചെല്ലുക എന്നത് വളരെ രസകരവും കൗതുകകരവുമായ ഒന്നാണ്.

എയര്‍ ഇന്ത്യ ഫ്ലൈറ്റ് ബുക്ക് ചെയ്യുമ്പോള്‍ 10% ലാഭം നേടാം

പേരില്‍ത്തുടങ്ങുന്ന കൗതുകം

ഈയടുത്ത് ബെംഗളൂരു ആയി മാറി ബാംഗ്ലൂരിന് ആ പേര് ലഭിച്ച കാര്യം തന്നെ വളരെ കൗതുകം ഉണ്ടാക്കുന്നതാണ്. ബെണ്ടേ കാലു ഊരു എന്ന കന്നഡവാക്കില്‍ നിന്നാണത്ര ബാംഗ്ലൂരിന് ആ പേര് ലഭിച്ചത്. വേവിച്ച പയറിന്റെ നാട് എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം.

ഒരിക്കല്‍ കാട്ടില്‍ അകപ്പെട്ട് പോയ ഹൊയ്സാല രാജ്യത്തിന്റെ രാജാവായിരുന്ന ബല്ലാല രാജാവിന് ഒരു പാവപ്പെട്ട സ്ത്രീ, രാജാവിന്റെ വിശപ്പും ക്ഷീണവും മാറ്റന്‍ വേവിച്ച പയര്‍ നല്‍കി. അതിന്റെ ഓര്‍മ്മയ്ക്കായി രാജാവ് ആ സ്ഥലത്തിന് ബെണ്ടേ കാലു ഊരു എന്ന പേര് ഈ സ്ഥലത്തിനിട്ടു എന്നാണ് പറയപ്പെടുന്നത്. എന്നല്‍ കൗതുകകരമായ കാര്യം ഇതൊന്നുമല്ല. ബല്ലാല രാജവിന്റെ കാലത്തിന് മുന്‍പെ ബെംഗളൂരുവിന് ആ പേരുണ്ടായിരുന്നു.

കേംപേ ഗൗഡ

ബാംഗ്ലൂര്‍ നഗരത്തിന്റെ സ്ഥാപകന്‍ അറിയപ്പെടുന്നത് കേംപേ ഗൗഡ എന്ന ഭൂപ്രഭുവാണ്. അദ്ദേഹമാണ് ആധുനിക ബാംഗ്ലൂര്‍ നഗരം രൂപകല്‍പ്പന ചെയ്തത്. വിജയനഗര രാജക്കന്മാരുടെ കാലഘട്ടത്തിലാണ് ബാംഗ്ലൂര്‍ നഗരം വളര്‍ന്ന് വന്നത്.

പിന്നീട് വന്ന മാറ്റങ്ങള്‍

പിന്നീട് ബിജാപൂര്‍ സുല്‍ത്താന്‍ ആദില്‍ഷാ, വൊഡയാര്‍ രാജക്കന്മാര്‍, ടിപ്പു സുല്‍ത്താന്‍, ബ്രിട്ടീഷുകാര്‍ എന്നിവര്‍ ബാംഗ്ലൂര്‍ ഭരിച്ചു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞതിന് ശേഷം കര്‍ണാടക സംസ്ഥാനം രൂപപ്പെട്ടപ്പോള്‍ ബാംഗ്ലൂര്‍ അതിന്റെ തലസ്ഥാനം ആയിമാറുകയായിരുന്നു.

പിന്നീട് ബാംഗ്ലൂര്‍ വളര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ഇന്ത്യയുടെ ഐ ടി തലസ്ഥാനം, സിലിക്കണ്‍ വാലി ഓഫ് ഇന്ത്യ, ഇന്ത്യയുടെ ഫാഷന്‍ തലസ്ഥാനം, ഉദ്യാനങ്ങളുടെ നഗരം അങ്ങനെ നിരവധിപ്പേരുകളില്‍ ബാംഗ്ലൂര്‍ അറിയപ്പെട്ടുതുടങ്ങി.

ബാംഗ്ലൂരിന്റെ പഴയ ബ്ലാക് ആന്‍ഡ് വൈറ്റ് കാലം നമുക്ക് ചിത്രങ്ങളിലൂടെ കണാം.

ലാല്‍ബാഗ് (1794)

ലാല്‍ബാഗ് (1794)

1794ല്‍ വരച്ച ലാല്‍ബാഗിന്റെ ചിത്രം. സൈപ്രസ് ഗാര്‍ഡന്‍ എന്നായിരുന്നു അന്ന് ലാല്‍ബാഗ് അറിയപ്പെട്ടിരുന്നത്.

Photo Courtesy: Sridhar10001

ലാല്‍ബാഗ് (1860)

ലാല്‍ബാഗ് (1860)

പ്രശസ്ത ഫോട്ടോഗ്രാഫര്‍ ആയിരുന്ന നിക്കോളസ് ബ്രോ 1860 പകര്‍ത്തിയ ലാല്‍ബാഗിന്റെ ചിത്രം

Photo Courtesy: MarmadukePercy

ലാല്‍ബാഗ് (2012)

ലാല്‍ബാഗ് (2012)

ലാല്‍ബാഗിന്റെ ഇപ്പോഴത്തെ കാഴ്ച. ലാല്‍ബാഗിനെക്കുറിച്ച് വിശദമായി വായിക്കാം

Photo Courtesy: Manojk

കബ്ബണ്‍ പാര്‍ക്ക് (1890)

കബ്ബണ്‍ പാര്‍ക്ക് (1890)

ബാംഗ്ലൂരിലെ കബ്ബണ്‍ പാര്‍ക്കിന്റെ 1890 ലെ ചിത്രം

Photo Courtesy: WestCoastMusketeer

കബ്ബണ്‍ പാര്‍ക്ക് (1913)

കബ്ബണ്‍ പാര്‍ക്ക് (1913)

1913ല്‍ വരച്ച കബ്ബണ്‍ പാര്‍ക്കിന്റെ ചിത്രം. സമീപത്തുള്ള സെന്റ് മാര്‍ക്ക് ചര്‍ച്ചും ദൂരെയായി കാണാം

Photo Courtesy: WestCoastMusketeer

കബ്ബ‌ണ്‍ പാര്‍ക്ക് ഇപ്പോള്‍

കബ്ബ‌ണ്‍ പാര്‍ക്ക് ഇപ്പോള്‍

കബ്ബണ്‍ പാര്‍ക്കിന്റെ ഇപ്പോഴത്തെ കാഴ്ച. കബ്ബണ്‍ പാര്‍ക്കിനെക്കുറിച്ച് വിശദമായി വായിക്കാം

Photo Courtesy: Abhi243

സെന്റ് മാര്‍ക്ക് ചര്‍ച്ച് (1870)

സെന്റ് മാര്‍ക്ക് ചര്‍ച്ച് (1870)

കബ്ബണ്‍ പാര്‍ക്കിന് സമീപത്തെ സെന്റ് മാര്‍ക്ക് ചര്‍ച്ച്. 1870ല്‍ പകര്‍ത്തിയ ചിത്രം
Photo Courtesy: WestCoastMusketeer

കബ്ബണ്‍ പാര്‍ക്ക് (1900)

കബ്ബണ്‍ പാര്‍ക്ക് (1900)

കബ്ബണ്‍ പാര്‍ക്കിന് സമീപത്തെ ഈ കെട്ടിടം ഇപ്പോള്‍ എന്താണെന്ന് അറിയാന്‍ അടുത്തല്‍ സ്ലൈഡ് കാണുക

Photo Courtesy: WestCoastMusketeer

കര്‍ണാടക ഹൈക്കോടതി

കര്‍ണാടക ഹൈക്കോടതി

ഇപ്പോഴത്തെ കര്‍ണ്ണാടക ഹൈക്കോടതി പ്രവര്‍ത്തിക്കുന്നത് കബ്ബണ്‍ പാര്‍ക്കിന് സമീപത്തുള്ള ഈ കെട്ടിടത്തിലാണ്. ഇതിന്റെ മറ്റൊരു ചിത്രം അടുത്ത സ്ലൈഡില്‍ കാണാം

Photo Courtesy: Manuspanicker

പഴയ കെട്ടിടം (1890)

പഴയ കെട്ടിടം (1890)

ഇപ്പോള്‍ കര്‍ണാടക ഹൈക്കോടതി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ പഴയകാല ചിത്രം. 1890ല്‍ ആണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. വിശദമായി വായിക്കാം
Photo Courtesy: Manuspanicker

എം ജി റോഡ് (1950)

എം ജി റോഡ് (1950)

ബാംഗ്ലൂര്‍ എം ജി റോഡിന്റെ 1950ലെ ഒരു ചിത്രം

Photo Courtesy: BigJolly9

എം ജി റോഡ് (2001)

എം ജി റോഡ് (2001)

ബാംഗ്ലൂര്‍ എം ജി റോഡിലെ രണ്ടായിരത്തി ഒന്നിലെ കാഴ്ച

Photo Courtesy: L. Shyamal

എം ജി റോഡ് (2006)

എം ജി റോഡ് (2006)

ബാംഗ്ലൂരിലെ എം ജി റോഡ് 2006ല്‍ പകര്‍ത്തിയ ഒരു ചിത്രം

Photo Courtesy: Kprateek88

എം ജി റോഡ് (2013)

എം ജി റോഡ് (2013)

ബാംഗ്ലൂര്‍ എം ജി റോഡിന്റെ 2013ലെ ഒരു കാഴ്ച
Photo Courtesy: Ashwin Kumar from Bangalore, India

തെരുവ് (1792)

തെരുവ് (1792)

ബാംഗ്ലൂര്‍ പാലസിന് സമീപത്തെ തെരുവ്. 1792ല്‍ വരച്ച ഒരു ചിത്രം

Photo Courtesy: WestCoastMusketeer

ബാംഗ്ലൂര്‍ പാലസ് (1890)

ബാംഗ്ലൂര്‍ പാലസ് (1890)

ബാംഗ്ലൂര്‍ പാലസിന്റെ പഴയകാല ചിത്രം. 1890ല്‍ ആണ് ഈ ചിത്രം പകര്‍ത്തിയത്.


Photo Courtesy: WestCoastMusketeer

ബാംഗ്ലൂര്‍ പാലസ്

ബാംഗ്ലൂര്‍ പാലസ്

ബാംഗ്ലൂര്‍ പാലസിന്റെ ഇപ്പോഴത്തെ കാഴ്ച. വിശദമായി വായിക്കാം
Photo Courtesy: Nikkul at en.wikipedia

രാജ്ഭവന്‍ (1894)

രാജ്ഭവന്‍ (1894)

കര്‍ണാടക രാജ്‌ഭവന്റെ പഴയകാല ചിത്രം 1894 ല്‍ ആണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്.
Photo Courtesy: WestCoastMusketeer

ടിപ്പു സുല്‍ത്തന്റെ സമ്മര്‍ പാലസ് (1870)

ടിപ്പു സുല്‍ത്തന്റെ സമ്മര്‍ പാലസ് (1870)

ടിപ്പു സുല്‍ത്താന്റെ സമ്മര്‍ പാലസിന്റെ ഒരു പഴയ ചിത്രം. 1870ല്‍ ആണ് ഈ ചിത്രം പകര്‍ത്തിയത്.

Photo Courtesy: Aavindraa

ബാംഗ്ലൂര്‍ കോട്ട (1860)

ബാംഗ്ലൂര്‍ കോട്ട (1860)

ബാംഗ്ലൂര്‍ കോട്ടയുടെ ഒരു പഴയകാല ചിത്രം 1860ല്‍ നിക്കോളസ് ബ്രോ പകര്‍ത്തിയത്.

Photo Courtesy: Nicholas Bros

ബാംഗ്ലൂര്‍ കോട്ട( പെയിന്റിംഗ്)

ബാംഗ്ലൂര്‍ കോട്ട( പെയിന്റിംഗ്)

ടിപ്പുവിന്റെ കാലത്തെ ബാംഗ്ലൂര്‍ കോട്ട ഒരു പെയിന്റിംഗ്. 1792ല്‍ വരച്ചത്. കോട്ടയുടെ വടക്കന്‍ കവാടമാണ് ചിത്രത്തില്‍

Photo Courtesy: Nvvchar

തെക്കന്‍ കവാടം

തെക്കന്‍ കവാടം

ബാംഗ്ലൂര്‍ കോട്ടയുടെ തെക്ക് വശത്തെ കവാടം. 1792ല്‍ വരച്ചത്

Photo Courtesy: Nvvchar

മൈസൂര്‍ ഗേറ്റ്

മൈസൂര്‍ ഗേറ്റ്

ബാംഗ്ലൂര്‍ കോട്ടയുടെ മൈസൂര്‍ ഗേറ്റ്. 1792ല്‍ വരച്ചത്

Photo Courtesy: Nvvchar

ഇപ്പോള്‍ ഇങ്ങനെ

ഇപ്പോള്‍ ഇങ്ങനെ

ബാംഗ്ലൂര്‍ കോട്ടയുടെ ഇപ്പോള്‍ നിലവിലുള്ള കവാടം

Photo Courtesy: Pavithrah

ഉള്‍വശം

ഉള്‍വശം

ബാംഗ്ലൂര്‍ കോട്ടയുടെ ഉള്‍വശം. സമീപ കാലത്ത് പകര്‍ത്തിയ ചിത്രം

Photo Courtesy: Aravind V

ബാംഗ്ലൂര്‍ അവന്യൂ റോഡ് (1890)

ബാംഗ്ലൂര്‍ അവന്യൂ റോഡ് (1890)

ബാംഗ്ലൂര്‍ അവന്യൂ റോഡ് പരിസരത്തെ ഒരു പഴ കാഴ്ച. 1890ല്‍ ആണ് ഈ ചിത്രം പകര്‍ത്തിയത്.
Photo Courtesy: Xavier449

സമീപകാല കാഴ്ച

സമീപകാല കാഴ്ച

ബാംഗ്ലൂര്‍ അവന്യൂ റോഡിന്റെ സമീപകാല കാഴ്ച

Photo Courtesy:Nvvchar

ബാംഗ്ലൂര്‍ കന്റോണ്‍മെന്റ്

ബാംഗ്ലൂര്‍ കന്റോണ്‍മെന്റ്

1895ല്‍ പകര്‍ത്തിയ ബാംഗ്ലൂര്‍ കന്റോണ്‍മെന്റിന്റെ ചിത്രം

Photo Courtesy:Shyamal

ലേഡി കഴ്സണ്‍ ഹോസ്പിറ്റല്‍

ലേഡി കഴ്സണ്‍ ഹോസ്പിറ്റല്‍

ബാംഗ്ലൂരിലെ ലേഡി കഴ്സണ്‍ ഹോസ്പിറ്റല്‍
Photo Courtesy: WestCoastMusketeer

സെന്റ് ആന്‍ഡ്ര്യൂസ് ചര്‍ച്ച്

സെന്റ് ആന്‍ഡ്ര്യൂസ് ചര്‍ച്ച്

ബാംഗ്ലൂരിലെ സെന്റ് ആന്‍ഡ്ര്യൂസ് ചര്‍ച്ച്. 1866ല്‍ ഒരു മാഗസിനില്‍ വന്ന ചിത്രം
Photo Courtesy: WestCoastMusketeer

സെന്റ് ആന്‍ഡ്ര്യൂസ് ചര്‍ച്ച് (1900)

സെന്റ് ആന്‍ഡ്ര്യൂസ് ചര്‍ച്ച് (1900)

ബാംഗ്ലൂരിലെ സെന്റ് ആന്‍ഡ്ര്യൂസ് ചര്‍ച്ച്. 1900ല്‍ പകര്‍ത്തിയ ഒരു ചിത്രം ചിത്രം
Photo Courtesy: WestCoastMusketeer

സെന്റ് ആന്‍ഡ്ര്യൂസ് ചര്‍ച്ച് (1923)

സെന്റ് ആന്‍ഡ്ര്യൂസ് ചര്‍ച്ച് (1923)

ബാംഗ്ലൂരിലെ സെന്റ് ആന്‍ഡ്ര്യൂസ് ചര്‍ച്ച്. 1923ല്‍ പകര്‍ത്തിയ കളര്‍ ചിത്രം
Photo Courtesy: WestCoastMusketeer

മൈതാനം (1923)

മൈതാനം (1923)

സെന്റ് ആന്‍ഡ്ര്യൂസ് ചര്‍ച്ചിന് മുന്‍വശത്തു‌ള്ള മൈതാനം. 1923ല്‍ പകര്‍ത്തിയ കളര്‍ ചിത്രം
Photo Courtesy: WestCoastMusketeer

കൊമേഴ്സ്യല്‍ സ്ട്രീറ്റ് (1900)

കൊമേഴ്സ്യല്‍ സ്ട്രീറ്റ് (1900)

1900-ല്‍ പകര്‍ത്തിയ ബാംഗ്ലൂര്‍ കൊമേഴ്സ്യല്‍ സ്ട്രീറ്റിന്റെ ഒരു കാഴ്ച

Photo Courtesy: CH Doveton

കൊമേഴ്സ്യല്‍ സ്ട്രീറ്റ് ഇപ്പോള്‍

കൊമേഴ്സ്യല്‍ സ്ട്രീറ്റ് ഇപ്പോള്‍

ബാംഗ്ലൂരിലെ കൊമേഴ്സ്യല്‍ സ്ട്രീറ്റിന്റെ ഇപ്പോഴത്തെ കാഴ്ച

Photo Courtesy: Jay Bergesen

അള്‍സൂര്‍ തടാകം (1834)

അള്‍സൂര്‍ തടാകം (1834)

ബാംഗ്ലൂരിലെ അള്‍സൂര്‍ തടാകം. 1834ലെ ഒരു കാഴ്ച

Photo Courtesy: Shyamal

അള്‍സൂര്‍ തടാകം (1902)

അള്‍സൂര്‍ തടാകം (1902)

ബാംഗ്ലൂരിലെ അള്‍സൂര്‍ തടാകം. 1902ലെ ഒരു കാഴ്ച

Photo Courtesy: WestCoastMusketeer

അള്‍സൂര്‍ തടാകം ഇപ്പോള്‍

അള്‍സൂര്‍ തടാകം ഇപ്പോള്‍

ബാംഗ്ലൂരിലെ അള്‍സൂര്‍ തടാകത്തിന്റെ ഇപ്പോഴത്തെ കാഴ്ച

Photo Courtesy: Shovon76

മറ്റൊരു കാഴ്ച

മറ്റൊരു കാഴ്ച

അള്‍സൂര്‍ തടാകത്തിന്റെ മറ്റൊരു കാഴ്ച

Photo Courtesy: Kalakki at ml.wikipedia

എച്ച് എ എ‌ല്‍

എച്ച് എ എ‌ല്‍

ബാംഗ്ലൂരിലെ പഴയ എയര്‍പോര്‍ട്ട്. 1947ല്‍ പകര്‍ത്തിയ ഒരു ഫോട്ടോ

Photo Courtesy: Challiyan

Read more about: bangalore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X