വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

നീലഗിരിയി‌ലെ കോട്ടഗിരിയിലേക്ക് യാത്ര പോകാം

Written by:
Published: Monday, March 13, 2017, 10:42 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

ഊട്ടി, കുന്നൂര്‍. കൊടൈക്കനാല്‍ തുടങ്ങിയ ഹില്‍സ്റ്റേഷനുകളുടെ അത്ര പ്രശസ്തമല്ലെങ്കിലും തമിഴ് നാട്ടില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു ഹില്‍സ്റ്റേഷനാണ് കോട്ടഗിരി. കോത്തഗിരി എന്നാണ് തമിഴര്‍ക്ക് ഇടയില്‍ ഈ സ്ഥലം അറിയപ്പെടുന്നതെങ്കിലും മലയാളികള്‍ കോട്ടഗിരി എന്നാണ് ഉച്ചരിക്കാറു‌ള്ളത്.

കോട്ടഗിരിയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട  കാര്യങ്ങള്‍ സ്ലൈഡുകളിലൂടെ മനസിലാക്കാം

01. നീ‌ലഗിരിയില്‍

തമിഴ്നാട്ടിലെ ഹില്‍സ്റ്റേഷനുകളുടെ ജില്ലയായ നീലഗിരി ജില്ലയിലാണ് കോട്ടഗിരിയുടെ സ്ഥാനം. കൊടുമുടികള്‍, വെള്ളച്ചാട്ടങ്ങള്‍, ട്രെക്കിംഗിനായി കാനന പാതകള്‍ തുടങ്ങി ഒരു ഹില്‍ സ്റ്റേഷനു വേണ്ട എല്ലാവിധ പകിട്ടോടും പ്രൌഡിയോടും കൂടി കോട്ടഗിരി നിരകള്‍ നിറഞ്ഞു നില്‍ക്കുന്നു.
Photo Courtesy: Natataek

02. വേദങ്ങള്‍ തര്‍ജ്ജമ ചെയ്ത സ്ഥലം

വേദങ്ങള്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്ത സ്ഥലമാണ് കോട്ടഗിരി. ക്രിസ്ത്യന്‍ മിഷനറിയുടെ മകനായ റാല്‍ഫ് തോമസ്‌ ഹോച്കിന്‍ ഗ്രിഫിത്ത് ഈ മനോഹര പ്രദേശത്തിന്റെ നിശബ്ദതയില്‍ നിന്നാണ് വേദങ്ങള്‍ ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്തത്.
Photo Courtesy: earnest.edison9

03. ട്രെക്കിംഗിന് പറ്റിയ സ്ഥലം

ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവരുടെ പ്രിയകേന്ദ്രമെന്നു കൂടി കോട്ടഗിരിയെ വിശേഷിപ്പിക്കാം. സമുദ്ര നിരപ്പില്‍ നിന്നും 1793 മീറ്റര്‍ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. സഞ്ചാരികള്‍ക്ക് ഉല്ലാസത്തിന്റെ പുത്തന്‍ ഭാവങ്ങള്‍ പകര്‍ന്നു തരാന്‍ പാകത്തില്‍ ഒട്ടേറെ ട്രെക്കിംഗ് പാതകളുണ്ടിവിടെ. മനുഷ്യരുടെ ഇടപെടെലാല്‍ അധികം രൂപഭേദങ്ങള്‍ വരുത്തിയിട്ടില്ലാത്ത പ്രകൃതിയുടെ ഈ പാതകളിലൂടെയുള്ള സഞ്ചാരം ആരിലും കൗതുകം നിറക്കുന്നതാണ്.

Photo Courtesy: Sakeeb Sabakka

 

04. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ലോങ്ങ്‌ വുഡ് ഷോല, രംഗസ്വാമി പില്ലര്‍ ആന്‍ഡ് പീക്ക്, കോടനാട് വ്യൂ പോയിന്റ്‌, കാതെറിന്‍ വാട്ടര്‍ ഫാള്‍സ്, എല്‍ക് ഫാള്‍സ്, ജോണ്‍ സള്ളിവന്‍ മെമ്മോറിയല്‍, നീലഗിരി മ്യൂസിയം, നെഹ്‌റു പാര്‍ക്ക്‌, സ്നോഡെന്‍ പീക്ക് എന്നിങ്ങനെ കോട്ടഗിരി ദ്രിശ്യങ്ങളുടെ നിര നീളുന്നു. വിശദമായി

Photo Courtesy: Ramana from Coimbatore, India

05. കോട്ടഗിരിയുടെ ചരിത്രം

'കോട്ട മലനിരകള്‍' എന്നാണ് കോട്ടഗിരി എന്ന വാക്ക് കൊണ്ടര്‍ത്ഥമാക്കുന്നത്. ഒട്ടനേകം വര്‍ഷക്കാലത്തെ പഴമ ഈ മലനിരകള്‍ക്കു അവകാശപ്പെടാനുണ്ട്. എന്നാല്‍ ഏകദേശം ബ്രിട്ടീഷ്‌ കാലഘട്ടത്തോളം നീളുന്ന ചരിത്രം മാത്രമേ എഴുതപ്പെട്ടിട്ടുള്ളൂ.
Photo Courtesy: Shareef Taliparamba

06. കോട്ടഗിരിയിലെ ആദിമനിവാസികള്‍

കോട്ടാസ് എന്ന പേരിലറിയപ്പെടുന്ന ഗോത്ര വര്‍ഗക്കാരായ കര കൗശല വിദഗ്ദര്‍ ഇവിടെ കാലാ കാലങ്ങളായി വസിച്ചു പോരുന്നു. പുറത്തുള്ള ജനങ്ങളുമായി ഇഴുകി ചേരാന്‍ വൈമനസ്യം പുലര്‍ത്തുന്ന പ്രത്യേക വിഭാഗക്കാരാണവര്‍. കാലം കഴിയുംതോറും ഈ വിഭാഗത്തിലെ അംഗ സംഖ്യ കുറഞ്ഞു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം ഏതാണ്ട് ആയിരത്തോളം പേര്‍ മാത്രമേ ഇപ്പോള്‍ ഇവിടെ അവശേഷിക്കുന്നുള്ളൂ.
Photo Courtesy: Sakeeb Sabakka

07. കോട്ടഗിരിയിലെ സമീപസ്ഥല‌ങ്ങള്‍

കുന്നൂ‌ര്‍, തിരുപ്പൂര്‍, പൊള്ളാ‌ച്ചി, പഴനി, തിങ്കളൂര്‍, ഈ റോഡ് തുടങ്ങിയ സ്ഥലങ്ങളാണ് കോട്ടഗിരിയുടെ സമീപസ്ഥലങ്ങള്‍. വിശദമായി വായിക്കാം

Photo Courtesy: Prof tpms

08. കോട്ടഗിരിയില്‍ എത്തിച്ചേരാന്‍

കോട്ടഗിരി ഗട്ട് റൂട്ട് നിരവധി പേര്‍ യാത്രക്കായി ഉപയോഗിക്കുന്ന പ്രധാന പാതയാണ്. ഈ റൂട്ടിലൂടെ മേട്ടുപാളയത്ത് നിന്ന് അരവനു വഴി കോട്ടഗിരിയിലെത്താം. മേട്ടുപാളയത്ത് നിന്ന് കോട്ടഗിരി വരെ ഏതാണ്ട് 33 കിലോമീറ്ററോളം ദൂരം വരും. വിശദമായി വായിക്കാം

Photo Courtesy:

09. യാത്രയ്ക്ക് മികച്ച സമയം

മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെ നീണ്ടു നില്‍ക്കുന്ന വേനല്‍ക്കാലമാണ് കോട്ടഗിരി യാത്രക്ക് ഏറ്റവും അനുയോജ്യമായ സമയം. വിശദമായി കാണാം

Photo Courtesy: Shareef Taliparamba

10. മപ്പ് കാണാം

കോട്ടഗിരിയുടെ മാപ്പ് വിശദമായി കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. മൗസുപയോഗിച്ച് മാപ് വലിക്കുക. സൂംചെയ്യാനായി ഡബിള്‍ ക്ലിക്ക് ചെയ്യുക. Map link.

Photo Courtesy: Sakeeb Sabakka

English summary

Kotagiri Travel Information

Kotagiri being a major hill station in the Nilgiri district can be ranked along with Coonoor and Ooty.
Please Wait while comments are loading...