Search
  • Follow NativePlanet
Share
» »സൂര്യകാന്തിപ്പൂക്കളുടെ നാട്ടിലൂടെ ഒരു യാത്ര

സൂര്യകാന്തിപ്പൂക്കളുടെ നാട്ടിലൂടെ ഒരു യാത്ര

By Maneesh

കോഴിക്കോട് നിന്ന് മൈസൂരിലേക്ക് പോകുന്ന വഴി ചോദിച്ചാല്‍ എല്ലാവരും പറയും, ദേശീയ പാത 212ലൂടെ താമരശ്ശേരി ചുരം കയറി വയനാട് വഴി മൈസൂരിലേക്ക്. സംഗതി വളരെ സിമ്പിളാണ്. ഈ യാത്ര അസ്വദിച്ചിട്ടുള്ളവരാണ് പലരും. അതിനാല്‍ കോഴിക്കോട് നിന്ന് ഒരു വേറിട്ട വഴി പരീക്ഷിക്കാം. കുറച്ച് വളഞ്ഞ വഴി ആണെങ്കിലും യാത്ര സുന്ദരമായിരിക്കും.

യാത്ര ഒറ്റനോട്ടത്തില്‍

കോഴിക്കോട് നിന്ന് നിലമ്പൂരിലേക്ക്. അവിടെ നിന്ന് ഗൂഡല്ലൂര്‍ വഴു മുതുമലയും ബന്ദിപ്പൂരും പിന്നിട്ട് ഗുണ്ടല്‍പേട്ടിലേക്ക്. അവിടെ നിന്ന് ദേശീയപാത 212ലൂടെ മൈസൂരിലേക്ക്.

നിലമ്പൂരിലെ കാഴ്ചകള്‍ കാണാം

സമയവും ദൂരവും

കോഴിക്കോട് നിന്ന് നിലമ്പൂര്‍ വഴി മൈസൂരില്‍ എത്തിച്ചേരാന്‍ 218 കിലോമീറ്റര്‍ സഞ്ചരിക്കണം. ഏകദേശം നാലര മണിക്കൂര്‍ യാത്ര ഉണ്ടാകും. രാവിലെ അഞ്ച് മണിക്ക് കോഴിക്കോട് നിന്ന് യാത്ര പുറപ്പെട്ടാല്‍ പതിനൊന്ന് മണിക്ക് മുന്‍പ് മൈസൂരില്‍ എത്തിച്ചേരാം. അവിടെ നിന്ന് ദേശീയ പാത 212ലൂടെ വയനാട് വഴി താമരശ്ശേരി ചുരം ഇറങ്ങി കോഴിക്കോട് തിരിച്ചെത്തുകയും ചെയ്യാം.

മൈസൂരിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം

മൈസൂരിലെ ഹോട്ടലുകള്‍ ബുക്ക് ചെയ്യാം

യാത്ര വിശദമായി

കോഴിക്കോട് നിന്ന് നിലമ്പൂരിലേക്ക്

കോഴിക്കോട് നിന്ന് നിലമ്പൂരിലേക്ക്

രാവിലെ ആറുമണിക്ക് കോഴിക്കോട് നിന്ന് യാത്ര പുറപ്പെട്ട ഏഴരയോടെ നിലമ്പൂരിൽ എത്തിച്ചേരാം. കോഴിക്കോട് നിന്ന് അരീക്കോട് മമ്പാട് വഴി നിലപൂരിലേക്ക് 63 കിലോമീറ്റർ ആണ് ദൂരം. നിലമ്പൂരിൽ നിന്നാണ് യാത്രയുടെ ത്രിൽ അനുഭവിക്കാൻ തുടങ്ങുന്നത്. നിലമ്പൂരിൽ നിന്ന് ഗൂഡലൂരിലേക്കാണ് അടുത്ത യാത്ര. നിലമ്പൂരിൽ നിന്ന് ചുങ്കത്തറ വഴിക്കടവ് വഴിയാണ് ഗൂഡല്ലൂരിലേക്ക് കടക്കുന്നത്.
Photo courtesy: Kamaljith K V

നിലമ്പൂർ ഗൂഡല്ലൂർ യാത്ര

നിലമ്പൂർ ഗൂഡല്ലൂർ യാത്ര

നിലമ്പൂർ മുതൽ റോഡരികിലെ കാഴ്ചകൾക്ക് ഭംഗികൂടും. നിലമ്പൂരിൽ നിന്ന് 24 കിലോമീറ്റർ പിന്നിട്ട് വഴിക്കടവിൽ എത്തുമ്പോൾ മുതൽ യാത്രയുടെ ഭംഗി കൂടി വരും. നീലഗിരിയുടെ അടിവാരത്തായാണ് വഴിക്കടവ് സ്ഥിതി ചെയ്യുന്നത്.
Photo courtesy: Dhruvaraj S

നാടുകാണി ചുരം

നാടുകാണി ചുരം

വഴിക്കടവ് കഴിഞ്ഞാൽ ഒരു ചുരം കയറാൻ തുടങ്ങുകയാണ്. നാടുകാണി ചുരം എന്ന് നിങ്ങൾ കേട്ടിട്ടില്ലേ ആ ചുരം തന്നെയാണ് ഇത്. ഏകദേശം 10 കിലോമീറ്ററിൽ അധികം ദൂരത്തിൽ വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന ചുരത്തിലൂടെയുള്ള യാത്ര ത്രില്ലടിപ്പിക്കുന്ന ഒന്നാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? ചുരം കയറി തീരുമ്പോഴേക്കും സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 3000 അടി ഉയരത്തിൽ നിങ്ങൾ എത്തിയിരിക്കും.
Photo courtesy: Seb Powen

നാടുകാണിയിൽ നിന്ന് ഗൂഡല്ലൂരിലേക്ക്

നാടുകാണിയിൽ നിന്ന് ഗൂഡല്ലൂരിലേക്ക്

നാടുകാണിയിൽ നിന്ന് ഗൂഡല്ലൂരിലേക്കുള്ള യാത്രയും സുന്ദരമായ ഒന്നാണ് തേയില, കാപ്പി തോട്ടത്തിനിടയിലൂടെ ഏകദേശം 12 കിലോമീറ്റർ യാത്ര ചെയ്താൽ ഗൂഡല്ലൂരിൽ എത്തിച്ചേരാം.
Photo courtesy: Manoj K

ഗൂഡല്ലൂർ

ഗൂഡല്ലൂർ

നിലമ്പൂരിൽ നിന്ന് ഏകദേശം ഒന്നര രണ്ട് കിലോമീറ്റർ യാത്ര ചെയ്താൽ ഗൂഡല്ലൂരിൽ എത്തിച്ചേരാം. ഗൂഡല്ലൂരിൽ നിന്നാണ് ഊട്ടിക്ക് തിരിഞ്ഞ് പോകുന്നത്. വലത് വശത്തേക്ക് തിരിഞ്ഞാൽ ഊട്ടിയിലേക്കുള്ള റോഡ് കാണാം. നമുക്ക് പോകേണ്ടത് മൈസൂരിലേക്കാണ് അതിനാൽ ഇടത്തേക്ക് തിരിയുക.
Photo courtesy: Manoj K

മുതുമലൈ - ബന്ദിപ്പൂർ - മൈസൂർ

മുതുമലൈ - ബന്ദിപ്പൂർ - മൈസൂർ

ഗൂഡല്ലൂരിൽ നിന്ന് ഇടത്തേയ്ക്ക് തിരിഞ്ഞ് മുതുമലൈ - ബന്ദിപ്പൂർ - മൈസൂർ റോഡിലൂടെയാണ് ഇനി നമ്മുടെ യാത്ര.
Photo courtesy: Dhruvaraj S

മുതുമലൈ

മുതുമലൈ

ഗൂഡല്ലൂരിൽ നിന്ന് 26 കിലോമീറ്റർ യാത്ര ചെയ്യുമ്പോൾ തേപ്പക്കാട് എന്ന സ്ഥലത്ത് നമ്മൾ എത്തിച്ചേരും. തേയിലത്തോട്ടങ്ങൾക്ക് കാപ്പിത്തോട്ടങ്ങൾക്കും ഇടയിലൂടെയുള്ള പാതയിലൂടെ സഞ്ചരിച്ച് മുതുമല ദേശീയോദ്യാനത്തിന് കീഴിലുള്ള റിസർവ് വനത്തിലൂടെയുള്ള വീതികുറഞ്ഞ പാതയിലൂടെയാണ് നമ്മൾ യാത്ര തുടരുന്നത്.
Photo courtesy: L.vivian.richard

തേപ്പക്കാട്

തേപ്പക്കാട്

മുതുമല ദേശീയോദ്യാനത്തിന്റെ അടിവാരമാണ് തേപ്പക്കാട്. യാത്രയ്ക്കിടെ അൽപ്പ സമയം ഇവിടെ വിശ്രമിക്കുകയോ. ഒന്ന് കാട്ടിലൂടെ നടക്കുകയോ ചെയ്യാവുന്നതാണ്.
Photo courtesy: Marcus334

ബന്ദിപ്പൂരിലേക്ക്

ബന്ദിപ്പൂരിലേക്ക്

തേപ്പക്കാട് നിന്ന് ബന്ധിപ്പൂരിലേക്കാണ് അടുത്തയാത്ര. ദേശീയ പാത 67 ലൂടെയാണ് ഈ യാത്ര. ബന്ദിപ്പൂർ എത്തിച്ചേർന്നാൽ അതേ പാതയിലൂടെ ഗുണ്ട‌ൽപ്പേട്ടിലേക്ക് തിരിക്കുക. തേപ്പക്കാട് നിന്ന് ബന്ദിപ്പൂർ വനത്തിലൂടെ 31 കിലോമീറ്റർ യാത്ര ചെയ്താൽ ഗുണ്ടൽപ്പേട്ടിൽ എത്തിച്ചേരാം
Photo courtesy: Kamaljith K V

ഗുണ്ടൽപ്പേട്ട്

ഗുണ്ടൽപ്പേട്ട്

ഗുണ്ടൽപ്പേട്ടിൽ എത്തിച്ചേർന്നാൽ, കോഴിക്കോട് നിന്ന് കയറിവരുന്ന ദേശീയപാത 212ലേക്ക് കയറണം. ബന്ദിപ്പൂരിൽ നിന്ന് ഗുണ്ടൽപ്പേട്ടിലേക്ക് ഡ്രൈവ് ചെയ്യുന്നത് വളരെ ശ്രദ്ധിച്ച് വേണം. കാരണം വന്യജീവികൾ റോഡ് ക്രോസ് ചെയ്യാറുണ്ട്.
Photo courtesy: Ravi Jandhyala

മൈസൂരിലേക്ക്

മൈസൂരിലേക്ക്

ഗുണ്ടൽ‌പ്പേട്ടി‌ൽ നിന്ന് ദേശീയപാത 212ലൂടെ മൈസൂരിലേക്കാണ് ഇനി നമ്മുടെ യാത്ര. ഗുണ്ടൽപ്പേട്ട് മുതൽ മൈസൂർ വരെ സുന്ദരമായ പാതയിലൂടെ നമുക്ക് യാത്ര ചെയ്യാം. ഗുണ്ടൽപ്പേട്ടിൽ നിന്ന് മൈസൂരിലേക്ക് 60 കിലോമീറ്റർ ആണ് ഏകദേശം ഒരു മണിക്കൂർ കൊണ്ട് ഇവിടെ എത്തിച്ചേരാം.
Photo courtesy: Dhruvaraj S

മൈസൂരിൽ

മൈസൂരിൽ

മൈസൂരിൽ എത്തിയാൽ, അവിടുത്തെ സുന്ദരമായ കാഴ്ചകൾ കാണാം. യാത്ര ഒരു മൂന്ന് മണിക്കൂർ കൂടെ നീട്ടുകയാണെങ്കിൽ ബാംഗ്ലൂരിൽ എത്തിച്ചേരാം. അല്ലെങ്കിൽ ദേശീയ പാത 212ലൂടെ നേരെ തിരിച്ച് കോഴിക്കോട്ടേക്ക്. കൂടുതൽ യാത്രകൾ

Photo courtesy: Sudarshan V

Read more about: mysore road trip kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X