Search
  • Follow NativePlanet
Share
» »കുതിരയുടെ മുഖമുള്ള മലയിലേക്ക്

കുതിരയുടെ മുഖമുള്ള മലയിലേക്ക്

പ്രകൃതിയെ അതിന്റെ എല്ലാവിധ സൗന്ദര്യത്തോടും കൂടി കാണണമെന്നുള്ളവര്‍ പോയിരിക്കേണ്ട സ്ഥലമാണ് കുദ്രേമുഖ്. കര്‍ണ്ണാടകയിലെ ചിക്കമംഗളൂര്‍ ജില്ലയിലാണ് കുദ്രേമുഖ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്

By Elizabath

തണുത്ത കാറ്റില്‍ ആകാശത്തുനിന്നും ഒഴുകിയിറങ്ങുന്ന മേഘപാളികള്‍, കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പച്ചപുല്‍മേടുകള്‍ ,അവിടിവിടയായി ഒലിച്ചിറങ്ങുന്ന ചെറിയ അരുവികള്‍, പിടിച്ചാല്‍ കിട്ടാത്ത കാറ്റ്, ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് നിരങ്ങിയിറങ്ങുവാണോ എന്ന് തോന്നിപ്പിക്കുന്ന മലമേടുകള്‍...ഇങ്ങനെയുള്ള കുറച്ചു സുന്ദര വാക്കുകളില്‍ ഒരിക്കലും ഒതുക്കി നിര്‍ത്താന്‍ പറ്റാത്ത ഒരു സുന്ദരി...അതാണ് കുദ്രേമുഖ്.

കുതിരയുടെ മുഖമുള്ള കുദ്രേമുഖ്

കുതിരയുടെ മുഖമുള്ള കുദ്രേമുഖ്

പ്രകൃതിയെ അതിന്റെ എല്ലാവിധ സൗന്ദര്യത്തോടും കൂടി കാണണമെന്നുള്ളവര്‍ പോയിരിക്കേണ്ട സ്ഥലമാണ് കുദ്രേമുഖ്. കര്‍ണ്ണാടകയിലെ ചിക്കമംഗളൂര്‍ ജില്ലയിലാണ് കുദ്രേമുഖ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.
സ്ഥലത്തിന്റെ പേര് ഒരല്പം വിചിത്രമായി തോന്നുന്നില്ലേ.. കുദ്രേമുഖ് എന്നാല്‍ കന്നഡയില്‍ കുതിരയുടെ മുഖമെന്നാണത്ര അര്‍ഥം. എന്നാല്‍ അത്ര പെട്ടന്നൊന്നും കുതിരയുടെ മുഖം നമുക്ക് പിടിതരില്ല. അവിടുത്തെ ഏറ്റവും ഉയരമുള്ള മലയ്ക്കാണ് കുതിരയുടെ മുഖം.

PC:Dhruvaraj S

കണ്ടുമടുത്ത കാഴ്ചകളില്‍ നിന്നൊരു മോചനം

കണ്ടുമടുത്ത കാഴ്ചകളില്‍ നിന്നൊരു മോചനം

അവിടെയെത്തിയാല്‍ കുതിരയുടെ മുഖത്തിന് ഇത്രയും ഭംഗിയുണ്ടോ എന്നു തോന്നും. അത്രയ്ക്ക് നന്നായാണ് പ്രകൃതിദേവി കുദ്രേമുഖിനെ ഒരുക്കി നിര്‍ത്തിയിരിക്കുന്നത്. ട്രക്കിങ് പ്രേമികളുടെയും പ്രകൃതി സ്‌നേഹികളുടെയും ഒരു കേന്ദ്രം തന്നെയാണ് കുദ്രെമുഖ്. പുറത്തെ വെയിലില്‍ നിന്നും കണ്ടു മടുത്ത കാഴ്ചകളില്‍ നിന്നും മോചനം തേടിയെത്തുന്നവരുടെ സങ്കേതമെന്ന് കുദ്രേമുഖിനെ ചുരുക്കി പറയാം.

pc: Wind4wings

 കാണാനെന്തുണ്ട്

കാണാനെന്തുണ്ട്

കുദ്രേമുഖില്‍ ചെന്നിട്ട് ഇവിടെ കാണാനെന്തുണ്ട് എന്നു ഇതുവരെ ആരും ചോദിച്ച ചരിത്രമില്ല. ഇതൊക്കെ എപ്പോള്‍ കണ്ടുതീര്‍ക്കാനാ എന്ന
ഗദ്ഗദമായിരിക്കും ഇവിടുത്തെ വിശേഷങ്ങള്‍ അറിഞ്ഞാല്‍ ആദ്യം പുറത്തു വരുന്ന ചോദ്യം.

pc: solarisgirl

സൂര്യോദയം

സൂര്യോദയം

മലകള്‍ക്കപ്പുറത്തുനിന്നും ഉദിച്ചുയരുന്ന സൂര്യനെ കണ്ടുകൊണ്ടുവേണം ഇവിടുത്തെ യാത്രകള്‍ തുടങ്ങാന്‍. അത്രഭംഗിയാണ് പുല്‍മേട്ടിലെ മഞ്ഞില്‍ത്തട്ടി പ്രതിഫലിക്കുന്ന സൂര്യരശ്മികള്‍ കാണാന്‍.

pc: netlancer2006

കുദ്രേമുഖ് ദേശീയോദ്യാനം

കുദ്രേമുഖ് ദേശീയോദ്യാനം


1987 ല്‍ നിലവില്‍ വന്ന കുദ്രേമുഖ് ദേശീയോദ്യാനത്തിന്റെ ഭാഗമാണ് ഇവിടുത്തെ കുദ്രേമുഖ് മലനിരകള്‍. നിത്യഹരിത വനമേഖലയായ ഇവിടം അറുന്നൂറ് ചതുരശ്രകിലോമീറ്റര്‍ ദൂരത്തിലാണ് വ്യാപിച്ചു കിടക്കുന്നത്. വിവിധ തരത്തിലുള്ള പൂമ്പാറ്റകളും അപൂര്‍വ്വങ്ങളായ സസ്യജന്തുജാലങ്ങളെയും ഇവിടെ ധാരാളമായി കാണാം.

pc: Manu gangadhar

 മൂന്നാം സ്ഥാനമുള്ള മല

മൂന്നാം സ്ഥാനമുള്ള മല


പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ കുദ്രേമുഖ് സമുദ്രനിരപ്പില്‍ നിന്നും 1894 അടി ഉയരത്തിലാണ് തലയുയര്‍ത്തി നില്ക്കുന്നത് . ഉയരത്തിന്റെ കാര്യത്തില്‍ കര്‍ണ്ണാടകയില്‍ മൂന്നാം സ്ഥാനമുണ്ട് ഈ മലയ്ക്ക്.
ഫോറസ്റ്റ് ഓഫീസില്‍ നിന്നും അനുമതി ലഭിച്ച ശേഷം മാത്രമേ യാത്ര തുടങ്ങാന്‍ കഴിയൂ. പ്രവേശന ഫീസും ട്രക്കിങ് ഫീസുമടക്കം ഒരാള്‍ക്ക് ആയിരത്തിനടുത്താകും തുക. മലയുടെ അടിവാരമായ ലോബോസ് പ്ലേസില്‍ നിന്നാണ് ട്രക്കിങ് തുടങ്ങുന്നത്.


pc: Dhruvaraj S
കാടും മലകളും താണ്ടിയൊരു ട്രക്കിങ്

കാടും മലകളും താണ്ടിയൊരു ട്രക്കിങ്


കുദ്രേമുഖിലെ ട്രക്കിങിന്റെ സവിശേഷത അതു കടന്നു പോകുന്ന വിവിധ ഭൂപ്രകൃതികളാണ്. കാടും മലകളും പുല്‍മേടുകളും ഇടയ്ക്ക് കുഞ്ഞരുവികളുമൊക്കെ പിന്നിട്ടാണ് ഇവിടുത്തെ ട്രക്കിങ് പുരോഗമിക്കുന്നത്.

pc: solarisgirl

 നരസിംഹ പര്‍വ്വതം

നരസിംഹ പര്‍വ്വതം


കുദ്രേമുഖിലെ ഏറ്റവും ഉയരമേറിയ ഭാഗമാണ് നരസിംഹ പര്‍വ്വതം. സമുദ്രനിരപ്പില്‍ നിന്നും 1894 അടി ഉയരത്തിലുള്ള ഇവിടെ നിന്നും അപാരമായ വ്യൂ ആണ് ലഭിക്കുന്നത്. ചുറ്റുമുള്ള മലനിരകളുടെയും അങ്ങകലെയായി കിടക്കുന്ന അറബിക്കടലിന്റെയും മനോഹരമായ ദൃശ്യം മനം മയക്കുന്നതാണ്.

pc: Kartik Kumar S

ഹനുമാന്‍ ഗുണ്ടി വെള്ളച്ചാട്ടം

ഹനുമാന്‍ ഗുണ്ടി വെള്ളച്ചാട്ടം


കുദ്രേമുഖ് ദേശിയോദ്യാനത്തിലെ മലനിരകളിലെ പ്രശസ്തമായ വെള്ളച്ചാട്ടമാണ് ഹനുമാന്‍ ഗുണ്ടി വെള്ളച്ചാട്ടം. നൂറടി ഉയരമുള്ള ഈ വെള്ളച്ചാട്ടം മനോഹരമായ കാഴ്ചയാണ്. ഒക്ടോബര്‍ മുതല്‍ മേയ് വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.

pc: Arun Keerthi K. Barboza

 എത്തിച്ചേരാന്‍

എത്തിച്ചേരാന്‍


കണ്ണൂരില്‍ നിന്നും പുറപ്പെടുമ്പോള്‍ മംഗലാപുരം കര്‍ക്കല വഴി 250 കിലോമീറ്റര്‍ ദൂരമുണ്ട് കുദ്രേമുഖിലേയ്ക്ക്. 100 കിലോമീറ്റര്‍ അകലെയുള്ള മംഗലാപരം റെയില്‍വേ സ്റ്റേഷനാണ് അടുത്തുള്ള സ്റ്റേഷന്‍.

google map

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X