Search
  • Follow NativePlanet
Share
» »മുത്തപ്പന്റെ ആരൂഢമായ കുന്നത്തൂര്‍ പാടി

മുത്തപ്പന്റെ ആരൂഢമായ കുന്നത്തൂര്‍ പാടി

വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന കുന്നത്തൂര്‍ പാടിയെന്ന മുത്തപ്പന്റെ ആരൂഢസ്ഥാനത്തിന്റെ വിശേഷങ്ങള്‍ അറിയാം...

By Elizabath

കൊഴിഞ്ഞ ഇലകളും ഒരു വസന്തവും മലയും ഉരുളന്‍ പാറക്കല്ലുകളും വനവും പനമരങ്ങളും തനിക്ക ധാരാളമാണെന്ന് പറഞ്ഞ മുത്തപ്പനുള്ള കുന്നത്തൂര്‍പാടി ഉത്സവപ്രേമികളുടെ ഇഷ്ടസ്ഥലമാണ്.

മുത്തപ്പന്റെ ഭക്തര്‍ക്കും പിന്നെ കണ്ണൂരുകാര്‍ക്കും ഏറെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് കുന്നത്തൂര്‍ പാടി.
യഥാര്‍ഥ ഉത്സവത്തിന്റെ ലഹരി പകരുന്ന കുന്നത്തൂര്‍ പാടിയിലെ ഉത്സവനാളുകള്‍ ഒരു ഉത്സവപ്രേമിയും ഒഴിവാക്കാന്‍ പാടുള്ളതല്ല. വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന കുന്നത്തൂര്‍ പാടിയെന്ന മുത്തപ്പന്റെ ആരൂഢസ്ഥാനത്തിന്റെ വിശേഷങ്ങള്‍ അറിയാം...

വനത്തിനുള്ളിലെ ആരൂഢസ്ഥാനം

വനത്തിനുള്ളിലെ ആരൂഢസ്ഥാനം

ക്ഷേത്രവും ശ്രീകോവിലുമില്ലാതെ വനത്തിനുള്ളില്‍ ആണ് മുത്തപ്പന്റെ ആരൂഢസ്ഥാനം. കണ്ണൂര്‍ ജില്ലയില്‍ ഇരിട്ടി പയ്യാവൂരിനോട് ചേര്‍ന്ന് കുന്നത്തൂര്‍ പാടിയിലാണ് ആരുഢസ്ഥാനം സ്ഥിതി ചെയ്യുന്നത്.

PC: Vijayakumarblathur

ക്ഷേത്രമില്ലാത്ത കുന്നത്തൂര്‍ പാടി

ക്ഷേത്രമില്ലാത്ത കുന്നത്തൂര്‍ പാടി

മുത്തപ്പന്റെ ആരൂഢസ്ഥാനമാണെങ്കിലും ഇവിടെ പ്രത്യേകിച്ച് ഒരു ക്ഷേത്രമൊന്നുമില്ല . ഉത്സവസമയത്ത് താത്കാലികമായ ഒരു മഠപ്പുര കെട്ടിയുണ്ടാക്കുകയാണ് ചെയ്യുന്നത്.

PC:Shyjuo

കന്നി മാസത്തിലെ പുത്തരി വെള്ളാട്ടം

കന്നി മാസത്തിലെ പുത്തരി വെള്ളാട്ടം

ബാക്കിയുള്ള ക്ഷേത്രങ്ങളില്‍ തുലാമാസത്തില്‍ വെള്ളാട്ടം നടത്തുമ്പോള്‍ ഇവിടെ മാത്രം കന്നി മാസത്തിലാണ് നടക്കുക. കന്നി മാസത്തിലെ പുത്തരി വെള്ളാട്ടമാണ് ഇവിടുത്തെ പ്രത്യേകത.
കൂടാതെ ഇവിടുത്തെ ഉത്സവം ധനു രണ്ടു മുതല്‍ മകരം രണ്ടു വരെയാണ് നടക്കുന്നത്.

PC:Vinayaraj

അഞ്ച് ലക്ഷം ആളുകള്‍

അഞ്ച് ലക്ഷം ആളുകള്‍

ക്ഷേത്രമോ പ്രാര്‍ഥിക്കാന്‍ തക്ക സൗകര്യങ്ങളോ ഇല്ലെങ്കിലും ഇവിടെ ഒരു മാസം ഏകദേശം അഞ്ച് ലക്ഷം ആളുകള്‍ എത്തുന്നുണ്ടെന്നാണ് കരുതുന്നത്.

PC:Vinayaraj

മുത്തപ്പന് കൊടുക്കാന്‍ കള്ള്

മുത്തപ്പന് കൊടുക്കാന്‍ കള്ള്

ഇവിടെയെത്തുന്ന ഭക്തര്‍ മുത്തപ്പന് സമര്‍പ്പിക്കുന്നത് ശുദ്ധമായ കള്ളാണ്.

PC: Official site

മഞ്ഞുകൊണ്ട് തീ കാഞ്ഞു കാണുന്ന തിരുവപ്പന

മഞ്ഞുകൊണ്ട് തീ കാഞ്ഞു കാണുന്ന തിരുവപ്പന

ചൂട്ടുകളുടെ വെളിച്ചത്തില്‍ രാത്രിയില്‍ മഞ്ഞിന്‍രെ തണുപ്പിലിരുന്നു മാത്രേേമാ തിരുവപ്പന കാണാന്‍ കഴിയൂ. വിശ്വാസികള്‍ക്കായി ഒരു സൗകര്യവും ഇവിടെ ഇല്ലെങ്കിലും ലക്ഷക്കണക്കിന് ആളുകളാണ് ഇവിടെ മുത്തപ്പന്റെ വാസസ്ഥലത്ത് മുത്തപ്പനെ കാണാനായി എത്തുന്നത്.

PC: Official site

പ്രവേശനം ഉത്സവകാലത്ത് മാത്രം

പ്രവേശനം ഉത്സവകാലത്ത് മാത്രം

ഉത്സവകാലത്ത് മാത്രമേ ഇവിടേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളൂ. കൂടാതെ ഉത്സവത്തിന് ഒരാഴ്ച മുന്നേ ഈ പാടിയും സ്ഥലങ്ങളും വൃത്തിയാക്കുന്ന ഒരു ചടങ്ങു കൂടിയുണ്ട്. അപ്പോഴും ആളുകള്‍ക്ക് ഇവിടെ പ്രവേശിക്കാം.

PC: Official site

കാടിനു നടുവിലെ തുറസ്സായ സ്ഥലം

കാടിനു നടുവിലെ തുറസ്സായ സ്ഥലം

കാടിനു നടുവിലെ തുറസ്സായ സ്ഥലത്ത് പ്രകൃതി ദത്തമായ അന്തരീക്ഷത്തിലാണ് ഇവിടം ഉത്സവം നടക്കുന്നത്. തുറസ്സായ സ്ഥലത്ത് താത്കാലികമായ മടപ്പുര കെട്ടും. ഇതിനെ ശ്രീകോവിലായിട്ട് കണക്കാക്കും. മടപ്പുരയുടെ ഒരു വശത്ത് കല്ലും പാറകൊണ്ടുള്ള പീഠവും ചെളി കൊണ്ട് നിര്‍മ്മിച്ച മറ്റൊരു പീഠവുമുണ്ട്.

PC: Official site

മലയിറക്കല്‍ പുരളിമലയില്‍ നിന്ന്

മലയിറക്കല്‍ പുരളിമലയില്‍ നിന്ന്

കണ്ണൂരിലെ എല്ലാ മടപ്പുരകളിലും കുന്നത്തൂര്‍ പാടിയില്‍ നിന്നാ് മുത്തപ്പെന മലയിറക്കുന്ന ചടങ്ങ് നടത്തുന്നത്. എന്നാല്‍ ഇവിടെ മാത്രം പുരളിമലയില്‍ നിന്നാണ് മുത്തപ്പന്റെ മലയിറക്കല്‍ ചടങ്ങ് നടക്കുന്നത്.

PC: Official site

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കണ്ണൂര്‍ ജില്ലയില്‍പയ്യാവൂരില്‍ സമുദ്രനിരപ്പില്‍ നിന്നും 3000 അടി ഉയരത്തില്‍ ഉടുമ്പമലയിലാണ് കുന്നത്തൂര്‍ പാടി സ്ഥിതി ചെയ്യുന്നത്. കൂത്തുപറമ്പ്-ഇരിട്ടി-ഉളിക്കല്‍ വഴി പയ്യാവൂരില്‍ എത്താം. ഇവിടെ നിന്നും 8 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പൊടിക്കളം എന്ന സ്ഥലത്തെത്തും. ഇവിടെനിന്നുമാണ് കാട്ടിലേക്കുള്ള പടവുകള്‍ തുടങ്ങുന്നത്. പടവുകള്‍ കയറി എത്തുന്നത് കുന്നത്തൂര്‍ പാടിയിലേക്കാണ്. കണ്ണൂരുകാരുടെ വിശ്വാസങ്ങളുടെ ഭാഗമായ കുന്നത്തൂർപാടി ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട സ്ഥലമാണ്.

Read more about: kannur temples in kannur temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X