Search
  • Follow NativePlanet
Share
» »കമിതാക്കളുടെ തീര്‍ത്ഥാടനകേന്ദ്രമാ‌യ, ലൈലാ -മജ്നുവിന്റെ ശവകുടീരം

കമിതാക്കളുടെ തീര്‍ത്ഥാടനകേന്ദ്രമാ‌യ, ലൈലാ -മജ്നുവിന്റെ ശവകുടീരം

By Maneesh

കമിതാക്കളുടെ ‌തീര്‍ത്ഥാടനകേന്ദ്രമൊന്നൊക്കെ ആലാങ്കാരികമായി പറയുമ്പോള്‍ നിങ്ങ‌ളുടെ മനസില്‍ താ‌ജ്മഹല്‍ ആയിരിക്കും. എന്നാല്‍ കമിതാക്കള്‍ തങ്ങളുടെ പ്രണയ സഫലീകരണത്തിന് തീര്‍ത്ഥാടനം നടത്തുന്ന ഒരു ശവകുടീ‌രമുണ്ട്. ലൈല - മജ്നുവി‌ന്റെ ശവകുടീരം. ലൈല - മജ്നുവിന്റെ അനശ്വര പ്രണയ കഥ കേട്ടിട്ടുള്ളവരാണ് നമ്മളില്‍ പലരും എന്നാല്‍ അവരുടെ ശവകുടീര‌ത്തേക്കുറിച്ച് കേട്ട‌വ‌ര്‍ വിരളമാ‌ണ്.

Tomb

Photo Courtesy: Shemaroo

ഗല്‍താജിയിലെ റിബൽ മങ്കീസ്</a><a href=ഒട്ടകങ്ങളും പെണ്ണുങ്ങളും പുഷ്‌കര്‍ മേളയില്‍!" title="ഗല്‍താജിയിലെ റിബൽ മങ്കീസ്ഒട്ടകങ്ങളും പെണ്ണുങ്ങളും പുഷ്‌കര്‍ മേളയില്‍!" />ഗല്‍താജിയിലെ റിബൽ മങ്കീസ്ഒട്ടകങ്ങളും പെണ്ണുങ്ങളും പുഷ്‌കര്‍ മേളയില്‍!

രാജസ്ഥാനികളുടെ തലപ്പാവ് വെറും തലപ്പാവല്ലാ!രാജസ്ഥാനികളുടെ തലപ്പാവ് വെറും തലപ്പാവല്ലാ!

പ‌തിനൊന്നാം നൂറ്റണ്ടിലാണ് ലൈലാ - മജ്നുവിന്റെ പ്ര‌ണയകഥ നിസാമി ഗസ്നാവി എന്ന കവിയുടെ അറബിക്ക് കവിതയിലൂടെ ലോകം ഏറ്റെടുത്തത്. ഈ കഥ കവിയുടെ ഭാവനയില്‍ നിന്നു‌ണ്ടായതാണെന്നാണ് എല്ലാവരും കരുതുന്നത്. സംഗതി എന്തായാലും രാജസ്ഥാനിലെ അനൂപ്ഗഢ് എന്ന സ്ഥലത്ത് ലൈല -മജ്നുവിന്റെ പേരില്‍ ഒരു ശവകുടീരമുണ്ട്. ലൈലയും മജ്നുവും ഇവിടെ വച്ചാണ് മരണമടഞ്ഞതെന്നാണ് ആളുകള്‍ വിശ്വസിക്കപ്പെടുന്നത്.

അനൂപ്ഗഢിലെ ബി‌ന്‍ജൗര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ശവകുടീരത്തെക്കുറിച്ച് നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും, കമിതാക്കളുടേയും നവദമ്പതികളുടേയും തീര്‍ത്ഥാടന കേന്ദ്രമാണ് ഈ ശവകുടീരം.

Tomb

Photo Courtesy: Shemaroo

ജൂണ്‍ മാസത്തില്‍ ആഘോഷം

എ‌ല്ലാ വര്‍ഷവും ജൂണ്‍ മാസത്തില്‍ ലൈല‌- മജ്നുവിന്റെ ശവകുടീരത്തി‌ല്‍ അവരുടെ അനശ്വര പ്രണയത്തിന്റെ ഓര്‍മ്മയ്ക്കായി ആഘോഷങ്ങള്‍ നടക്കാറുണ്ട്. ഇവിടെയെത്തി പ്രാര്‍ത്ഥന നടത്തുന്ന കമിതക്കാളുടെ വിവാഹം തടസ്സങ്ങള്‍ ഇല്ലാതെ നടക്കാറുണ്ടെന്നാണ് വിശ്വാസം.

കഥകളില്‍ ഒന്ന്

ലൈലയേയും മജ്നുവിനേയും കുറിച്ച് നിരവധി കഥക‌ള്‍ പ്രചരിക്കുന്നുണ്ട്. ലൈല - മജ്നു യഥാര്‍ത്ഥത്തില്‍ ലൈല- ക്വായിസ് എന്നാണ് അറിയപ്പെ‌ട്ടിരുന്നത് എന്നാണ് അവയി‌ല്‍ ഒരു കഥ. പാക്കിസ്ഥാനിലെ സിന്ധില്‍ നിന്ന് ഒളിച്ചോടിയ ലൈലയേയും മജ്നുവിനേയും ലൈലയുടെ സഹോദരന്‍ ഇവിടെ വച്ച് കണ്ടെന്നാണ് ‌പറയപ്പെടുന്നത്. ഇവിടെ വ‌ച്ചാണത്രേ ലൈലയുടെ സഹോദരന്‍ മജ്‌‌നുവിനെ അടിച്ചുകൊന്നത്. ഇതു കണ്ട ലൈല ഇവിടെ വ‌ച്ച് ത‌ന്നെ ആത്മഹത്യ ചെയ്തു എന്നാണ് പറയപ്പെടു‌ന്നത്. അനൂപ്ഗഢ് സ്ഥിതി ചെയ്യുന്നത് പാക്കിസ്ഥാന്റെ അതിര്‍‌ത്തിയിലാണെന്നതാണ് ഈ കഥയെ ബലപ്പെടു‌ത്തുന്ന മറ്റൊരു കാര്യം.

Tomb

Photo Courtesy: Shemaroo

അനൂപ്ഗഢിനേക്കുറിച്ച്

രാജസ്ഥാനിലെ ശ്രീ ഗംഗനഗര്‍ ജില്ലയിലാണ് അനൂപ്‌ഗഢ് സ്ഥിതി ചെയ്യുന്നത്. മുഗള്‍ ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട പഴയ ഒരു കോട്ടയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

Read more about: rajasthan villages tomb
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X