വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

ഇറ്റാലിയന്‍ സിറ്റിയോട് സാമ്യമുള്ള ഇന്ത്യന്‍ നഗരം

Written by: Elizabath
Updated: Friday, August 4, 2017, 14:53 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

ഇറ്റാലിയന്‍ സിറ്റിയോട് സാമ്യമുള്ള ഇന്ത്യന്‍ നഗരമോ? കേള്‍ക്കുമ്പോള്‍ അമ്പരപ്പ് തോന്നുന്നത് സ്വാഭാവീകമാണ്. ഇന്ത്യയെവിടെ കിടക്കുന്നു...ഇറ്റലി എവിടെ കിടക്കുന്നു...
എന്നാല്‍ ഇത് സത്യമാണ്. ഹോളിവുഡ്,ബോളിവുഡ് സിനിമകളില്‍ കാണുന്നതുപോലെ ആരെയും റൊമാന്റിക്കാക്കുന്ന പ്രകൃതിഭംഗി നിറഞ്ഞ സ്ഥലങ്ങളും സമീപത്തായുള്ള നീലജലാശയങ്ങളും ഒക്കെ നമ്മുടെ രാജ്യത്തും ഉണ്ടെന്ന് അറിഞ്ഞാല്‍ വിശ്വസിക്കുമോ? എങ്കില്‍ അത്തരത്തിലുള്ള ചില സ്ഥലങ്ങളും ഇന്ത്യയില്‍ ഉണ്ട്.
സ്വപ്ന നഗരമെന്നോ മായാനഗരമെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന ഒരിടം. മുംബൈയില്‍ നിന്ന് 187 കിലോമീറ്ററും പൂനെയില്‍ നിന്ന് 60 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന ലവാസ. ഇന്ത്യയിലെ മലമുകളിലെ ആദ്യത്തെ ആസൂത്രിത പട്ടണം എന്നും ലവാസ അറിയപ്പെടുന്നു. ഈ ആസൂത്രിത പട്ടണം നിര്‍മ്മിച്ചിരിക്കുന്നത് ഇറ്റലിയിലെ പോര്‍ട്ട്ഫിനോ നഗരത്തിന്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് അതിന്റെ മാതൃകയിലാണ്.

രൂപകല്പനയിലും കാഴ്ചയിലും പോര്‍ട്ട്ഫിനോയോട് സാദൃശ്യമുള്ള ലവാസയിലെ ഒരു ചെറിയ തെരുവു പോലും ഒരു തടാകത്തിനു സമീപമാണ്. ഈ നഗരവുമായി പ്രണയത്തിലാകാന്‍ ഒന്ന് അവിടെ നിന്നാല്‍ മതിയത്രെ. അത്രയധികധികമാണ് ഇതിന്റെ ഭംഗി.

ലവാസ സന്ദര്‍ശിക്കാന്‍

ലവായയെന്ന ഇന്ത്യന്‍ ഇറ്റാലിയന്‍ ഗ്രാമം സമുദ്രനിരപ്പില്‍ നിന്നും 2000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. എല്ലായ്‌പ്പോഴും പ്രസന്നമായ കാലാവസ്ഥയുള്ള ഇവിടം മഴക്കാലത്തും തണുപ്പുകാലത്തുമാണ് സന്ദര്‍ശിക്കാന്‍ ഏറെ അനുയോജ്യം. അതിനാല്‍ ജൂലൈ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ഇവിടേക്കുള്ള യാത്രയ്ക്ക് ഏറെ യോജിച്ചത്.

PC: Sarath Kuchi

എത്തിച്ചേരാന്‍

മുംബൈയില്‍ നിന്നും 187 കിലോമീറ്റര്‍ അകലെയാണ് ലവാസ സ്ഥിതി ചെയ്യുന്നത്. നാലു മണിക്കൂറിനുള്ളില്‍ എത്തിച്ചേരാവുന്ന ദൂരമാണിത്.

നവിമുംബൈ

മുംബൈയിലേക്കുള്ള പ്രവേശന കവാടമായ നവിമുംബൈയും ആസൂത്രിത നഗരമാണ്. മുംബൈയില്‍ നിന്നും 22 കിലോമീറ്റര്‍ അകലെയാണിത്.
വണ്ടേഴ്‌സ് പാര്‍ക്ക്, സെന്‍ട്രല്‍ പാര്‍ക്ക്, പര്‍സിക് ഹില്‍സ് പാണ്ഡവ്കട തുടങ്ങിയവയാണ് നവിമുംബൈയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങള്‍.
ലോകാത്ഭുതങ്ങളുടെ തനിപ്പകര്‍പ്പുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വണ്ടേഴ്‌സ് പാര്‍ക്ക് കുട്ടികളുടെ പ്രിയപ്പെട്ട സ്ഥലമാണ്.

PC: Biswajit Patra

ഇമേജിക്ക തീം പാര്‍ക്ക്

മുംബൈയിലെ പ്രധാനപ്പെട്ട തീം പാര്‍ക്കുകളിലൊന്നാണ് ഇമേജിക്ക തീം പാര്‍ക്ക്. റിസോര്‍ട്ടായും റസ്‌റ്റോറന്റായും ഒക്കെ പ്രവര്‍ത്തിക്കുന്ന ഇവിടം രാവിലെ 11.30 മുതല്‍ വൈകിട്ട് 6.30 വരെ പ്രവര്‍ത്തിക്കും.

PC:Aaditya Bardhan

 

ലോണാവാല

ഇമേജിക്ക തീം പാര്‍ക്കില്‍ നിന്നും 26 കിലോമീറ്റര്‍ അകലെയാണ് ട്രക്കിങ് പ്രേമികളുടെയും പ്രകൃതി സ്‌നേഹികളുടെയും ഇഷ്ടസ്ഥലമായ ലോണാവാല സ്ഥിതി ചെയ്യുന്നത്. പച്ചപ്പു നിറഞ്ഞ ഇവിടെ മുംബൈ നിവാസികളും പൂനെ നിവാസികളുമാണ് സ്ഥിരം സന്ദര്‍ശകര്‍.
കുന്നുകളും കോട്ടകളുമാണ് ട്രക്കിങ് പ്രേമികളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങള്‍.

PC: Kandoi.sid

കംഷേത്

പാരാഗ്ലൈഡിങ്ങ് നടത്തുന്ന ഇന്ത്യയിലെ കുറച്ച് സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന കംഷേത് പശ്ചിമ ഘട്ടത്തിന്റെ ഭാഗമായിട്ടുള്ള മറ്റൊരു ഹില്‍ സ്‌റ്റേഷനാണ്. പവ്‌നാ ഡാമില്‍ നിര്‍മ്മിച്ചിട്ടുള്ള കൃത്രിമ തടാകമായ പവ്‌നാ തടാകം, ബൈരി ഗുഹകളും ബേഡ്‌സാ ഗുഹകളുമാണ് ഇവിടുത്തെ മറ്റാകര്‍ഷണങ്ങള്‍.

PC: Dinesh Valke

തേംങ്കാര്‍ ഡാം

ലവാസ എത്തുന്നതിനു മുന്‍പായുള്ള മറ്റൊരു പ്രധാന പ്രദേശമാണ് തേംങ്കാര്‍ ഡാം. ഗ്രാവിറ്റി ഡാം എന്നറിയപ്പെടുന്ന ഇതിന്റെ പ്രത്യകത ഇവിടെ ഒരിക്കലും വെള്ളത്തിന്റെ ശക്തിയില്‍ ഡാം കവിഞ്ഞ് ഒഴുകില്ല എന്നതാണ്. മുത്താ നദിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

PC: Abhay gobade

ലവാസ

ഇന്ത്യയിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഇന്ത്യന്‍ കാഴ്ചകള്‍ ഒന്നും ഇവിടെ കാണാനില്ല. എന്തിനധികം തെരുവുകളുടെ പേരുകള്‍ പോലും കടംകൊണ്ടിരിക്കുന്നത് ഇറ്റലിയില്‍ നിന്നുമാണ്.

PC: Nishanth Jois

ലവാസയിലെ ആകര്‍ഷണങ്ങള്‍

ആഡംബര നഗരമായ ലവാസ ഇവിടെ എത്തുന്നവര്‍ക്ക് നല്കുന്നതും അങ്ങനെയൊരു അനുഭവം തന്നെയാണ്. വാട്ടര്‍ സ്‌പോര്‍ട്‌സുകളായ ജെറ്റ് സ്‌കീയിങ്, കയാക്കിങ്, ക്രൂസിങ് ഒക്കെയും ലവാസയിലെ തടാകത്തില്‍ ലഭ്യമാണ്. കൂടാതെ ഇവിടെ നിന്നും ലവാസ നഗരത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും കാണാന്‍ കഴിയുന്ന കെട്ടിടങ്ങളും ധാരാളമുണ്ട്.

PC: Cryongen

ക്യാംപിങ്

ഒരിക്കലും മറക്കാനാവാത്ത ഒരനുഭവമായിരിക്കും ലവാസയിലെ ക്യാംപിങ്. കാട്ടിലും മറ്റും ക്യാംപ് ചെയ്യുന്നതില്‍ നിന്നും വ്യത്യസ്തമായി ഗ്രാമീണരുമായുള്ള പരിപാടികള്‍, വെള്ളത്തിലുള്ള വിനോദങ്ങള്‍, കൂടാതെ അമ്പെയ്ത്ത് വരെ കാണും ഇവിടുത്തെ ക്യാംപിങ്ങില്‍. ലവാസയിലെ ടൂറിസ്റ്റ് അതോറിറ്റിയില്‍ നിന്നും ഇതിനായുള്ള അനുമതി മുന്‍കൂട്ടി വാങ്ങണം.

PC: Yoursamrut

Read in English: English
Read more about: mumbai, hill station, caves, pune
English summary

Lavasa the planned hill station in india resembles an Italian city

Lavasa is a planned hill station in India. It resembles an Italian city known as Portofino. It is located in 60 km away from Pune.
Please Wait while comments are loading...