Search
  • Follow NativePlanet
Share
» »നിലംതൊടാ തൂണില്‍ ഒരു ക്ഷേത്രം

നിലംതൊടാ തൂണില്‍ ഒരു ക്ഷേത്രം

നിലംതൊടാ തൂണുകള്‍ നിറഞ്ഞ ആന്ധ്രയിലെ ലേപാക്ഷി വീരഭദ്ര ക്ഷേത്രത്തെക്കുറിച്ചറിയാം..

By Elizabath

നിലം തൊടാതെ തൂങ്ങിക്കിടക്കുന്ന കൊത്തുപണികള്‍ നിറഞ്ഞ തൂണുകള്‍, 27 അടി നീളമുള്ള ഒറ്റക്കല്ലില്‍ കൊത്തിയ നന്ദികേശ പ്രതിമ, ഒറ്റക്കല്ലില്‍ തീര്‍ത്ത ഏഴുതലയുള്ള നാഗപ്രതിമ..പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങളാണ് ആന്ധ്രയിലെ ലേപാക്ഷി വീരഭദ്ര ക്ഷേത്രത്തിനുള്ളത്.

ആന്ധ്രാപ്രദേശിലെ ലേപാക്ഷി വീരഭദ്ര ക്ഷേത്രം പുരാതന ഭാരതീയ വാസ്തുവിദ്യയുടെ പ്രകടമായ ഉദാഹരണമാണ്.

1. നിലംതൊടാ തൂണുകള്‍

1. നിലംതൊടാ തൂണുകള്‍

എഴുപതിലധികം കല്‍ത്തൂണുകള്‍ ക്ഷേത്രത്തിലുണ്ടെങ്കിലും അവയില്‍ ഒന്നുപോലും നിലത്ത് സ്പര്‍ശിക്കുന്നില്ല എന്നതാണ് പ്രത്യേകത. തൂണിനും നിലത്തിനും ഇടയിലുള്ള സ്ഥലത്തുകൂടെ നിലംതൊടാതെ വസ്ത്രം കടത്തിയാല്‍ എല്ലാ ദു:ഖങ്ങള്‍ക്കും അറുതിയുണ്ടാകുമെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്.
ഈ വാസ്തുവിദ്യയുടെ രഹസ്യം ഇപ്പോഴും അജ്ഞാതമാണ്.

2. ഒറ്റക്കല്ലിലെ നന്ദി

2. ഒറ്റക്കല്ലിലെ നന്ദി

ഒറ്റക്കല്ലില്‍ കൊത്തിയ നന്ദിയുടെ പ്രതിമയാണ് ക്ഷേത്രത്തിലെ മറ്റൊരാകര്‍ഷണം. ക്ഷേത്രത്തിലേക്ക് കടക്കുമ്പോള്‍ ആദ്യം കാണുന്ന കാഴ്ചയും നന്ദിയുടേതാണ്. 27 അടി നീളവും 15 അടി ഉയരവുമുള്ള ആ ഈ പ്രതിമ ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍ നന്ദിപ്രതിമയാണ്.
pc: Vijay S

3. ഏഴുതലയുള്ള നാഗം

3. ഏഴുതലയുള്ള നാഗം

ഒറ്റക്കല്ലില്‍ കൊത്തിയ ഏഴുതലയുള്ള നാഗത്തിന്റെ പ്രതിമയും ലേപാക്ഷിയിലെ വാസ്തുവിദ്യയുടെ അടയാളമായി നിലകൊള്ളുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ നാഗപ്രതിമയായാണ് ഇതിനെ കണക്കാക്കുന്നത്. ഏഴ് പത്തികളുള്ള നാഗം ശിവലിംഗത്തില്‍ ഇരിക്കുന്ന രൂപത്തിലാണ് പ്രതിമ.
pc: Hari Krishna

4. ചിത്രപണികള്‍ നിറഞ്ഞ മണ്ഡപം

4. ചിത്രപണികള്‍ നിറഞ്ഞ മണ്ഡപം

വീരഭദ്ര ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ആകര്‍ഷണമാണ് ചിത്രപണികള്‍ നിറഞ്ഞ മണ്ഡപം. ഇതിന്റെ തൂണുകളില്‍ വാദ്യക്കാരുടെയും നര്‍ത്തകിമാരുടെയും രൂപങ്ങള്‍ മനോഹരമായി കൊത്തിയിരിക്കുന്നു.

വിശ്വകര്‍മ്മ ബ്രാഹ്മണരുടെ കരവിരുത് പ്രകടമാക്കുന്നതാണ് മണ്ഡപത്തിലെ ഓരോ ചിത്രപ്പണികളും.
pc: Vijay Krishna

5.ലേപാക്ഷിയുടെ കഥ

5.ലേപാക്ഷിയുടെ കഥ

ക്ഷേത്രത്തിന് ലേപാക്ഷി എന്ന പേരു വന്നതിന് പിന്നില്‍ പലകഥകളും പ്രചാരത്തിലുണ്ട്. രാവണന്‍ സീതയെ തട്ടിക്കൊണ്ടുപോയ സമയത്ത് തടയാന്‍ ചെന്ന ജടായുവിനെ രാവണന്‍ വെട്ടിവീഴ്ത്തി. ഇപ്പോള്‍ ക്ഷേത്രമിരിക്കുന്ന സ്ഥലത്താണത്രെ ജടായു വീണത്. സീതയെ അന്വേഷിച്ചെത്തിയ രാമനെ കാര്യങ്ങള്‍ ധരിപ്പിക്കുമ്പോള്‍ ജടായുവിനെ നോക്കി രാമന്‍ സ്‌നേഹത്തോടെ ലേപാക്ഷി എന്നു വിളിച്ചുവത്രെ. തെലുങ്കില്‍ 'എഴുന്നേല്‍ക്കൂ പക്ഷി ശ്രേഷ്ഠാ' എന്നാണ് ഇതിനര്‍ഥം. അങ്ങനെയാണ് ലേപാക്ഷി എന്ന പേരു ലഭിച്ചത്.
pc: Hari Krishna

6. ക്ഷേത്രത്തെക്കുറിച്ചല്‍പ്പം

6. ക്ഷേത്രത്തെക്കുറിച്ചല്‍പ്പം

1583ല്‍ വിജയനഗര രാജാക്കന്‍മാര്‍ നിര്‍മ്മിച്ച മനോഹര ക്ഷേത്രമായ വിരൂപാക്ഷി ക്ഷേത്രം ഭാരതീയ വാസ്തുവിദ്യയുടെ വളര്‍ച്ചയുടെ തെളിവാണ്.

ശിവന്‍, വിഷ്ണു, വീരഭദ്രന്‍ എന്നീ മൂന്നു ദൈവങ്ങള്‍ക്കും ഇവിടെ പ്രത്യേകം പ്രതിഷ്ഠയുണ്ട്. കര്‍മ്ണാടകയിലെ വാസ്തു വിദ്യയില്‍ മികച്ചു നില്ക്കുന്ന മറ്റുപല ക്ഷേത്രങ്ങളുമായി ഇതിന് അടുത്ത സാമ്യമുണ്ട്.
pc: Vishal Prabhu

7. എത്തിച്ചേരാന്‍

7. എത്തിച്ചേരാന്‍

കര്‍ണ്ണാടകയുടെയും ആന്ധ്രയുടെയും അതിര്‍ത്തിയിലായാണ് ലേപാക്ഷി സ്ഥിതി ചെയ്യുന്നത്. ആന്ധ്രയിലെ അനന്തപൂര്‍ ജില്ലയില്‍ ഹിന്ദ്പൂര്‍ പട്ടണത്തില്‍ നിന്നും 15 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതി. ബെംഗളുരുവില്‍ നിന്നും 123 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു.
pc:google map

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X