Search
  • Follow NativePlanet
Share
» »രാജസ്ഥാനിലെ കാണായിടങ്ങള്‍

രാജസ്ഥാനിലെ കാണായിടങ്ങള്‍

രാജസ്ഥാനില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഓഫ് ബീറ്റ് സ്ഥലങ്ങള്‍ പരിചയപ്പെടാം....

By Elizabath

കോട്ടകളുടെയും കൊട്ടാരങ്ങളുടെയും നാട്.. കൂട്ടത്തില്‍ ക്ഷേത്രങ്ങളും അപൂര്‍വ്വങ്ങളായ സംസ്‌കാരങ്ങളും ഉത്സവങ്ങളും മേളകളുമൊക്കെയായി ആരെയും ആകര്‍ഷിക്കുന്ന ഇടമാണ് രാജസ്ഥാന്‍.
ശക്തരായ ഒട്ടേറെ ഭരണാധികാരികളാല്‍ ഭരിക്കപ്പെട്ടിട്ടുള്ള ഇവിടെ അതിന്റെ അടയാളങ്ങളും ശേഷിപ്പുകളും ധാരാളം കാണുവാന്‍ സാധിക്കും. അത്തരത്തിലുള്ള ഇടങ്ങളാണ് ഇവിടുത്തെ കോട്ടകളും മറ്റും.
രാജസ്ഥാനിലെ ജയ്പ്പൂരും ജോധ്പൂരും ജയ്‌സാല്‍മീറുമൊക്കെ നമുക്ക് ഏറെ പരിചിതങ്ങളായ നഗരങ്ങളാണ്. എന്നാല്‍ ഇവയില്‍ നിന്നും വ്യത്യസ്തമായ സൗന്ദര്യമുള്ള സ്ഥലങ്ങള്‍ ഇവിടെ ധാരാളമുണ്ട്.
രാജസ്ഥാനില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഓഫ് ബീറ്റ് സ്ഥലങ്ങള്‍ പരിചയപ്പെടാം...

സന്ദര്‍ശിക്കാന്‍ പറ്റിയ സമയംhttps://commons.wikimedia.org/wiki/File:Sam_Dunes_Camels_in_Rajasthan.JPG

സന്ദര്‍ശിക്കാന്‍ പറ്റിയ സമയംhttps://commons.wikimedia.org/wiki/File:Sam_Dunes_Camels_in_Rajasthan.JPG

പൊതുവേ ചൂടുകൂടിയ സ്ഥലമായതിനാല്‍ എല്ലായ്‌പ്പോഴും ഇവിടം സന്ദര്‍ശിക്കാന്‍ സാധിക്കില്ല. മഴക്കാലങ്ങളില്‍ ഇവിടം സന്ദര്‍ശിക്കുന്നതാണ് ഏറ്റവും ഇത്തമം. അതായത് ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സമയമാണ് നല്ലത്. അല്ലാത്ത സമയങ്ങളില്‍ പകല്‍ കനത്ത ചൂടും രാത്രിയില്‍ കനത്ത തണുപ്പുമായിരിക്കും.

PC: Coolgama

ലൊഡുര്‍

ലൊഡുര്‍


ജയ്‌സാല്‍മീറിലെ കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് ലൊഡുര്‍വ. അതിമനോഹരമായി നിര്‍മ്മിച്ചിരിക്കുന്ന ലൊഡുര്‍വ ജൈനക്ഷേത്രമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. 1156 വരെ ഇവിടം ഭരിച്ചിരുന്ന ബാട്ടി രാജവംശത്തിന്റെ സംഭാവനയാണ് ഈ ക്ഷേത്രം.
23-ാം തീര്‍ഥങ്കരനായ പര്‍ശാനന്തിന്റെ പേരില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം 12-ാം നൂറ്റാണ്ടിന്റെ സംഭാവനയാണ്.

PC: Prayash Giria

ദൗസ

ദൗസ

ജയ്പ്പൂരില്‍ നിന്നും 55 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ദൗസ രാജസ്ഥാനിലെ പുരാതനമായ പടവ് കിണറായ ചാന്ദ് ബൗരിയാല്‍ ഏറെ പ്രശസ്തമാണ്. ഒട്ടേറെ ബോളിനവുഡ് സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഈ സ്ഥലത്തിന്റെ ഭംഗി പൂര്‍ണ്ണമായും പകര്‍ത്തിയിരിക്കുന്നത് പഹേലി എന്ന ഹിന്ദി സിനിമയിലാണ്. 13 നിലകളും 3500 പടികളുമാണ് ഈ പടവ് കിണറിനുള്ളത്.


PC: Ramón

നീംറാന

നീംറാന

ഗോള്‍ഡന്‍ ട്രയാങ്കിള്‍ എന്നറിയപ്പെടുന്ന സ്ഥലമാണ് നീംറാന. ജയ്പൂര്‍, ആഗ്ര, ഡെല്‍ഹി എന്നീ മൂന്നു സ്ഥലങ്ങളുമായി ഒരേ അകലത്തില്‍ സ്ഥിതി ചെയ്യുന്നതിനാലാണ് ഇവിടം ഗോള്‍ഡന്‍ ട്രയാങ്കിള്‍ എന്നറിയപ്പെടുന്നത്. നീംറാന ഫോര്‍ട്ട് പാലസാണ് ഇവിടുത്തെ മറ്റൊരാകര്‍ണം. പൃഥ്വിരാജ് ചൗഹാന്റെ കാലത്താണ് ഇവിടെ കോട്ടയും കൊട്ടാരവും സ്ഥാപിക്കുന്നത്. എന്നാല്‍ ഇതിപ്പോള്‍ ഒരു ഹോട്ടലാണ്.

PC: Abhinav Swara

ബില്‍വാര

ബില്‍വാര

പുഷ്‌കറിനെ മാറ്റി നിര്‍ത്തിയാല്‍ രാജസ്ഥാനിലെ മേളകളുയെും ഉത്സവങ്ങളുടെയും മറ്റൊരിടമാണ് ബില്‍വാര. ബിജോലിയ ഷാപുര തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടുത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍. ഇവിടുത്തെ പുരാതനമായ ക്ഷേത്രങ്ങളാണ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്.

PC: Shyamsunder joshi

ജുന്‍ജുനു

ജുന്‍ജുനു

രാജസ്ഥാനിലെ ചെറുഗ്രാമ പ്രദേശങ്ങളില്‍ ഒന്നായ ജുന്‍ജുനു പേരുകേട്ടിരിക്കുന്നത് ഇവിടുത്തെ പടവ് കിണറുകളുടെ പേരിലാണ്. ഇവിടുത്തെ തന്നെ ഖേത്രി മഹല്‍ അറിയപ്പെടുന്നത് ജുന്‍ജുനുവിലെ കാറ്റുകളുടെ മാളിക എന്നാണ്. കൂടാതെ ഇവിടം നല്ലൊരു ഷൂട്ടിങ് ലൊക്കേഷന്‍ കൂടിയാണ്.

PC: Ankit Sihag

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X