Search
  • Follow NativePlanet
Share
» »ഹംപിയില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഹംപിയില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

By Maneesh

ഇന്ത്യയുടെ ചരിത്രത്തില്‍ നിന്ന് ആര്‍ക്കും അടര്‍ത്തിമാറ്റാന്‍ കഴിയാത്ത സാമ്രാജ്യമാണ് വിജയനഗര സാമ്രാജ്യം. നശിച്ച് പോയാ ആ സാമ്രാജ്യത്തിന്റെ അവസാന ശേഷിപ്പുകള്‍ ഇന്നും നശിക്കാതെ കിടക്കുന്ന സ്ഥലമാണ് ഹംപി. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഹംപി. സുന്ദരമായ ഭൂപ്രകൃതിയില്‍ തകര്‍ന്ന് കിടക്കുന്ന ചരിത്ര അവശിഷ്ടങ്ങള്‍ സഞ്ചാരികളെ ആഹ്ലാദിപ്പിക്കുക മാത്രമല്ല വിജയനഗര സാമ്രാജ്യത്തിന്റെ പ്രൗഢി വീണ്ടും ഓര്‍മ്മിപ്പിക്കുക കൂടിയാണ് ചെയ്യുന്നത്.

Photo Courtesy: Vinoth Chandar

പതിനാലാം നൂറ്റാണ്ടിന്റെ അഭിമാന സ്തംഭങ്ങൾ ഇപ്പോൾ ഹംപിയ്ക്ക് ചുറ്റുമുള്ള 25 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന പരിസരങ്ങൾ തകർന്നടിഞ്ഞ് കിടക്കുമ്പോഴും അവയൊക്കെ ഇപ്പോഴും കാഴ്ചക്കാർക്ക് വിസ്മയം പകരുന്നവയാണ്. സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന അഞ്ഞൂറോളം ചരിത്രസ്മാരകങ്ങളിൽ ഏറ്റവും സുന്ദരമായത് ഇവിടുത്തെ വിഷ്ണു ക്ഷേത്രമായ വിട്ടാല ക്ഷേത്രമാണ്. മെല്ലെ മുട്ടി നോക്കുമ്പോൾ സുന്ദരമായ സംഗീതം മുഴക്കുന്ന 56 തൂണുകളാണ് ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ വിസ്മയം. ഹംപി എന്ന ചരിത്ര വിസ്മയത്തിലേക്ക് നടന്ന് കയറുമ്പോൾ, സഞ്ചാരികൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ മനസിലാക്കാം.

ഹംപിയേക്കുറിച്ച് കൂടുതൽ വായിക്കാം

ഹംപിയിൽ കാണാനുള്ളത് എന്തൊക്കെയാണെന്ന് അറിയേണ്ടേ?

ഹംപിയുടെ സമീപ സ്ഥലങ്ങൾ സഞ്ചരിക്കാം

എവിടെയാണ് ഹംപി

കർണാടകയുടെ മധ്യഭാഗത്താണ് ഹംപി സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്ന് യാത്ര ചെയ്യുകയാണെങ്കിൽ 350 കിലോമീറ്റർ അകലെയായിട്ടാണ് ഹംപി സ്ഥിതി ചെയ്യുന്നത്.

അവിടെ എത്താൻ

ഹംപിയുടെ ഏറ്റവും അടുത്തുള്ള റെയിൽവെ സ്റ്റേഷൻ ഹോസ്പേട്ട് ആണ് ഇവിടെ നിന്ന് ഏകദേശം ഒരു ഒന്നര മണിക്കൂർ യാത്ര ചെയ്യണം ഹംപിയിൽ എത്തിച്ചേരാൻ. ബാംഗ്ലൂരിൽ നിന്ന് ബസിൽ യാത്ര ചെയ്യുകയാണെങ്കിലും ഹോസ്പേട്ടിൽ ഇറങ്ങണം അവിടെ നിന്ന് ഓട്ടോയൊ ടാക്സിയോ പിടിച്ച് വേണം ഹംപിയിൽ എത്തിച്ചേരാൻ.

Photo Courtesy: Brian Stocks

നിങ്ങൾ എപ്പോൾ സന്ദർശിക്കണം

ഹംപിയിലെ ചരിത്രശേഷിപ്പുകൾ ഏത് സമയത്തും നിങ്ങൾക്ക് പോയി കാണാം, എന്നാൽ അവിടുത്തെ വിട്ടള ക്ഷേത്രത്തിൽ രാവിലെ എട്ടര മുതൽ വൈകുന്നേരം 5.30 വരെ മാത്രമെ സന്ദർശകരെ പ്രവേശിപ്പിക്കാൻ അനുവദിക്കുകയുള്ളു. ആൾക്കൂട്ടത്തിൽ നിന്ന് ഒഴിഞ്ഞ് മാറി സന്ദർശിക്കണമെങ്കിൽ അതിരാവിലെ തന്നെ നിങ്ങൾ ഇവിടെ എത്തിച്ചേരണം. ഇവിടെ ഒരു ആനക്കെട്ടിലും ഉണ്ട്, ഒരു കാലത്ത് രാജക്കന്മാരുടെ ആനകളെ വളർത്തിയിരുന്ന സ്ഥലമാണ് ഇത് ഇവിടുത്തെ സന്ദർശന സമയം രാവിലെ എട്ടുമുതൽ വൈകുന്നേരം 6 മണിവരെയാണ്.

എത്ര ചെലവാകും?

ഒരു രൂപ ചെലവാക്കാതെ ഹംപിയിലെ ചരിത്ര അവശിഷ്ടങ്ങൾ കാണാം. എന്ന വിട്ടാല ക്ഷേത്രവും ആനകെട്ടിലും കാണാൻ ചെറിയ ഒരു തുക നൽകേണ്ടതുണ്ട്. 15 വയസിന് താഴെപ്രായമുള്ളവർക്ക് എല്ലാ കാഴ്ചകളും സൗജന്യമാണ്.

Photo Courtesy: Arian Zwegers

കേട്ടിട്ടില്ലേ? ഹംപി ഫെസ്റ്റിവൽ

ഹംപി വെറും ഹംപിയല്ല യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച സ്ഥലമാണ് ഹംപി. ‌ ഹംപി ഫെസ്റ്റിവലിന് പോയാ‌ൽ കർണാടകയുടെ പൈതൃകം സഞ്ചാരികൾക്ക് അനുഭവിച്ച് അറിയാം. ജനങ്ങളും ആനകളും കുതിരകളുമൊക്കെ ആഢംബരത്തോടെയാണ് ഈ ദിവസങ്ങളിൽ ഇവിടെ പ്രത്യേക്ഷപ്പെടാറുള്ളു. വിജയനഗര സാമ്രാജ്യ കാലഘട്ടത്തിലെ ആഢംബര പ്രൗഢിയോടെ എന്ന് വേണമെങ്കിൽ പറയാം. ഇത് കണ്ടാൽ നിങ്ങൾ പറയും ഹംപി വെറും ഹംപിയല്ല എന്ന്.

ഹംപി ഫെസ്റ്റിവലിനെക്കുറിച്ച് വായിക്കാംഹംപി ഫെസ്റ്റിവലിനെക്കുറിച്ച് വായിക്കാം

ഹംപിയിൽ താമസിക്കാൻ

ലോകപ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമൊക്കെയാണ് ഹംപി നിരവധി സഞ്ചാരികൾ കൗതുകത്തോടെ എത്തിച്ചേരാറുള്ള സ്ഥലം, എന്നിരുന്നാലും ഹംപിയിൽ ചെന്നാൽ നല്ല ഹോട്ടലുകൾ കണ്ടെത്താൻ സഞ്ചാരികൾ കുറച്ച് വിഷമിക്കും. സമീപ നഗരമായ ഹോസ്പേട്ടിൽ ചെന്നാൽ മികച്ച ഹോട്ടലുകൾ ബുക്ക് ചെയ്യാം.
ഹംപിയിലേക്ക് പോകുന്നുണ്ടെങ്കിൽ ഇപ്പോഴെ ഹോട്ടലുകൾ ബുക്ക് ചെയ്യാം

ഹംപിയില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Photo Courtesy: Jean-Pierre Dalbéra കൂടുതൽ ചിത്രങ്ങൾ

ഇനി കുറച്ച് ടിപ്സുകൾ

ഹംപിയിൽ പോകുമ്പോൾ ഒഴിവാക്കാൻ പാടില്ലാത്ത ചില കാഴ്ചകളുണ്ട്. സുന്ദരമായ സൂര്യോദയവും അസ്തമയവും കാണാൻ ഹംപിയിലുള്ള മാതംഗ മലയുടെ മുകളിലേക്ക് ഒന്ന് കയറിയാൽ മതി. അവശിഷ്ടങ്ങലിലൂടെ സഞ്ചരിക്കുമ്പോൾ നിങ്ങളുടെ ചെരുപ്പിന്റെ വാറിന്റെ ശക്തിയെക്കുറിച്ച് ചിന്തിക്കണം. ഗ്രിപ്പുള്ള ഷൂ ധരിക്കുന്നതാണ് നല്ലത്. സൈക്കിളിലൂടെ ഒരു കറക്കം നടത്തണമെങ്കിൽ അതിനുള്ള സൗകര്യം ഇവിടെയുണ്ട്. നവംബർ മുതൽ ഫെബ്രുവരി വരെയാണ് യാത്രയ്ക്ക് പറ്റിയ സമയം. മാർച്ചിലെ ചൂടിനേക്കുറിച്ച് ചിന്തിക്കാനെ കഴിയില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X