Search
  • Follow NativePlanet
Share
» »നിങ്ങളുടെ ആ 'ഫോട്ടോ' ഇതിലുണ്ടോ?

നിങ്ങളുടെ ആ 'ഫോട്ടോ' ഇതിലുണ്ടോ?

By Maneesh

സ്കൂൾകുട്ടികളുടെ പിക്നിക്ക് കേന്ദ്രമായിരുന്നു മൈസൂർ. കേര‌ളത്തിൽ, പ്രത്യേകിച്ച് വടക്കൻ കേരളത്തിലുള്ള സ്കൂളുകളിൽ നിന്ന് ടൂറു പോയിരുന്നത് മൈസൂരിലേക്കായിരുന്നു. അക്കാലത്ത്, കാശുള്ള രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ ടൂറിന് വിടും. അല്ലാത്ത കുട്ടികൾ ടൂറ് കഴിഞ്ഞ് വരുന്ന കുട്ടികളിൽ നിന്ന് മൈസൂരിനേക്കുറിച്ചുള്ള കഥകൾ കേൾക്കും.

എസ് കെ പൊറ്റക്കാടിന്റെ യാത്ര വിവരണങ്ങളൊന്നും വായിച്ചിട്ടില്ലാത്ത പാവപ്പെട്ട കുട്ടികൾ, തങ്ങൾക്ക് കാണാൻ കഴിയാത്ത മൈസൂരിനെ ഓർത്ത് ദുഃഖിക്കും. മൈസൂരിൽ പോയാൽ വാങ്ങാൻ കിട്ടുന്ന ഗ്രീറ്റിംഗ് കാർഡ് ഉണ്ട്. അതിന്റെ ഒരു വശത്ത് മൈസൂർ കൊട്ടാരത്തിന്റെ ചിത്രമാണ് ആലേഖനം ചെയ്തിട്ടുള്ളത്. മൈസൂരിൽ പോകുന്നവർ തങ്ങളുടെ കൂട്ടുകാർക്ക് കൊടുക്കുന്ന ഒരു സമ്മാനം ആണ് ഈ കാർഡ്.

കാലം ഏറെ കഴിഞ്ഞപ്പോൾ മൈസൂരിൽ പോകാത്തകുട്ടികളിൽ ചിലർ മൈസൂരിൽ എത്തി. മൈസൂരിന് തന്നെ മാറ്റം വന്നിരുന്നു. എന്നാ‌ൽ പണ്ട് കണ്ട ഗ്രീറ്റിംഗ് കാർഡി‌ലെ ചിത്രം പോലെ തന്നെ മൈസൂർ കൊട്ടാരം അവിടെ കണുമ്പോൾ ആർക്കും അപരിചിതത്വം തോന്നില്ല.

നിങ്ങളുടെ മനസിൽ ഉണ്ടാകും മൈസൂർ കൊട്ടാരത്തിന്റെ ആദൃശ്യം. ആ കാഴ്ച നമുക്ക് ഒരിക്കൽ കൂടി കണാം. നിങ്ങളുടെ മനസിലെ ആ ഫോട്ടോ ഇതിൽ ഉണ്ടോയെന്ന് നമുക്ക് നോക്കാം.

ഞായറാഴ്ച രാത്രി

ഞായറാഴ്ച രാത്രി

എല്ലാ ഞായറാഴ്ചയും രാത്രി ഏഴുമണിക്ക് മൈസൂർ പാലസിന്റെ ചുമരുകളിലെ ആയിരക്കണക്കിന് ബൾബുകൾ തെളിയും. ഈ സുന്ദര നിമിഷം ഒപ്പിയെടുക്കാൻ നിരവധി ആളുകളാണ് മൈസൂർ പാലസിന്റെ മുന്നിൽ ക്യാമറകളുമായി തടിച്ചു കൂടുന്നത്.

Photo Courtesy: Vamsidhar.Konduru

അസ്തമയം

അസ്തമയം

അസ്തമയത്തിന് തൊട്ടുമുൻപുള്ള മൈസൂർ പാലസിന്റെ ദൃശ്യം. ഈ സമയം പാലസിന്റെ ഉള്ളിലെ പ്രാകാശം പുറത്തേക്ക് പരക്കുന്നത് കാണാം.


Photo Courtesy: Dineshkannambadi

ദസറ

ദസറ

ദസറ സമയത്ത് മൈസൂർ കൊട്ടാരം തീർച്ചയായും സന്ദർശിക്കേണ്ടതാണ്. ഈ സമയത്തെ കൊട്ടാരത്തിലെ ദീപാലങ്കാരങ്ങൾ എടുത്തു പറയേണ്ട കാര്യമാണ്.

Photo Courtesy: Abhishek Cumbakonam Desikan

വൈകുന്നേരം

വൈകുന്നേരം

മൈസൂർ കൊട്ടാരത്തിന്റെ ഒരു സായാഹ്ന കാഴ്ച. നീലാകാശത്തിന്റെ ചുവട്ടിൽ സുന്ദരിയായി നിൽക്കുന്ന കൊട്ടാരം

Photo Courtesy: Sadath Shariff

രാത്രി

രാത്രി

ദീപ പ്രഭയിൽ കുളിച്ച് നിൽക്കുന്ന മൈസൂർ കൊട്ടാരം. മൈസൂർകൊട്ടാരത്തിന്റെ രാത്രിയിലെ ദൃശ്യം

Photo Courtesy: Sadafaasiyapandya

ദീപ പ്രഭ

ദീപ പ്രഭ

ദീപാലങ്കാരത്തിന്റെ പ്രഭയിൽ മുങ്ങി നിൽക്കുന്ന മൈസൂർ കൊട്ടാരം. മൈസൂർ കൊട്ടാരത്തിലെ ഒരു രാത്രികാല ദൃശ്യം.

Photo Courtesy: Sanjeeb Das

ത്രിവർണം

ത്രിവർണം

ത്രിവർണ പാതാക പോലെ തോന്നിപ്പിക്കുന്ന ഈ ഫോട്ടോ അസ്തമയത്തിന് തൊട്ടുമുൻപ് എടുത്തതാണ്.

Photo Courtesy: Vijay Pandey

സ്വർണ്ണപ്രഭ

സ്വർണ്ണപ്രഭ

സ്വർണ്ണം പോലെ തിളങ്ങുന്ന മൈസൂർ കൊട്ടാരത്തിന്റെ ദൃശ്യം. രാത്രി ഏഴുമണിക്ക് ശേഷം എടുത്ത ഫോട്ടോയാണ് ഇത്.

Photo Courtesy: Alin Dev

ആയിരമല്ല പതിനായിരമല്ല

ആയിരമല്ല പതിനായിരമല്ല

മൈസൂർ പാലസിന്റെ ചുമരുകളിൽ പതിപ്പിച്ചിട്ടുള്ള ലക്ഷക്കണക്കിന് ബൾബുകൾ പ്രകാശിപ്പിച്ചപ്പോളുള്ള ദൃശ്യം

Photo Courtesy: Jainakshaya

പ്രകാശ ഗോപുരം

പ്രകാശ ഗോപുരം

ദീപപ്രഭയിൽ നിൽക്കുന്ന മൈസൂർ കൊട്ടാരത്തിന്റെ ഒരു ദൃശ്യം

Photo Courtesy: Sandeep patro

പ്രവേശന കവാടം

പ്രവേശന കവാടം

മൈസൂർ കൊട്ടാരത്തിന്റെ പ്രവേശന കവാടം. ദൂരെ കൊട്ടാരം കാണാം
Photo Courtesy: Rohit.fnds1

ആന

ആന

മൈസൂർ പാലസിന്റെ മുന്നിലൂടെ പോകുന്ന ഒരു ആന.
Photo Courtesy: Steve Evans

പുറം ലോകം

പുറം ലോകം

കോട്ടാരത്തിന്റ മുറ്റത്ത് നിന്ന് കാണാവുന്ന കവാടത്തിന്റെ ദൃശ്യം

Photo Courtesy: Rishirichraj

ആനയും പുലിയും

ആനയും പുലിയും

കൊട്ടാര മുറ്റത്ത് കൂടെ സഞ്ചാരികളേയും വഹിച്ച് കൊണ്ടു പോകുന്ന ആന. കൊട്ടാര മുറ്റത്ത് സ്ഥാപിച്ച പുലിയുടെ പ്രതിമയും കാണാം

Photo Courtesy: Jimmyg2k

പൂന്തോട്ടത്തിൽ നിന്ന്

പൂന്തോട്ടത്തിൽ നിന്ന്

വലിയൊരു പൂന്തോട്ടത്തിന് നടുവിലായാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Ramnath Bhat

ഇൻഡോ - സരസിനിക്

ഇൻഡോ - സരസിനിക്

ഇൻഡോ സരസിനിക് ശൈലിയിലാണ് ഈ കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്. ഇൻഡോ, ഇസ്ലാമിക്, രാജ്പുത്, ഗോഥിക് ശൈലികൾ സമന്വയിപ്പിച്ചിട്ടുള്ള നിർമ്മാണ ശൈലിയാണ് ഇത്.

Photo Courtesy: Abhijitdey9

പ്രകൃതി ദൃശ്യം

പ്രകൃതി ദൃശ്യം

പ്രതൃതിയുമായി ചേർന്ന് നിൽക്കുന്നത് പോലെ പാലസിന്റെ ഒരു ദൃശ്യം

Photo Courtesy: Harsh Wardhan

സൈഡ് വ്യൂ

സൈഡ് വ്യൂ

മൈസൂർ പാലസിന്റെ ഇടതുവശത്ത് നിന്ന് പകർത്തിയ ഒരു ദൃശ്യം

Photo Courtesy: Letmeseeit

മറ്റൊന്ന്

മറ്റൊന്ന്

മൈസൂർ പാലസിന്റെ ഇടത് വശത്ത് നിന്ന് പകർത്തിയ മറ്റൊരു ദൃശ്യം

Photo Courtesy: Shantul

നീലാകാശം

നീലാകാശം

നീലാകാശത്തിന്റെ സുന്ദരമായ പശ്ചാത്തലത്തിൽ മൈസൂർ പാലസ്

Photo Courtesy: Nitinv29

താഴികക്കുടങ്ങൾ

താഴികക്കുടങ്ങൾ

മൈസൂർ പാലസിന്റെ താഴികക്കുടങ്ങൾ ഇതുപോലെ അഞ്ച് താഴികക്കുടങ്ങളാണ് കൊട്ടാരത്തിനുള്ളത്.
Photo Courtesy: Aneezone

ഉദ്യാനത്തിന് പുറത്ത്

ഉദ്യാനത്തിന് പുറത്ത്

ഉദ്യാനത്തിന് പുറത്ത് നിന്ന് എടുത്ത മൈസൂർ പാലസിന്റെ ദൃശ്യം

Photo Courtesy: Ushma.sai

വസന്തം

വസന്തം

മൈസൂർ പാലസ്, ഒരു വസന്തകാലത്തി‌ൽ പകർത്തിയ ദൃശ്യം
Photo Courtesy: Battery.7

ഫോട്ടോ ഗ്രാഫർ

ഫോട്ടോ ഗ്രാഫർ

മൈസൂർ പാലസിന്റെ മുന്നിലൂടെ നടന്നുപോകുന്ന ഒരു ഫോട്ടോഗ്രാഫർ

Photo Courtesy: Rohit.deoghare

തൂണുകൾ

തൂണുകൾ

മൈസൂർ പാലസിന്റെ സുന്ദരമായ തൂണുകൾ

Photo Courtesy: Jimmyg2k

മരങ്ങൾക്കിടയിലൂടെ

മരങ്ങൾക്കിടയിലൂടെ

മരങ്ങൾക്ക് ഇടയിലൂടെ മൈസൂർ പാലസിന്റെ ദൃശ്യം
Photo Courtesy: Jimmyg2k

മഴയിൽ

മഴയിൽ

മഴയിൽ കുളിച്ച് നിൽക്കുന്ന മൈസൂർ പാലസ്

Photo Courtesy: Chitra sivakumar

മഞ്ഞപ്പൂവുകൾ

മഞ്ഞപ്പൂവുകൾ

മൈസൂർ പാലസിന് മുന്നിലെ മഞ്ഞപ്പൂവുകൾ

Photo Courtesy: Partheep

വെണ്മേഘങ്ങൾ

വെണ്മേഘങ്ങൾ

വേണ്മേഘക്കീറുകൾക്ക് കീഴിൽ സ്ഥിതി ചെയ്യുന്ന മൈസൂർ കൊട്ടാരം

Photo Courtesy: sudarshan vijayaraghavan

കാർമേഘം

കാർമേഘം

കാർമേഘത്തിന്റെ പശ്ചാത്തലത്തിൽ മൈസൂർ കൊട്ടാരം

Photo Courtesy: Sarthak Shah

കൊന്നപ്പൂക്കൾ

കൊന്നപ്പൂക്കൾ

മൈസൂർ പാലസിന് മുന്നിൽ പൂത്ത് നിൽക്കുന്ന കൊന്നപ്പൂക്കൾ

Photo Courtesy: Ahmed Mahin Fayaz

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X