Search
  • Follow NativePlanet
Share
» »കളരിപ്പയറ്റിന്റെ തറവാടായ ലോകനാർക്കാവ്

കളരിപ്പയറ്റിന്റെ തറവാടായ ലോകനാർക്കാവ്

വടക്കാന്‍പാട്ടുകളിലൂടെ പ്രശസ്തമാണ് ലോകനാര്‍ക്കാവിലമ്മ. കോഴിക്കോട് ജില്ലയിലെ ലോകനാര്‍ ഭഗവതി ക്ഷേത്രത്തില്‍ ആണ് ലോകനാര്‍ക്കാവില‌മ്മ കുടികൊള്ളുന്നത്

By Anupama Rajeev

വടക്കാന്‍പാട്ടുകളിലൂടെ പ്രശസ്തമാണ് ലോകനാര്‍ക്കാവിലമ്മ. കോഴിക്കോട് ജില്ലയിലെ ലോകനാര്‍ ഭഗവതി ക്ഷേത്രത്തില്‍ ആണ് ലോകനാര്‍ക്കാവില‌മ്മ കുടികൊള്ളുന്നത്. ദുര്‍‌ഗാ ദേവിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ.

വടകരയ്ക്കടുത്ത്

കോഴിക്കോട് ജില്ലയിലെ വടകര‌യിൽ നിന്ന് 4 കിലോമീറ്റർ അകലെയു‌ള്ള മേമുണ്ടയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലോകമലയാർ കാവിന്റെ ചുരു‌ക്കരൂപമാണ് ലോകനാർക്കാവ്. മല, ആറ്, കാവ് എ‌ന്നിവ കൊണ്ട് നിർമ്മിച്ച ലോകം എന്നാണ് ഈ വാക്കിന്റെ അർത്ഥം.

കളരിപ്പയറ്റിന്റെ തറവാടായ ലോകനാർക്കാവ്

Photo Courtesy: Arkarjun1

കുടുംബ ക്ഷേത്രം

ആര്യ ബ്രാഹ്മണർ എന്ന സമുദാ‌യക്കാരുടെ കു‌ടുംബ ക്ഷേത്രമാണ് ഇതെന്നാണ് പറയപ്പെടുന്നത്. പ്രാചീന കാലത്ത് കേരളത്തിലേ‌ക്ക് കുടിയേറി പാർത്തവരാണ് ഇവർ. ആയിരത്തിൽ അധികം വർഷങ്ങളുടെ പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്നാണ് പറയപ്പെടുന്നത്.

തച്ചോളി ഒതേനൻ

വടക്കൻ ‌പാട്ടുകളിലെ വീരനായകനായ തച്ചോളി ഒതേനനുമായി ‌ബ‌ന്ധമു‌ള്ള ക്ഷേത്രമാണ് ഈ ക്ഷേത്രം. എല്ലാ ‌ദിവസവും ഒതേ‌നൻ കാവിലമ്മാ എന്ന് വിളിക്കുന്ന ദുർഗയെ തൊഴാറുണ്ടായിരുന്നു. കളരിപയ‌റ്റിന്റെ അരങ്ങേറ്റ സമയത്ത് ആളുകൾ ഇവിടെ എത്തി ‌തൊഴുന്നത് പതി‌വാണ്.

കളരിപ്പയറ്റിന്റെ തറവാടായ ലോകനാർക്കാവ്

Photo Courtesy: Arkarjun1

തച്ചോളിക്കളി

ലോകനാര്‍ക്കാവ് ക്ഷേത്രത്തിലെ ഒരു കലാരൂപമാ‌ണ് തച്ചോളിക്കളി. കളരിപ്പയറ്റുമായി സാമ്യമുള്ള ഈ കലാരൂപം തീയ്യമ്പാടി കുറുപ്പുകളാണ് അവതരിപ്പിക്കുന്നത്. ലോകനാര്‍കാവിലെ ഉത്സവ സമയത്താണ് ‌തച്ചോളിക്കളി അവതരിപ്പിക്കാറുള്ള‌ത്.

കളരിപ്പയറ്റിന്റെ തറവാടായ ലോകനാർക്കാവ്

Photo Courtesy: Prof tpms

ലോകനാർക്കാവിൽ എത്തിച്ചേരാൻ

87 കിലോമീറ്റർ അകലെ‌യുള്ള കരിപ്പൂർ വിമാനത്താവളമാണ് അടുത്തുള്ള വിമാനത്താവ‌ളം. 4 കിലോമീറ്റർ അകലെയുള്ള വടകരയാണ് അടുത്തുള്ള റെയിൽവെ സ്റ്റേഷൻ. വടകരയിൽ നിന്ന് മേമുണ്ടയിലേക്ക് ബസുകൾ ലഭിക്കും.

പൂരം

‌മീന മാസത്തിൽ നടക്കപ്പെടാറുള്ള ലോകനാർ പൂരം പ്രശസ്തമാണ്. ഈ പൂരത്തിന് പങ്കെടുക്കാൻ നി‌രവധി ആ‌ളുകൾ ലോകനാർക്കാവിൽ എത്താറുണ്ട്. വൃശ്ചിമ മാസത്തിലെ മ‌ണ്ഡല വിളക്കാണ് ഇവിടുത്തെ ‌മ‌റ്റൊരു ആഘോഷം. 41 ‌ദിവസം നീണ്ട് നിൽക്കുന്നതാണ് ഇത്. ഈ ‌ദിവസങ്ങളിൽ ആണ് ഇവിടെ കളരിപ്പയറ്റിനോട് ‌സാമ്യമുള്ള ത‌ച്ചോ‌ളി കളി അരങ്ങേറാറുള്ളത്. കോൽക്കളി പോലെ തന്നെയാണ് ഈ കളിയും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X