Search
  • Follow NativePlanet
Share
» »കയ്യില്‍ കാശില്ലെങ്കിലും 2018 ല്‍ യാത്ര പോകാം..!!

കയ്യില്‍ കാശില്ലെങ്കിലും 2018 ല്‍ യാത്ര പോകാം..!!

തീരെ കുറഞ്ഞ ചിലവില്‍ അടിച്ചുപൊളിച്ച് പോകാന്‍ പറ്റിയ സ്ഥലങ്ങള്‍ പരിചയപ്പെടാം..

By Elizabath

യാത്ര ചെയ്യുന്നതിനെക്കുറിച്ച് സ്വപ്നങ്ങള്‍ ഒത്തിരി ഉണ്ടെങ്കിലും പണമാണ് അതിന് മിക്കപ്പോഴും തടസ്സമായി നില്‍ക്കുന്നത്. എന്നാല്‍ യാത്രകളില്‍ പണം ലാബിക്കാന്‍ വഴികള്‍ ഇഷ്ടം പോലെ ഉണ്ടെങ്കിലം പലര്‍ക്കും അത് അറിയില്ല എന്നതാണ് യാഥാര്‍ഥ്യം.
മാത്രമല്ല, കുറഞ്ഞ ബജറ്റില്‍ പോകാന്‍ പറ്റിയ ധാരാളം സ്ഥലങ്ങളും നമ്മുടെ രാജ്യത്തുണ്ട്.
തീരെ കുറഞ്ഞ ചിലവില്‍ അടിച്ചുപൊളിച്ച് പോകാന്‍ പറ്റിയ സ്ഥലങ്ങള്‍ പരിചയപ്പെടാം...

കസൗലി

കസൗലി

ഹിമാചല്‍ പ്രദേശിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഓഫ് ബീറ്റ് സ്ഥലമാണെങ്കിലും അവധിക്കാലം ചെലവഴിക്കാന്‍ മികച്ച സ്ഥലമാണിത്. ഒട്ടേറെ ഹോട്ടലുകളും താമസൗകര്യങ്ങളും മിതമായ നിരക്കില്‍ ഇവിടെ ലഭ്യമാണ്.
പ്രകൃതിഭംഗി നിറഞ്ഞ പൈന്‍മരക്കാടുകളും മലകളും താഴ്‌വാരങ്ങളും ഒക്കെ ഇവിടുത്തെ പ്രത്യേകതയാണ്. പ്രശസ്തമായ ക്രൈസ്റ്റ് ചര്‍ച്ച്, മങ്കി പോയന്റ്,സണ്‍സെറ്റ് പോയന്റ് എന്നിവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.

കൊഡൈക്കനാല്‍

കൊഡൈക്കനാല്‍

ഏറ്റവും കുറഞ്ഞ ചിലവില്‍ കേരളത്തില്‍ നിന്നും പോയിവരാന്‍ സാധിക്കുന്ന ഏറ്റവും നല്ല സ്ഥലങ്ങളിലൊന്നാണ് കൊടൈക്കനാല്‍. കര്‍ണ്ണാടകയുടെ ഭംഗി കാണാന്‍ പറ്റുന്ന ഇവിടം ഓഫ് സീസണുകളില്‍ ഏറെ കുറഞ്ഞ തുകയില്‍ ചുറ്റിയടിച്ചു വരാന്‍ സാധിക്കും.
ട്രക്കിങ്ങുകള്‍ക്കും ഹൈക്കിങ്ങിനും സൈറ്റ് സീയിങ്ങുകള്‍ക്കും പറ്റിയ ഇവിടം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പോയി വരാന്‍ സാധിക്കുന്നിടം കൂടിയാണ്.

PC: Aravindan Ganesan

ഋഷികേശ്

ഋഷികേശ്

യോഗയുടെ ഉത്ഭവ സ്ഥാനം എന്നറിയപ്പെടുന്ന ഋഷികേശ് വിദേശികളുടെയും സ്വദേശികളുടെയും ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ്. ആത്മീയ യാത്രയാണ് ഉദ്ദേശമെങ്കിലും ഇവിടം പരിഗണിക്കാം. കൂടാതെ സാഹസിക വിനോദങ്ങളായ റിവര്‍ റാഫിറ്റിങ്, വാട്ടര്‍ റാപ്പെല്ലിങ് തുടങ്ങിയവയ്‌ക്കൊക്കെ പറ്റിയ സ്ഥലം കൂടിയാണിത്.

PC: Devanath

പോണ്ടിച്ചേരി

പോണ്ടിച്ചേരി

കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയും കേരളത്തില്‍ നിന്നും എളുപ്പത്തില്‍ പോയി വരാന്‍ പറ്റിയ സ്ഥലമാണ്. ഫ്രഞ്ച് കോളനികളും രുചികരമായ വിഭവങ്ങളും ബീച്ചുകളും ഒക്കെ ചേര്‍ന്ന് ഒരു ഇന്റര്‍നാഷണല്‍ ടൂറിസ്റ്റ് എക്‌സ്പീരിയന്‍സാണ് പോണ്ടിച്ചേരി നല്കുന്നത്.

PC: Vinamra Agarwal

ഡാര്‍ജിലീങ്

ഡാര്‍ജിലീങ്

കുറഞ്ഞ ചെലവില്‍ പോയി വരാന്‍ പറ്റി മറ്റൊരിടമാണ് ഡാര്‍ജലീങ്. തോയിലത്തോട്ടങ്ങളും പൈതൃക തീവണ്ടിയും അടിപൊളി കാഴ്ചകളുമൊക്കെയായി മനസ്സു നിറയ്ക്കുന്ന ഇവിടം എത്ര കുറഞ്ഞ ബജറ്റിലും പോയിവരാന്‍ സാധിക്കും.
ടൈഗര്‍ ഹില്‍, റോക്ക് ഗാര്‍ഡന്‍, തേയിലത്തോട്ടങ്ങള്‍,പാര്‍ക്കുകള്‍ തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

PC: Jakub Michankow

ഗോവ

ഗോവ

കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്ന ഗോവ കയ്യില്‍ കാശില്ലെങ്കിലും എളുപ്പത്തില്‍ പോയി വരാന്‍ സാധിക്കുന്ന സ്ഥലമാണ്. പാര്‍ട്ടികളും ബീച്ചുകളും മുഖമുദ്രയാക്കിയ ഗോവയില്‍ എതു നിരക്കിലും താമസ സൗകര്യം ലഭ്യമാകുമെന്നതാണ് പ്രത്യേകത.

PC: chopr

പുഷ്‌കര്‍

പുഷ്‌കര്‍

ആത്മീയതയിലും ചരിത്രത്തിലും താല്പര്യമുള്ളവര്‍ക്ക് പോയി വരാന്‍ പറ്റിയ സ്ഥലമാണ് രാജസ്ഥാനിലെ പുഷ്‌കര്‍. പ്രശസ്തമായ അജ്മീറിന് സമീപം സ്ഥിതി ചെയ്യുന്ന പുഷ്‌കര്‍ എല്ലാ വര്‍ഷവും നടക്കുന്ന ഒട്ടകമേളയ്ക്കാണ് പേരു കേട്ടിരിക്കുന്നത്.

PC: Ling Wang Marina

ഇഗത്പുരി

ഇഗത്പുരി

പ്രകൃതി സ്‌നേഹികള്‍ക്ക് പറ്റിയ മഹാരാഷ്ട്രയിലെ ഓഫ് ബീറ്റ് സ്ഥലമാണ് ഇഗത്പുരി. കുന്നിനോട് ചേര്‍ന്നുള്ള ഇവിടം സാഹസിക പ്രിയര്‍ക്കും പറ്റിയ സ്ഥലമാണ്. സഹ്യാദ്രി മലനിരകളിലെ കല്‍സുബായ് പീക്കിലേക്കുള്ള ട്രക്കിങ്ങാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം.

PC: Jsdevgan

ആലപ്പുഴ

ആലപ്പുഴ

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. കായല്‍ യാത്രകളും ബീച്ചും പക്ഷി സങ്കേതങ്ങളും ഒക്കെ ചേര്‍ന്ന ഇവിടം സഞ്ചാരികള്‍ക്ക് മികച്ച അനുഭവങ്ങള്‍ നല്കും എന്നതില്‍ സംശയമില്ല.

PC: Sarath Kuchi

ഗോകര്‍ണ

ഗോകര്‍ണ

പോക്കറ്റ് ഫ്രണ്ട്‌ലി ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ ഒന്നാമത് നില്‍ക്കുന്ന സ്ഥലമാണ് ബീച്ചുകളുടെ കേന്ദ്രമായ ഗോകര്‍ണ. ബീച്ച് ട്രക്കിങ്ങിനു പേരുകേട്ട ഇവിടെ ബീച്ചുകളുടെ തീരത്ത് തന്നെ താമസസൗകര്യങ്ങളും കുറഞ്ഞ ചെലവില്‍ ലഭിക്കും.

PC: Unknown

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X