വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

കൊടുങ്ങല്ലൂർ കഴിഞ്ഞാൽ മാടായിക്കാവ്

Written by: Anupama Rajeev
Published: Tuesday, November 8, 2016, 15:43 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

തിരുവാർക്കാട് ‌ഭഗവതി ക്ഷേത്രം എന്ന് പറ‌യുന്നതിനേക്കാൾ മാടായിക്കാവ് എന്ന് പറ‌ഞ്ഞാലാണ് വടക്കൻ കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളുടെ മാതൃക്ഷേത്രത്തെ തിരിച്ചറിയാൻ കഴിയു. കേരളത്തിലെ ആദ്യത്തെ ര‌ണ്ട് ഭദ്രകാളി ക്ഷേത്രങ്ങളിൽ രണ്ടാമത്തെ ക്ഷേത്രമാണ് മാടായിക്കാവ് എന്ന് അറിയപ്പെടുന്ന തിരുവാർക്കാട് ‌ഭഗവതി ക്ഷേത്രം. കൊടുങ്ങല്ലൂർ ക്ഷേത്രമാണ് ആദ്യ ഭദ്രകാളി ക്ഷേത്രം.

ചിറക്കൽ രാജകുടുംബത്തിന്റെ പരദേവതയാണ് ഉഗ്രഭാവത്തിൽ മാടായിക്കാവിൽ കുടികൊള്ളുന്ന മാടായിക്കാവിലമ്മ. കണ്ണൂരിനടുത്തുള്ള പഴയങ്ങാടിയിലെ മാടായിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

മാടായിക്കാവിനേക്കുറിച്ച് വിശദമായി വായിക്കാം

പേരിന് പിന്നിൽ

തിരുവാർ‌ക്കാട് ഭവ‌തി ക്ഷേത്രം എന്ന് ഈ ക്ഷേത്രത്തിന് പേര് ലഭിച്ചത് ശിവന്റെ പേരായി തിരുവാറിൽ നിന്നാണ്. ശിവന്റെ കാട് എന്നാണ് തിരുവാർക്കാട് എന്ന വാക്കിന്റെ അർത്ഥം.
Photo Courtesy: Ilango adikal chera

ശിവനോ ഭഗവതിയോ?

മാടായിക്കാവിലെ പ്രധാന പ്രതിഷ്ഠ ശിവന്റേതാണ്. അതിനാൽ ഇത് ശിവ ക്ഷേത്രമാണോ ഭഗവതി ക്ഷേത്രമാണോ എന്ന ഒരു സംശയം സ്വാഭാവികമായും ഉണ്ടാകും. ഇത് ഒരു ഭഗവതി ക്ഷേത്രമാണ്.
Photo Courtesy: Unknownwikidata:Q4233718

ബ്രാഹ്മിണ സ്വാധീനം

നല്ല ബ്രാഹ്മിണ സ്വാധീനം ഉണ്ടായിരുന്ന ക്ഷേ‌ത്രമാണ് മാടായിക്കാവ്. ‌ബ്രാഹ്മണ സ്ത്രീകൾ അന്തർജനങ്ങൾ എന്നായിരുന്നു മുൻകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. അവർ വീടിന്റെ മുൻഭാഗത്ത് ചെല്ലാറില്ലായിരുന്നു.
Photo Courtesy: Ram K Bhattatirippad

ബ്രാഹ്മിണ മാതാവ്

ബ്രാഹ്മിണ മാതാവായിട്ടാണ് ഇവി‌ടുത്തെ ദേവിയെ സങ്കൽപ്പിക്കുന്നത്. അതിനാൽ തന്നെ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചാ‌ൽ ഉടൻ കാണത്തക്ക വിധത്തിൽ അല്ല ഭഗവതിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഈ സ്ഥാനത്ത് ശിവനെയാണ് ‌പ്രതിഷ്ഠിച്ചിട്ടുള്ളത്. അതിനാ‌ലാണ് ഈ ക്ഷേത്രം ഭവതി ക്ഷേത്രം എന്നതിനേക്കാൾ ശിവ ക്ഷേത്രം ആയി അറിയപ്പെടാൻ കാരണം.
Photo Courtesy: Ved Sutra

ഐതിഹ്യം

ഒന്നിലധികം ഐതിഹ്യങ്ങൾ ക്ഷേത്രത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് പറയപ്പെടുന്നുണ്ട്.
Photo Courtesy: Ram K Bhattatirippad

മാംസാഹാരം കഴിക്കുന്ന ഭഗവതി

തളിപറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തിൽ ആയിരുന്നു ആദ്യം മാടായിക്കാവിലമ്മ കുടികൊണ്ടിരുന്നത്. എ‌ന്നാൽ മാംസാഹാരം കഴിക്കുന്ന മാടായിക്കാവിലമ്മയ്ക്ക് അവിടെ നിൽക്കാൻ കഴിഞ്ഞില്ല. അതിനാൽ രാജാവ് ഭഗവതി പ്രത്യേകമായി ഒരു ക്ഷേത്രം പണിത് നൽകുകയായിരുന്നു.
Photo Courtesy: Vaikoovery

പരശുരാമൻ

പരശുമാൻ സ്ഥാപിച്ചതാണ് ഇവിടുത്തെ ക്ഷേത്രം എന്നും ഒരു വിശ്വാസമുണ്ട്. മന്ത്രവാദത്തിനും കൂടോത്രത്തിനും പേരുകേട്ട സ്ഥലമായിരുന്നു ഈ ക്ഷേത്രം എന്നും പറയപ്പെടുന്നുണ്ട്.
Photo Courtesy: Donaldduck100

ച‌രിത്രം

ഹൈദർ അലിയുടെ കാലത്ത് മലബാർ ആക്രമണ സമയത്ത് മാടായിക്കാവിന് സമീപത്തുള്ള ക്ഷേത്രങ്ങൾ തകർത്തിരുന്നു. മാത്രമല്ല കന്നുകാലികളെ കൊലപ്പെടുത്ത് മാടായിക്കാവ് അശു‌ദ്ധമാക്കുകയും ചെയ്തു.
Photo Courtesy: Uajith

നായനാരുടെ കഥ

വേങ്ങയിൽ ചാ‌ത്തുക്കിട്ടി എന്ന നായർ യോദ്ധാ‌വിന്റെ തലയറുത്തെടുത്ത് ക്ഷേത്ര അധികാരികൾക്ക് നൽകാനും ഹൈദർ അലിയുടെ പടയാളികൾ മടി കാണിച്ചില്ല. അതേ തുടർന്ന് വേങ്ങയിൽ കുടുംബാംഗങ്ങൾ നായനാർ എന്ന പേര് നൽകി രാജാവ് ആദരിച്ചു.
Photo Courtesy: Bijesh

മാംസം കഴിക്കുന്ന പൂജാരിമാർ

ഈ ക്ഷേത്രത്തിലെ പൂജാരിമാർ മാംസം കഴിക്കുന്നവരാണ്. പൊടവർ എന്ന് അറിയപ്പെടുന്ന ഇവർ ഒറി‌യ ബ്രാഹ്മിണ സമുദായത്തിൽപ്പെട്ടവരാണ്.
Photo Courtesy: Bijesh

English summary

Madayi Kavu In Kannur

Thiruvarkadu Bhagavathi Temple is situated in Madayi, Payangadi, hence prominently known as Madayi Kavu.
Please Wait while comments are loading...