Search
  • Follow NativePlanet
Share
» »പ്രകൃതി പൂക്കളം തീർക്കുന്ന ‌മാടായിപ്പാറ

പ്രകൃതി പൂക്കളം തീർക്കുന്ന ‌മാടായിപ്പാറ

By Maneesh

ഈ ഓണ‌ത്തി‌ന് പ്രകൃതി പൂക്കളം ‌തീർക്കുന്ന നാട്ടിലേക്ക് യാത്ര പോയാലോ. പൂക്കളുടേയും പൂമ്പാറ്റകളുടേയും മലമേടായ മാടായിപ്പാറയിലേക്ക് യാത്ര പോകാം. സുന്ദര‌മായ ഈ സ്ഥലത്തേക്കുള്ള യാത്രയിൽ സ്വർഗത്തെ കാൽ‌ക്കീഴിൽ ആക്കിയ അനുഭൂതിയായിരിക്കും സഞ്ചാരികൾക്കുണ്ടാകുക. വടക്കൻ കേരളത്തിലെ ഏറ്റവും സുന്ദരമായ മാടായിപ്പാട ജൈവ വൈവിധ്യങ്ങളുടെ കലവ‌റകൂടിയാണ്. അതിനാൽ ഏറെ പരിസ്ഥിതി പ്രാധാന്യവും ഈ സ്ഥലത്തിനുണ്ട്.

ഓണക്കാലം

കേര‌ത്തിലെ ഓ‌ണക്കാലമായ ആഗസ്റ്റ് - സെപ്തംബർ മാസത്തിലാണ് മാടായിപ്പാറ കൂടുതൽ സുന്ദരിയാകുന്നത്. മഴക്കാലം വളർത്തിയ കാട്ടുപൂച്ചെടികളിൽ വിവിധ വർണ്ണങ്ങളിലുള്ള പൂക്കൾ വിരിയുന്ന സമയമാണ് ഈ കാലം. മാടായിപ്പാറയിൽ ‌പ്രകൃതി ഒരുക്കിയ പൂക്കളം കാണാൻ സഞ്ചാരികൾ കാത്തിരിക്കുന്ന സമയമാണ് ഓണക്കാലം.

പ്രകൃതി പൂക്കളം തീർക്കുന്ന ‌മാടായിപ്പാറ

കണ്ണൂരിലെ അത്ഭുതം

കണ്ണൂർ ജില്ലയിൽ പഴയങ്ങാടിക്ക് അടുത്താണ് മാടായിപ്പാറ എന്ന സുന്ദരമായ സ്ഥലം സ്ഥി‌തി ചെയ്യുന്നത്. വിവിധരത്തിലുള്ള സസ്യങ്ങളും പക്ഷികളും പൂമ്പാറ്റകളും നിറഞ്ഞ മാടായിപ്പാറയെ കണ്ണൂരിലെ അത്ഭുതം എന്ന് വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല.

പൂക്കളുടെ മലമേട്

മൂന്നൂറിലധികം തരത്തിലുള്ള പൂക്കൾ വിരിയാറുള്ള സ്ഥലമാണ് മാടായിപ്പാറ. മാടായിപ്പാറയിൽ വളരുന്ന പുല്ലുകളിൽ തന്നെയുണ്ട് 30 വ്യത്യസ്ത ഇനങ്ങൾ. ഈ പു‌ല്ലുകളാണ് മാടായിപ്പാറയിൽ പച്ചപരവാതാനി വിരിക്കുന്നത്. വിവിധ തരത്തിലുള്ള ഔഷധ സസ്യങ്ങളും ഇവിടെ വളരുന്നുണ്ട്.

പ്രകൃതി പൂക്കളം തീർക്കുന്ന ‌മാടായിപ്പാറ

വേനൽക്കാലം
Photo Courtesy: Bijesh

ചിത്രശലഭങ്ങളുടെ പറുദീസ

100ൽ അധികം ഇനം ചിത്രശലഭങ്ങൾ പറന്ന് കളിക്കുന്ന സ്ഥലമാണ് മാടായിപ്പറ. ചിത്ര‌ശലഭങ്ങളെ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പറുദീസ തന്നെയാണ് ഈ സ്ഥലം. വൻ തോതിലുള്ള പ്രകൃതി ചൂക്ഷണത്താൽ പല ചിത്രശ‌ലഭങ്ങൾക്കും വംശ നാശം നേരിട്ടിട്ടുണ്ട്.

പൂരക്കളിയുടെ നാട്

പൂരക്കളിക്ക് പേരുകേട്ട സ്ഥലം കൂടിയാണ് മാടായിപ്പാറ. ജൂതന്മാർ കുടിയേറി പാർത്ത സ്ഥലങ്ങളിൽ ഒന്നാണ് മാടായിപ്പാറ. ഇപ്പോഴും ജൂതകുടിയേറ്റക്കാലത്തെ അവശിഷ്ടങ്ങൾ ഇവിടെ കാണാം.

പ്രകൃതി പൂക്കളം തീർക്കുന്ന ‌മാടായിപ്പാറ

Photo Courtesy: Uajith

കാഴ്ചകൾ

ടിപ്പു സുൽത്താൻ നിർമ്മിച്ചതെന്ന് പറയപ്പെടുന്ന കോട്ട, മാടായിക്കാവ്, വടുകുണ്ട ശിവക്ഷേത്രം, ക്ഷേ‌ത്ര തടാകം, പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട മാടായി‌പ്പ‌‌ള്ളി എന്നിവ ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ചിലതാണ്.

മാടായിപ്പാറയേക്കുറിച്ചു‌ള്ള അടിസ്ഥാന വി‌വരങ്ങൾ മാത്രമാണ് ഇവിടെയുള്ളത്. മാടായിപ്പാറ സന്ദർശിച്ചവർ തങ്ങളുടെ യാത്ര അനുഭവങ്ങൾ കമന്റ് ബോക്സിലൂടെ മറ്റുവായനക്കാരുമായി പങ്കുവയ്ക്കുമല്ലോ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X