വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

തേന്‍മലയിലേക്കു പോയാലോ...

Written by: Elizabath
Published: Monday, June 19, 2017, 10:20 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

തേന്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ മധുരം നിറയും മനസ്സിലും നാവിലും. തേന്‍ നിറച്ച ഒരു മലയുണ്ടെന്ന് കേട്ടാലോ..വിശ്വസിക്കാന്‍ കുറച്ചു പ്രയാസമായിരിക്കും. എന്നാല്‍ അങ്ങനെയൊരു സ്ഥലമുണ്ട്.
ഏഷ്യയിലെ രണ്ടാമത്തെ ഏകശിലാ സ്തംഭമായ മധുഗിരിയാണ് ഈ സ്ഥലം. മധുഗിരി കോട്ടയുടെ വടക്കുവശത്തായി ഒരുകാലത്ത് സമൃദ്ധമായുണ്ടായിരുന്ന തേനീച്ച കൂടുകളാണ് മധുഗിരിക്ക് ഈ പേരു നല്കിയത്.

മധുഗിരി-റൂട്ട് മാപ്പ്

സമുദ്ര നിരപ്പില്‍ നിന്നും 39,30 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഏഷ്യയിലെ രണ്ടാമത്തെ വലിയ ഏകശിലാ സ്തംഭമാണ് മധുഗിരി. ബെംഗളുരുവില്‍ നിന്നും 105 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

ദബാസ്‌പേട്ട്

ബെംഗളുരുവില്‍ നിന്ന് മധുഗിരിയിലേക്കുള്ള യാത്രയില്‍ വിശ്രമത്തിനു പറ്റിയ സ്ഥലമാണ് ദബാസ്‌പേട്ട്. ഇവിടെനിന്നും 55 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു മധുഗിരിയിലേക്ക്. അവധി ദിവസങ്ങളില്‍ ഇവിടെ ചിലവഴിക്കാനെത്തുന്ന ആളുകളുടെ എണ്ണം നോക്കിയാലറിയാം ഇവിടുത്തെ തിരക്ക്. അത്രയധികം ആളുകളാണ് സൂര്യാസ്തമയം കാണാനും മറ്റുമായി ഇവിടെയെത്തുന്നത്.

PC:solarisgirl

മധുഗിരി

മധുഗിരിയിലെ ഏകശിലാ സ്തഭങ്ങളാമ് ഇവിടുത്തെ പ്രധാന ആകര്‍ണം. എന്നാല്‍ അത്രത്തോളം ആളുകള്‍ക്കിടയില്‍ പരിചിതമാണ് ഇവിടുത്തെ കോട്ട. വിജയ നഗര രാജാക്കന്‍മാര്‍ പണിത ഈ കോട്ടയുടെ വാസ്തുവിദ്യ ആരെയും അതിശയിപ്പിക്കുന്നതാണ്. ഇവിടുത്തെ കല്ലുകളില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ചിത്രങ്ങളാണ് ഏറെ ആകര്‍ഷണം.
രാജാ ഹീര ഗൗഡ 1678 ലാണ് ഈ കോട്ട നിര്‍മ്മിക്കുന്നത്.
കുത്തനെയുള്ള പടികള്‍ കയറിയാല്‍ മാത്രമേ കോട്ടയിലെത്താന്‍ സാധിക്കൂ. മുകളിലേക്ക് കയറാന്‍ രണ്ടു മണിക്കൂറെടുക്കുമ്പോള്‍ 45 മിനിറ്റ് മാത്രം മതി തിരിച്ചിറങ്ങാന്‍. ഇവിടുത്തെ ജൈന ക്ഷേത്രങ്ങളും പ്രശസ്തമാണ്.

PC:Vinay Siddapura

മധുഗിരി ട്രക്കിങ്

മധുഗിരി ട്രക്കിങ് അത്ര എളുപ്പമല്ല എന്ന് ഒരിക്കല്‍ ഇവിടെ വന്നിട്ടുള്ളവര്‍ക്ക് അറിയാം. ഏറ്റവും എളുപ്പമായ സ്ഥലം മുതല്‍ കരുത്തനായ ഒരു ട്രക്കറെ വരെ കുലുക്കന്നയിടം വരെയുണ്ട് മധുഗിരി ട്രക്കിങ്ങില്‍. നല്ല ആരോഗ്യവും മനക്കരുത്തും മാത്രമുള്ളവര്‍ക്ക് മാത്രമേ ഈ ട്രക്കിങ് പൂര്‍ത്തിയാക്കാന്‍ കഴിയൂ. മലയുടെ മുകളിലായി ശിവന്റെ പേരിലുള്ള ചെറിയൊരു ക്ഷേത്രമുണ്ട്.
മധുഗിരിയില്‍ നിന്നും 24 കിലോമീറ്റര്‍ അകലെ സിദ്ധാരബേട്ട എന്നറിയപ്പെടുന്ന മറ്റൊരു മല കൂടിയുണ്ട്. തീര്‍ഥാടനത്തിനും ട്രക്കിങ്ങിനും പേരുകേട്ടതാണിത്.

pc: Vinay Siddapura

മധുഗിരിയിലെത്താന്‍

ട്രെയിനിലാണ് യാത്രയെങ്കില്‍ മധുഗിരിയില്‍ നിന്ന് 45 കിലോ മീറ്റര്‍ അകലെയുള്ള തുങ്കൂര്‍ റെയില്‍ വേസ്‌റ്റേഷനാണ് അടുത്തുള്ളത്.
മധുഗിരിയിലേക്ക് ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നത് ബസിലാണ്. ബെംഗളുരു മജസ്റ്റിക് ബസ് സ്റ്റേഷനില്‍ നിന്നും എപ്പോഴും ഇവിടേക്ക് ബസ് സര്‍വ്വീസുണ്ട്.
അടുത്തുള്ള കെംപെഗൗഡ എയര്‍ പോര്‍ട്ടില്‍ നിന്നും 103 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

PC: Sangrambiswas

എത്താനുള്ള വഴികള്‍

ബെംഗളുരുവില്‍ നിന്നും മധുഗിരിയിലേക്ക് 105 കിലോമീറ്ററാണ് ദൂരം. രണ്ടു മണിക്കൂര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം.
സ്‌റ്റേറ്റ് ഹൈവേ മൂന്നു വഴി ബെംഗളുരുവില്‍ നിന്നും നലമംഗള-ദബാസ്‌പേട്ട്-വഴി മധുഗിരിയിലെത്താം.
അതുപോലെ യേലഹന്‍ക-ചിക്കബല്ലാപുര വഴിയും ഇവിടെയെത്താന്‍ സാധിക്കും.
ദബാസ്‌പേട്ട് വഴി വരുമ്പോള്‍ നലമംഗള സന്ദര്‍ശിക്കാന്‍ കഴിയും എന്നതാണ് പ്രധാന ആകര്‍ഷണം.

PC:Nagarjun Kandukuru

 

 

Read more about: travel, karnataka
English summary

madhugiri the honey hill in Karnataka

Madhugiri is located in Tumkur district in Karnataka. The town derives its name from a hillock, Madhu-giri means honey-hill. It is the second largest monolith in Asia. Madhugiri Fort was built by the Vijaynagar dynasty.
Please Wait while comments are loading...