Search
  • Follow NativePlanet
Share
» » കേജു സ്വന്തമാക്കിയ മല്ലുഗേള്‍സിന്റെ 'ഷോട്ട്ഹാന്‍ഡ്' നഗരം

കേജു സ്വന്തമാക്കിയ മല്ലുഗേള്‍സിന്റെ 'ഷോട്ട്ഹാന്‍ഡ്' നഗരം

By Maneesh

വൈറ്റ് കോളര്‍ ജോലി സ്വപ്നം കണ്ട് മലയാളികള്‍ ഒരു കാലത്ത് യാത്ര ചെയ്തിരുന്ന നഗരം, ടൈപ്പ് റൈറ്റിംഗും ഷോട്ട് ഹാന്‍ഡും കഴിഞ്ഞ മലയാളി പെണ്‍കുട്ടികള്‍ തങ്ങളുടെ സ്വപന സഞ്ചാരം നടത്തിയിരുന്നത് ഡല്‍ഹിയിലായിരുന്നു. മലയാളത്തിലെ സാഹിത്യകാരന്‍മാരില്‍ പലരും ഡല്‍ഹിയില്‍ ജീവിച്ചിട്ടുള്ളവരാണ്. അതുകൊണ്ട് തന്നെ ഡല്‍ഹിക്ക് മലയാളികളുടെ മനസില്‍ തലസ്ഥാന നഗരം എന്നതിലുപരിയായ ഒരു സ്ഥാനമുണ്ട്.

ഇന്ത്യ എന്ന മഹത്തായ രാജ്യത്തിന്റെ തലസ്ഥാന നഗരം എന്നതിലുപരി ഡല്‍ഹി ഒരു സംസ്‌കാര സംഗമഭൂമിയാണ്. രാജ്യത്തിന്റെ നാനാഭാഗത്ത് നിന്ന് ആളുകള്‍ ജോലി തേടിയെത്താറുള്ള സ്വപ്ന നഗരിയായിരുന്നു ഒരു കാലത്ത് ഡല്‍ഹി. ഇന്ത്യയുടെ ഓരോ മുക്കിലും മൂലയിലുമുള്ള കലാകാരന്‍മാര്‍ പരസ്പരം കണ്ടുമുട്ടുകയും പരിചയപ്പെടുകയും ചെയ്യുന്നത് ഡല്‍ഹിയില്‍ വച്ചായിരുന്നു

ഡൽഹിയോട് ചേരുന്ന നഗരങ്ങൾ പരിചയപ്പെടാംഡൽഹിയോട് ചേരുന്ന നഗരങ്ങൾ പരിചയപ്പെടാം

ഡല്‍ഹിയില്‍ പോയിട്ടുള്ളവരും പോകാന്‍ ഒരുങ്ങുന്നവരുടേയും മനസില്‍, ഡല്‍ഹി എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്ന ചില ചിത്രങ്ങളുണ്ട്. പ്രൈമറി ക്ലാസുകളിലെ സാമൂഹിക ശാസ്ത്ര പുസ്തകങ്ങളില്‍ കണ്ടിട്ടുള്ള അതേ ബഹുവര്‍ണ്ണ കാഴ്ചകള്‍.

ഡല്‍ഹി എന്ന നഗരത്തെ അടയാളപ്പെടുത്തുന്ന ചെങ്കോട്ടയും ഇന്ത്യാഗേറ്റും ലോട്ടസ് ടെമ്പിളും ജന്ദര്‍ മന്ദറുമൊക്കെ നമ്മുടെ മനസില്‍ പതിഞ്ഞ് കിടക്കുന്നത് ഈ പാഠപുസ്തക അനുഭവങ്ങള്‍ തന്നെയാണ്. നമുക്ക് ആ പാഠപുസ്തക കാലത്തേക്ക് ഒന്ന് തിരിച്ച് പോകാം.

ഡല്‍ഹിയിലെ കൂടുതല്‍ കാഴ്ചകള്‍ കാണാം

ഇന്ത്യാ ഗേറ്റ്

ഇന്ത്യാ ഗേറ്റ്

ഡൽഹിയിലെ പ്രധാനപ്പെട്ട ആകര്‍ഷണകേന്ദ്രമാണ് ഇന്ത്യ ഗേറ്റ്. ഡൽഹി നഗരഹൃദയത്തില്‍ത്തന്നെ സ്ഥിതിചെയ്യുന്ന ഇതിനെ ഇന്ത്യയുടെ ദേശീയ സ്മാരകമായിട്ടാണ് കരുതിപ്പോരുന്നത്.

Photo Courtesy: VibhaRao

ഇന്ത്യാ ഗേറ്റ്

ഇന്ത്യാ ഗേറ്റ്

42 മീറ്റര്‍ ഉയരമുള്ള ഈ കെട്ടിടം പാരീസിലെ ആര്‍ക്ക് ഡി ട്രയംഫിന്റെ മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഓള്‍ ഇന്ത്യ വാര്‍ മെമ്മോറിയല്‍ എന്നാണ് ഇതിന്റെ യഥാര്‍ത്ഥത്തിലുള്ള പേര്.

Photo Courtesy: Dhruv

ഇന്ത്യാ ഗേറ്റ്

ഇന്ത്യാ ഗേറ്റ്

ഒന്നാം ലോകമഹായുദ്ധത്തിലും മൂന്നാം ആംഗ്ലോ-അഫ്ഗാന്‍ യുദ്ധത്തിലും ബ്രിട്ടീഷ് സൈന്യത്തിനുവേണ്ടി പോരാടിമരിച്ച എഴുപതിനായിരത്തോളം സേനാനികളുടെ സ്മരണയ്ക്കായാണ് ഇത് പണികഴിപ്പിച്ചത്
Photo Courtesy: Juntas

ഇന്ത്യാ ഗേറ്റ്

ഇന്ത്യാ ഗേറ്റ്

ലോകത്തിലെ ഏറ്റവും വലിയ യുദ്ധസ്മാരകങ്ങളില്‍ ഒന്നാണിത്. ഇന്ത്യ സ്വതന്ത്രമായതിന്‌ശേഷം ഇന്ത്യന്‍ സേനയുടെ ഒരു യുദ്ധസ്മാരകം ഇതിനുള്ളില്‍ സ്ഥാപിച്ചിട്ടുണ്ട്, അമര്‍ ജവാന്‍ ജ്യോതി എന്നാണ് ഇത് അറിയപ്പെടുന്നത്. എഡ്വിന്‍ ല്യൂട്ടന്‍സ് ആണ് ഇതിന്റെ ശില്‍പി. 1921 ഫെബ്രുവരി 10നാണ് ഇതിന് ശിലാസ്ഥാപനം നടത്തിയത്. 1931ല്‍ പണി പൂര്‍ത്തിയായി.

Photo Courtesy: Budhesh

ഇന്ത്യാ ഗേറ്റ്

ഇന്ത്യാ ഗേറ്റ്

യുദ്ധത്തില്‍ മരിച്ച സൈനികരുടെ പേരുകള്‍ ഇതിന് മുകളില്‍ കൊത്തിവച്ചിട്ടുണ്ട്. ഇന്ത്യ ഗേറ്റിന്റെ ചുറ്റുവട്ടത്തുനിന്നാണ് ദില്ലിയിലെ പ്രധാന പാതകളെല്ലാം തുടങ്ങുന്നത്. വളരെ മനോഹരമായി സംരക്ഷിക്കപ്പെടുന്ന ഒരു സ്മാരകമാണിത്. രാത്രികാലത്ത് ഗേറ്റ് ദീപങ്ങള്‍കൊണ്ട് അലങ്കരിക്കാറുണ്ട്.
Photo Courtesy: Thebrowniris

റെഡ് ഫോർട്ട്

റെഡ് ഫോർട്ട്

പതിനേഴാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ പണികഴിപ്പിച്ച വലിയ കോട്ടയാണ് ചെങ്കോട്ട. രണ്ട് കിലോമീറ്റര്‍ ചുറ്റളവുള്ള കോട്ട ഒരുകാലത്ത് മുഗള്‍ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു. 1857ല്‍ അന്നത്തെ ഭരണാധികാരിയായിരുന്ന ബഹദൂര്‍ ഷാ സഫറില്‍ നിന്നും ബ്രിട്ടീഷുകാര്‍ ചുവപ്പുകോട്ട പിടിച്ചടക്കുകയായിരുന്നു. 2007ല്‍ ഇത് യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടംപിടിച്ചു.

Photo Courtesy: Arjuncm3

റെഡ് ഫോർട്ട്

റെഡ് ഫോർട്ട്

ഷാജഹാനബാദ് നഗരത്തിന്റെ കേന്ദ്രഭാഗത്താണ് ചെങ്കോട്ട സ്ഥിതിചെയ്യുന്നത്. കോട്ടയുടെ കിഴക്കുവശത്തുകൂടി യമുന നദി ഒവുകുന്നു. പടിഞ്ഞാറുഭാഗത്തുള്ള ലാഹോറി ഗേറ്റ് ആണ് കോട്ടയുടെ പ്രധാന കവാടം. ഇതിലേ കടന്ന് ഛത്ത ചൗക്ക് എന്ന മാര്‍ക്കറ്റും നോബത്ഖാന എന്ന മന്ദിരവും കഴിഞ്ഞാല്‍ രാജാവ് ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിച്ചിരുന്ന ദിവാന്‍ ഇ ആം എന്ന കെട്ടിടം കാണാം.

Photo Courtesy: Sumankumar1982

റെഡ് ഫോർട്ട്

റെഡ് ഫോർട്ട്

ചക്രവര്‍ത്തി സ്വകാര്യ സന്ദര്‍ശകരെ കണ്ടിരുന്ന സ്ഥലമാണ് ദിവാന്‍ ഇ ഖാസ്. ഷാ ബുര്‍ജ്, ഹീരാ മഹല്‍, ഹമ്മം, ദിവാന്‍ ഇ ഖാസ്, മഹല്‍, മുംതാസ് മഹല്‍, രംഗ് മഹല്‍, എന്നിവയെല്ലാമാണ് കോട്ടയ്ക്കുള്ളിലെ പ്രധാന കെട്ടിടങ്ങള്‍.

Photo Courtesy: Aditya.Vishnu

റെഡ് ഫോർട്ട്

റെഡ് ഫോർട്ട്

ഹയാത്ത് ബക്ഷ് എന്ന പേരിലുള്ള ഒരു പൂന്തോട്ടവും നഹര്‍ ഇ ബിഹിഷ്ട് എന്നറിയപ്പെടുന്ന ഒരു നീര്‍ച്ചാലും കോട്ടയ്ക്കുള്ളിലുണ്ട്.

Photo Courtesy: Joydeep Mitra

റെഡ് ഫോർട്ട്

റെഡ് ഫോർട്ട്

കോട്ടയ്ക്കുള്ളില്‍ വെണ്ണക്കല്ലുകൊണ്ടും ചുവന്ന മണല്‍ക്കല്ലുകൊണ്ടും നിര്‍മ്മിച്ച കെട്ടിടങ്ങളുണ്ട്. രാജകീയ ഭവനങ്ങളെല്ലാം വെണ്ണക്കല്ലില്‍ തീര്‍ത്തവയാണ്. മുംതാസ് മഹല്‍ ഇക്കൂട്ടത്തിലാണ് പെടുന്നത്. കമാനങ്ങള്‍ കൊണ്ട് തിരിച്ചിട്ടുള്ള ആറുമുറികളും മുംതാസ് മഹലിന്. മുഗള്‍ ഭരണകാലത്തെ ചരിത്രശേഷിപ്പുകള്‍ പ്രദര്‍ശിപ്പിക്കുന്ന സ്ഥലമാണ് ഇപ്പോള്‍ ഈ ഭാഗം.

Photo Courtesy: Denimedger

ലോട്ടസ് ടെമ്പിൾ

ലോട്ടസ് ടെമ്പിൾ

1986ല്‍ തുടങ്ങിയ ഈ കേന്ദ്രം ഇപ്പോള്‍ ദില്ലിയിലെ പ്രമുഖ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ലോട്ടസ് ടെംപിളെന്ന് അറിയപ്പെടുന്ന ഇവിടെ എല്ലാവര്‍ഷവും നാല് മില്യണ്‍ ജനങ്ങള്‍ എത്തുന്നുണ്ടെന്നാണ് കണക്ക്. ബഹാപൂര്‍ എന്ന ഗ്രാമത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Manoj Kumar Gangadharan

ലോട്ടസ് ടെമ്പിൾ

ലോട്ടസ് ടെമ്പിൾ

മനോഹരമായി നിര്‍മ്മിച്ചിരിക്കുന്ന ഈ ആരാധനാലം ഏതൊരു ബഹായ് ആരാധനാലയവും പോലെ എല്ലാവര്‍ക്കും പ്രവേശനം നല്‍കുന്നതാണ്. തങ്ങളുടേതായ പ്രാര്‍ത്ഥാനാ രീതിയില്‍ ഇവിടെ ആര്‍ക്കും പ്രാര്‍ത്ഥന നടത്തുകയും ചെയ്യാം.

Photo Courtesy: Ben Tubby

ലോട്ടസ് ടെമ്പിൾ

ലോട്ടസ് ടെമ്പിൾ

ഒന്‍പത് കവാടങ്ങളിലൂടെയും ഈ ക്ഷേത്രത്തിനകത്തേയ്ക്ക് ചെന്നെത്തുന്നത് ഒരു ഹാളിലേയ്ക്കാണ്. എല്ലാമതങ്ങളും ചെന്നെത്തുന്നത് ഒരേ ദൈവത്തിലേയ്ക്കാണ് എന്ന തത്വത്തിലധിഷ്ഠിതമാണ് ഇത്. ബഹായ് വിശ്വാസപ്രകാരം ഒന്‍പത് എന്ന സംഖ്യ ഐക്യത്തെയാണ് സൂചിപ്പിക്കുന്നത്.

Photo Courtesy: Wiki-uk

ലോട്ടസ് ടെമ്പിൾ

ലോട്ടസ് ടെമ്പിൾ

താമരപ്പൂവിന്റെ ആകൃതിയിലുള്ള ക്ഷേത്രത്തിന്റെ ഒന്‍പതുഭാഗങ്ങള്‍ മാര്‍ബിളില്‍ തയ്യാറാക്കിയതാണ്. 27 ദലങ്ങളുണ്ടിതിന്. ഫരിബോസ് സഹ്ബയെന്ന ഇറാന്‍കാരനാണ് ഇതിന്റെ ശില്‍പി. ക്ഷേത്രത്തിന്റെ നടുത്തളത്തില്‍ ഏതാണ്ട് 2500 ആളുകള്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്.

Photo Courtesy: Vinayaraj

ലോട്ടസ് ടെമ്പിൾ

ലോട്ടസ് ടെമ്പിൾ

26 ഏക്കര്‍ സ്ഥലത്താണ് ഈ ആരാധനാലയം പണിതിരിക്കുന്നത്, ചുറ്റുപാടുമായി ഒന്‍പത് കുളങ്ങളുമുണ്ട്. നിര്‍മ്മാണത്തിലെ പ്രത്യേകതകള്‍ കാരണം ക്ഷേത്രത്തിന് ഒട്ടേരെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Photo Courtesy: Dinudey Baidya

അക്ഷർധാം ഡൽഹി

അക്ഷർധാം ഡൽഹി

ഇന്ത്യയിലെ ഏറ്റവം പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് അക്ഷര്‍ധാം ക്ഷേത്രം. ഇന്ത്യയുടെ സംസ്‌കാരവും വാസ്തുവിദ്യയും ആത്മീയയും എല്ലാം ഒന്നുപോലെ മേളിയ്ക്കുന്ന ആരാധനാലയമാണിത്. ഭഗവാന്‍ സ്വാമിനാരായണന്റെ പരമ്പരയിലെ പ്രമുഖനായ യോഗിജി മഹാരാജിന്റെ താല്‍പര്യപ്രകാരമാണ് ഈ ക്ഷേത്രം പണിതത്.

Photo Courtesy: Swaminarayan Sanstha

അക്ഷർധാം ഡൽഹി

അക്ഷർധാം ഡൽഹി

മൂവായിരത്തിലധികം സ്വയംസേവകരും പതിനായിരത്തിലധികം വിദഗ്ധതൊഴിലാളികളും ഇതിന്റെ നിര്‍മ്മാണത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ദില്ലിയിലെത്തുന്ന ടൂറിസ്റ്റുകളെ ഏറെ ആകര്‍ഷിയ്ക്കുന്നസ്ഥലമാണിത്. 2005 നവംബര്‍ ആറിനാണ് ഈ ക്ഷേത്രം ഔദ്യോഗികമായി പൊതുജനങ്ങള്‍ക്കായി തുറന്നുകടുത്തത്.

Photo Courtesy: Mohitmongia99

അക്ഷർധാം ഡൽഹി

അക്ഷർധാം ഡൽഹി

കല്ലില്‍ത്തീര്‍ത്ത സ്വാമിനാരായണ ശില്‍പവും ഇന്ത്യയുടെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒട്ടേറെകാര്യങ്ങളും ഒരു സംഗീതധാരയന്ത്രവും ക്ഷേത്രത്തിലുണ്ട്. യമുനാനദിയുടെ തീരത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അഞ്ച് പ്രധാനഭാഗങ്ങളായിട്ടാണ് ക്ഷേത്രസമുച്ചയത്തെ തിരിച്ചിരിക്കുന്നത്. പ്രധാനക്ഷേത്രം ക്ഷേത്രസമുച്ചയത്തിന് മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു. 141 അടി ഉയരമുള്ള ഈ കെട്ടിടത്തില്‍ മനോഹരമായി അലങ്കരിച്ച 234 തൂണുകളാണുള്ളത്. 9 താഴികക്കുടങ്ങളും കെട്ടിടത്തിലുണ്ട്. ഋഷിവര്യന്മാരുടെയും, ഭക്തരുടേതുമുള്‍പ്പെടുന്ന ഒട്ടേറെ രൂപങ്ങളും ക്ഷേത്രത്തിലുണ്ട്.

Photo Courtesy: Juthani1

അക്ഷർധാം ഡൽഹി

അക്ഷർധാം ഡൽഹി

പിങ്ക് നിറത്തിലുള്ള മണല്‍ക്കല്ലും മാര്‍ബിളും ചേര്‍ത്താണ് ക്ഷേത്രം പണിതിരിക്കുന്നത്. ക്ഷേത്രനിര്‍മ്മിതിയ്ക്കായി ഇരുമ്പ്, കോണ്‍ക്രീറ്റ് എന്നിവ ഉപയോഗിച്ചിട്ടില്ലെന്നതും എടുത്തുപറയേണ്ടകാര്യമാണ്. കെട്ടിടത്തിന്റെ അടിസ്ഥാനശിലയില്‍ 148 ആനകളെ കൊത്തിവച്ചിട്ടുണ്ട്. ഈ ഗജേന്ദ്ര പീഠത്തിന് 3000 ടണ്‍ ഭാരമുണ്ട്. സ്വാമിനാരായണന്റെ വിഗ്രഹമിരിക്കുന്ന ഭാഗത്തെ പ്രധാനമകുടത്തിന്റെ ഉള്‍ഭാഗത്ത് രത്‌നങ്ങള്‍ പതിച്ചിട്ടുണ്ട്. ഒരു ദിവസം മുഴുവന്‍ നടന്നുകണ്ടാലും തീരാത്തത്ര കാര്യങ്ങളാണ് ക്ഷേത്രത്തിലുള്ളത്.

Photo Courtesy: Daniel Echeverri

അക്ഷർധാം ഡൽഹി

അക്ഷർധാം ഡൽഹി

ഭാരത് ഉപവന്‍ എന്ന മനോഹരമായ പൂന്തോട്ടം, യജ്ഞപുരുഷകുണ്ട എന്ന പേരിലുള്ള യാഗശാല, സ്വാമിനാരായണ്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന സഹജനാഥ് പ്രദര്‍ശന്‍ തുടങ്ങിയവയാണ് ക്ഷേത്ത്രതിലെ വിവിധ ഭാഗങ്ങള്‍. 50 മിനിറ്റ് ദൈര്‍ഘ്യമുള്ള നീലകണ്ഠയാത്രയെന്ന പേരില്‍ പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രം ഏറെ ആകര്‍ഷകമാണ്. ഇന്ത്യയിലെവിടെയും ഇത്രയും വലിയ വെള്ളിത്തിരയില്ല. 85 അടി ഉയരവും 65 ഇടി നീളവുമുള്ളതാണിത്. യോഗി ഹൃദയ് കമല്‍, നീലകാന്ത് അഭിഷേക്, നാരായണ്‍ സരോവര്‍, പ്രേംവതി അഹര്‍ഗൃഹ്, എഎആര്‍എസ്എച്ച് സെന്റര്‍ എന്നിവയാണ് ക്ഷേത്രസമുച്ചയത്തിലെ മറ്റ് പ്രധാനഭാഗങ്ങള്‍.
Photo Courtesy: World

ജന്തർ മന്ദർ ഡൽഹി

ജന്തർ മന്ദർ ഡൽഹി

ഡൽഹിയിലെത്തിയാല്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളുടെ കൂട്ടത്തില്‍പ്പെട്ടതാണ് ജന്തര്‍ മന്ദര്‍. ഡൽഹി നഗരത്തല്‍ത്തന്നെയാണ് ഇത് സ്ഥിതിചെയ്യുന്നത്. 1724ലാണ് ഇത് പണികഴിപ്പിച്ചത്. ജയ്പൂരിലെ രാജാവായിരുന്ന മഹാരാജ ജെയ് സിങ് രണ്ടാമനായിരുന്നുവത്രേ ഇത് നിര്‍മ്മിച്ചത്.

Photo Courtesy: Harikrishnan18

ജന്തർ മന്ദർ ഡൽഹി

ജന്തർ മന്ദർ ഡൽഹി

ഇത്തരം പതിനഞ്ചെണ്ണമായിരുന്നു അദ്ദേഹം പണിതത്, അതിലൊന്നാണ് ഡൽഹിയിലുള്ളത്. 13 ജ്യോതിഷ ഉപകരണങ്ങളാണ് ജന്തര്‍ മന്ദറിലെ പ്രധാന കാഴ്ച.
Photo Courtesy: Anupamg

ജന്തർ മന്ദർ ഡൽഹി

ജന്തർ മന്ദർ ഡൽഹി

ജ്യോതിഷത്തില്‍ ഏറെ താല്‍പര്യമുണ്ടായിരുന്ന ജയ്‌സിങ് ജയ്പൂരില്‍ പണിത ജന്തര്‍ മന്ദറില്‍ തയ്യാറാക്കിയ അതേപോലുള്ള അതേ പേരുള്ള നിര്‍മ്മിതികളാണ് ഇവിടെയും ചെയ്തിരിക്കുന്നത്.

Photo Courtesy: Technotides

ജന്തർ മന്ദർ ഡൽഹി

ജന്തർ മന്ദർ ഡൽഹി

ഇപ്പോള്‍ ഈ ഉപകരണങ്ങള്‍ വച്ച് കൃത്യമായി കാര്യങ്ങള്‍ അളക്കാനും കണ്ടെത്താനും സാധ്യമല്ല, പക്ഷേ എല്ലാ ജന്തര്‍ മന്ദറുകളും വലിയ ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രങ്ങളാണ്.

Photo Courtesy: Sivashankar96

ജന്തർ മന്ദർ ഡൽഹി

ജന്തർ മന്ദർ ഡൽഹി

ദി രാം യന്ത്ര, മിശ്ര യന്ത്ര, സമ്രത് യന്ത്ര തുടങ്ങിയവയെല്ലാമാണ് ജന്തര്‍ മന്ദറിലെ ജ്യോതിഷ ഉപകരണങ്ങള്‍. പാര്‍ലമെന്റ് സ്ട്രീറ്റിലുള്ള ജെന്തര്‍ മന്ദര്‍ എല്ലാദിവസവും തുറന്നുകിടക്കും, ആര്‍ക്കും ഇവിടെ കയറിച്ചെന്ന് കാഴ്ചകള്‍ കാണുകയും ചെയ്യാം

Photo Courtesy: Technotides

രാഷ്ട്രപതിഭവൻ

രാഷ്ട്രപതിഭവൻ

ഇന്ത്യയുടെ അഭിമാനസ്തംഭമായ കെട്ടിടങ്ങളില്‍ ഒന്നാണ് രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി ഭവന്‍. ലോകരാഷ്ട്രത്തലവന്മാരുടെ വസതികളില്‍ ഏറ്റവും വലുത് എന്ന സ്ഥാനം ഇപ്പോഴും രാഷ്ട്രപതി ഭവനു തന്നെയാണ്. ന്യൂ ദില്ലിയിലെ റെയ്‌സിന കുന്നില്‍ ആണ് ഇത് സ്ഥിതിചെയ്യുന്നത്. 1950വരെ വൈസ്രോയിയുടെ കൊട്ടാരമായിരുന്നതിനാല്‍ വൈസ്രോയി ഭവനം എന്നാണ് ഇത് അറിയപ്പെട്ടിരുന്നു. 1931 ജനുവരി 23ന് ആദ്യതാമസക്കാരനായ ഇന്‍വ്വിന്‍ പ്രഭു ഇവിടെ താമസം തുടങ്ങി.

Photo Courtesy: Daderot

രാഷ്ട്രപതിഭവൻ

രാഷ്ട്രപതിഭവൻ

1911ഡിസംബര്‍ 12ന് ബ്രിട്ടീഷ് രാജാവായ ജോര്‍ജ്ജ് അഞ്ചാമന്‍ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൊല്‍ക്കത്തയില്‍ നിന്നും ദില്ലിയിലേയക്ക് മാറ്റാന്‍ തീരുമാനിച്ചു. തുടര്‍ന്ന് സര്‍ എഡ്വിന്‍ ല്യൂട്ടന്‍സ് ഈ കെട്ടിടം രൂപകല്‍പ്പനചെയ്തു. നാലുവര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. പക്ഷേ ഒന്നാംലോകമഹായുദ്ധം കാരണം 19വര്‍ഷമെടുത്താണ് പണികള്‍ പൂര്‍ത്തിയായത്.

Photo Courtesy: Daderot

രാഷ്ട്രപതിഭവൻ

രാഷ്ട്രപതിഭവൻ

രണ്ട് നിറത്തിലുള്ള മണല്‍ക്കല്ലുകളാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. സാഞ്ചിയുടെ സ്തൂപത്തിന്റെ മാതൃകയിലാണ് ഇതിന്റെ മേല്‍മകുടും നിര്‍മ്മിച്ചിരിക്കുന്നത്. രാഷ്ട്രപതിഭവനുള്ളിലെ ഏറ്റവും മനോഹരമായ സ്ഥലം ദര്‍ബാര്‍ ഹാളാണ്. നിറപ്പകിട്ടുള്ള മാര്‍ബിളിലാണ് ഇത് അലങ്കരിച്ചിരിക്കുന്നത്.

Photo Courtesy: Poco a poco

രാഷ്ട്രപതിഭവൻ

രാഷ്ട്രപതിഭവൻ

മറ്റൊരുവശത്തുള്ള അശോകന്‍ ഹാള്‍ പേര്‍ഷ്യന്‍ ശൈലിയിലാണ് പണിതിരിക്കുന്നത്. നാല് നിലകളുള്ള കെട്ടിടത്തില്‍ 340 മുറികളാണുള്ളത്. കെട്ടിടനിര്‍മ്മാണത്തിന് ഒട്ടും സ്റ്റീല്‍ ഉപയോഗിച്ചിട്ടില്ല.


Photo Courtesy: Daderot

രാഷ്ട്രപതിഭവൻ

രാഷ്ട്രപതിഭവൻ

ഇന്ത്യയിലെ ക്ഷേത്രങ്ങളിലുള്ളപോലത്തെ നാഴികമണികള്‍ ഇവിടുത്തെ തൂണുകളില്‍ ഉപയോഗിച്ചിട്ടുണ്ട്. രാഷ്ട്രപതിഭവനിലെ പ്രധാനആകര്‍ഷണമാണ് മുഗള്‍ ഗാര്‍ഡന്‍. മുഗള്‍, ബ്രിട്ടീഷ് ശൈലിയിലാണ് ഈ പൂന്തോട്ടം നിര്‍മ്മിച്ചിരിക്കുന്നത്. പതിമൂന്ന് ഏക്കറോളം സ്ഥലത്താണ് ഇത് പരന്നുകിടക്കുന്നത്. മനോഹരമായ കാഴ്ചയാണ് രാഷ്ട്രപതി ഭവന്‍ ഒരുക്കുന്നത്

Photo Courtesy: Vinay8861

ഖുത്തബ് മിനാർ

ഖുത്തബ് മിനാർ

ഇഷ്ടികകൊണ്ടുനിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരമാണ് ഖുത്തബ് മിനാര്‍. ഇന്തോ-ഇസ്ലാമിക് വാസ്തുവിദ്യയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഈ കെട്ടിടം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Photo Courtesy: Nishith Jayaram

ഖുത്തബ് മിനാർ

ഖുത്തബ് മിനാർ

72.5 മീറ്റര്‍ ഉയരമുള്ള ഗോപുരത്തിന്റെ മുകളിലേയ്ക്ക് കയറുന്നതിന് 399 പടികളാണുള്ളത്. അഞ്ച് നിലകളുള്ള ഗോപുരത്തിന്റെ താഴേത്തട്ടിന് 14.3 മീറ്റര്‍ വ്യാസവും മുകള്‍ത്തട്ടിന് 2.75 മീറ്റര്‍ വ്യാസവുമാണുള്ളത്.

Photo Courtesy: Anupamg

ഖുത്തബ് മിനാർ

ഖുത്തബ് മിനാർ

ദില്ലി സുല്‍ത്താനായിരുന്ന ഖുത്തബുദ്ദീന്‍ ഐബക് ആണ് 1199ല്‍ ഈ മിനാരത്തിന്റെ ആദ്യനില പണിതത്.
Photo Courtesy: chopr

ഖുത്തബ് മിനാർ

ഖുത്തബ് മിനാർ

പിന്നീട് 1229 ഓടെ സുല്‍ത്താന്‍ ഇള്‍ത്തുമിഷ് അടുത്ത നാലുനിലകളുടെ പണികള്‍ പൂര്‍ത്തിയാക്കി. ഗോറി സാമ്രാജ്യത്തിന്റെ കാലത്ത് അഫ്ഗാനിസ്താനില്‍ പണിതീര്‍ക്കപ്പെട്ട കെട്ടിടങ്ങളുടെ മാതൃക ഉള്‍ക്കൊണ്ടുകൊണ്ടാണ് ഗോറികളുടെ അടിമയായിരുന്നു ഖുത്തബുദ്ദീന്‍ ഈ ഗോപുരം നിര്‍മ്മിച്ചത്.

Photo Courtesy: Heinrich Böll Stiftung

ഖുത്തബ് മിനാർ

ഖുത്തബ് മിനാർ

ഖുത്തബുദ്ദീന്‍ നിര്‍മ്മിച്ച ആദ്യ നിലയുടെ ചുവരില്‍ അറബിയിലുള്ള ലിഖിതങ്ങള്‍ കാണാം. ഏറ്റവും മുകളിലെ രണ്ട് നിലകള്‍ ഒഴികെ മറ്റു നിലകളെല്ലാം ചുവന്ന മണല്‍ക്കല്ലിലാണ് പണിതിരിക്കുന്നത്. മുകളിലത്തെ രണ്ട് നിലകള്‍ ഫിറോസ് ഷാ തുഗ്ലക് മാര്‍ബിളിലാണ് പണിയിപ്പിച്ചത്.


Photo Courtesy: Jasleen Kaur

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X