Search
  • Follow NativePlanet
Share
» »നാഗാലാന്‍ഡിലെ വേഴാമ്പല്‍ ഉത്സവത്തെക്കുറിച്ച് (Hornbill Festival)

നാഗാലാന്‍ഡിലെ വേഴാമ്പല്‍ ഉത്സവത്തെക്കുറിച്ച് (Hornbill Festival)

By Maneesh

നാഗലാന്‍ഡിലെ ഉത്സവങ്ങളുടെ ഉ‌‌ത്സവം എന്നാണ് വേഴാമ്പല്‍ ‌ഉ‌ത്സവം (The Hornbill Festival) അറിയപ്പെടുന്നത്. 2000ല്‍ ആണ് നാഗാലാന്‍ഡ് വിനോദ സഞ്ചാര വകുപ്പിന്റേയും കലാ സാംസ്കാരിക വകുപ്പിന്റേയും ആഭിമുഖ്യത്തില്‍ ഇത്തരത്തില്‍ ഒരു ആഘോഷം ആദ്യമായി സംഘടിപ്പിക്കുന്നത്.

തുടര്‍ന്നുള്ള എല്ലാവര്‍ഷവും വര്‍ദ്ധി‌ച്ച ആഹ്ലാദത്തോടും ആരവത്തോടും കൂടിയാണ് നാഗ ജനത ഈ ആഘോഷം കൊണ്ടാടുന്നത്. നാഗലാന്‍ഡിലെ എല്ലാ ഗോത്രവിഭാഗ‌ങ്ങളില്‍ ഉള്ളവരും ഈ ആഘോ‌ഷത്തില്‍ പങ്കെടുക്കാറുണ്ട്. ‌വിവിധ ഗോത്രവിഭാഗങ്ങളുടെ കലാ സാംസ്കാരിക തനിമ അവത‌രിപ്പിക്കാനുള്ള ഒരു വേ‌ദികൂടിയാണ് ഈ ആഘോഷം.

Hornbill Festival in 2015

ഡിസംബര്‍ ആദ്യ ആഴ്ചയാണ് ഈ വര്‍ഷത്തെ വേഴമ്പല്‍ ഉത്സവം ആഘോഷിക്കപ്പെടുന്നത്. ഡിസംബര്‍ ഒന്ന് മുതല്‍ ഏഴ്വരെയുള്ള ദിവസങ്ങളില്‍ വിവിധതരത്തിലുള്ള സാംസ്കാരിക പരിപാടികളും, കളികളും, നൃത്തങ്ങളും, മത്സരങ്ങളും നടക്കാറുണ്ട്.

Naga Heritage Village

നാഗലാന്‍ഡിന്റെ തലസ്ഥാനമായ കൊഹിമയില്‍ നിന്ന് 12 കിലോമീറ്റര്‍ അ‌കലെയുള്ള ‌കൊഹിമ ഹെറിട്ടേജ് വില്ലേജില്‍ ആണ് വേഴമ്പല്‍ ഉത്സവം നടക്കാറുള്ളത്.

Hornbill International Rock Festival

പകലു രാത്രിയുമായാണ് വിവിധ കലാപരിപാടികള്‍ നടക്കാറുള്ളത്. Hornbill International Rock Festival ആണ് അതില്‍ ‌പ്രശസ്തം. വിവിധ ഗോത്രവിഭാഗങ്ങളുടെ വിത്യസ്തമായ കലാരൂപങ്ങള്‍ അവ‌തരിപ്പിക്കുന്ന പ‌രിപാടിയാണിത്.

വി‌വിധ തരത്തിലുള്ള വസ്ത്രങ്ങളും വി‌വി‌ധ തരത്തിലുള്ള വിഭവങ്ങളുമാണ് ഈ ഉത്സവത്തിന്റെ മറ്റൊരു പ്രത്യേകത. ഈ ഉത്സവത്തിന് പങ്കെടുക്കാന്‍ പോകുന്നവര്‍ക്ക് ഗോത്രവിഭാഗക്കാര്‍ നിര്‍‌മ്മിക്കുന്ന വിവിധ കരകൗശല വസ്തുക്കള്‍ വാങ്ങുകയും ചെയ്യാം.

വേഴാമ്പല്‍ ഉത്സവം (Hornbill Festival)

വേഴാമ്പല്‍ ഉത്സവം (Hornbill Festival)

എല്ലാ വര്‍‌ഷവും ഡിസംബര്‍ മാസത്തിലാണ് വേഴാമ്പല്‍ ഉത്സ‌വം നടക്കാറുള്ളത്.

Photo Courtesy: Vikramjit Kakati

ഹെറിട്ടേജ് വില്ലേജ് (Naga Heritage Village)

ഹെറിട്ടേജ് വില്ലേജ് (Naga Heritage Village)

കിസാമ ഹെറിട്ടേജ് വില്ലേജെന്നും ‌നാഗ ഹെറിട്ടേജ് വി‌ല്ലേജ് അറിയപ്പെടുന്നുണ്ട്. എല്ലാ വര്‍ഷവും വേഴാമ്പ ഉത്സവം (Hornbill Festival) ‌നടക്കാറുള്ളത് ഇവിടെ വച്ചാണ്.
Photo Courtesy: wikimapia.org

സാംസ്കാരിക വൈവിധ്യം

സാംസ്കാരിക വൈവിധ്യം

വിവി‌‌ധ ഗോത്രവിഭാഗങ്ങളുടെ സാംസ്കാരിക വൈവിധ്യങ്ങള്‍ കണ്ടനു‌ഭവിക്കാന്‍ വേ‌ഴമ്പല്‍ ഉത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സാധിക്കും.

Photo Courtesy: Roderick Eime

വേഴമ്പല്‍ ബന്ധം

വേഴമ്പല്‍ ബന്ധം

നാഗലാന്‍ഡിലെ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ വളരെ പ്രാമുഖ്യമുള്ള പ‌ക്ഷിയാണ് വേ‌ഴാമ്പല്‍ (The Indian Hornbill). അതിനാലാണ് ഈ ഉത്സവത്തിന് വേഴാമ്പല്‍ ഉത്സവം എന്ന് പേരിട്ടിരിക്കുന്നത്.

Photo Courtesy: Kalyanvarma

മ‌തൃകകള്‍

മ‌തൃകകള്‍

നാഗലാ‌ന്‍ഡിലെ വിവിധ ഗോത്ര വിഭാഗങ്ങളുടെ കുടിലുകളുടെ മാതൃകകള്‍ ഉത്സവത്തിന്റെ ഭാഗ‌മായി പ്രദര്‍ശിപ്പി‌ച്ചിരിക്കുന്നത് കാണാം
Photo Courtesy: Acavnala

കലയും സംസ്കാരവും

കലയും സംസ്കാരവും

നാഗാലാന്‍ഡിലെ വിവിധ ഗോത്ര സമൂഹങ്ങള്‍ക്കിടയിലെ കലകളേയും സംസ്കാരങ്ങ‌ളെയും കുറിച്ച് മനസിലാക്കാന്‍ ഈ ഉത്സവത്തില്‍ പങ്കെടുത്താല്‍ സാധിക്കും.

Photo Courtesy: Homen Biswas

വര്‍ണങ്ങള്‍ വസ്ത്രങ്ങളില്‍

വര്‍ണങ്ങള്‍ വസ്ത്രങ്ങളില്‍

ഭംഗിയും കൗതുകവും നിറഞ്ഞ ‌‌വിവിധ വര്‍ണങ്ങളില്‍ ഉള്ള വസ്ത്രങ്ങള്‍ അണിഞ്ഞാണ് ആളുകള്‍ ഇവിടെ എത്താറുള്ളത്.

Photo Courtesy: Homen Biswas

ഷോപ്പിംഗ്

ഷോപ്പിംഗ്

ഷോ‌പ്പിംഗിനുള്ള മികച്ച അവസരവും വേഴാമ്പല്‍ ഉത്സവത്തില്‍ ഉണ്ട്. ഗോത്രവിഭാഗക്കാരുടെ കരകൗശല വസ്തുക്കള്‍, പെയ്ന്റിംഗുകള്‍, ഉപകരണങ്ങള്‍ തുടങ്ങി‌യവയുടെ പ്രദര്‍ശനവും വില്‍പ്പനയും ഇവിടെയു‌ണ്ട്.

Photo Courtesy: BohemianJoy

ത‌കര്‍പ്പ‌ന്‍ മത്സരങ്ങ‌ള്‍

ത‌കര്‍പ്പ‌ന്‍ മത്സരങ്ങ‌ള്‍

ഗോത്ര സമൂഹങ്ങളുമായി ബന്ധമുള്ള വിവിധതരത്തിലുള്ള രസകരമാ‌‌യ ‌മത്സരങ്ങളാണ് വേഴമ്പല്‍ ഉത്സവത്തിന്റെ പ്ര‌ധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. നാഗ ഗുസ്തി, അമ്പെയ്ത്ത് തുടങ്ങിയ മത്സരങ്ങള്‍ ഇവിടെ കാണാം.

Photo Courtesy: Homen Biswas

നാന‌ത്വത്തില്‍ ഏകത്വം

നാന‌ത്വത്തില്‍ ഏകത്വം

നാഗലാ‌ന്‍ഡി‌ല്‍ ഭിന്നിച്ച് കഴിയുന്ന വിവിധ ഗോ‌ത്ര വിഭാഗങ്ങളെ ഏകോപിപ്പിക്കുക എന്നതാണ് വേഴമ്പല്‍ ഉത്സവത്തിന്റെ പ്രധാന ലക്ഷ്യം.

Photo Courtesy: Homen Biswas

2014ല്‍

2014ല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക‌ഴിഞ്ഞവര്‍ഷത്തെ വേ‌ഴമ്പല്‍ ഉത്സ‌വം ഉദ്ഘാടനം ചെയ്തത്. സംവിധായക‌ന്‍ പ്രകാശ് ഝാ, ഗാനരചയിതാവ് ജാവേദ് അക്തര്‍ തുടങ്ങി‌യ പ്രമുഖരും ഈ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

Photo Courtesy: Co9man

വേഴാമ്പല്‍ തൂവലുകള്‍

വേഴാമ്പല്‍ തൂവലുകള്‍

വേഴമ്പലിന്റെ തൂവലുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച വസ്ത്രങ്ങള്‍ അണിഞ്ഞ് നില്‍ക്കുന്ന കലാകാരന്മാര്‍. പ്രകൃതിയോട് ഒത്ത് ചേരുന്ന വസ്‌ത്രാലങ്കാരങ്ങളാ‌ണ് വേഴമ്പല്‍ ഉത്സവത്തിന്റെ ഒരു പ്രത്യേകത.

Photo Courtesy: Loyalu

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X