വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

മൈസൂരില്‍ പോകുന്നവര്‍ അറിയാന്‍

Posted by:
Updated: Tuesday, May 12, 2015, 15:19 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

കര്‍ണാടകയുടെ സാംസ്‌കാരിക തലസ്ഥാനമായ മൈസൂരിന് കൊട്ടാരങ്ങളുടെ നഗരമെന്ന് ഒരു വിളിപ്പേരുണ്ട്. മൈസൂരില്‍ എത്തിച്ചേരുന്ന ഏതൊരു സഞ്ചാരികളേയും അത്ഭുതപ്പെടുത്തുന്ന, സുന്ദരമായ നിരവധി കൊട്ടാരങ്ങള്‍ തന്നെയാണ് മൈസൂരിലെ പ്രധാന ആകര്‍ഷണം. മൈസൂര്‍ കൊട്ടാരം എന്ന് അറിയപ്പെടുന്ന അംബവിലാസ് പാലസ് ആണ് അതില്‍ പ്രധാനപ്പെട്ടത്.

Hotels.comല്‍ ഹോട്ടല്‍ ബുക്ക് ചെയ്ത് 50% വരെ ലാഭം നേടാം

ചാമുണ്ഡി മല, മൈസൂര്‍ മൃഗശാല, ആര്‍ട്ട് ഗാലറി, ലളിതമഹല്‍ കൊട്ടാരം, സെന്റ് ഫിലോമിനാസ് ചര്‍ച്ച്, കാരഞ്ചി തടാകം, രംഗനതിട്ടു പക്ഷിസങ്കേതം, ബൃന്ദാവന്‍ ഗാര്‍ഡന്‍, റെയില്‍ മ്യൂസിയം, ജയലക്ഷ്മി കൊട്ടാരം, കുക്കരഹള്ളി തടാകം എന്നിവയാണ് മൈസൂരിലെ മറ്റ് പ്രധാന കാഴ്ചകള്‍.

മൈസൂരിനേക്കുറിച്ച് കൂടുതല്‍ വായിക്കാം

മൈസൂരിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളേക്കുറിച്ച് വിശദമായി മനസിലാക്കാന്‍ സ്ലൈഡുകള്‍ കാണാം

ബൃന്ദാവന്‍ ഗാർഡന്‍

മൈസൂരിലെത്തുന്ന യാത്രികർ ഒരു കാരണവശാലും നഷ്ടപ്പെടുത്താന്‍ പാടില്ലാത്തതാണ് ബൃന്ദാവന്‍ ഗാർഡന്‍. നഗരത്തില്‍ നിന്നും 20 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. കൃഷ്ണരാജ സാഗർ ഡാമിന്റെ തൊട്ടുതാഴെയായി സ്ഥിതിചെയ്യുന്ന ബൃന്ദാവന് നേരത്തെ കൃഷ്ണരാജേന്ദ്ര ടെറസ് ഗാർഡന്‍ എന്നായിരുന്നു പേർ.

Photo Courtesy: Sumanth Vepa

60 ഏക്കർ സ്ഥലം

മരങ്ങളും പൂക്കളും തടാകങ്ങളും ഫൗണ്ടനുകളുമടക്കം 60 ഏക്കറോളം സ്ഥലത്ത് പരന്നുകിടക്കുകയാണ് ബൃന്ദാവന്‍ ഗാർഡന്‍. കാശ്മീരിലെ ഷാലിമാർ ഗാർഡന്റെ മാതൃകയിലാണ് ബൃന്ദാവന്‍ ഗാർഡന്‍ നിർമ്മിച്ചിരിക്കുന്നത്.

Photo Courtesy: Ravi Sarma

 

സംഗീത ജലധാര

സംഗീതത്തിനനുസരിച്ച് ന്യത്തം വയ്ക്കുന്ന ജലധാരകളാണ് ബൃന്ദാവന്‍ ഗാർഡനിലെ ഏറ്റവും വലിയ പ്രത്യേകത. എല്ലാ സായന്തനങ്ങളിലും ഇതുണ്ടാവും. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ഏഴ് മുതല്‍ എട്ടുമണിവരെയും ശനി, ഞായർ ദിവസങ്ങളില്‍ ഏഴുമുതല്‍ ഒമ്പതുമണിവരെയുമാണ് മ്യൂസിക്കല്‍ ഫൗണ്ടന്റെ സമയം.
Photo Courtesy: Ashwin Kumar

മൈസൂർ കൊട്ടാരം

പഴയകാല രാജകുടുംബങ്ങളുടെ ഔദ്യോഗിക വസതിയായിരുന്ന മൈസൂർ കൊട്ടാരം മൈസൂരിലെ കാഴ്ചകളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. മൈസൂർ ഭരിച്ചിരുന്ന വോഡയാർ രാജവംശത്തിന്റെ കൊട്ടാരമാണിത്. പതിനാലാം നൂറ്റാണ്ടിലാണ് ഇതു പണികഴിപ്പിച്ചത്.
Photo Courtesy: Jim Ankan Deka

അംബ വിലാസ് പാലസ്

അംബ വിലാസ് പാലസ് എന്നൊരു പേരു കൂടിയുണ്ട് ഈ കൊട്ടാരത്തിന്. ഇന്തോ - അറബ്, റോമന്‍, ദ്രവീഡിയന്‍ നിർമാണരീതികളുടെ സങ്കലനമാണ് ഈ മൂന്നുനില കൊട്ടാരം. മൈസൂരിലെ അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ മൈസൂർ കൊട്ടാരം പല തവണ പൊളിച്ചു പണിതിട്ടുണ്ട്.
Photo Courtesy: Sandeep patro

കൊട്ടാരക്കാഴ്ചകള്‍

മാർബിള്‍ മിനാരങ്ങള്‍, ചുറ്റും പൂന്തോട്ടം, ഏഴ് വലിയ ആർച്ചുകള്‍, മധ്യത്തിലെ ആർച്ചിനു മേല്‍ ഗജലക്ഷ്മിയുടെ മനോഹരമായ പ്രതിമ, ദർബാർ ഹാളുകള്‍, അംബവിലാസ ഹാള്‍, ജോള്‍സ് പവലിയന്‍. കല്യാണ മണ്ഡപം, പാലസ് കോംപ്ലക്‌സിലെ പന്ത്രണ്ടു ക്ഷേത്രങ്ങള്‍ എന്നിങ്ങനെ വിശേഷപ്പെട്ട കാഴ്ചകള്‍ കൊണ്ട് സമ്പന്നമാണ് മൈസൂർ കൊട്ടാരം.
Photo Courtesy: HPNadig

ചാമുണ്ഡി ഹില്‍സ്

മൈസൂർ നഗരത്തില്‍ നിന്നും ഏകദേശം എട്ട് കിലോമീറ്റർ ദൂരെയായാണ് ചാമുണ്ഡി ഹില്‍സ് സ്ഥിതി ചെയ്യുന്നത്. ഈ മലയുടെ മുകളിലാണ് പ്രശസ്തമായ ചാമുണ്ഡേശ്വരി ക്ഷേത്രം. മഹിഷാസുര മർദ്ദിനിയായ ചാമുണ്ഡിയാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. പാർവ്വതീദേവിയുടെ അവതാരമായ ചാമുണ്ഡി വോഡയാർ രാജവംശത്തിന്റെ ദേവിയാണ്.
Photo Courtesy: Philanthropist 1

മഹിഷാസുരന്‍

ചാമുണ്ഡി ക്ഷേത്രകവാടത്തിനടുത്തായി മഹിഷാസുരന്റെ ഒരു ഭീമാകാര പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. പതിനൊന്നാം നൂറ്റാണ്ടില്‍ പണികഴിപ്പിക്കപ്പെട്ട ക്ഷേത്രം 1827 ല്‍ മൈസൂർ രാജാക്കന്മാർ പുതുക്കിപ്പണിതു. അഞ്ചുമീറ്റർ ഉയരത്തില്‍ ഒറ്റക്കല്ലില്‍ തീർത്ത നന്ദികേശനാണ് ചാമുണ്ഡി ഹില്‍സിലെ മറ്റൊരു പ്രധാന ആകർഷണം. 1659 ലാണ് ഇതിന്റെ പണി പൂർത്തീകരിച്ചത്.
Photo Courtesy: Ramesh NG

നന്ദി പ്രതിമ

ചാമുണ്ഡി ഹില്‍സിലെ നന്ദി പ്രതിമ ഏറെ പ്രശസ്തമാണ്. ചാമുണ്ഡേശ്വരി ക്ഷേത്രത്തിനടുത്തായി ഒരു ഹനുമാന്‍ ക്ഷേത്രവുമുണ്ട്. കാലത്ത് ഏഴര മുതല്‍ രണ്ട് മണിവരെയും മൂന്നരമുതല്‍ വൈകുന്നേരം ആറ് മണിവരെയും ക്ഷേത്രത്തില്‍ സന്ദർശനം നടത്താം. മൈസൂർ നഗരത്തിന്റെ മനോഹര ദൃശ്യം അപ്പാടെ ചാമുണ്ഡി മലമുകളില്‍ നിന്നും വീക്ഷിക്കാന്‍ കഴിയും.
Photo Courtesy: Krishna M

ജഗന്‍മോഹന്‍ പാലസ്

കൊട്ടാരങ്ങളുടെ നഗരമായ മൈസൂരിലെ ഏറ്റവും പഴക്കം ചെന്ന കൊട്ടാരങ്ങളിലൊന്നാണ് ജഗ് മോഹന്‍ പാലസ്. മൈസൂർ രാജാക്കന്മാർ 1861 ലാണ് ഇത് പണികഴിപ്പിച്ചത്. 1897 ല്‍ പഴയ വൂഡന്‍ പാലസ് കത്തിനശിച്ചശേഷം പുതിയ കൊട്ടാരം പണിയുന്നതുവരെ രാജകുടുംബാഗങ്ങളുടെ വാസസ്ഥലമായിരുന്നു ജഗ് മോഹന്‍ പാലസ്.
Photo Courtesy: Vedamurthy J

വെഡിംഗ് പവലിയന്‍

1902ല്‍ കൃഷ്ണരാജ വാഡിയാർ നാലാമന്‍ കൊട്ടാരത്തിന്റെ അധികാരം ഏറ്റെടുത്തു. ബ്രിട്ടീഷ് ഇന്ത്യയുടെ അന്നത്തെ ഗവർണർ ജനറല്‍ ആയിരുന്ന കഴ്‌സണ്‍ പ്രഭു ആ ചടങ്ങില്‍ പങ്കെടുത്തിരുന്നു. കൃഷ്ണരാജ വാഡിയാർ നാലാമന്റെ വിവാഹസമയത്ത് പണികഴിപ്പിച്ച വെഡ്ഡിംഗ് പവലിയന്‍ സഞ്ചാരികള്‍ക്ക് കൊട്ടാരത്തില്‍ കാണാം. കൃഷ്ണരാജ വാഡിയാർ നാലാമന്‍ തന്റെ പിറന്നാളാഘോഷങ്ങള്‍ക്കുപയോഗിച്ചിരുന്ന ഇവിടെ ദർബാർ ഹാളെന്നും അറിയപ്പെടുന്നു.
Photo Courtesy: Vivek Sinha

ദർബാർ ഹാള്‍

മൈസൂർ യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന ചടങ്ങുകള്‍ക്കും, സംഗീത മഹോത്സവങ്ങള്‍ക്കും, നാടകോത്സവങ്ങള്‍ക്കും മറ്റ് കലാപരിപാടികള്‍ക്കുമായി ദർബാർ ഹാള്‍ ഉപയോഗിക്കാറുണ്ടായിരുന്നു. കലാപരിപാടികള്‍ക്കും ദസറ ആഘോഷത്തിനും ഹാള്‍ ഇപ്പോഴും ഉപയോഗിക്കുന്നു. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളുടെ കൊത്തുപണിയുമായി രണ്ട് കൂറ്റന്‍ മരവാതിലുകളും ഹാളിനുണ്ട്.
Photo Courtesy: Rock rakesh

ലളിത മഹല്‍

മൈസൂറില്‍ നിന്നും 11 കിലോമീറ്റർ ദൂരത്തായി ചാമുണ്ഡി ഹില്‍സിന്റെ താഴ്‌വാരത്താണ് ലളിതമഹല്‍ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പൂന്തോട്ടങ്ങളുടെ നടുവിലായാണ് ഈ കൊട്ടാരം നിർമിച്ചിരിക്കുന്നത്. ഇന്ത്യന്‍ വൈസ്രോയിക്കായി 1921ല്‍ മഹാരാജാവായ കൃഷ്ണരാജ വോഡയാർ നാലാമനാണ് ഈ കൊട്ടാരം നിർമിച്ചത്.
Photo Courtesy: Ezhuttukari at ml.wikipedia

ഫൈവ് സ്റ്റാർ ഹോട്ടല്‍

ഇംഗ്ലീഷ് - ഇറ്റാലിയിന്‍ വാസ്തുശില്‍പ മാത്യകയില്‍ മുംബൈയിലെ ഇ ഡബ്ല്യു ഫ്രച്‌ലിയാണ് ഈ കൊട്ടാരം ഡിസൈന്‍ ചെയ്തത്. ലളിതമഹല്‍ കൊട്ടാരം ഇന്ന് സ്വദേശികളും വിദേശികളും ഒരുപോലെ സന്ദർശിക്കുന്ന ഒരു നക്ഷത്രഹോട്ടലാണ്. രണ്ടുനിലയുള്ള ഈ കൊട്ടാരം ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ കീഴിലുള്ള പഞ്ചനക്ഷത്ര ഹോട്ടല്‍ ഇനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
Photo Courtesy: Prashannajeet

പാർക്കുകള്‍

80ല്‍പ്പരം പാർക്കുകളും പൂന്തോട്ടങ്ങളുമാണ് മൈസൂരിലുള്ളത്. ജയനഗറിലെ അംബേദ്കർ പാർക്കിന് ചുറ്റുമായി 500 മീറ്റർ നടപ്പാതയുമുണ്ട്. കുവേംപു നഗറിലെ ആന്ദോളന്‍ സർക്കിള്‍ പാർക്കാകട്ടെ വെറും അഞ്ചുമിനുട്ടുകൊണ്ട് ഒരു റൗണ്ട് നടന്നെത്താം. മുളക്കൂട്ടങ്ങളും നടവഴിയുമായി മനോഹരമായ മറ്റൊരു പാർക്കാണ് ലിംഗബുദ്ധി പാർക്ക്. മൈസൂരിലെത്തുന്ന യാത്രക്കാർ സ്വച്ഛമായ ഒരു നടത്തം ആസ്വദിക്കണമെങ്കില്‍ തീർച്ചയായും ഈ പാർക്കുകള്‍ നല്ലൊരു ചോയ്‌സാണ്.
Photo Courtesy: DorianeM1FLERéunion

കരണ്‍ജി പാർക്ക്

മൈസൂരില്‍ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് കരണ്‍ജി പാർക്ക്. സുന്ദരമായ കരണ്‍ജി തടാകത്തിന്റെ തീരത്തായാണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്. ഇതിന് സമീപം സുന്ദരമായ ഒരു ബട്ടർ ഫ്ലൈ പാർക്കും സ്ഥിതി ചെയ്യുന്നുണ്ട്.
Photo Courtesy: Karanji Kere, Mysore

റെയില്‍ മ്യൂസിയം

1979ല്‍ സ്ഥാപിച്ച റെയില്‍ മ്യൂസിയമാണ് മൈസൂർ നഗരത്തിലെത്തുന്ന സഞ്ചാരികള്‍ കണ്ടിരിക്കേണ്ട മറ്റൊരു കാഴ്ച. റെയില്‍വേയുടെ പുരോഗതിയുടെ ഓരോ ചുവടുകളും സന്ദർശകർക്ക് ചാമുണ്ഡി ഗാലറിയില്‍ കണ്ടുമനസിലാക്കാം. മൈസൂർ മഹാരാജാവ് പ്രത്യേകമായി ഉപയോഗിച്ചിരുന്ന റോയല്‍ കോച്ചുകളും കാണാം. ഇന്ത്യയില്‍ നിർമിക്കപ്പെട്ട ആദ്യത്തെ സ്റ്റീം എഞ്ചിനാണിത്.
Photo Courtesy: Ranjithsiji

പ്രവേശന സമയം

തിങ്കളാഴ്ച ഒഴികെയുളള ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ ഒരുമണിവരെയും വൈകിട്ട് മൂന്ന് മുതല്‍ അഞ്ചുമണി വരെയും തുച്ഛമായ പ്രവേശനഫീസോടെ റെയില്‍ മ്യൂസിയം സന്ദർശിക്കാം. കുട്ടികള്‍ക്ക് കളിക്കാനായി ടോയ് ട്രെയിനുകളും ഇവിടെയുണ്ട്.
Photo Courtesy: Ranjithsiji

ജയലക്ഷ്മി കൊട്ടാരം

മൈസൂരിലെ ഏറ്റവും മനോഹരമായ പൈതൃക കൊട്ടാരങ്ങളിലൊന്നാണ് ജയലക്ഷ്മി കൊട്ടാരമെന്നറിയപ്പെടുന്ന ജയലക്ഷ്മി വിലാസ് മാന്‍ഷന്‍. കുക്കറഹള്ളി തടാകത്തിന് പടിഞ്ഞാറായി മൈസൂർ സർവ്വകലാശാല ആസ്ഥാനമായ മാനസഗംഗോത്രിക്ക് സമീപത്തായാണ് ഈ സുന്ദരിക്കൊട്ടാരം.
Photo Courtesy: Pratheepps at en.wikipedia

മൈസൂർ സൂ

1892 ല്‍ മഹാരാജ ചാമരാജ വോഡയാറുടെ കാലത്ത് നിർമിക്കപ്പെട്ട ഇന്ത്യയിലെ തന്നെ പുരാതനമായ കാഴ്ച ബംഗ്ലാവുകളില്‍ ഒന്നാണ് മൈസൂരിലേത്. മൈസൂരിലെത്തുന്ന സഞ്ചാരികള്‍ ഇവിടം സന്ദർശിച്ചിരിക്കേണ്ട ഒന്നാണ്. മൈസൂർ കൊട്ടാരത്തിനു സമീപത്തുള്ള 245 ഏക്കർ സ്ഥലത്താണ് കാഴ്ചബംഗ്ലാവ് പരന്നുകിടക്കുന്നത്. വിവിധയിനം പക്ഷികള്‍ ഉള്‍പ്പെടെ 1420 ഇനങ്ങളില്‍പ്പെട്ട പക്ഷിമൃഗാദികളാണ് ഇവിടെയുള്ളത്.

Photo Courtesy: Unnisworld at en.wikipedia

 

Please Wait while comments are loading...