Search
  • Follow NativePlanet
Share
» »പാമ്പുകളുടെ പേരില്‍ പ്രശസ്തമായ മന

പാമ്പുകളുടെ പേരില്‍ പ്രശസ്തമായ മന

By Maneesh

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പരാമര്‍ശിച്ചിട്ടുള്ള മനകളില്‍ ഒന്നാണ് തൃശൂര്‍ ജില്ലയിലെ പാമ്പുമേക്കാട്ടു മന. പാരമ്പര്യങ്ങള്‍ മുറുകേ പിടിക്കുന്ന പാമ്പുമേക്കാട്ടുമനയില്‍ മേല്‍ജാതിക്കാര്‍ അല്ലാത്തവര്‍ക്ക് എപ്പോഴും പ്രവേശനം ഉണ്ടായിരുന്നില്ല. മനയിലേക്ക് പ്രവേശിക്കുന്നവരുടെ ജാതി അറിയാന്‍ മനയിലെ ആളുകള്‍ നോക്കിയിരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിയിട്ടുണ്ട്.

കന്നിമാസത്തിലെ ആയില്ല്യം

കന്നിമാസത്തിലെ ആയില്ല്യം നാളില്‍ എല്ലാ വിഭാഗം ഭക്തര്‍ക്കും ഇവിടെയെത്തി തൊഴാന്‍ അനുവാദമുണ്ട്. ആ ദിവസം ജാതി ചോദിച്ച് ആരും എത്താറില്ലത്രേ. വൃശ്ചികം ഒന്ന്, കന്നിയിലെ ആയില്യം, മേടം പത്ത്, ചിങ്ങമാസത്തിലെ തിരുവോണം മുതല്‍ ഭരണി വരെയുള്ള നാളുകളിലും എല്ലാവര്‍ക്കും മനയില്‍ പ്രവേശനം ഉണ്ട്.

ജാതിതിരിവില്ലാതെ എല്ലാവര്‍ക്കും പ്രവേശനം

എന്നാല്‍ അടുത്തിടെ മുന്‍‌പ് നില നിന്നിരുന്ന ആചാരങ്ങള്‍ക്ക് ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മിഥുനം, കര്‍ക്കിടകം, ചിങ്ങം എന്നീ മലയാള മാസങ്ങളൊഴികെ എല്ലാ മാസങ്ങളിലെയും ഒന്നാം തീയതി, കര്‍ക്കിടകത്തിലെ അവസാന ദിവസം എന്നീ നാളുകളില്‍ കൂടി എല്ലാ വിഭാഗക്കാര്‍ക്കും പ്രവേശം ലഭിക്കും. മറ്റു ദിവസങ്ങളില്‍ ആരേയും പ്രവേശിപ്പിക്കില്ല. മറ്റുള്ള ദിവസങ്ങളില്‍ ആര്‍ക്കും പ്രവേശം നല്‍കില്ല.

പാമ്പുമേക്കാട്ട് മനയുടെ വിശേഷങ്ങള്‍ അറിയാം

പാമ്പുമേക്കാട്ട് മന

പാമ്പുമേക്കാട്ട് മന

ചാലക്കുടിക്ക് 11 കിലോമീറ്റര്‍ അകലെയുള്ള വടമ എന്ന ഗ്രാമത്തിലാണ് പ്രശസ്തമായ പാമ്പുമേക്കാട്ട് മന സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രശസ്തമായ സര്‍പ്പാരാധന കേന്ദ്രമാണ് ഈ മന. തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ് ഈ മന സ്ഥിതി ചെയ്യുന്നത്. മനയുടെ കൂടുതല്‍ വിശേഷങ്ങള്‍ അടുത്ത പേജില്‍


Photo Courtesy: Aruna

മേക്കാട്ട് മനയില്‍ പാമ്പു വന്ന കഥ

മേക്കാട്ട് മനയില്‍ പാമ്പു വന്ന കഥ

മുമ്പ് മേക്കാട് മന എന്നായിരുന്നു ഈ മന അറിയപ്പെട്ടിരുന്നത്. ഇവിടെ സര്‍പ്പാരാധന ആരംഭിച്ചതോടെയാണ് പാമ്പ് മേക്കാട് മന എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. എന്നാല്‍ ഇവിടുത്തെ സര്‍പ്പാരാധന എന്ന് ആരംഭിച്ചു എന്ന കാര്യം വ്യക്തമല്ല.

Photo Courtesy: Aruna

പാമ്പുമേക്കാട്ടുമന ഐതീഹ്യത്തില്‍

പാമ്പുമേക്കാട്ടുമന ഐതീഹ്യത്തില്‍

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയില്‍ മേക്കാട്ടുമനയക്കെറിച്ച് ഒരു കഥയുണ്ട്. മേക്കാട്ടുമനക്കാരുടെ അതീവ ദാരിദ്രത്തില്‍ മനം നൊന്ത് മനയ്ക്കലെ മൂത്ത നമ്പൂതിരി, തിരുവഞ്ചിക്കുളം ക്ഷേത്രത്തില്‍ ഭജന ഇരിക്കാന്‍ ആരംഭിച്ചു. ഒരു ദിവസം രാത്രിയില്‍ സര്‍പ്പരാജാവായ വാസുകി മാണിക്യക്കല്ലുമായി മൂത്തനമ്പൂതിരിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. വാസുകി മേക്കാട്ടുമനയിലെ ദാരിദ്ര ദുഃഖത്തിന് അറുതി വരുത്തിയെന്നാണ് വിശ്വാസം.

Photo Courtesy: Aruna

പ്രതിഷ്ഠകള്‍

പ്രതിഷ്ഠകള്‍

സര്‍പ്പരാജവായ വാസുക്കിയും നാഗയക്ഷിയുമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠകള്‍‍. വാസുകിയില്‍ നിന്ന് ലഭിച്ച മാണിക്യകല്ല് ഈ മനയില്‍ ഇവിടെയോ ഉണ്ടെന്നാണ് വിശ്വാസം.

Photo Courtesy: Aruna

തെക്കേക്കാവ്

തെക്കേക്കാവ്

മനയിലെ അടു‌ക്കളയില്‍ ആല്ലാതെ മറ്റൊരിടത്തും തീകത്തിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ ‘തെക്കേക്കാവ്' എന്നറിയപ്പെടുന്ന തെക്കേപറമ്പിലാണ് പാരമ്പര്യങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന സര്‍പ്പങ്ങളോ ഇവിടുത്തേ അന്തേവാസികളോ മരിച്ചാല്‍ ചിത ഒരുക്കുന്നത്.
തെക്കേക്കാവില്‍ വളരുന്ന ഒരു ചെടിയുടെ ഇലകള്‍ പറിച്ച്, മനയുടെ തെക്കിനിയില്‍ വച്ച് കാച്ചിയെടുക്കുന്ന ഒരു പ്രത്യേകതരം എണ്ണ കുഷ്ടരോഗത്തിന് വിശിഷ്ടമായ ഔഷധമായിരുന്നുവത്രേ. എന്നാല്‍ ഈ സസ്യത്തെക്കുറിച്ച് ഇന്നുള്ളവര്‍ക്ക് വലിയ നിശ്ചയമില്ല.

Photo Courtesy: Aruna

കിഴക്കേക്കാവ്

കിഴക്കേക്കാവ്

പാമ്പുമേക്കാട്ട് കാവിലെ കിഴക്കേകാവ്

Photo Courtesy: Aruna

Read more about: temples in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X