Search
  • Follow NativePlanet
Share
» »ഷിര്‍ദ്ദിയിലേ‌ക്ക് തീര്‍ത്ഥയാത്ര പോകുകയാണോ? നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

ഷിര്‍ദ്ദിയിലേ‌ക്ക് തീര്‍ത്ഥയാത്ര പോകുകയാണോ? നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

By അനുപമ രാജീവ്

സായി ഭക്തര്‍ക്ക് പരിചിതമായ സ്ഥലമാണ് ഷിര്‍ദ്ദി. ഷിര്‍ദ്ദി സായ്ബാബയുടെ പേരിലുള്ള തീര്‍ത്ഥാട‌ന കേ‌ന്ദ്രമാണ് ഈ സ്ഥലത്തെ പ്രശസ്തമാക്കുന്നത്. മുബൈയില്‍ നിന്ന് 241 കിലോമീറ്റര്‍ അകലെയായാണ് ഷിര്‍ദ്ദി സ്ഥിതി ചെയ്യുന്നത്. ദിവസേ‌ന ആയിരക്കണക്കിന് സായി ഭക്തരാണ് ഷിര്‍ദ്ദി എന്ന ഈ ചെറിയ ടൗണ്‍ സന്ദര്‍ശിക്കുന്നത്.

വൃശ്ചിക മാസം ആകുന്നതോടെ രാജ്യത്തെ വിവിധ ‌ഭാഗത്തുള്ള ഭക്തര്‍ നടന്ന് ഇവിടെയെത്തി ദര്‍ശനം നടത്താറുണ്ട്. ഷിര്‍ദ്ദി ടൗണിന്റെ ഹൃദയഭാഗത്തായാണ് സായ് ബാബ സമാധി മന്ദിര്‍ സ്ഥിതി ചെയ്യുന്നത്.

പതിനാറാം വയസിലാണ് സയ് ബാബ ഷിര്‍ദ്ദിയില്‍ എത്തിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്. 1918ല്‍ അദ്ദേഹം മരണമടയുന്നത് വരെ ഷിര്‍ദ്ദിയില്‍ തന്നെയായിരുന്നു. മഹാലസപതി എന്ന പൂജാ‌രിയാണ് സായ്‌ ബാബയുടെ ദി‌വ്യത്വം ആദ്യം മനസിലാക്കിയതും അദ്ദേഹത്തെ സായ് ബാബ എന്ന് വിളിച്ചതും.

സായ് ബാബയുടെ സമാധി‌ക്ക് ശേഷം 1922ല്‍ ആണ് സായ് ബാബ സമാധി മ‌ന്ദിര്‍ ‌പണികഴിപ്പിച്ചത്. നാഗപൂരിലെ കോടീശ്വരനായിരുന്ന ശ്രീമന്ത് ഗോപാല്‍ റാ‌വു എന്ന സായ് ഭക്തനാണ് മനോഹരമായ ഒരു ക്ഷേത്രം പണികഴിപ്പിച്ചത്. ഷിര്‍ദ്ദി ബാബ ട്രസ്റ്റിന്റെ മേല്‍നോട്ടത്തിലാണ് ക്ഷേത്രത്തിന്റെ ദൈനം‌ദിന കാര്യങ്ങള്‍ നടന്നുപോകുന്നത്.

200 ചതുരശ്ര അടി പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. പൂര്‍ണമായും വെ‌ള്ളമാര്‍ബിളില്‍ ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ദിനംപ്രതി 20000 പേരെങ്കിലും ക്ഷേത്രം സന്ദര്‍ശിക്കാറുണ്ട്. ഉത്സവവേളകളില്‍ ഇത് ദിവസം ഒരു ലക്ഷം പേര്‍ എന്ന സ്ഥിതിയിലേക്ക് ഉയരും.

1998-99 കാലയളവില്‍ ക്ഷേത്രം പുനരുദ്ധരിക്കുകയുണ്ടായി. സൌകര്യങ്ങളും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ദര്‍ശനത്തിനായുള്ള സംവിധാനം, പ്രാസദ കൗണ്ടര്‍, സംഭാവന കൗണ്ടര്‍, കാന്‍റീന്‍, റെയില്‍‌വേ റിസേര്‍വേഷന്‍ കൗണ്ടര്‍, പുസ്തകശാല എന്നിവ നിര്‍മ്മിച്ചിട്ടുണ്ട്. ഭക്തര്‍ക്ക് താമസത്തിനുളള സൗകര്യം സായി ബാബ സംസ്ഥാന്‍ നല്‍കുന്നു.

ഷിര്‍ദ്ദിയേക്കുറിച്ച് വിശദമായി വായിക്കാം
ഷിര്‍ദ്ദിയില്‍ കാണാനുള്ളത്
എത്തിച്ചേരാന്‍

മുംബൈയില്‍ നിന്ന് നേരിട്ട് ഷിര്‍ദ്ദിയിലേക്ക് ബസ് സര്‍വീസുണ്ട്, 161 കിലോമീറ്ററാണ് ദൂരം, പുനെയില്‍ നിന്ന് ഷിര്‍ദ്ദിയിലേക്ക് 100 കിലോമീറ്റര്‍ ദൂരമുണ്ട്. ഹൈദ്രാബാദില്‍ നിന്ന് 360 കിലോമീറ്റര്‍ ദൂരമുണ്ട്. ഏറ്റവും അടുത്ത ടൗണായ മന്മാദില്‍ നിന്ന് 29 കി മീറ്റര്‍ ആണ് ഇവിടേയ്ക്കുള്ള ദൂരം.

മന്മദ് ആണ് ഏറ്റവും അടുത്ത റെയില്‍‌വേ സ്റ്റേഷന്‍, മധ്യ റെയില്‍‌വേയിലെ മന്മദ്- ദൌണ്‍ദ് വിഭാഗത്തിലാണ് ഇ റെയി‌വേ സ്റ്റേഷന്‍. മും‌ബൈ, പൂനെ ഡല്‍ഹി, വസ്കോ എന്നിവിടങ്ങളില്‍ നിന്നും ട്രെയിന്‍ ഉണ്ട്.

ഷിര്‍ദ്ദിയില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ അ‌റിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

01. പോകാന്‍ നല്ല സമയം

01. പോകാന്‍ നല്ല സമയം

വ്യാഴാഴ്ചയാണ് സമാധി മന്ദിരത്തിലെ പ്രധാന ‌ദിവസം. ഈ ദി‌വസ‌ങ്ങളില്‍ വന്‍ ജനാവലി ക്ഷേ‌ത്രത്തിന് ചുറ്റുമുണ്ടാകും. ഗുരുപൂര്‍ണിമ, ദസറ, രമനവമി ദിവ‌ങ്ങളിലാണ് ഇവിടെ ആഘോഷം നടക്കാറുള്ളത്. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലമാണ് ഇവിടെ സന്ദര്‍ശിക്കാന്‍ അനുയോജ്യമാ‌യ സമയം. വേനല്‍ക്കാലത്ത് കനത്ത ‌ചൂടാണ് ഇവിടെ അനുഭവപ്പെടാറുള്ളത്.

Photo Courtesy: Andreas Viklund

സന്ദര്‍‌ശന സമയം

സന്ദര്‍‌ശന സമയം

രാവിലെ 5 മണിമുതല്‍ രാത്രി 10 മണിവരെ ക്ഷേത്ര‌ത്തില്‍ സന്ദര്‍ശിക്കാന്‍ അനുവാ‌ദമുണ്ട്. രാവിലെ 5.15ന് ആരതി നടക്കുക. ഈ നെയ്യും പഞ്ചസാരയുമാണ് ഇവിടുത്തെ വഴിപാട്. ഉച്ചയ്ക്കും അസ്തമസമയത്തും രാത്രി 10. 30നുമാണ് മറ്റ് ആരതികള്‍ നടക്കുക. രാവിലെ തന്നെ ക്ഷേത്ര ദര്‍ശനത്തിനുള്ള ക്യൂ ആരംഭിക്കും.
Photo Courtesy: Guptaele

 താമസിക്കാന്‍

താമസിക്കാന്‍

ഷിര്‍ദ്ദിയില്‍ താമസിക്കാന്‍ നിരവധി ഹോട്ടലുകള്‍ ഉണ്ട്. 500 രൂപ മുതല്‍ 7500 രൂപവരെയാണ് ഹോട്ടലുകളിലെ റൂം നിരക്കുകള്‍. 200 രൂപ നിരക്കില്‍ ഡൊര്‍മെറ്ററികളും ലഭ്യമാണ്.
Photo Courtesy: Nagesh Kamath

04. ഭക്ഷണം

04. ഭക്ഷണം

ക്ഷേത്രത്തിന് അധികം അകലെയല്ലാതെ നിരവധി റെസ്റ്റോറെന്റുകള്‍ ഉണ്ട്. വെജിറ്റേറിയന്‍ റെസ്റ്റോറെന്റുകള്‍ മാത്രമെ ഇവിടെയുള്ളു. അ‌ഥവ നോണ്‍ വെജ് വേണമെന്ന് പിടിവാശിയുള്ളവര്‍ അവിടെ പോകാ‌തിരിക്കുന്ന‌താണ് നല്ലത്.
Photo Courtesy: Insights Unspoken

05. ഒന്ന് ഉഷാറാകാന്‍

05. ഒന്ന് ഉഷാറാകാന്‍

ഷിര്‍ദ്ദിയിലെ ക്ഷേത്രത്തിന് സമീപ‌ത്തായി നിരവധി കംഫോര്‍ട്ട് സ്റ്റേഷനുകള്‍ ഉണ്ട്. കുഞ്ഞുങ്ങള്‍ക്ക് മുലകൊടുക്കാനായി പ്രത്യേക സ്ഥലങ്ങള്‍ ഉ‌ണ്ട്.
Photo Courtesy: Apurv Kiri

06. കേരളത്തില്‍ നിന്ന് പോകാന്‍

06. കേരളത്തില്‍ നിന്ന് പോകാന്‍

കേരളത്തില്‍ നിന്ന് ബാംഗ്ലൂര്‍ വഴി ഷിര്‍ദ്ദിയിലേക്ക് പോകാം. ബാംഗ്ലൂര്‍ - കോലാപൂര്‍ - സതാര - ഔറംഗബാദ് വഴി ഷിര്‍ദ്ദിയില്‍ എത്താം. മുംബൈയില്‍ നിന്ന് 241 കിലോമീറ്റര്‍ ആ‌ണ് ഇവിടേയ്ക്കുള്ള ദൂരം. മുംബൈയില്‍ നിന്ന് ഷിര്‍ദിയിലേക്ക് ബസുകള്‍ ലഭിക്കും.
Photo Courtesy: Shikhaverma117

07. വാഹനം ‌പാ‌ര്‍‌ക്ക് ചെയ്യാന്‍

07. വാഹനം ‌പാ‌ര്‍‌ക്ക് ചെയ്യാന്‍

ഷിര്‍ദ്ദിയില്‍ നിങ്ങളുടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. നല്ല ഹോട്ടലുകളിലാണ് നിങ്ങ‌ള്‍ തങ്ങുന്നതെങ്കി‌ല്‍ അവിടെ പാര്‍ക്കിംഗ് സൗകര്യം ഉണ്ടാകും.
Photo Courtesy: Apurv Kiri

08. ക്യൂവില്‍ നിന്ന് രക്ഷപ്പെടാന്‍

08. ക്യൂവില്‍ നിന്ന് രക്ഷപ്പെടാന്‍

ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനും ആരതിയില്‍ പങ്കെടുക്കാനും നീളമുള്ള ക്യൂ കാണും. മണിക്കൂറുകളോളം നിങ്ങള്‍ ക്യൂവില്‍ നില്ല്ക്കേണ്ടതായി വരും. മുതിര്‍ന്ന പൗരന്മാര്‍ക്കും അംഗപരിമിതര്‍ക്കും പ്രത്യേക ക്യൂ കാണും.
Photo Courtesy: Amolthefriend

09. നിവേദ്യം

09. നിവേദ്യം

ക്ഷേത്രത്തില്‍ തേങ്ങ കൊണ്ടുപോകാനോ അത് ഉടയ്ക്കാനോ അനുവദിക്കുന്നതല്ല. പുറത്ത് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന റോസപൂക്കള്‍ ക്ഷേത്രത്തില്‍ അ‌ര്‍പ്പിക്കാം
Photo Courtesy: Dimple shaileshbhai patel

10. ഓര്‍മ്മിക്കേണ്ട കാര്യം

10. ഓര്‍മ്മിക്കേണ്ട കാര്യം

പോക്കറ്റടി സൂക്ഷിക്കുക, വിലപിടിപ്പുള്ള ആഭരണങ്ങളും മറ്റും ക്ഷേത്ര ദര്‍ശന സമയത്ത് അണിയാതിരിക്കുക. മൊബൈല്‍ ഫോണും ക്യാമറയും ക്ഷേത്രത്തില്‍ അനുവദനീയമല്ല
Photo Courtesy: Santoshi bhandare

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X