Search
  • Follow NativePlanet
Share
» »കൊച്ചിയുടെ പച്ചപ്പ് അഥവാ മംഗളവനം

കൊച്ചിയുടെ പച്ചപ്പ് അഥവാ മംഗളവനം

നാഗരികതയുടെ വരണ്ട കാഴ്ചകള്‍ക്കിടയില്‍ കൊച്ചി പച്ചയുടെ ഒരു തുരുത്ത് തഴച്ചു വളര്‍ത്തിയിരിക്കുന്നു. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന മംഗളവനത്തെക്കുറിച്ച്...

By Elizabath Joseph

തിരക്കേറിയ നടപ്പാതകളും നഗരവീഥിയും, രാവും പകലും തിരിച്ചറിയാന്‍ കഴിയാത്ത നിത്യജീവിതങ്ങള്‍...അതിനിടെ കൊച്ചിയുടെ നഗരത്തിരക്കിനു നടുവില്‍ ജീവന്റെ മണവും നിറവുമുള്ള ഒരു സ്ഥലം. കേരളത്തിലെ ഏറ്റവും ചെറിയ സംരക്ഷിത വനമായ മംഗളവനത്തെക്കുറിച്ചറിയാം.

1. മംഗളവനം

1. മംഗളവനം

കേരളത്തിലെ ഏക മെട്രോപൊളിറ്റന്‍ സിറ്റിയായ കൊച്ചിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സംരക്ഷിത വനമാണ് മംഗളവനം. കൊച്ചിയുടെ സ്വാഭാവിക പരിസ്ഥിതിയില്‍ വളര്‍ന്നുവന്ന ഒരു ജൈവമണ്ഡലമായ മംഗളവനം കേരള ഹൈക്കോടതിയുടെ പുറകിലായാണ് സ്ഥിതി ചെയ്യുന്നത്.
pc:Augustus Binu

2. മംഗള്‍ എന്നാല്‍

2. മംഗള്‍ എന്നാല്‍

പോര്‍ച്ചുഗീസ് ഭാഷയില്‍ കണ്ടല്‍ എന്നാണ് മംഗള്‍ എന്ന വാക്കിന്റെ അര്‍ഥം. പേരു സൂചിപ്പിക്കും പോലെ ഒരു കണ്ടല്‍ക്കാടു തന്നെയാണിവിടം. ഏഴു ഏക്കറോളം വിസ്തൃതിയുള്ള ഈ വനപ്രദേശത്തിന്റെ മുക്കാല്‍ ഭാഗവും പനച്ചിക്കണ്ടല്‍, ചുള്ളിക്കണ്ടല്‍ തുടങ്ങി വിവിധ തരത്തിലുള്ള കണ്ടലുകള്‍ക്കൊണ്ട് നിറഞ്ഞിരിക്കുന്നു.
pc: PROAngel Xavier Viera-Vargas

3.കണ്ടല്‍ക്കാട്ടിലെ പക്ഷി നിരീക്ഷണ കേന്ദ്രം

3.കണ്ടല്‍ക്കാട്ടിലെ പക്ഷി നിരീക്ഷണ കേന്ദ്രം

നഗരമധ്യത്തില്‍ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഏക പക്ഷി നിരീക്ഷണ കേന്ദ്രം എന്ന ഖ്യാതിയും മംഗളവനത്തിനുണ്ട്. കേരള സര്‍ക്കാരിന്റെ വനംവന്യജീവി വളപ്പിനു കീഴിലുള്ള കോടനാട് റിസര്‍ച്ച് റേഞ്ചിന്റെ കീഴിലാണ് മംഗളവനം വരുന്നത്.
pc: Parambikulam Tiger Conservation Foundation

4. കൊച്ചിയുടെ ശ്വാസകോശം.

4. കൊച്ചിയുടെ ശ്വാസകോശം.

നാഗരികതയുടെ വരണ്ടകാഴ്ചകള്‍ക്കിടയിലെ പച്ചപ്പാണ് മംഗളവനം. കൊച്ചിയുടെ ശ്വാസകോശം എന്നാണ് മംഗളവനം അറിയപ്പെടുന്നത്.
നാട്ടു മരങ്ങള്‍ക്കു പുറമേ മറുനാടന്‍ മരങ്ങളും ഇവിടെയുണ്ട്.
pc: Parambikulam Tiger Conservation Foundation

5.ഔഷധ ഉദ്യാനവും നക്ഷത്രവനവും

5.ഔഷധ ഉദ്യാനവും നക്ഷത്രവനവും

സ്വാഭാവികമായ ഈ വനത്തെക്കൂടാതെ വനം വകുപ്പൊരുക്കിയിരിക്കുന്ന ഒരു ഔഷധ ഉദ്യാനം കൂടി ഇവിടെയുണ്ട്. അപൂര്‍വ്വങ്ങളായ പല ഇനം ഔഷധ സസ്യങ്ങളും ഇവിടെ പരിപാലിക്കപ്പെടുന്നു. ഇതോടൊപ്പം ഒരു നക്ഷത്ര വനവും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഹൈന്ദവ വിശ്വാസമനുസരിച്ച് നക്ഷത്ര വൃക്ഷങ്ങളെ പരിപാലിക്കുന്നത്‌ പുണ്യദായകമാണ്.
pc: Jennifer Boyer

6. ആകസ്മികമായി വന്ന പക്ഷി സങ്കേതം

6. ആകസ്മികമായി വന്ന പക്ഷി സങ്കേതം

വളരെ ആകസ്മികമായാണ് മംഗളവനം പക്ഷിസങ്കേതം എന്ന നിലയില്‍ ശ്രദ്ധിക്കപ്പെടുന്നത്. രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയ പക്ഷി നിരീക്ഷകനും സലിം അലി പക്ഷി നിരീക്ഷണത്തിനിടെ ഹിമാലയത്തില്‍ മാത്രം കണ്ടുവരുന്ന ഒരു പക്ഷിയെ മംഗളവനത്തില്‍ കാണുകയുണ്ടായി. ഹിമാലയം കടന്നത്തിയ ഈ പക്ഷിയെക്കുറിച്ചു പിന്നീട് നടത്തിയ പഠനങ്ങളില്‍ ദേശാടന പക്ഷികളുള്‍പ്പെടെ നിരവധി പക്ഷികളുടെ താവളമാണ് മംഗളവനമെന്നു അദ്ദേഹം കണ്ടെത്തി.
pc: David Williss

7. സംരക്ഷിക്കപ്പെടേണ്ടയിടം

7. സംരക്ഷിക്കപ്പെടേണ്ടയിടം

പക്ഷികളെ ആകര്‍ഷിക്കുന്ന വിവിധ ഘടകങ്ങളുള്ള മംഗളവനം
സംരക്ഷിക്കപ്പെടേണ്ടത് പക്ഷികള്‍ക്കു വേണ്ടി മാത്രമല്ല നാടിനുകൂടി വേണ്ടിയാണ് എന്ന തിരിച്ചറിവില്‍ നിന്നാണ് അധികൃതര്‍ ഈ പ്രകൃതിദത്ത ആവാസവ്യവസ്ഥയെ സംരക്ഷിക്കാനൊരുങ്ങിയത്. 2004 ലാണ് മംഗളവനം സംരക്ഷിക്കപ്പെടേണ്ട പക്ഷിസങ്കേതമായി ഉയര്‍ത്തപ്പെട്ടത്.

8.ദേശാടനക്കിളികളുടെ കേന്ദ്രം

8.ദേശാടനക്കിളികളുടെ കേന്ദ്രം

വിരുന്നുകാരും വീട്ടുകാരുമായി അനേകം പക്ഷികളെ ഇവിടെ എപ്പോഴും കാണാന്‍ സാധിക്കും. എഴുപത്തി രണ്ടോളം ഇനത്തിലുള്ള പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.
വൃക്ഷങ്ങളില്‍ തൂങ്ങിക്കിടക്കുന്ന നരിച്ചീറുകള്‍ മംഗളവനത്തിലെ ആകര്‍ഷകമായ കാഴ്ചയാണ്.
pc: Wyman Meinzer/USFWS

9.ജൈവവൈവിധ്യം

9.ജൈവവൈവിധ്യം

ഇന്ത്യയില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ള ചിലന്തികളുടെ 27% മംഗളവനത്തിലാണെന്നുള്ളത് ഈ ആവാസവ്യവസ്ഥയെ വേറിട്ടു നിറുത്തുന്നു. കണക്കുകള്‍ പ്രകാരം 51 തരത്തിലുള്ള ചിലന്തികള്‍ ഇവിടെയുണ്ട്. ഇതുകൂടാതെ 17 തരത്തില്‍പ്പെട്ട ചിത്രശലഭങ്ങളെ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. ചതുപ്പു ഭൂമിയില്‍ അധിവസിക്കുന്ന ജലജീവികളും മത്സ്യങ്ങളും അതിലുമേറെയുണ്ട്.
PC: David Lee

10. നന്‍മയിലേക്കുള്ള തിരിഞ്ഞു നടത്തം

10. നന്‍മയിലേക്കുള്ള തിരിഞ്ഞു നടത്തം

നഗരത്തിന്റെ നന്‍മകള്‍ തേടുമ്പോള്‍ വ്യക്തമാകുന്ന ഒരു ചിത്രമാണ് കൊച്ചിയിലെ മംഗളവനത്തിന്റേത്. എന്നും വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു നഗരത്തിനു ശ്വാസകോശമായി ഒരു വനം നിലനിര്‍ത്തുന്നത് പ്രകൃതിയോടുള്ള കടംവീട്ടല്‍ തന്നെയാണ്. നഗരത്തിരക്കില്‍ നിന്നകന്നു ശാന്തമായി സമയം ചിലവഴിക്കാന്‍ താല്പര്യമുള്ളവര്‍ കണ്ടിരിക്കണം മംഗളവനത്തെ..
pc: Parambikulam Tiger Conservation Foundation

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X