വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

കാനനഭംഗിയില്‍ ഒരു വെള്ളച്ചാട്ടം

Written by: Elizabath Joseph
Published: Friday, May 19, 2017, 11:36 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

വന്‍മരങ്ങള്‍ ഇടതൂര്‍ന്നു നില്ക്കുന്ന കാട്ടിലൂടെ ഒഴുകിയെത്തുന്ന വെള്ളച്ചാട്ടം. കാടിനു നടുവിലൂടെയാണെത്തുന്നതെങ്കിലും അതിന്റെ വന്യതയൊന്നും മങ്കയം വെള്ളച്ചാട്ടത്തിനില്ല. കാണാനെത്തുന്നവര്‍ക്ക് മുന്നിലൂടെ അലസമായി ഒഴുകുന്ന മങ്കയം വെള്ളച്ചാട്ടം കാടിന്റെ വരദാനമാണ് എന്നു പറയാം.

ആരെയും ഗൗനിക്കാതൊരു വെള്ളച്ചാട്ടം

ചുറ്റും നിറഞ്ഞ കാട്. കുറ്റിച്ചെടികള്‍ മുതല്‍ വന്‍മരങ്ങള്‍ വരെ നിറഞ്ഞ വനഭൂമി. അതിനിടയിലൂടെ ആരെയും ഗൗനിക്കാതെ ശാന്തമായ ഒഴുകി വരുന്ന ഒരു വെള്ളച്ചാട്ടം. സഞ്ചാരികളെ
ഒരു വെള്ളച്ചാട്ടത്തിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടതെല്ലൊം ഒരുക്കിയാണ് മങ്കയം കാത്തിരിക്കുന്നത്.
PC: ABHILASH KARAMOODU

ചിറ്റാറിന്റെ കൈവഴി

മലമുകളില്‍ നിന്നെവിടുന്നോ കുത്തിയൊലിച്ച് വരുന്ന മങ്കയം വെള്ളച്ചാട്ടം ഒഴുകിവരുന്നത് കാണാന്‍ തന്നെ ഒരു പ്രത്യേക ഭംഗിയാണ്.
ചെറൂഞ്ചിയില്‍ നിന്നുത്ഭവിച്ച് ബ്രൈമൂര്‍ വനമേഖലയിലൂടെവരുന്ന നദിയാണ് ചിറ്റാര്‍. ചിറ്റാറിന്റെ കൈവഴിയായാണ് മങ്കയം ഒഴുകുന്നത്.
PC: iltopomuschiato

കൃത്രിമത്വങ്ങളില്ലാത്ത ഒരു വെള്ളച്ചാട്ടം..

മനുഷ്യന്റെ കൃത്രിമത്വങ്ങള്‍ ഇതുവരെയും മങ്കയത്തെ തൊട്ടു തീണ്ടിയിട്ടില്ല. അതിനാല്‍ പ്രകൃതിയെ പ്രകൃതിയായി തന്നെ കണ്ട് അനുഭവിച്ച് പോരാന്‍ ഇവിടെയെത്തുന്നവര്‍ക്ക് സാധിക്കും. വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വനസംരക്ഷണ സമിതിയാണ്‌ ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്.
PC: walknboston

തിരുവനന്തപുരത്തുനിന്നും 45 കിലോമീറ്റര്‍ മാത്രം

തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് പാലോടിനു സമീപമാണ് ഈ വെള്ളച്ചാട്ടം ഇക്കോ ടൂറിസം കേന്ദ്രം കൂടിയാണ്.
വെള്ളച്ചാട്ടത്തിന്റെ സമീപം വരെ വാഹനങ്ങള്‍ക്ക് പോകാന്‍ സാധിക്കുന്നതിനാല്‍ ഇവിടെ എത്തിച്ചേരാന്‍ ബുദ്ധിമുട്ടില്ല. തിരുവനന്തപുരത്തു നിന്നും 45 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ.
PC: ReflectedSerendipity

ട്രക്കിങ് റൂട്ട്‌

മങ്കയത്തു നിന്ന് സമീപ പ്രദേശങ്ങളിലേക്ക് ട്രക്കിങ് നടത്താന്‍ സാധിക്കുമെന്നതിനാല്‍ ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട്. ഇരുതലമൂല- അയ്യമ്പന്‍പാറ ട്രക്കിങ്, അയ്യമ്പന്‍പാറ- വരയാടുമൊട്ട ട്രക്കിങ് എന്നിവയാണ് ട്രക്കിങ് റൂട്ടുകള്‍.
മങ്കയം വെള്ളച്ചാട്ടത്തിനു തൊട്ടടുത്തായി കുരിശ്ശടി, കാളക്കയം എന്നീ വെള്ളച്ചാട്ടങ്ങള്‍ കൂടിയുണ്ട്.
PC: Balaji Photograph

English summary

mankayam water falls-unexplored water fall in Thiruvananthapuram

Mankayam water falls is an unexplored water fall in Thiruvananthapuram. From Mankayam, visitors can go to trekking.it is an ecotourism spot.
Please Wait while comments are loading...