വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

മാരാരിക്കുളവും മാരാരി ബീച്ചും

Written by:
Published: Friday, September 16, 2016, 11:10 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

ആലപ്പുഴയിലെ കായൽ കാഴ്ചകൾ തേടി വരുന്നവർക്ക് കടൽത്തീരത്ത് പോയി ഒന്ന് വിശ്രമിക്കണമെന്ന് ആഗ്രഹം തോന്നിയാൽ നേരെ മാരാരി ബീച്ചിലേക്ക് പോകാം. ആലപ്പുഴ നഗരത്തിൽ നിന്ന് അ‌ധികം അകലെയല്ല, അത്ര പ്രശസ്തമല്ലാത്ത മാരാരി ബീച്ച്. മാരാരിക്കുളം എന്ന സ്ഥല പേര് ചുരുക്കിയാണ് മാരാരിയാക്കിയത്.

അലപ്പുഴയുടെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ ബീച്ച് കൊച്ചിയിൽ നിന്ന് വെറും 60 കിലോമീറ്റർ അകലെയായാണ് സ്ഥിതി ചെയ്യുന്നത്.

വഴിപാടായി കോഴികളെ പറപ്പിക്കാൻ ഒരു ക്ഷേത്രം

അർത്തുങ്കൽ പള്ളിയും ശബരിമലയും

സുന്ദരമായ ബീച്ച്

കേരളത്തിലെ മനോഹരമായ ബീച്ചുകളുടെ കൂട്ടത്തിലൊന്നാണ് മാരാരിക്കുളത്തെ മാരാരി ബീച്ച്. ആലപ്പുഴ ജില്ലയിലെ മനോഹരമായ സ്ഥലമാണ് മാരാരിക്കുളം. ആലപ്പുഴ നഗരത്തില്‍ നിന്നും 11 കിലോമീറ്ററാണ് ഇവിടേയ്ക്കുള്ള ദൂരം. വിശദമായി വായിക്കാം

Photo Courtesy: Sudheesh S

 

 

പരമ്പരാഗത തൊഴിലുകളും മറ്റും ഇപ്പോഴും ഇവിടെ കാണാന്‍ കഴിയും

ഇപ്പോഴും പരമ്പരാഗതമായ ജീവിതരീതിയില്‍ നിന്നും അധികം മാറാത്ത ജനതയാണ് മാരാരിക്കുളത്തേത്. പരമ്പരാഗത തൊഴിലുകളും മറ്റും ഇപ്പോഴും ഇവിടെ കാണാന്‍ കഴിയും. കയര്‍ നിര്‍മ്മാണരംഗത്ത് നിര്‍ണായകമായ പങ്കുവഹിയ്ക്കുന്ന സ്ഥലമാണിത്.

Photo Courtesy: KenWalker

 

കായലും കടലുമെല്ലാം ചേര്‍ന്നുള്ള മനോഹരമായ പ്രകൃതി

ഫലഭൂയ്ഷ്ഠമായ ഇവിടുത്തെ മണ്ണില്‍ കാര്‍ഷികവിളകളും നന്നായി കൃഷിചെയ്യപ്പെടുന്നുണ്ട്. കായലും കടലുമെല്ലാം ചേര്‍ന്നുള്ള മനോഹരമായ പ്രകൃതി നഗരത്തിലെ തിരക്കുകളില്‍ നിന്നും രക്ഷപ്പെടാനാഗ്രഹിയ്ക്കുന്നവര്‍ക്ക് ഏറെ ശാന്തതയും സന്തോഷവും നല്‍കുന്നതാണ്.
Photo Courtesy: Mahendra M

മത്സ്യ ബന്ധന ബോട്ടിൽ യാത്ര ചെയ്യാം

മീന്‍പിടുത്തക്കാര്‍ക്കൊപ്പം ബോട്ടില്‍ കടലിലേയ്ക്ക് പോകാന്‍ ധൈര്യമുള്ളവര്‍ക്ക് മാരാരിക്കുളത്ത് അതിനുള്ള സൗകര്യമുണ്ട്. മത്സ്യബന്ധനഗ്രാമങ്ങളില്‍ അവരുടെ ജീവിതരീതി കണ്ടറിയാനും അവരുടെ ഭക്ഷ്യവിഭവങ്ങള്‍ രുചിയ്ക്കാനും താല്‍പര്യമുള്ളവര്‍ക്കും പറ്റിയ സ്ഥലമാണ് മാരാരിക്കുളം.
Photo Courtesy: nborun

 

 

ആക്റ്റിവിറ്റികൾ

വാട്ടര്‍ സ്‌പോര്‍ട്‌സ്, കട്ടമരയാത്ര, യോഗ, ആയുര്‍വേദ ചികിത്സ തുടങ്ങി മാരാരിക്കുളത്തെ ആകര്‍ഷണങ്ങള്‍ പലതാണ്.
Photo Courtesy: alleppey hotels

സെന്റ് തോമസ് സ്ഥാപിച്ചതാണെന്ന് കരുതുന്ന പള്ളി

കൊക്കമംഗലം പള്ളിയാണ് ഇതില്‍ പ്രധാനപ്പെട്ട ഒന്ന്. സെന്റ് തോമസ് സ്ഥാപിച്ചതാണെന്ന് കരുതുന്ന ഈ പള്ളി ക്രൈസ്തവരുടെ പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രമാണ്. കടലോര പട്ടണമായ തുമ്പോലിയിലാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്.

Photo Courtesy: Matthai at English Wikipedia

ക്രിസ്ത്യാനികളും ഹിന്ദുക്കളും ഒരുപോലെ പുണ്യസ്ഥലമായി കരുന്നതാണ് അര്‍ത്തുങ്കല്‍ പള്ളി

ആലപ്പുഴയില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെയാണ് അര്‍ത്തുങ്കല്‍. ക്രിസ്ത്യാനികളും ഹിന്ദുക്കളും ഒരുപോലെ പുണ്യസ്ഥലമായി കരുന്നതാണ് അര്‍ത്തുങ്കല്‍ പള്ളി. പതിനാറാം നൂറ്റാണ്ടില്‍ കേരളത്തിലുണ്ടായിരു്‌നന മൂത്തേടത്ത് രാജകുടുംബത്തിന്റെ ആസ്ഥാനമായിരുന്നുവത്രേ അര്‍ത്തുങ്കല്‍. അര്‍ത്തുങ്കല്‍ എന്ന സ്ഥലനാമവുമായി ബന്ധപ്പെട്ട് പല അനുമാനങ്ങളും നലവിലുണ്ട്. വിശദമായി വായിക്കാം

Read more about: alappuzha, beaches, kerala
English summary

Marari Beach In Alappuzha

Marari Beach is a beach in Alappuzha. The name Marari is shortened from from Mararikulam, a small and sleepy fisherman's village.
Please Wait while comments are loading...