Search
  • Follow NativePlanet
Share
» »മീശപ്പുലിമലയല്ല ഇത് മസിനഗുഡി ഡാ!!

മീശപ്പുലിമലയല്ല ഇത് മസിനഗുഡി ഡാ!!

കാടിന്റെ സൗന്ദര്യം നുകരാന്‍ താല്പര്യവും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയില്‍ ഇത്തിരി കമ്പവും ഒക്കെയുള്ളവര്‍ ഇപ്പോള്‍ പോകുന്നത് തമിഴ്‌നാട്ടിലെ മസിനഗുഡിക്കാണ്.

By Elizabath

യാത്രയുടെ ഭ്രാന്ത് കയറിയ യുവാക്കള്‍ കൂടുതലായി പോകുന്ന സ്ഥലങ്ങള്‍ അറിഞ്ഞാല്‍ ആരുമൊന്നു ഞെട്ടും.. ചാര്‍ളിയുടെ സ്വന്തം മീശപ്പുലിമലയും പുലിമുരുകന്റെ പൂയംകുട്ടി കാടും ഇപ്പോള്‍ ഔട്ടായത്രെ.
കേരളത്തിലെ സാഹസികരായ സഞ്ചാരികള്‍ അപ്പോള്‍ ഏതു കാടാണ് കയറുന്നത് എന്നു ആലോചിച്ചാലും ഉത്തരം കിട്ടാന്‍ അല്പം പാടുപെടും. അത്രപെട്ടന്നൊന്നും പിടിതരാത്ത ഭീകരനാണ് ഈ സ്ഥലം.
കാടിന്റെ സൗന്ദര്യം നുകരാന്‍ താല്പര്യവും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയില്‍ ഇത്തിരി കമ്പവും ഒക്കെയുള്ളവര്‍ ഇപ്പോള്‍ പോകുന്നത് തമിഴ്‌നാട്ടിലെ മസിനഗുഡിക്കാണ്.

സാഹസിക രക്തത്തില്‍ അലിഞ്ഞവരുടെ ഇഷ്ടസങ്കേതമായ മസിനഗുഡിയെ അറിയാം...

കാടിനെ ചെന്നു തൊടാന്‍ മസിനഗുഡി

കാടിനെ ചെന്നു തൊടാന്‍ മസിനഗുഡി

പ്രകൃതിഭംഗി അതിന്റെ അപാരതയില്‍ കാണണമെങ്കില്‍ ഉറപ്പായും പോയിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണിത്. കേരളത്തോട് ചേര്‍ന്ന് ഇത്രയും ഭംഗിയുള്ള ഒരിടം തമിഴ്‌നാട്ടിലുള്ളപ്പോള്‍ പോകാതിരിക്കുന്നതെങ്ങനെയാണ്?

pc: s i n h a

കാടുകള്‍ അതിരു തീര്‍ക്കുന്ന ഗ്രാമം

കാടുകള്‍ അതിരു തീര്‍ക്കുന്ന ഗ്രാമം

എവിടെതിരിഞ്ഞാലും കണ്ണുകള്‍ ചെന്നു നില്‍ക്കുന്നത് വനത്തിലാണ്. വനത്തിനുള്ളിലെ ഗ്രാമമെന്നും വേണമെങ്കില്‍ പറയാം. കുറച്ചു കടകളും റിസോര്‍ട്ടുകളും പോലീസ് സ്‌റ്റേഷനും ഒരു ക്ഷേത്രവും ചേര്‍ന്ന ഒരു ചെറിയ ഗ്രാമം.

pc: ojasdba

മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ കടുവയുള്ളിടം

മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ കടുവയുള്ളിടം

മസിനഗുഡിയെ പ്രകൃതി സ്‌നേഹികളുടെയും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരുടെയും പ്രിയപ്പെട്ട സ്ഥലമാക്കുന്നതിന് നിരവധി കാര്യങ്ങളുണ്ട്.
തമിഴ്‌നാട് -കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മുതുമല ദേശീയോദ്യാനത്തിനടുത്താണ് മസിനഗുഡി സ്ഥിതി ചെയ്യുന്നത്.

pc:Ashwin Kumar

ലൈഫ് ഫോട്ടോഗ്രാഫര്‍മാരുടെ സ്വര്‍ഗ്ഗം

ലൈഫ് ഫോട്ടോഗ്രാഫര്‍മാരുടെ സ്വര്‍ഗ്ഗം

മസിനഗുഡി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരുടെ സ്വര്‍ഗ്ഗമാണെന്ന് വെറുതെ പറയുന്നതല്ല.
എപ്പോള്‍ പോയാലും അവിടെ മൃഗങ്ങളെ കാണാന്‍ സാധിക്കും. മസിനഗുഡി വരെ പോയിട്ട് കണ്‍നിറയെ കാഴ്ചകളുമായിട്ടല്ലാതെ ആരും മടങ്ങിയിട്ടില്ല.
ആനകളും മാന്‍കൂട്ടങ്ങളും കടുവകളും മയിലുകളുമെല്ലാം ഇവിടുത്തെ സ്ഥിരം കാഴ്ചക്കാരാണ്.

pc:Ashwin Kumar

 തെപ്പക്കാട് ആനക്യാംപ്

തെപ്പക്കാട് ആനക്യാംപ്

മസിനഗുഡിയിലേക്കും മുതുമലയിലേക്കും പോകുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരിടമാണ് തെപ്പക്കാട് ആനക്യാംപ്.
ആനകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന സമയത്താണ് സന്ദര്‍ശകരെ അനുവദിക്കുക. രാവിലെ 8.30 മുതല്‍ 9.00 വരെയും വൈകിട്ട് 4.00 മുതല്‍ 5.30 വരെയും സന്ദര്‍ശകര്‍ക്ക് ആനക്യാംപ് കാണാം.
ഊട്ടി-മൈസൂര്‍ റോഡ് മസിനഗുഡി റോഡുമായി ചേരുന്നയിടത്താണ് തെപ്പക്കാട് സ്ഥിതി ചെയ്യുന്നത്.
മുതുമല നാഷണല്‍ പാര്‍ക്കിന്റെ ഭാഗമായ ഇവിടെ ഒരു റിസര്‍വ്വ് ഫോറസ്റ്റുമുണ്ട്.

pc: anuradhac

റൈഡേഴ്‌സിന്റെ ഇഷ്ട റൂട്ട്

റൈഡേഴ്‌സിന്റെ ഇഷ്ട റൂട്ട്

റൈഡേഴ്‌സിന്റെ ഇഷ്ടറൂട്ടുകളില്‍ ഒന്നാണ് ഗൂഡല്ലൂര്‍-മുതുമല-മസിനഗുഡി വഴിയുള്ള പാത. ഹെയര്‍പിന്നുകളും കയറ്റിറക്കങ്ങളും ഇരുവശവും തിങ്ങിനിറഞ്ഞ കാടുകളുമൊക്കെയാണ് ഈ റൂട്ടിനെ ആളുകളുടെ പ്രിയറൂട്ടാക്കി മാറ്റുന്നത്.

pc: Vir Nakai

മസിനഗുഡി- ഊട്ടി

മസിനഗുഡി- ഊട്ടി

ത്രില്ലിങ് ഡ്രൈവിങ്ങില്‍ താല്പര്യമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ഒരു റൂട്ടാണിത്. മസിനഗുഡിയില്‍ നിന്നും ഊട്ടിയിലേക്കുള്ള 36 ഹെയര്‍ പിന്നുകള്‍ നിറഞ്ഞ റോഡ് ഒരേ സമയം സാഹസികതയും അതുപോലെ ക്ഷമയും ആവശ്യപ്പെടുന്നുണ്ട്.
അതിമനോഹരമായ കാഴ്ചകളാണ് റോഡിന് ഇരുവശവും കാത്തിരിക്കുന്നത്. എങ്കിലും കിലോമീറ്ററുകള്‍ ഇടവിട്ട് സ്ഥാപിച്ചിട്ടുള്ള ഹമ്പുകള്‍ അതീവ ശ്രദ്ധകൊടുക്കേണ്ടവയാണ്.

pc: Chris Stevenson

പൂപ്പാടം കാണണോ?

പൂപ്പാടം കാണണോ?

യാത്രയില്‍ ഒരല്പം സമയംകൂടി ചെലവഴിക്കാന്‍ പറ്റുമെങ്കില്‍ കിടിലന്‍ കാഴ്ചയാണ് നിങ്ങളെ കാത്തിരിക്കുന്നത്. മസിനഗുഡിയില്‍ നിന്നും കര്‍ണ്ണാടക അതിര്‍ത്തി പിന്നിട്ട് ഒരു 40 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ റെഡിയാണെങ്കില്‍ ഗുണ്ടല്‍പേട്ടിന് പോകാം.
കണ്ണഞ്ചിപ്പിക്കുന്ന മഞ്ഞ നിറത്തില്‍ സൂര്യകാന്തി പൂക്കള്‍ നിറഞ്ഞ പാടങ്ങള്‍ യാത്രക്കാരെ കാത്തിരിക്കുകയാണ്.
ഗുണ്ടല്‍പേട്ടിലെ സൂര്യകാന്തി പാടത്തെക്കുറിച്ച് കൂടുതലറിയണോ? പൂക്കാലം വന്നു... പൂക്കാലം...

pc: David Schiersner

 റൂട്ട്

റൂട്ട്

കേരളത്തില്‍ നിന്നും പ്രധാനമായും രണ്ട് വഴികളാണ് മസിനഗുഡിയിലേക്കുള്ളത്.
വയനാട് ഗൂഡല്ലൂര്‍ വഴിയും കൊച്ചിയില്‍ നിന്നു വരുന്നവരാണെങ്കില്‍ പട്ടാമ്പി ,ഗൂഡല്ലൂര്‍ വഴിയും മസിനഗുഡിയില്‍ എത്താന്‍ സാധിക്കും.

pc: Ashwin Kumar

വയനാട് വഴി

വയനാട് വഴി

കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് വയനായ് വഴി വരുന്നതാണ് എളുപ്പം.
കല്പറ്റയില്‍ നിന്നും ഗൂഡല്ലൂര്‍ വഴി മസിനഗുഡിക്ക് 90 കിലോമീറ്ററാണ് ദൂരം.
കൂടാതെ കണ്ണൂരില്‍ നിന്നും കേളകം- മാനന്തവാടി- സുല്‍ത്താന്‍ ബത്തേരി - ഗൂഡല്ലൂര്‍ വഴിയും എത്താനാകും.

 കൊച്ചിയില്‍ നിന്നും വരുമ്പോള്‍

കൊച്ചിയില്‍ നിന്നും വരുമ്പോള്‍

കൊച്ചിയില്‍ നിന്നും 264 കിലോമീറ്റര്‍ ദൂരമാണ് മസിനഗുഡിയിലേക്കുള്ളത്.
കൊച്ചി-തൃശൂര്‍-പട്ടാമ്പി-പെരിന്തല്‍മണ്ണ-ഗൂഡല്ലൂര്‍- മുതുമല നാഷണല്‍ പാര്‍ക്ക് വഴിയാണ് മസിനഗുഡിയിലെത്തുന്നത്.

ബെംഗളുരുവില്‍ നിന്നും പോകാന്‍

ബെംഗളുരുവില്‍ നിന്നും പോകാന്‍

മെട്രോയുടെ തിരക്കുകളില്‍ നിന്നകന്ന് വീക്കെന്‍ഡ് സെലിബ്രേറ്റ് ചെയ്യാന്‍ പറ്റിയ ഒരിടമാണ് ബെംഗളൂര്‍ നിവാസികള്‍ക്ക് മസിനഗുഡി. പക്ഷി നിരീക്ഷണവും ജംഗിള്‍ സഫാരിയുമൊക്കെ ആസ്വദിച്ച് രണ്ടുദിവസം ചെലവഴിക്കാമെന്നത് അടിപൊളിയാണെന്നതില്‍ തര്‍ക്കമില്ല.

pc: Ashwin Kumar

 ബെംഗളൂര്‍- മസിനഗുഡി

ബെംഗളൂര്‍- മസിനഗുഡി

ബെംഗളുവില്‍ നിന്നും മാണ്ഡ്യ-മൈസൂര്‍ വഴിയാണ് മസിനഗുഡിയിലെത്തുന്നത്. 250 കിലോമീറ്റര്‍ ദൂരമാണ് ഇവിടെയെത്താന്‍ സഞ്ചരിക്കേണ്ടത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X