വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

മച്ചാനെ ഇതാണ് മാട്ടുപ്പെട്ടി!

Written by:
Published: Monday, March 20, 2017, 18:13 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

കാഴ്ചകള്‍ കാണാന്‍ മൂന്നാറില്‍ എത്തിയെങ്കില്‍ നിങ്ങള്‍ ഒരിക്കലും മാട്ടുപ്പെട്ടിയിലേക്ക് യാത്ര പോകാന്‍ മറക്കറുത്. മൂന്നാറില്‍ നിന്ന് ഏകദേശം 13 കിലോമീറ്റര്‍ അകലെയായാണ് മാട്ടുപ്പെട്ടി സ്ഥിതി ചെയ്യുന്നത്. സുന്ദരമായ ഡാമും അതിലും സുന്ദരമായ തടാകവുമാണ് മാട്ടുപ്പെട്ടിയിലേക്ക് സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നത്.

തേയിലത്തോട്ടങ്ങ‌ള്‍ക്കിടയിലൂടെയുള്ള മാട്ടുപ്പെട്ടി യാത്ര നിങ്ങളെ തികച്ചും ആനന്ദിപ്പിക്കും എന്നതില്‍ സംശയമില്ലാ. മാട്ടുപ്പെട്ടി ഡാമിന്റെ പരിസരത്ത് എത്തുമ്പോഴേക്കും ഒരു ഉത്സവ പരിസരത്ത് എത്തിയ അനുഭൂതി നിങ്ങള്‍ക്കുണ്ടാകും. നിരവധി ടൂറിസ്റ്റുകളേക്കൊണ്ടും വഴി വാണിഭക്കാരെ കൊണ്ടും ജന നിബിഢമാണ് ആ സ്ഥലം.

മൂന്നാറില്‍ പോയാല്‍ ടോപ്സ്റ്റേഷനില്‍ പോകാന്‍ മറക്കല്ലേ!

മാട്ടു‌പ്പെട്ടിയിലെ കൗബോയ് പാർക്ക്

മാട്ടുപ്പെട്ടിയേക്കുറിച്ച്

സമുദ്രനിരപ്പില്‍ നിന്നും 1700 അടി ഉയരത്തിലായാണ് മാട്ടുപ്പെട്ടി സ്ഥിതി ചെയ്യുന്നത്. നിബിഢ വനങ്ങളും പുല്‍മേടുകളുമൊക്കെയാണ് ഈ തടാകത്തിന് ചുറ്റുമുള്ള കാഴ്ച. വെറുതെ ഈ തടാകക്കരയില്‍ നില്‍ക്കുന്നതുതന്നെ മനസ്സിലെ കുളിര്‍പ്പിയ്ക്കും.

Photo Courtesy: Shanmugamp7

 

ഫോട്ടോഗ്രാഫി

പ്രകൃതിസൗന്ദര്യം ആസ്വദിയ്ക്കാന്‍ താല്‍പര്യമുള്ളവര്‍ വിട്ടുകളയാന്‍ പാടില്ലാത്തൊരു സ്ഥലമാണിത്. ഫോട്ടോഗ്രാഫിയ്ക്കും മികച്ച സാധ്യതകളുണ്ടിവിടെ.

Photo Courtesy: Jaseem Hamza

 

മാട്ടുപ്പെട്ടി ഡാം

1940ല്‍ ആണ് ഇവിടുത്തെ മാട്ടുപ്പെട്ടി ഡാം പണികഴിപ്പിച്ചത്. അണക്കെട്ടിന്റെ പരിസരത്തൊക്കെ ആള്‍ക്കൂട്ടങ്ങളെ കാണാം. ബോട്ടിംഗ് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പെഡല്‍ ബോട്ടുകളും സ്പീഡ് ബോട്ടുകളും ലഭ്യമാണ്.
Photo Courtesy: കാക്കര

മാ‌ട്ടുപ്പെട്ടി തടാകം

ഡാമിനോട് ചേര്‍ന്നാണ് മാട്ടുപ്പെട്ടി തടാകം സ്ഥിതി ചെയ്യുന്നത്. രാവിലെയാണ് നിങ്ങളുടെ യാത്രയെങ്കില്‍ തടാകത്തില്‍ പതിഞ്ഞിട്ടുള്ള മലനിരകളുടെ ദൃശ്യങ്ങള്‍ ബാഗിനുള്ളില്‍ നിന്ന് നിങ്ങളുടെ ക്യാമറയെ പുറത്തെടുപ്പിക്കും.
Photo Courtesy: Bimal K C

പക്ഷികള്‍

നിര‌വധി പക്ഷികള്‍ ചേക്കാറാന്‍ എത്തുന്ന ഈ സ്ഥലം പക്ഷി നിരീക്ഷകരുടെ സ്വര്‍ഗമാണ്. ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ നിരവധി ദേശാടന പക്ഷികള്‍ ഇവിടെ എത്താറുണ്ട്.
Photo Courtesy: Shanmugamp7

കന്നുകാലി ഫാം

ഇന്‍ഡോ-സ്വിസ് ലൈവ്‌സ്‌റ്റോക് പ്രൊജക്ടിന് കീഴിലുള്ള ഒരു കാലിവളര്‍ത്തുകേന്ദ്രം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്, നൂറോളം ഇനങ്ങളില്‍പ്പെട്ട കന്നുകാലികളെ ഫാമില്‍ കാണാം.

Photo Courtesy: Shanmugamp7

റോഡ്

മൂന്നാറിൽ നിന്ന് മാട്ടുപ്പെട്ടിയിലേക്കുള്ള റോഡ്. മൂന്നാറിൽ നിന്ന് പതിമൂന്ന് കിലോമീറ്റർ യാത്ര ചെയ്യണം ഇവിടെ എത്താൻ. സുന്ദരമായ കാഴ്ചകളാണ് യാത്രയിൽ സഞ്ചാരികൾക്ക് കാണാൻ കഴിയുന്നത്.
Photo Courtesy: Pank.dhnd

ബോട്ട് യാത്ര

ബോട്ട് യാത്രയാണ് മാട്ടുപ്പെട്ടി ഡാമിലെ പ്രധാന ആക്റ്റിവിറ്റി. പെഡൽബോട്ട്, സ്പീഡ് ബോട്ട് എന്നിങ്ങനെയുള്ള ബോട്ടുകൾ ഇവിടെ ലഭിക്കും.
Photo Courtesy: Raman Patel

English summary

Mattupetti In Munnar

Mattupetti is a part of Munnar tourism, It is located in 13 km away from Munnar
Please Wait while comments are loading...