തെലങ്കാനയിലെ മെദക് പട്ടണത്തിലാണ് ഇ ന്ത്യയിലെ തന്നെ ഏറ്റ വും പ്രശസ്തമായ മെദക് ചർ ച്ച് സ്ഥി തി ചെയ്യുന്നത്. സി എസ് ഐ സഭയുടെ കീഴിലുള്ള മേദക് രൂപതയുടെ ആസ്ഥാനമായ ഈ പള്ളി 1947ൽ ആണ് ക ത്തീഡ്രൽ ആയത്.സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ദേവ ലയമാണ് 5000 പേർക്ക് ഒരേ സമ യം പ്രാർത്ഥിക്കാൻ കഴിയുന്ന ഈ ദേവാലയം. റവറന്റ് ചാള്സ് വാക്കര് പ്രോസ്നെറ്റ് റവറന്റ് ചാള്സ് വാക്കര് പ്രോസ്നെറ്റ് ഇന്ത്യയിലെ പരമ്പരാഗത ക്രിസ് ത്യന്‍ സമൂഹമാണ് പള്ളി നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ചത് . എന്റെ നന്മകളെല്ലാം എന്റെ ദൈവത്തിന് എന്ന പ്രമാണത്തില്‍ വിശ്വസിച്ചിരുന്ന റവറന്റ് ചാള്‍സ് വാക്കര്‍ പ്രോസ് നെറ്റ് 1924ല്‍ പള്ളി സ്ഥാപിച്ചു. Photo Courtesy: Myrtleship ഏറ്റവും വലിയ പള്ളി ഏറ്റവും വലിയ പള്ളി പള്ളിയുടെ സമര്‍പ്പണത്തിന് ശേഷം ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വിശ്വാസികള്‍ ഇവിടം സന്ദര്‍ശിച്ചു കഴിഞ്ഞു. സൗത്ത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രിസ് ത്യന്‍ പള്ളിയെന്ന സവിശേഷതയും മെദക് ചര്‍ച്ചിനുണ്ട് .Photo Courtesy: Myrtleship ഗോഥിക് ശൈലി ഗോഥിക് ശൈലി ഗോഥിക് റിവൈവല്‍ ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന പള്ളിയിലെ കത്തിഡ്രലിന് 100 അടി വീതിയും 200 അടി നീളവുമുണ്ട് . കത്തിഡ്രലിന് ഒരേ സമയം 5000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ബ്രിട്ടനില്‍ നിന്ന് ഇറക്കുമതി ചെയ് ത് ആറ് വ്യത്യസ് ത നിറങ്ങളിലുള്ള മാര്‍ബിള്‍ കഷണങ്ങള്‍ പള്ളിയുടെ ചാരുത വര്‍ദ്ധിപ്പിക്കുന്നു. Photo Courtesy: Myrtleship ഇറ്റാലിയൻ തൊഴിലാളികൾ ഇറ്റാലിയൻ തൊഴിലാളികൾ ബോംബെയില്‍ നിന്നു വന്ന ഇറ്റാലിയന്‍ തൊഴിലാളികളാണ് പള്ളിയുടെ ഫ്ലോറിംഗ് ജോലികൾ ചെയ്തത്Photo Courtesy: Myrtleship കാഴ്ചകൾ കാഴ്ചകൾ യേശുവിന്റെ ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത തിരുപ്പിറവി, കുരിശിലേറ്റല്‍, സ്വര്‍ഗ്ഗാരോഹണം എന്നിവ പള്ളിയിലെ ജനാലചില്ലുകളില്‍ ചിത്രീകരിച്ചിട്ടുണ്ട് . പള്ളിയിലെ ഏറ്റവും ആകര്‍ഷകമായ കാഴ് ചയാണിത് . മെദക്കിനേക്കുറിച്ച് മെദക്കിനേക്കുറിച്ച് തെലങ്കാനയിലെ മെദക് ജില്ലയില്‍ പെടുന്ന പട്ടണമാണ് മെദക് . തലസ്ഥാന നഗരമായ ഹൈദരാബാദില്‍ നിന്ന് 100 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മെദക്കിലെത്താം. ചരിത്രപരമായി വളരെയധികം പ്രാധാന്യമുള്ള പട്ടണമാണ് മെദക്ക് . മെദക്കിന്റെ യഥാര്‍ത്ഥ പേര് സിദ്ധപുരം എന്നായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. പിന്നീട് ഇത് ഗുല്‍ഷന്‍ബാദ് എന്ന് അറിയപ്പെടാന്‍ തുടങ്ങി. വിശദമായി വായിക്കാംPhoto Courtesy: Ljuboje മെദക്കിലെ മറ്റു കാഴ്ചകൾ മെദക്കിലെ മറ്റു കാഴ്ചകൾ വിനോദസഞ്ചാരകേന്ദ്രം എന്ന നിലയിലും മെദക് പ്രശസ് തമാണ് . മെദക്കിലെ കാഴ് ചകള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ആളുകളെ ഇവിടേയ് ക്ക് ആകര്‍ഷിക്കുന്നു. സായിബാബ ഭക്തന്മാര്‍ നിര്‍മ്മിച്ച സായിബാബ ക്ഷേത്രം ഇവിടുത്തെ നിരവധി ആകര്‍ഷണങ്ങളില്‍ ഒന്നാണ് . മനോഹരങ്ങളായ നിരവധി തടാകങ്ങളും ക്ഷേത്രങ്ങളും കൊണ്ട് പ്രശസ് തമായ ഗോട്ടംഗുട്ട ഗ്രാമം മെദക്കിന് സമീപമാണ് സ്ഥിതി ചെയ്യുന്നത് . വിശദമായി വായിക്കാംPhoto Courtesy: Dragan Zeba മെദക്കിൽ എത്തിച്ചേരാൻ മെദക്കിൽ എത്തിച്ചേരാൻ മെദക്കില്‍ റെയില്‍വെ സ്റ്റേഷനില്ല. മെദക്കില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള കാമറെഡ്ഡിയാണ് ഏറ്റവും അടുത്തുള്ള റെയില്‍വെസ് റ്റേഷന്‍. ഇവിടെ നിന്ന് ആന്ധ്രാപ്രദേശിലേയും തെലങ്കാനയിലേയും പ്രധാന നഗരങ്ങളായ ഹൈദരാബാദ് , വിസാഗ് , കരിംനഗര്‍, സെക്കന്തരാബാദ് എന്നിവിടങ്ങളിലേക്കെല്ലാം എത്താന്‍ കഴിയും. കാമറെഡ്ഡി റെയില്‍വെ സ്റ്റേഷനില്‍ നിന്ന് മെദക്കിലേക്ക് ബസുകളും മറ്റു സ്വകാര്യ വാഹനങ്ങളും സര്‍വ്വീസ് നടത്തുന്നുണ്ട് . വിശദമായി വായിക്കാംPhoto Courtesy: Dragan Zeba