Search
  • Follow NativePlanet
Share
» »സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ ചർച്ച് തെലങ്കാനയിലാണ്

സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ ചർച്ച് തെലങ്കാനയിലാണ്

തെലങ്കാനയിലെ മെദക് പട്ടണത്തിലാണ്‌ ഇ‌ന്ത്യയിലെ തന്നെ ഏറ്റ‌വും പ്രശസ്തമായ മെദക് ചർ‌ച്ച് സ്ഥി‌തി ചെയ്യുന്നത്

By Maneesh

തെലങ്കാനയിലെ മെദക് പട്ടണത്തിലാണ്‌ ഇ‌ന്ത്യയിലെ തന്നെ ഏറ്റ‌വും പ്രശസ്തമായ മെദക് ചർ‌ച്ച് സ്ഥി‌തി ചെയ്യുന്നത്. സി എസ് ഐ സഭയുടെ കീഴിലുള്ള മേദക് രൂപതയുടെ ആസ്ഥാനമായ ഈ‌പള്ളി 1947ൽ ആണ് ക‌ത്തീഡ്രൽ ആയത്.

സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ദേവ‌ലയമാണ് 5000 പേർക്ക് ഒരേ സമ‌‌യം പ്രാർത്ഥിക്കാൻ കഴിയുന്ന ഈ ദേവാലയം.

റവറന്റ്‌ ചാള്‍സ്‌ വാക്കര്‍ പ്രോസ്‌നെറ്റ്‌

റവറന്റ്‌ ചാള്‍സ്‌ വാക്കര്‍ പ്രോസ്‌നെറ്റ്‌

ഇന്ത്യയിലെ പരമ്പരാഗത ക്രിസ്‌ത്യന്‍ സമൂഹമാണ്‌ പള്ളി നിര്‍മ്മാണത്തിന്‌ ചുക്കാന്‍ പിടിച്ചത്‌. 'എന്റെ നന്മകളെല്ലാം എന്റെ ദൈവത്തിന്‌' എന്ന പ്രമാണത്തില്‍ വിശ്വസിച്ചിരുന്ന റവറന്റ്‌ ചാള്‍സ്‌ വാക്കര്‍ പ്രോസ്‌നെറ്റ്‌ 1924ല്‍ പള്ളി സ്ഥാപിച്ചു.
Photo Courtesy: Myrtleship

ഏറ്റവും വലിയ പള്ളി

ഏറ്റവും വലിയ പള്ളി

പള്ളിയുടെ സമര്‍പ്പണത്തിന്‌ ശേഷം ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന്‌ വിശ്വാസികള്‍ ഇവിടം സന്ദര്‍ശിച്ചു കഴിഞ്ഞു. ‌സൗത്ത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രിസ്‌ത്യന്‍ പള്ളിയെന്ന സവിശേഷതയും മെദക് ചര്‍ച്ചിനുണ്ട്‌.
Photo Courtesy: Myrtleship

ഗോഥിക് ശൈലി

ഗോഥിക് ശൈലി

ഗോഥിക്‌ റിവൈവല്‍ ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന പള്ളിയിലെ കത്തിഡ്രലിന്‌ 100 അടി വീതിയും 200 അടി നീളവുമുണ്ട്‌. കത്തിഡ്രലിന്‌ ഒരേ സമയം 5000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ബ്രിട്ടനില്‍ നിന്ന്‌ ഇറക്കുമതി ചെയ്‌ത്‌ ആറ്‌ വ്യത്യസ്‌ത നിറങ്ങളിലുള്ള മാര്‍ബിള്‍ കഷണങ്ങള്‍ പള്ളിയുടെ ചാരുത വര്‍ദ്ധിപ്പിക്കുന്നു.
Photo Courtesy: Myrtleship

ഇറ്റാലിയൻ ‌‌തൊഴിലാളികൾ

ഇറ്റാലിയൻ ‌‌തൊഴിലാളികൾ

ബോംബെയില്‍ നിന്നു വന്ന ഇറ്റാലിയന്‍ തൊഴിലാളികളാണ്‌ പള്ളിയുടെ ഫ്ലോറിംഗ് ജോലികൾ ചെയ്തത്
Photo Courtesy: Myrtleship

കാഴ്ചകൾ

യേശുവിന്റെ ജീവിതത്തില്‍ നിന്ന്‌ അടര്‍ത്തിയെടുത്ത തിരുപ്പിറവി, കുരിശിലേറ്റല്‍, സ്വര്‍ഗ്ഗാരോഹണം എന്നിവ പള്ളിയിലെ ജനാലചില്ലുകളില്‍ ചിത്രീകരിച്ചിട്ടുണ്ട്‌. പള്ളിയിലെ ഏറ്റവും ആകര്‍ഷകമായ കാഴ്‌ചയാണിത്‌.

മെദക്കിനേക്കുറിച്ച്

മെദക്കിനേക്കുറിച്ച്

തെലങ്കാനയിലെ മെദക്‌ ജില്ലയില്‍ പെടുന്ന പട്ടണമാണ്‌ മെദക്‌. തലസ്ഥാന നഗരമായ ഹൈദരാബാദില്‍ നിന്ന്‌ 100 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മെദക്കിലെത്താം. ചരിത്രപരമായി വളരെയധികം പ്രാധാന്യമുള്ള പട്ടണമാണ്‌ മെദക്ക്‌. മെദക്കിന്റെ യഥാര്‍ത്ഥ പേര്‌ സിദ്ധപുരം എന്നായിരുന്നുവെന്ന്‌ വിശ്വസിക്കപ്പെടുന്നു. പിന്നീട്‌ ഇത്‌ ഗുല്‍ഷന്‍ബാദ്‌ എന്ന്‌ അറിയപ്പെടാന്‍ തുടങ്ങി. വിശദമായി വായിക്കാം

Photo Courtesy: Ljuboje

മെദക്കിലെ മറ്റു കാഴ്ചകൾ

മെദക്കിലെ മറ്റു കാഴ്ചകൾ

വിനോദസഞ്ചാരകേന്ദ്രം എന്ന നിലയിലും മെദക്‌ പ്രശസ്‌തമാണ്‌. മെദക്കിലെ കാഴ്‌ചകള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ആളുകളെ ഇവിടേയ്‌ക്ക്‌ ആകര്‍ഷിക്കുന്നു. സായിബാബ ഭക്തന്മാര്‍ നിര്‍മ്മിച്ച സായിബാബ ക്ഷേത്രം ഇവിടുത്തെ നിരവധി ആകര്‍ഷണങ്ങളില്‍ ഒന്നാണ്‌. മനോഹരങ്ങളായ നിരവധി തടാകങ്ങളും ക്ഷേത്രങ്ങളും കൊണ്ട്‌ പ്രശസ്‌തമായ ഗോട്ടംഗുട്ട ഗ്രാമം മെദക്കിന്‌ സമീപമാണ്‌ സ്ഥിതി ചെയ്യുന്നത്‌. വിശദമായി വായിക്കാം

Photo Courtesy: Dragan Zeba
മെദക്കിൽ എത്തിച്ചേരാൻ

മെദക്കിൽ എത്തിച്ചേരാൻ

മെദക്കില്‍ റെയില്‍വെ സ്റ്റേഷനില്ല. മെദക്കില്‍ നിന്ന്‌ 60 കിലോമീറ്റര്‍ അകലെയുള്ള കാമറെഡ്ഡിയാണ്‌ ഏറ്റവും അടുത്തുള്ള റെയില്‍വെസ്‌റ്റേഷന്‍. ഇവിടെ നിന്ന്‌ ആന്ധ്രാപ്രദേശിലേയും ‌തെലങ്കാനയിലേയും പ്രധാന നഗരങ്ങളായ ഹൈദരാബാദ്‌, വിസാഗ്‌, കരിംനഗര്‍, സെക്കന്തരാബാദ്‌ എന്നിവിടങ്ങളിലേക്കെല്ലാം എത്താന്‍ കഴിയും. കാമറെഡ്ഡി റെയില്‍വെ സ്റ്റേഷനില്‍ നിന്ന്‌ മെദക്കിലേക്ക്‌ ബസുകളും മറ്റു സ്വകാര്യ വാഹനങ്ങളും സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌. വിശദമായി വായിക്കാം

Photo Courtesy: Dragan Zeba
Read more about: churches telangana medak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X