Search
  • Follow NativePlanet
Share
» »മീശപ്പുലിമ‌ലയില്‍ പോകുന്നവര്‍ അറിയാന്‍

മീശപ്പുലിമ‌ലയില്‍ പോകുന്നവര്‍ അറിയാന്‍

By Maneesh

ഒരുകാലത്ത് സഞ്ചാരികള്‍ക്കിടയില്‍ അത്ര പ‌രിചിതമല്ലാതിരുന്ന മീശപ്പുലിമല അടുത്ത കാല‌ത്ത് പ്രശസ്തമായത്, സോഷ്യല്‍ മീഡിയകളിലെ ചില ട്രാവല്‍ ഗ്രൂപ്പുകളിലൂടെയാണ്. ചാര്‍ലി എന്ന സിനിമയില്‍ മീശ‌‌പ്പുലിമലയേക്കുറിച്ച് പരാമര്‍ശിച്ച‌തോടെ സഞ്ചാരികള്‍ക്കിടയില്‍ മീശപ്പുലിമല ഒരു ട്രെന്‍ഡ് ആയി മാറി.

മീശപ്പുലിമല സന്ദര്‍ശിച്ചവര്‍ മീശപ്പുലിമലയി‌ല്‍ മഞ്ഞ് വീഴു‌ന്നത് കണ്ടിട്ടുണ്ടോ എന്ന് തുടങ്ങുന്ന ദുല്‍ക്കര്‍ സല്‍മാന്റെ ഡയലോഗ് ചേര്‍ത്ത് വച്ച് ബ്ലോഗുകള്‍ക്കൂടി എഴുതിത്തുടങ്ങിയപ്പോള്‍, തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥ‌ലങ്ങളില്‍ ഒന്നായി മീശപ്പുലിമല മാറി.

ന്യൂജെന്‍ പിള്ളേര്‍ പ്രശസ്തമാക്കിയ കേരളത്തിലെ 15 സ്ഥലങ്ങള്‍ന്യൂജെന്‍ പിള്ളേര്‍ പ്രശസ്തമാക്കിയ കേരളത്തിലെ 15 സ്ഥലങ്ങള്‍

മീശപ്പുലിമലയില്‍ എത്തിച്ചേരാന്‍

മീശപ്പുലിമലയിലേക്ക് ട്രെക്ക് ചെയ്ത് വേണം എത്തിച്ചേരാന്‍. മൂന്നാറില്‍ നിന്ന് മാട്ടുപ്പെട്ടി വഴി അരുവിക്കാട് എസ്റ്റേറ്റില്‍ എത്തിച്ചേരാം. അതിന് സമീപത്തായാണ് മീശപ്പുലിമലയിലേക്കിള്ള ബേസ് ക്യാമ്പ്. മൂന്നാറില്‍ നിന്ന് 24 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്. വനംവകുപ്പാണ് ഇവിടെ ട്രെക്കിംഗ് ആക്റ്റിവിറ്റികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

  • Contact details: Kerala Forest Development Corporation, Munnar Office Ph: +91 4865 230332

മൂന്നാറിനേക്കുറിച്ച് നിങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍

മീശ‌പ്പുലിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ സ്ലൈഡുകളിലൂടെ വായിക്കാം

01. അടിസ്ഥാന വിവരങ്ങള്‍

01. അടിസ്ഥാന വിവരങ്ങള്‍

സമുദ്രനിരപ്പില്‍ ‌നിന്ന് 2,640 മീറ്റര്‍ ഉയരത്തിലായി സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമു‌ടിയാണ് മീശ‌പ്പുലിമല. ഇടുക്കി ജില്ലയിലാണ് മീശപ്പുലിമല സ്ഥിതി ചെയ്യുന്നത്. യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയില്‍ ഇടം‌പിടിച്ച സ്ഥലമാണ് ഇത്.
PC : Ajay Nandakumar

02. ഉയരത്തില്‍ രണ്ടാം സ്ഥാനം

02. ഉയരത്തില്‍ രണ്ടാം സ്ഥാനം

ആനമുടി കഴിഞ്ഞാല്‍ ഉയരത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന കേര‌ള‌ത്തിലെ കൊടുമുടിയാണ് മീശ‌‌പ്പുലിമല. ട്രെക്കിംഗിന് അനുവദിക്കുന്ന കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഇതാണ്. ആനമുടിയിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമില്ല.

03. ട്രെക്കിംഗ് പ്രിയരുടെ സ്വര്‍ഗം

03. ട്രെക്കിംഗ് പ്രിയരുടെ സ്വര്‍ഗം

ട്രെക്കിംഗ് പ്രിയരുടെ പറുദീസയാണ് മീശ‌പ്പുലിമല. കിഴക്ക് വശത്തായി ത‌മിഴ്നാട്ടിലെ സുന്ദരമായ സമതല പ്രദേശ‌ങ്ങളുടെ കാഴ്ചയും പടിഞ്ഞാറ് ഭാഗത്തായി ആരേയും വശീകരിക്കുന്ന സഹ്യാദ്രിമല നിരകളുടെ മാസ്മരഭംഗിയുമാണ് മീശ‌പ്പുലിമലയില്‍ ട്രെ‌ക്ക് ചെയ്ത് എത്തിച്ചേരുന്ന സഞ്ചാരികളെ കാ‌ത്തിരിക്കുന്നത്.
PC : Ajay Nandakumar

04. ട്രെക്കിംഗ്

04. ട്രെക്കിംഗ്

മീശപ്പുലിമലയിലേക്കുള്ള ട്രെക്കിംഗ് പോയന്റിലേക്ക് മൂന്നാറില്‍ നിന്ന് 30 കിലോമീറ്റര്‍ ആണ് ദൂരം. ഇവിടെ താമസിക്കാന്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും ലഭ്യമാണ്. 35 മുതല്‍ 40 കിലോമീറ്റര്‍ ആണ് ട്രെക്കിംഗ് ദൈര്‍ഘ്യം. ട്രെക്കിംഗ് പൂര്‍ത്തിയാക്കാന്‍ രണ്ട് ദിവസം വേണമെങ്കിലും ഒരു ദിവസം കൊണ്ട് ട്രെക്കിംഗ് പൂര്‍ത്തിയാക്കുന്നവരുമുണ്ട്. താമസിക്കാനുള്ള ടെന്റുകളും സ്ലീപ്പിംഗ് ബാഗുകളും വാടകയ്ക്ക് ലഭിക്കും. വിശദമായി

PC : Ajay Nandakumar
05. സാഹസികനാകാനു‌ള്ള അവസരം

05. സാഹസികനാകാനു‌ള്ള അവസരം

നിങ്ങളുടെയുള്ളിലെ സാഹസികനെ പുറത്തെടുക്കാനുള്ള അവസരമാണ് ‌മീശപ്പുലിമല ട്രെക്കിംഗ് നല്‍കുന്നത്. ‌‌പല സ്ഥലങ്ങളിലും ചെങ്കുത്തായ കയറ്റം കുത്തനെ കയറേണ്ടതുണ്ട്.
PC : Ajay Nandakumar

06. ജൈവ വൈവിധ്യങ്ങളുടെ പറുദീസ

06. ജൈവ വൈവിധ്യങ്ങളുടെ പറുദീസ

വിവിധ തരത്തിലുള്ള ജീവജാലങ്ങളുടെ ആവാസ കേ‌ന്ദ്രമാണ് ഈ സ്ഥലം. കാ‌ട്ടാനകള്‍ മുതല്‍ വരയാടുകള്‍ വരെയുള്ള നിരവധി ജീവജാലങ്ങളെ ഇവിടെ കാണാം.
PC : Ajay Nandakumar

07. തെന്നി നീങ്ങുന്ന മേഘങ്ങളെ ‌തൊട്ട്

07. തെന്നി നീങ്ങുന്ന മേഘങ്ങളെ ‌തൊട്ട്

മലമുകളി‌ല്‍ എത്തുമ്പോള്‍ നിങ്ങളുടെ ‌തലയ്ക്ക് മുകളിലൂടെ പഞ്ഞികെട്ടുകള്‍ പൊളെ തെന്നി നീങ്ങുന്ന പാല്‍മേഘങ്ങളെ കണുമ്പോള്‍ ലോകത്തിന്റെ നെറുകയില്‍ എത്തിയ അനുഭൂതിയായിരിക്കും നിങ്ങള്‍ക്ക്.
PC : Ajay Nandakumar

08. കൊളുക്കുമല

08. കൊളുക്കുമല

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടം സ്ഥിതി ചെയ്യുന്ന കൊളുക്കുമലയുടെ കാഴ്ചകള്‍ കാണാനുള്ള അവസരവും മീശപ്പുലിമല സന്ദര്‍ശിക്കുന്നവര്‍ക്ക് ലഭിക്കും. വിശദമായി വായിക്കാം
PC : Ajay Nandakumar

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X