Search
  • Follow NativePlanet
Share
» »കുറവിലങ്ങാട് മൂന്ന് നോമ്പ് തിരുനാള്‍

കുറവിലങ്ങാട് മൂന്ന് നോമ്പ് തിരുനാള്‍

കോട്ടയത്തിനടുത്തെ കുറവിലങ്ങാട് മാര്‍ത്ത മറിയം പള്ളിയിലെ മൂന്ന് നോമ്പ് തിരുനാളിലെ കപ്പലോട്ടം വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും കൗതുകം പകരുന്ന ഒന്നാണ്

By Maneesh

വിശ്വാസങ്ങള്‍ പലപ്പോഴും വിചിത്രവും ചിലപ്പോള്‍ സുന്ദരവുമായിരിക്കും. കോട്ടയത്തിനടുത്തെ കുറവിലങ്ങാട് മാര്‍ത്ത മറിയം പള്ളിയിലെ മൂന്ന് നോമ്പ് തിരുനാളിലെ കപ്പലോട്ടം വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും കൗതുകം പകരുന്ന ഒന്നാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഈ നാളുകളില്‍ പള്ളിയിലേക്ക് എത്തിച്ചേരുന്നത്.

മൂന്ന് നോമ്പ് തിരുനാള്‍

ഈ വര്‍ഷം ഫെബ്രുവരി 6,7,8 തീയ്യതികളിലാണ് കുറുവിലങ്ങാട് പള്ളിയില്‍ മൂന്ന് നോമ്പ് തിരുനാള്‍ ആചരിക്കുന്നത്. യോനാ പ്രവാചകന്റെ കപ്പല്‍ യാത്രയെ അനുസ്മരിച്ചാണ് ഈ തിരുനാള്‍ ആഘോഷിക്കുന്നത്. ഇത്തരത്തിലുള്ള ഒരു അപൂര്‍വ തിരുനാള്‍ കേരളത്തിലെ കുറവിലാങ്ങാട്ട് പള്ളിയില്‍ മാത്രമേ നടക്കാറുള്ളു.

കുറവിലങ്ങാട് പള്ളിയിലെ കപ്പലോട്ടം

Photo Courtesy: Sivavkm

കപ്പല്‍ പ്രദക്ഷിണം

മൂന്ന് നോമ്പ് തിരുനാളിന്റെ പ്രധാന നാളായ ഫെബ്രുവരി 7നാണ് കപ്പല്‍ പ്രദക്ഷിണം നടക്കുന്നത്. കപ്പലിന്റെ രൂപത്തില്‍ നിര്‍മ്മിച്ച രഥവമായി നഗരത്തിലൂടെ പ്രദക്ഷിണം നടത്തുന്ന ചടങ്ങാണ് ഇത്. വെള്ളത്തിലെന്നപോലെ കപ്പലിനെ ചലിപ്പിച്ചുകൊണ്ടാണ് പ്രദക്ഷിണം നടത്തുന്നത്. കപ്പല്‍ യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുന്ന് നോമ്പ്. ക്രൈസ്തവരുടെ നാവിക പാരമ്പര്യം പ്രകടമാക്കുന്നതാണ് മൂന്ന് നോമ്പ്. കടപ്പൂര്‍ നിവാസികള്‍ക്കാണ് കപ്പല്‍ എടുക്കുന്നതിനുള്ള അവകാശം. കറുത്തേടം, ചെമ്പന്‍കുളം, പുതുശ്ശേരി, അഞ്ചേരി, വലിയവീട് എന്നീ അഞ്ചു വീട്ടുകാരാണ് മൂന്നു നോമ്പ് തിരുനാളിന് കപ്പല്‍ വഹിക്കുന്നത്.

കുറവിലങ്ങാട് പള്ളിയേക്കുറിച്ച്

കേരളത്തിലെ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മര്‍ത്തമറിയം പള്ളി എ ഡി 337ല്‍ നിര്‍മ്മിക്കപ്പെട്ടതാണെന്നാണ് പറയപ്പെടുന്നത്. ഈ പള്ളി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിരവധി കഥകള്‍ പറയപ്പെടുന്നുണ്ട്. കാലികളെ മേച്ചു നടന്ന ഇടയബാലന്‍മാര്‍ക്ക് കന്യാമറിയം പ്രത്യക്ഷപ്പെട്ടുവെന്നും കാട്ടിലകപ്പെട്ടുപോയ അവര്‍ക്ക് ദാഹം മാറ്റാനായി നീരുറവ കാണിച്ചുകൊടുത്തെന്നുമാണ് ഐതീഹ്യം. എ.ഡി.345ല്‍ ക്‌നായി തോമായോടൊപ്പം കൊടുങ്ങല്ലൂരില്‍ വന്നിറങ്ങിയ ഏദേസക്കാരന്‍ മാര്‍ യൗസേപ്പ് മെത്രാനാണ് പള്ളി ആശീര്‍വദിച്ചത്.

കുറവിലങ്ങാട് പള്ളിയിലെ കപ്പലോട്ടം

Photo Courtesy: Sivavkm

കുറവിലങ്ങാടിനെക്കുറിച്ച്

കേരളത്തിലെ കോട്ടയം ജില്ലയിലാണ് കുറവിലങ്ങാട് സ്ഥിതി ചെയ്യുന്നത്. കോട്ടയം എം സി റോഡില്‍ കൂത്താട്ടുകുളത്തിനും ഏറ്റുമാനൂരിനും ഇടയിലായാണ് കുറവിലങ്ങാട് സ്ഥിതി ചെയ്യുന്നത്.

എത്തിച്ചേരാന്‍

ഏറ്റുമാനൂര്‍ ആണ് അടുത്ത റെയില്‍വെ സ്റ്റേഷന്‍. ഏറ്റുമാനൂരില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് കുറവിലങ്ങാട്. കോട്ടയത്ത് നിന്ന് 22 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കുറുവിലങ്ങാട് എത്തിച്ചേരാം. എറണാകുളം ഭാഗത്ത് നിന്നാണ് യാത്രയെങ്കില്‍ ഏറ്റുമാനൂര്‍ വഴി ഇവിടെ എത്തിച്ചേരാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X