Search
  • Follow NativePlanet
Share
» »പഴയകാലത്തിന്റെ രസികന്‍ യാത്രകള്‍

പഴയകാലത്തിന്റെ രസികന്‍ യാത്രകള്‍

By Maneesh

'യാത്ര ചെയ്യാന്‍ വാഹനങ്ങള്‍ക്ക് ചക്രങ്ങള്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കരുത്'
യാത്ര എന്നാല്‍ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് നീങ്ങുക എന്നതാണ്. കാല്‍ നടയായി യാത്ര ചെയ്ത മനുഷ്യന്‍ മൃഗങ്ങളെ മെരുക്കിയെടുത്ത് അതിന്റെ പുറത്ത് കയറി യാത്ര ആരംഭിച്ചു. പുരണാങ്ങളില്‍ പറയുന്ന ദൈവങ്ങളുടെ വാഹനങ്ങളൊക്കെ മൃഗങ്ങളാണ്. മയിലും, എലിയും, കാളയും അങ്ങനെ ദൈവങ്ങളുടെ വാഹനങ്ങളായി

ചക്രങ്ങളുടെ കണ്ടുപിടുത്തമാണ് മനുഷ്യരുടെ യാത്രകളെ സംഭവ ബഹുലമാക്കിയത്. പിന്നെ വെള്ളത്തിലൂടെ യാത്ര ചെയ്യാനും മനുഷ്യൻ പഠിച്ചു. പിന്നീടാണ് മോട്ടോറുകളുടെ വരവ്. അത് യാത്രകളുടെ വേഗത വീണ്ടും കൂട്ടി.

വേഗതയുള്ള ഈ ലോകത്ത് വേഗം കുറഞ്ഞൊന്ന് യാത്ര ചെയ്താലോ? മൃഗങ്ങളുടെ പുറത്ത് കയറിയുള്ള യാത്രകൾ മുതൽ മൃഗങ്ങൾ വലിക്കുന്ന കാളവണ്ടി, കുതിരവണ്ടി തുടങ്ങിയ വാഹനങ്ങളിൽ വരെ യാത്ര ചെയ്യാൻ ആളുകൾ ഇന്ന് ഏറെ ഇഷ്ടപ്പെടുന്നുണ്ട്. പഴയകാലത്തിലെ അത്തരം രസികൻ യാത്രകൾ നടത്താൻ പറ്റിയ ചില സ്ഥലങ്ങൾ പരിചയപ്പെടാം.

യാക്ക് സഫാരി

യാക്ക് സഫാരി

യാക്കുകളുടെ പുറത്തുകയറി സഫാരി നടത്താൻ മനസു തുടിക്കുന്നെങ്കിൽ നേരെ പൊയ്ക്കോ ലഡാക്കിലേക്ക്. ലഡാക്കിന്റെ സാംസ്കാരം മനസിലാക്കി സൗന്ദര്യം ആസ്വദിച്ച് യാക്കുകളുടെ പുറത്തുകയറിയുള്ള യാത്ര അവിസ്മരണീയമായ അനുഭവമാണ് സഞ്ചാരികൾക്ക് നൽകുന്നത്. ഹിമാലയൻ താഴ്വരയിലെ തടാകങ്ങളും, മഞ്ഞുമൂടിയ താഴ്വരകളും, കണ്ടുകൊണ്ട് ലഡാക്കിന്റെ കുന്നിൻ‌ ചെരുവിലൂടെ യാത്ര ചെയ്യാം. യാക്ക് സഫാരിയെക്കുറിച്ച് കൂടുതൽ വായിക്കാം.

Photo Courtesy: Dennis Jarvis
എലിഫന്റ് സഫാരി

എലിഫന്റ് സഫാരി

കാടിന്റെ വന്യതയറിയാൻ ആനപ്പുറത്ത് കയറി ഒരു യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നെണ്ടെങ്കിൽ ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് നാഷണൽ പാർക്കിലേക്ക് പൊയ്ക്കോളു. അനപ്പുറത്ത് ഇരുന്ന് കടുവകളേയും മറ്റു വന്യ ജീവികളേയും നോക്കി കാണുന്നതിന്റെ ത്രിൽ ഒന്ന് അനുഭവിച്ച് അറിയേണ്ടത് തന്നെയാണ്. എലിഫന്റ് സഫാരിക്ക് പേരുകേട്ട കബനിയേക്കുറിച്ച് വായിക്കാം

Photo Courtesy: Deepak
ക്യാമൽ സഫാരി

ക്യാമൽ സഫാരി

ഒട്ടകപ്പുറത്ത് കയറി മരുഭൂമിയിലൂടെ ഒരു യാത്ര ആഗ്രഹിക്കുണ്ടോ? എങ്കിൽ പോകാം രാജസ്ഥാനിലേക്ക്. രാജസ്ഥാനിലെ ജെയ്സാൽ‌മീർ ആണ് ഒട്ടക സഫാരിക്ക് പേരുകേട്ട സ്ഥലം. ഒരു ദിവസം മുതൽ ദിവസങ്ങളോളം നീളുന്ന ക്യാമൽ സഫാരികൾ വരെ ഇവിടെയുണ്ട്. യാത്രയിൽ രാജസ്ഥാന്റെ കലയും സംസ്കാരവും രുചിയുമൊക്കെ മനസിലാക്കാം. ക്യാമൽ സഫാരിയെക്കുറിച്ച് കൂടുതൽ മനസിലാക്കാം

Photo Courtesy: Pushkar Fair

കുതിര സഫാരി

കുതിര സഫാരി

രാജസ്ഥാനിൽ പോയാൽ ശേഖവതിയിലെ ചരിത്ര നഗരിയിലൂടെ കുതിര സവാരി നടത്താനും സൗകര്യം ഉണ്ട്. ഇവിടുത്തെ രൂപ് നിവാസ് കോത്തിൽ പാലസ് ആണ് ഇവിടെ കുതിരസഫാരി സംഘടിപ്പിക്കുന്നത്. ഈ പാലസിന് പുറകിലായി ഒരു വലിയ കുതിരലായം ഉണ്ട്. രാജസ്ഥാനിലേക്ക് യാത്ര പോകാം
Photo Courtesy: Biswarup Ganguly

കോവർ കഴുതയുടെ പുറത്ത് (Mule Ride)

കോവർ കഴുതയുടെ പുറത്ത് (Mule Ride)

ജമ്മുകാശ്മീരിലും ഹിമാചൽ പ്രദേശിലും കോവർ കഴുതയുടെ പുറത്തേറിയുള്ള യാത്ര സാധാരണമാണ്. അമർനാഥ് യാത്രയിലും വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനത്തിനും അവശരായ ആളുകൾ കോവർ കഴുതയുടെ സഹായം തേടാറുണ്ട്. അമർനാഥ് യാത്രയെക്കുറിച്ച് വായിക്കാം

Photo Courtesy: Biswarup Ganguly

ടങ്ക റൈഡ് (Tanga Ride)

ടങ്ക റൈഡ് (Tanga Ride)

മധ്യപ്രദേശിലും ഉത്തർപ്രദേശിലും സാധാരണയായി കാണാറുള്ള ഒരുതരം കുതിരവണ്ടിയാണ് ടങ്ക. ഹുസൈൻ ടേക്രിയുടെ ദേവലയത്താൽ പ്രശസ്തമായ മധ്യപ്രദേശിലെ ജോവറ എന്ന കൊച്ചു നഗരത്തിൽ ടങ്ക വണ്ടികളാണ് സഞ്ചാരികൾക്ക് സഹായവുമായി എത്തുന്നത്. മധ്യപ്രദേശിനെക്കുറിച്ച് വായിക്കാം

Photo Courtesy: Satdeep gill

കാള വണ്ടി യാത്ര

കാള വണ്ടി യാത്ര

ഇന്ത്യയിൽ ഏറ്റവും പ്രശസ്തമായ വാഹനമാണ് കാളവണ്ടി. നാടിന്റെ പുരോഗതി ഇല്ലായ്മയെ സൂചിപ്പിക്കാൻ കാളവണ്ടി യുഗം എന്ന പ്രയോഗം സാധാരണമാണ്. ഛത്തീസ്ഗഡിൽ ചെന്നാൽ ഇപ്പോഴും കാളവണ്ടിയിൽ യാത്ര ചെയ്യാം. ഛത്തീസ്ഗഡിനെക്കുറിച്ച് വായിക്കാം

Photo Courtesy: KALX999

അലഹബാദിലെ സൈക്കിൾ റിക്ഷ

അലഹബാദിലെ സൈക്കിൾ റിക്ഷ

സൈക്കിൾ റിക്ഷ അലഹബാദിന്റെ പ്രിയ വാഹനമാണ്. അലഹബാദിൽ എത്തിയാൽ പ്രധാന യാത്ര വാഹനം സൈക്കിൾ റിക്ഷകൾ തന്നെയാണ്. അലഹബാദിലൂടെ യാത്ര ചെയ്യാം
Photo Courtesy: Marcin Białek

കൽക്കട്ടയിലെ കൈവണ്ടികൾ

കൽക്കട്ടയിലെ കൈവണ്ടികൾ

പി കേശവദേവിന്റെ ഓടയിൽ നിന്ന് എന്ന നോവലിലെ പ്രധാന കഥാപാത്രം ഒരു റിക്ഷാക്കാരനായിരുന്നു. റിക്ഷ എന്നാൽ കൈവണ്ടി. കൽക്കട്ടയിൽ ചെന്നാൽ ഇപ്പോഴും കൈവണ്ടികൾ കാണാം. കൽക്കട്ടയുടെ തെരുവിലൂടെ കൈവണ്ടിയിൽ യാത്ര ചെയ്യുന്നത് മറക്കാനാവത്ത ഒന്നായിരിക്കും. കൽക്കട്ടയുടെ വിശേഷങ്ങൾ അറിയാം

Photo Courtesy: Ranveig
ഗുജറാത്തിലെ ഛക്കഡ വണ്ടികൾ

ഗുജറാത്തിലെ ഛക്കഡ വണ്ടികൾ

മോട്ടോർ സൈക്കിളിന്റെ മു‌ൻഭാഗമുള്ള ഒരു തരം മുച്ചക്ര വാഹനമാണ് ഛക്കഡ വണ്ടികൾ. ഗുജറാത്തിലും രാജസ്ഥാന്റെ തെക്കൻ ഭാഗങ്ങളിലുമാണ് ഇത്തരം വണ്ടികൾ ധാരാളമായി കാണാറുള്ളത്. ഗുജറാത്തിലെ അത്ഭുതങ്ങൾ കണ്ടറിയാം
Photo Courtesy: UrvishJ

കൊറാക്കിൾ റൈഡ്

കൊറാക്കിൾ റൈഡ്

വട്ടത്തോണിയിൽ പുഴയിലൂടെ തുഴഞ്ഞുപോകുന്നതിനേയാണ് കൊറാക്കിൾ റൈഡ് എന്ന് പറയുന്നത്. കർണാടക, തമിഴനാട് സംസ്ഥാനങ്ങളിലാണ് കൊറാക്കിൾ റൈഡ് കൂടുതലായുള്ളത്. കർണാടകയിലെ ഭീമേശ്വരിയും തമിഴ്നാട്ടിലെ ഹൊഗനക്കലും കൊറാക്കിൾ റൈഡിന് പേരുകേട്ട സ്ഥലങ്ങളാണ്. ഭീമേശ്വരിയിലെ കാഴ്ചകൾ കാണാം

Photo Courtesy: Gnissah
ശ്രീനഗറിലെ ശിഖാര

ശ്രീനഗറിലെ ശിഖാര

ജമ്മുകശ്മീരിലെ പരമ്പാരാഗത ഹൗസ് ബോട്ടാണ് ശിഖാര. ശ്രീനഗറിലെ ദാൽ തടാകത്തിലൂടെയാണ് ശിഖാര യാത്ര ചെയ്യുന്നത്. ശിഖാര യാത്രയ്ക്ക് പ്രശസ്തമായ ദാ‌ൽ തടാകത്തെക്കുറിച്ച് വായിക്കാം

Photo Courtesy: Basharat Shah

നമ്മുടെ ഹൗസ് ബോട്ട്

നമ്മുടെ ഹൗസ് ബോട്ട്

നമ്മുടെ പഴയകെട്ടുവള്ളമാണ് ഇപ്പോൾ കായലുകളിൽ ഹൗസ് ബോട്ടായി വിദേശികളെ ആകർഷിപ്പിക്കുന്നത്. ആലപ്പുഴയും കുമരകവുമാണ് ഹൗസ്ബോട്ടുകൾക്ക് പേരുകേട്ട ഇടങ്ങൾ. ഹൗസ്ബോട്ട് യാത്രയെക്കുറിച്ച് വായിക്കാം

Photo Courtesy: Wouter Hagens

കൂകിപ്പായും തീവണ്ടി

കൂകിപ്പായും തീവണ്ടി

ഇന്ത്യയുടെ സൗന്ദര്യം നുകരൻ ട്രെയിൻ യാത്രയാണ് ഏറ്റവും മികച്ചത്. അതിൽ തന്നെ കൊങ്കൺ വഴിയുള്ള യാത്ര സഞ്ചാരികളെ ശരിക്കും ത്രില്ലടിപ്പിക്കും. ഊട്ടിയിലേയും, മതേരനിലേയും, ഷിംലയിലേയും, ഡാർജിലിംഗിലേയും മൗണ്ടേൻ ട്രെയിനുകളും യാത്രക്കാരെ രസിപ്പിക്കുന്നത് തന്നെയാണ്. ഊട്ടിയിലെ ട്രെയിൻ യാത്രയെക്കുറിച്ച് വായിക്കാം

Photo Courtesy: Aranya449

കാരവാൻ

കാരവാൻ

ഒട്ടകത്തിന്റെ പുറത്താണ് കാരവാൻ ഒരുക്കാറുള്ളത്. ഗുജറാത്തിലാണ് ഇത്തരം കാരവാനുകൾ കാണാൻ കഴിയുക. ഇത്തരത്തിൽ നിങ്ങൾക്ക് അറിയാവുന്ന യാത്രകളെക്കുറിച്ച് താഴെ കമന്റ് ചെയ്യാൻ മറക്കരുതേ

Photo Courtesy: Rukn950

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X