Search
  • Follow NativePlanet
Share
» »ബാംഗ്ലൂരിലെ കമിതാക്കള്‍ക്ക് ഹൃദയം കൈമാറാ‌ന്‍ 10 സ്ഥലങ്ങള്‍

ബാംഗ്ലൂരിലെ കമിതാക്കള്‍ക്ക് ഹൃദയം കൈമാറാ‌ന്‍ 10 സ്ഥലങ്ങള്‍

By Maneesh

ബാംഗ്ലൂരിലെ കമിതാക്കള്‍ക്ക് ഒരുമിച്ചിരിക്കാനും ‌സംസാരിക്കാനും ഹൃദയം കൈമാറാനും പറ്റിയ സ്ഥലങ്ങള്‍ മാളുകളും റെസ്റ്റോറെന്റുകളും സിനിമാ തിയേറ്ററുകളും മാത്രമാണെന്ന് ക‌രുതുന്ന പലരും ഉണ്ടാകും. എന്നാല്‍ പ്രകൃതി സൗന്ദര്യം ആ‌സ്വദി‌ച്ചുകൊണ്ട് നിങ്ങള്‍ക്ക് ഹൃദയം കൈമാറാന്‍ പറ്റിയ നിരവധി സ്ഥലങ്ങള്‍ ബാംഗ്ലൂരില്‍ ഉണ്ട്.

കമിതാക്കള്‍ ഒന്നിച്ചിരുന്നാല്‍ ആരും കണ്ണുരുട്ടാത്ത ബാംഗ്ലൂരിലെ 10 പൊതുസ്ഥലങ്ങള്‍ പരിചയപ്പെടാം.

01. ഹെബ്ബാള്‍ തടാകം

01. ഹെബ്ബാള്‍ തടാകം

ഹെബ്ബാള്‍ തടാകം ബാംഗ്ലൂരിന്റെ വടക്ക് വശത്തായാണ് ഹെബ്ബാള്‍ തടാകം സ്ഥിതി ചെയ്യുന്നത്. നാഷണല്‍ ഹൈവെ 7ല്‍ ബെല്ലാരി റോഡും ഔട്ടര്‍ റിംഗ് റോഡും വന്ന് ചേരുന്ന ഇടത്താണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂര്‍ നഗര സ്ഥപകനായ കേംപെ ഗൗഡ സ്ഥാപച്ച മൂന്ന് തടാകങ്ങളില്‍ ഒന്നാണ് ഇത്. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയായാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Shyamal

02. നന്ദി ഹില്‍സ്

02. നന്ദി ഹില്‍സ്

ബാംഗ്ലൂര്‍ നഗരത്തില്‍ നിന്ന് 61 കിലോമീറ്റര്‍ അകലെയായാണ് നന്ദി ഹില്‍സ് സ്ഥിതി ചെയ്യുന്നത്. ചിക്കബല്ലാപൂര്‍ ജില്ലയിലെ ഈ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഏറെ അകലമില്ല. വിശദമായി വായിക്കാം

Photo Courtesy: Rameshng
03. ലുംബിനി ഗാര്‍ഡന്‍സ്

03. ലുംബിനി ഗാര്‍ഡന്‍സ്

ബോട്ടിങ് ഉള്‍പ്പെടെയുള്ള വിനോദങ്ങള്‍ക്ക് സൗകര്യമുള്ള ഏറെ ആള്‍ത്തിരക്കുള്ള സ്ഥലമാണ് ലുംബിനി ഗാര്‍ഡന്‍സ്. ഔട്ടര്‍ റിംഗ് റോഡില്‍ ഹെബ്ബാള്‍ കെംപാപുരയിലാണ് ലുംബിനി ഗാര്‍ഡന്‍സ്. 1.5 കിലോമീറ്റര്‍ നീളമുള്ള പാര്‍ക്ക് നാഗവാര തടാകക്കരയിലാണ്. പാര്‍ക്കില്‍ 25 ഉയരത്തിലൊരു ബുദ്ധ പ്രതിമയുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Rameshng
04. തോട്ടിക്കല്ലു വെള്ളച്ചാട്ടം

04. തോട്ടിക്കല്ലു വെള്ളച്ചാട്ടം

ബാംഗ്ലൂര്‍ - കനകപുര റോഡില്‍ നിന്ന് അ‌ല്‍പ്പം അകലെയായാണ് ഈ വെള്ളച്ചാട്ടം ‌സ്ഥിതി ചെയ്യുന്നത്. ടി കെ ഫാള്‍സ് എന്നാണ് ഈ വെള്ളച്ചാട്ടം അറിയപ്പെടുന്നത്. സ്വര്‍ണ്ണമുഖി വെള്ളച്ചാട്ടം എന്നും ഈ വെള്ളച്ചാട്ടം അറിയപ്പെടുന്നുണ്ട്. ബാംഗ്ലൂരില്‍ നിന്ന് 25 കിലോമീറ്റര്‍ ആണ് ഇവിടേയ്ക്കുള്ള ദൂരം
Photo Courtesy: Manjukirans at English Wikipedia

05. ലാ‌ല്‍‌ബാഗ്

05. ലാ‌ല്‍‌ബാഗ്

നഗരത്തിന്റെ തെക്കുഭാഗത്തായിട്ടാണ് ഈ ബൊട്ടാണിക്കല്‍ ഗാര്‍ഡനുള്ളത്. ലാല്‍ ബാഗ് എന്ന വാക്കിനര്‍ത്ഥം ചുവന്ന പൂന്തോട്ടമെന്നാണ്. ബാംഗ്ലൂര്‍ ഭരിച്ചിരുന്ന സുല്‍ത്താന്‍ ഹൈദര്‍ അലിയാണ് ഇത്തരമൊരു പൂന്തോട്ടം പണിയാന്‍ മുന്‍കയ്യെടുത്തത്. വിശദമായി വായിക്കാം

Photo Courtesy: Muhammad Mahdi Karim
06. ബന്നേറുഗട്ട നാഷണല്‍ പാര്‍ക്ക്

06. ബന്നേറുഗട്ട നാഷണല്‍ പാര്‍ക്ക്

ബന്നാര്‍ഗട്ട പാര്‍ക്ക് എന്ന പേരില്‍ പ്രശസ്തമാണ് ബന്നേറുഗട്ട നാഷണല്‍ പാര്‍ക്ക്. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്ന് 43 കിലോമീറ്റര്‍ അകലെയായാണ് ഈ ‌പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. വിശദ‌മായി വായിക്കാം

Photo Courtesy: Muhammad Mahdi Karim
07. കബ്ബണ്‍ പാര്‍ക്ക്

07. കബ്ബണ്‍ പാര്‍ക്ക്

നഗരത്തിലെ ഭരണസിരാകേന്ദ്രമാണ് കബ്ബണ്‍ പാര്‍ക്കിന്റെ പരിസരം. 1870ലാണ് വിശാലമായ ഈ പാര്‍ക്ക് നിര്‍മ്മിച്ചത്. എം ജി റോഡില്‍ നിന്നും കസ്തൂര്‍ബാ റോഡില്‍ നിന്നും എളുപ്പത്തില്‍ ഇവിടെയെത്താം. 1979ലെ പ്രിസര്‍വേഷന്‍ ആക്ടിനു കീഴിലാണ് ഈ പാര്‍ക്ക്. തുടക്കത്തില്‍ നൂറേക്കറായിരുന്നു പാര്‍ക്കിന്റെ വിസ്തൃതി. ഇപ്പോഴിത് 300 ഏക്കറോളമുണ്ട്. വിശദമായി വായിക്കാം

Photo Courtesy: WestCoastMusketeer
08. അള്‍സൂര്‍ തടാകം

08. അള്‍സൂര്‍ തടാകം

നഗരത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്തായി എം ജി റോഡിന് അരികിലായിട്ടാണ് അള്‍സൂര്‍ തടാകം. ബാംഗ്ലൂര്‍ നഗരത്തിന്റെ പിതാവായ കെംപെഗൗഡയാണ് അള്‍സൂര്‍ തടാകം നിര്‍മ്മിച്ചത്. 1.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട് തടാകത്തിന്. വിശദമായി വായിക്കാം

Photo Courtesy: Swaminathan
09. സാങ്കി ടാങ്ക്

09. സാങ്കി ടാങ്ക്

ബാംഗ്ലൂര്‍ നഗരത്തിന് കിഴക്ക് വശത്തായി, മല്ലേശ്വരത്തിനും സദാശിവ നഗറിനും ഇടയിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഏകദേശം 37 ഏക്കറോളം വിസ്തൃതിയുണ്ടാകും ഈ തടാകത്തിന്. Photo Courtesy: Jobin Bosco

10. മുത്യാല മടവു

10. മുത്യാല മടവു

ബാംഗ്ലൂരില്‍ നിന്ന് 43 കിലോമീറ്റര്‍ അകലെയാണ് മുത്യാല മടവു സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരില്‍ നിന്ന് ഹോസൂര്‍ റോഡിലൂടെ സഞ്ചരിച്ച് ഇലക്ട്രോണിക് സിറ്റി കഴിഞ്ഞ് ചന്ദ്രാപുരയില്‍ നിന്ന് അനേക്കല്‍ വഴി ഇവിടെ എത്തിച്ചേരാനാവും. സുന്ദരമായ ചെറിയ ഒരു വെള്ളച്ചാട്ടമാണ് മുത്യാല മടവു. പേള്‍ വാലിയെന്നും ഇത് അറിയപ്പെടുന്നു. മഴക്കാലത്താണ്, പ്രത്യേകിച്ച് ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള സമയമാണ് ഇവിടെ സന്ദര്‍ശിക്കാന്‍ നല്ലത്.
Photo Courtesy: Arun Katiyar

Read more about: bangalore romantic places
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X