Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ ഏറ്റവും സുന്ദരവും അപകടകരവുമായ ചു‌രങ്ങള്‍

ഇന്ത്യയിലെ ഏറ്റവും സുന്ദരവും അപകടകരവുമായ ചു‌രങ്ങള്‍

By Maneesh

യാത്രകളുടെ വിസ്മയങ്ങള്‍ ഒറ്റയാത്രയില്‍ തീരുന്നില്ല. ഓരോ യാത്രകളും സഞ്ചാരികള്‍ക്ക് നല്‍കുന്നത് മറക്കാനാവാത്ത അനുഭവങ്ങളാണ്. വിസ്മയകരമായി യാത്ര ചെയ്യാന്‍ പറ്റിയ ചില ചുരങ്ങള്‍ നമുക്ക് പരിചയപ്പെടാം. സമുദ്രനിരപ്പില്‍ നിന്ന് നാലായിരത്തോളം മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കിടിലന്‍ റോഡുകളിലൂടെ യാത്ര ചെയ്യുക എന്നത് ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത അനുഭവമായിരിക്കും.

ഇന്ത്യയിലെ പ്രധാനപ്പെട്ട ദേശീയപാതകള്‍ പരിചയപ്പെടാംഇന്ത്യയിലെ പ്രധാനപ്പെട്ട ദേശീയപാതകള്‍ പരിചയപ്പെടാം

മെയ് മാസം മുതലാണ് ഭൂരിഭാഗം ഹിമാലയന്‍ റോഡുകളും സഞ്ചാര യോഗ്യമാകുന്നത്. അതിനാല്‍ യാത്ര ഈ മെയ്മാസം തന്നെ ആരംഭിക്കാം. വാഹനങ്ങള്‍ ഓടിച്ച് പോകാവുന്ന ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാതയും ഹിമാലയത്തില്‍ തന്നെയാണ്. ഹിമാലയത്തിലെ സുന്ദരമായ ചുരങ്ങളിലൂടെ ത്രില്ലടിച്ച് നമുക്ക് യാത്ര ചെയ്യാം.

ബൊറാസു പാസ്

ബൊറാസു പാസ്

ഹിമാലയൻ മലനിരകളിൽ ടിബറ്റിനോട് ചേർന്ന് ഉത്തരാഖണ്ഡിന്റേയും ഹിമാചൽ പ്രദേശിന്റേയും അതിർത്തിയിലാണ് ഈ ചുരം സ്ഥിതി ചെയ്യുന്നത്. ഹർകീ ഡൂണിൽ നിന്ന് കിന്നൗറിലേക്കുള്ള വാണിജ്യ പാതയായിരുന്നു മുൻപ് ഈ പാത.
Photo Courtesy: Shuva 1986

ബാരാ ലാച ലാ

ബാരാ ലാച ലാ

ജമ്മുകാശ്മീരിലെ ലാഡാക്ക് മുതൽ ഹിമാചൽ പ്രദേശിലെ ലാഹൗൾ വരെ നീണ്ടുകിടക്കുന്നതാണ് ഈ പാത. പ്രശസ്തമായ ലേഹ് - മണാലി ഹൈവയോട് ചേർന്നാണ് ഈ പാത സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Rajani3737

ചങ് ലാ

ചങ് ലാ

ലാഡാക്കിലെ ഒരു ചുരമാണ് ചങ് ലാ. സമുദ്രനിരപ്പിൽ നിന്ന് 5,360 മീറ്റർ ഉയരത്തിലാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്. ലോകത്തിൽ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗതാഗത യോഗ്യമായ റോഡുകളിൽ മൂന്നാം സ്ഥാനമാണ് ഈ റോഡിന്.

Photo Courtesy: Anirvan Shukla

കിഴക്കൻ ചുരം

കിഴക്കൻ ചുരം

ലേഹിൽ നിന്ന് പാങോങ് തടാകം വരെയാണ് ഈ ചുരം നീളുന്നത്. ചങ് ലാ എന്ന വാക്കിന്റെ അർത്ഥം കിഴക്കോട്ടുള്ള ചുരം എന്നാണ്.
Photo Courtesy: SlartibErtfass der bertige

ടീ പോയിന്റ്

ടീ പോയിന്റ്

ചങ് ലായിലെ ഒരു ടി പോയിന്റ്. സൗജന്യമായിട്ടാണ് യാത്രക്കാർക്ക് ഇവിടെ ചായ വിതരണം ചെയ്യുന്നത്.

Photo Courtesy: Herzi Pinki

ഫോടു ലാ

ഫോടു ലാ

ഹിമാലയത്തിലെ സാസ്കർ മേഖലയിലെ ഒരു ചുരമാണ് ഇത്. ശ്രീനഗർ - ലേഹ് ഹൈവേയിലാണ് ഈ ചുരം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Mormegil241

ഗോയിചു ലാ

ഗോയിചു ലാ

സിക്കിമിലാണ് ഈ ചുരം സ്ഥിതി ചെയ്യുന്നത്. ഈ ചുരത്തിലൂടെ യാത്ര ചെയ്യുമ്പോൾ കാഞ്ചജംഗ കൊടുമുടി കാണാം.

Photo Courtesy: Carsten.nebel

ഖാർദോങ് ലാ

ഖാർദോങ് ലാ

ലോകത്തിലേ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റോഡാണ് ലഡാക്കിലെ ഖാർദുങ് ചുരം. ജമ്മുകാശ്മീരിലാണ് ഈ ചുരം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: vaidyanathan

വഴിയിലായി

വഴിയിലായി

നടുവൊടിഞ്ഞ് വഴിയിൽ കിടക്കുന്ന ലോറി. ഖാർദോങ് ലായിലെ കാഴ്ച

Photo Courtesy: Michael Day

പട്ടാ‌ള വണ്ടി

പട്ടാ‌ള വണ്ടി

ഖാർദോങ് ലായിൽ മിലിട്ടറി വാഹനത്തിന് മുൻപിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഒരു മിലിട്ടറിക്കാരാൻ.

Photo Courtesy: Pipimaru

ചായകുടി

ചായകുടി

ഖാർദോങ് ലായിൽ ഒരു ടീ ഷോപ്പിന് മുന്നിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ

Photo Courtesy: Michael Day

നാതുല പാസ്

നാതുല പാസ്

ഹിമാലയത്തിലെ പ്രധാനപ്പെട്ട ഒരു ചുരമാണ് നാതുല ചുരം. സിക്കിമിൽ നിന്ന് ടിബറ്റിലേക്ക് പോകുന്ന വഴിയിലാണ് ഈ ചുരം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 4,310 മീറ്റർ ഉയരത്തിലാണ് ഈ ചുരം സ്ഥിതി ചെയ്യുന്നത്. പുരാതന കാലത്തെ സിൽക്ക് റൂട്ടിന്റെ ഭാഗമായിരുന്നു ഈ ചുരം

Photo Courtesy: Mfield.

ഒളിച്ചിരിക്കുന്ന അപകടങ്ങൾ

ഒളിച്ചിരിക്കുന്ന അപകടങ്ങൾ

നാതുല ചുരത്തിലെ ഒരു അപകട മേഖല. വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത ഇവിടെ കൂടുതലാണ്.

Photo Courtesy: PP Yoonus

വിദൂരദൃശ്യം

വിദൂരദൃശ്യം

നാതുല ചുരത്തിന്റെ ഒരു വിദൂര ദൃശ്യം

Photo Courtesy: Giridhar Appaji Nag Y

റോതാംഗ് പാസ്

റോതാംഗ് പാസ്

ജീപ്പോടിക്കാന്‍ സാധിക്കുന്ന ലോകത്തെ ഏറ്റവും ഉയരം കൂടിയ റോഡ് എന്നതാണ് റോതാംഗ് പാസിന്റെ ഏറ്റവും വലിയ ആകര്‍ഷണം. മൗണ്ടന്‍ ബൈക്കിംഗിനും സ്‌കീയിംഗിനും പേരുകേട്ട മനാലിയിലെ ഒരുപ്രധാന കേന്ദ്രമാണിത്. മണാലിയില്‍ നിന്നും 51 കിലോമീറ്റര്‍ ദൂരത്താണിത്.
Photo Courtesy: Aman Gupta

കുളു -സ്പിതി

കുളു -സ്പിതി

കുള്ളുവിനെ ലാഹൗല്‍, സ്പിതി എന്നിവയുമായി ബന്ധിപ്പിക്കുന്ന പാതയാണിത്. സമദ്രനിരപ്പില്‍ നിന്നും 4111 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ പാത ഹിമാലയന്‍ മലനിരകളുടെ അത്ഭുതകരമായ കാഴ്ചകള്‍ക്ക് പ്രശസ്തമാണ്.
Photo Courtesy: Woudloper

മെയ് മാസം പോകാം

മെയ് മാസം പോകാം

മെയ് മാസത്തില്‍ ഈ പാത സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുകയും സെപ്റ്റംബറില്‍ അടയ്ക്കുകയും ചെയ്യും. മഞ്ഞുവീഴ്ച മൂലം സെപ്റ്റംബറിനുശേഷം ഈ പാത സഞ്ചാരയോഗ്യമായിരിക്കില്ല.
Photo Courtesy: Anthony Maw

പെർമിഷൻ

പെർമിഷൻ

ഇന്ത്യന്‍ സേനയില്‍ നിന്നും മുന്‍കൂര്‍ അനുവാദം വാങ്ങിയ ശേഷം മാത്രമേ വിനോദസഞ്ചാരികള്‍ക്ക് ഇവിടം സന്ദര്‍ശിക്കാന്‍ സാധിക്കൂ.

Photo Courtesy: Anthony Maw

കുതിരകൾ

കുതിരകൾ

റോതാംഗ് ചുരത്തിലൂടെ നീങ്ങുന്ന കുതിരകൾ

Photo Courtesy: TheWanderer

സഞ്ചാരികൾ

സഞ്ചാരികൾ

റോതാംഗ് ചുരം സന്ദർശിക്കാൻ എത്തിയ സഞ്ചാരികളുടെ വാഹനങ്ങൾ

Photo Courtesy: Goodboy2009

അല്പം വിശ്രമം

അല്പം വിശ്രമം

റോതാംഗ് ചുരത്തിലെ വിശ്രമ കേന്ദ്രങ്ങൾ.
Photo Courtesy: Anthony Maw

സാച്ച് പാസ്

സാച്ച് പാസ്

ഹിമാചൽപ്രദേശിലെ ചാമ്പ ജില്ലയിലാണ് ഈ ചുരം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 4420 മീറ്റർ ഉയരത്തിലാണ് ഈ ചുരം സ്ഥിതി ചെയ്യുന്നത്. ചാമ്പയിൽ നിന്ന് 127 കിലോമീറ്റർ അകലെയായാണ് ഈ ചുരം.

Photo Courtesy: Anshulzmania

മഞ്ഞുവേലികൾ

മഞ്ഞുവേലികൾ

സാച്ച് പാസിൽ വീണ് കിടക്കുന്ന മഞ്ഞിന്റെ കട്ടകൾ
Photo Courtesy: Anshuzsnowy7

മഞ്ഞ്‌വഴി

മഞ്ഞ്‌വഴി

മഞ്ഞ്‌വീണ് കിടക്കുന്ന സാച്ച് പാസ് ചുരം
Photo Courtesy: Anshuzsnowy7

താഗ്‌ലാങ് ലാ

താഗ്‌ലാങ് ലാ

സമുദ്രനിരപ്പിൽ നിന്ന് 5,328 മീറ്റർ ഉയരത്തിലായാണ് ഈ ചുരം സ്ഥിതി ചെയ്യുന്നത്. ജമ്മുകാശ്മീരിലെ ലഡാക്ക് പ്രവിശ്യയിലാണ് ഈ ചുരം.

Photo Courtesy: Deeptrivia

ടാക്ക്ലിംഗ് ലാ

ടാക്ക്ലിംഗ് ലാ

പരാംഗ് ലായ്ക്ക് സമാന്തരമായിട്ട് സ്ഥിതി ചെയ്യുന്ന ഒരു ട്രെക്കിംഗ് റൂട്ട് ആണ് ടാക്ക്ലിംഗ് ലാ. ലാഡാക്കിനും സ്പിതിക്കും ഇടയിലാണ് ഈ ട്രെക്ക് റൂട്ട്.

Photo Courtesy: Shuva 1986

ടാക്ക്ലിംഗ് ലാ

ടാക്ക്ലിംഗ് ലാ

ടാക്ക്ലിംഗ് ലാ ചുരത്തിലെ ഒരു കാഴ്ച
Photo Courtesy: Shuva 1986

സോജി ലാ

സോജി ലാ

ഹിമാലയത്തിൽ ശ്രീനഗറിനും ലേഹിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു ചുരമാണ് സോജി ലാ. ദേശീയ പാത 1 ഡിയുടെ ഭാഗമാണ് ഈ പാത.
Photo Courtesy: Bastique

വാഹനങ്ങൾ

വാഹനങ്ങൾ

സോജി ലാ ചുരത്തിലൂടെ യാത്ര ചെയ്യുന്ന വാഹനങ്ങൾ

Photo Courtesy: Anwaraj

സ്നോ കട്ടിംഗ്

സ്നോ കട്ടിംഗ്

മഞ്ഞ് കട്ടകൾ വീണുണ്ടായ ഗതാഗത തടസം നീക്കുന്ന സ്നോ കട്ടിംഗ് മെഷിൻ
Photo Courtesy: Bastique

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X