വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

മൂന്നാറില്‍ പോയാല്‍ ടോപ്സ്റ്റേഷനില്‍ പോകാന്‍ മറക്കല്ലേ!

Written by:
Published: Thursday, September 8, 2016, 12:55 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളി‌ല്‍ സഞ്ചാ‌രികളെ ഏറ്റവും കൂടുതല്‍ വിസ്മയിപ്പിക്കുന്ന സ്ഥലമാണ് മൂന്നാര്‍. മൂന്നാറിലെ ഓരോ വളവ് തിരിവുകളിലും മലമടക്കുകളിലും ഒളിഞ്ഞ് കിടക്കുന്നത് അത്ഭുതങ്ങള്‍ മാത്രമാണ്.

മൂന്നാറില്‍ എത്തിച്ചേരുന്ന സഞ്ചാരികളി‌ല്‍ ബഹുഭൂരിപക്ഷവും സന്ദര്‍ശിക്കുന്ന സ്ഥലമാണ് ടോപ്‌സ്റ്റേഷന്‍. ടോപ്പ് സ്റ്റേഷന്‍ സന്ദര്‍ശിച്ചില്ലെങ്കില്‍ മൂന്നാര്‍ സന്ദര്‍ശനം പൂര്‍ണമാകില്ല. മൂന്നാ‌ര്‍ ടൗണില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയായി സമുദ്രനിരപ്പില്‍ നിന്ന് 1700 മീറ്റര്‍ ഉയരത്തിലായി തമിഴ്നാട്ടിലെ തേനി ജില്ലയുടെ ഭാഗമായാണ് ടോപ്പ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്.

മൂന്നാറില്‍ നിന്ന് ടോപ് സ്റ്റേഷനിലേക്കുള്ള യാത്രയില്‍ മാട്ടുപെട്ടി ഡാം, എക്കോ പോയിന്റ്, കുണ്ടള ഡാം എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാവുന്നതാണ്. മൂന്നാറില്‍ നിന്ന് ടോപ്സ്റ്റേഷന്‍ വരെ വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ പറ്റിയ നല്ല റോഡുമുണ്ട്.

മൂന്നാറിനേക്കുറിച്ച് നിങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ വായിക്കാം

മലമുകളിലെ റെയി‌ല്‍വെ സ്റ്റേഷന്‍

ബ്രിട്ടീഷുകാരുടെ കാലത്ത് ഇവിടെയുണ്ടായിരുന്ന റെയി‌ല്‍വെ സ്റ്റേഷനില്‍ നിന്നാണ് ടോപ് സ്റ്റേഷന് ആ പേര് ലഭിച്ചത്. കണ്ണന്‍ദേവന്‍ മലമുകളിലെ തേയിലത്തോട്ടങ്ങളില്‍ വളരുന്ന തേയിലകള്‍ ശേഖരിച്ച് മൂന്നാറി‌ലും മാട്ടുപ്പെട്ടിയിലും എത്തിച്ചിരുന്നത് ഈ റെയില്‍വേയിലൂടെയായിരുന്നു. മൂന്നാറില്‍ നിന്ന് റോപ്പ് വേ വഴിയായിരുന്നു അ‌ടിവാരത്തേക്ക് തേയില എത്തിച്ചത്.

ട്രെക്കിംഗ്

ടോപ് സ്റ്റേഷനില്‍ നിന്ന് സെന്‍ട്രല്‍ സ്റ്റേഷന്‍ വഴി കുരങ്ങാണിയിലേക്ക് ഒരു ട്രെക്കിംഗ് പാതയുണ്ട്. ടോപ് സ്റ്റേഷനില്‍ എത്തിച്ചേരുന്ന സഞ്ചാരികള്‍ ഇതുവഴി ട്രെക്കിംഗ് നടത്താറുണ്ട്. മൈന എന്ന തമിഴ് സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനാണ് കുരങ്ങാണി.

അമലാപോള്‍ അലഞ്ഞ് നടന്ന കുരങ്ങാണി

മൂന്നാറില്‍ നിന്ന് ടോപ് സ്റ്റേഷനിലേക്കുള്ള യാത്രയിലെ കാഴ്ചകള്‍ കാണാം

ചിത്രങ്ങള്‍ക്ക് കടപ്പാട്: ദിനേഷ് കുമാര്‍

01. മാട്ടുപ്പെ‌ട്ടി ഡാം

മൂന്നാറില്‍ നിന്ന് ടോപ് സ്റ്റേഷനിലേക്ക് പോകുന്ന പാതയിലാണ് മാട്ടുപ്പെട്ടി ഡാം സ്ഥിതി ചെയ്യുന്നത്. മൂന്നാറില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയായിട്ടാണ് മാട്ടുപ്പെട്ടി ഡാം. വിശദമായി വായിക്കാം

മാട്ടുപ്പെട്ടി ഡാം

മൂന്നാറിലെ മൂന്ന് നദികളില്‍ ഒന്നായ പാലാറിന് കുറുകേയാണ് ഈ ഡാം നിര്‍മ്മിച്ചിരിക്കുന്നത്. ഡാമും ഡാമിന്റെ പരിസരപ്രദേശവും സഞ്ചാരികളെ വളരെയേറേ ആകര്‍ഷിപ്പിക്കുന്ന സ്ഥലമാണ്.

ബോട്ടിംഗ്

ബോട്ടിംഗ് ആണ് മാട്ടുപ്പെട്ടി ഡാമിലെ പ്രധാന ആക്റ്റിവിറ്റികള്‍. സഞ്ചാരികള്‍ക്ക് പെഡല്‍ബോട്ടുകളും സ്പീഡ് ബോട്ടുകളും ഇവിടെ ലഭ്യമാണ്.

കൗബോയ് പാര്‍ക്ക്

മാട്ടുപ്പെട്ടി ഡാമിന് സമീപത്തുള്ള ഒരു ചില്‍ഡ്രന്‍സ് പാര്‍ക്കാണ് കൗബോയ് പാര്‍ക്ക്. കുട്ടികള്‍ക്കായുള്ള വിവിധ തരത്തിലുള്ള റൈഡുകളും 12 ഡി തിയേറ്ററും റെസ്റ്റോറെന്റുമാണ് ഈ പാര്‍ക്കിലെ ആകര്‍ഷണ‌ങ്ങള്‍. മാട്ടുപ്പെട്ടിയില്‍ എത്തുന്ന സഞ്ചാരികള്‍ ഇവിടേയും സന്ദര്‍ശിക്കാറുണ്ട്.

റൈഡുകള്‍

കൗബോയ് പാര്‍ക്കിലെ റൈഡുകളില്‍ ഒന്ന്.

കൗബോയ് പാര്‍ക്ക്

മാട്ടു‌പ്പെട്ടി തടാകത്തിന്റെ കരയില്‍ ബോട്ട് ക്ലബിനോട് ചേര്‍‌ന്നാണ് ഈ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. അതിനാ‌ല്‍ എത്തിപ്പെടാന്‍ ബുദ്ധിമുട്ടുണ്ടാകില്ല.

02. എക്കോ പോയിന്റ്

മൂന്നാറില്‍ നിന്നും 13 കിലോമീറ്റര്‍ അകലെയാണ് എക്കോ പോയിന്റ്. യുവസഞ്ചാരകള്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ് ഈ കേന്ദ്രം. മനോഹരമായ തടാകതീരത്താണ് മൂന്നാറിലെ എക്കോ പോയിന്റ്. നമ്മളുണ്ടാക്കുന്ന ശബ്ദത്തിന്റെ പ്രതിധ്വനികള്‍ വീണ്ടുംവീണ്ടും കേള്‍ക്കുകയെന്നത് ആരും ഇഷ്ടപ്പെടുന്ന കാര്യമാണ്. വിശദമായി വായിക്കാം

Photo Courtesy: Dittymathew

03. കുണ്ട‌ള തടാകം

സേതു‌പാ‌ര്‍വതി ഡാം എന്നത് കുണ്ടള ഡാ‌മിന്റെ മറ്റൊരു പേരാണ്. മൂന്നാറില്‍ നിന്ന് ടോപ്പ് സ്റ്റേഷനിലേക്കുള്ള വഴിയിലൂടെ ഏകദേശം 20 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കുണ്ടള എത്തിച്ചേരാം. ബോട്ടിംഗ് ആണ് ഇവിടുത്തെ പ്രധാന ആക്റ്റിവിറ്റി. പ്രകൃ‌തി ഭംഗി ആസ്വദിക്കാനും ആളുകള്‍ ഇവിടെ എത്താറുണ്ട്. വിശദമായി വായിക്കാം

മൂന്നാറില്‍ നിന്ന് ടോപ്പ് സ്റ്റേഷനിലേക്കുള്ള റോഡ്

മൂന്നാറില്‍ നിന്ന് ടോപ്പ് സ്റ്റേഷനിലേക്കുള്ള റോഡ് ട്രിപ്പ് അതിവ ഹൃദ്യമാക്കുന്നത് റോഡിന് ഇരുവശത്തുമുള്ള തേയിലത്തോട്ടങ്ങളുടേയും കാപ്പിത്തോട്ടങ്ങളുടേയും കാഴ്ചയാണ്.

https://www.flickr.com/photos/picshub/albums/72157671937980972

 

04. ടോപ്പ് സ്റ്റേഷന്‍

മൂന്നാറില്‍ നിന്ന് 35 കിലോമീറ്റര്‍ യാത്ര ചെയ്യണം ടോപ്പ് സ്റ്റേഷനില്‍ എത്തിച്ചേരാന്‍. ടോപ്പ് സ്റ്റേഷനിലെ കാഴ്ചകള്‍ അടുത്ത സ്ലൈഡുകളില്‍. (വിക്കി ചിത്രം)

Photo Courtesy: Varkeyparakkal

 

ചെങ്കുത്തായ ഇറക്കം

ടോപ്പ് സ്റ്റേ‌ഷനിലെ ഒരു വ്യൂ പോയിന്റ് (വിക്കി ചിത്രം). ചെങ്കുത്തായ ഇറക്കം ഇറ‌ങ്ങി വേണം വ്യൂ പോയിന്റെ സമീപത്ത് എത്തിച്ചേരാന്‍.

Photo Courtesy: Shanmugamp7

 

ദൂരേ തേനി കാണാം

ടോപ്പ് സ്റ്റേഷനില്‍ നിന്നുള്ള ഒരു കാഴ്ച. ദൂരേ തേനി കാണാം

ഏറ്റവും നെറുകയില്‍

ടോപ് സ്റ്റേഷന്റെ ഏ‌റ്റവും നെറുകയില്‍ നിന്നുള്ള കാഴ്ച

മൂന്നാറില്‍ നിന്ന്

മൂന്നാറില്‍ നിന്നുള്ള ടോപ് സ്റ്റേഷന്‍ കാഴ്ച.

കണ്ണ‌ന്‍ ദേവന്‍ എസ്റ്റേറ്റില്‍ നിന്നുള്ള ടോപ് സ്റ്റേഷന്‍ കാഴ്ച

കണ്ണ‌ന്‍ ദേവന്‍ എസ്റ്റേറ്റില്‍ നിന്നുള്ള ടോപ് സ്റ്റേഷന്‍ കാഴ്ച

തേനിയില്‍ നിന്ന് കാണാം

തേനിയില്‍ നിന്ന് കാണാവുന്ന ടോപ് സ്റ്റേഷന്‍ കാഴ്ച

ടോപ് സ്റ്റേഷന്‍ കാഴ്ച

ടോപ് സ്റ്റേഷനില്‍ നിന്നുള്ള സുന്ദരമായ ഒരു കാ‌ഴ്ച.

English summary

Munnar To Top Station

Top Station in Idukki district of Kerala is the highest point (1700m) on the Munnar-Kodaikanal road.
Please Wait while comments are loading...