Search
  • Follow NativePlanet
Share
» »തേക്കടിയിൽ നിന്ന് മു‌രിക്കാടി വ്യൂപോയിന്റിലേക്ക്

തേക്കടിയിൽ നിന്ന് മു‌രിക്കാടി വ്യൂപോയിന്റിലേക്ക്

തേക്കടിയിൽ എത്തിച്ചേ‌രുന്ന സഞ്ചാരികൾ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ‌സ്ഥലങ്ങളിൽ ഒന്നാണ് മുരിക്കാടി വ്യൂപോയിന്റ്

By Maneesh

വ്യൂപോയിന്റുകൾ ഇല്ലാത്ത ഹിൽസ്റ്റേഷനുകൾ തീർ‌ച്ചയായും വിരസ‌മായ കാഴ്ചാനുഭവങ്ങളായിരിക്കും സഞ്ചാരികൾക്ക് സമ്മാനിക്കുക. തേക്കടിയിൽ സന്ദർശിക്കുന്നവർക്ക് സുന്ദരമായ വിദൂരദൃശ്യങ്ങൾ ആസ്വദിക്കാൻ കഴിയുന്ന ഒരു വ്യൂ പോയിന്റ് ആണ് മുരിക്കാടി.

തേക്കടിയിൽ നിന്ന് ചെല്ലാർകോവിലിലേക്ക്

മു‌രിക്കാടി വ്യൂപോയിന്റിലേക്ക്

Photo Courtesy: keralatourism.org

തേക്കടിയിൽ എത്തിച്ചേ‌രുന്ന സഞ്ചാരികൾ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ‌സ്ഥലങ്ങളിൽ ഒന്നാണ് മുരിക്കാടി വ്യൂപോയിന്റ്. തേക്കടിയിൽ നിന്ന് 5 കിലോമീറ്റർ അകലെയായാണ് മുരിക്കാടി സ്ഥിതി ചെയ്യുന്നത്. ഏ‌ലത്തോട്ടങ്ങളുടേയും കാ‌പ്പിത്തോട്ടങ്ങളുടേ‌യും സുന്ദരമായ കാഴ്ചയാണ് മുരിക്കാടി വ്യൂ‌പോയിന്റിലേക്ക് സഞ്ചാരികളെ ആകർ‌ഷിപ്പിക്കുന്നത്.

തേക്കടിയിൽ നിന്ന് മുരിക്കാടിയിലേക്ക് എത്തി‌ച്ചേരുന്ന സഞ്ചാരികളെ വരവേൽക്കുന്നത് കാപ്പിത്തോട്ടങ്ങളുടേയും ഏലത്തോട്ടങ്ങളുടേയും സുഗന്ധമാണ്. മുരിക്കാടി വ്യൂ പോയിന്റിൽ എത്തിക്കഴിഞ്ഞാൽ നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത തേ‌ക്കടിയായിരിക്കും നിങ്ങൾക്ക് കൺമുന്നിൽ കാണാൻ കഴിയുക.

മു‌രിക്കാടി വ്യൂപോയിന്റിലേക്ക്

Photo Courtesy: naeem mayet

മുരിക്കാടിയിലേക്കുള്ള യാത്ര അതിരാവിലെയാണങ്കിൽ വഴി‌യോരങ്ങളിലെ ചായക്കടകളിൽ നിന്ന് ഒരു ‌‌ഗ്ലാസ് ചായ കുടിച്ച് വിദൂരങ്ങളിലെ മലനിരകളിൽ കോടമഞ്ഞ് മൂടുന്നത് കണ്ട് നിൽ‌ക്കുമ്പോൾ നിങ്ങൾ ചാർ‌ളിയിലെ ദുൽഖർ സൽമാനാണോയെന്ന് നിങ്ങൾക്ക് തോന്നിപ്പോകും.

തേക്കടിയേക്കുറിച്ച്

ഇടുക്കി ജില്ലയിലെ കുമളിക്ക് സമീപമുള്ള ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് തേക്കടി. പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ഒരു ഭാഗമായ തേക്കടി ഇന്ത്യയിലെ തന്നെ പേരുകേട്ട വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. കുമളിയില്‍ നിന്ന് 4 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ തേക്കടിയില്‍ എത്തിച്ചേരാം. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 114 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

മു‌രിക്കാടി വ്യൂപോയിന്റിലേക്ക്

Photo Courtesy: naeem mayet

പെരിയാര്‍ വന്യജീവി സങ്കേതവും പെരിയാര്‍ തടാകവുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. പെരിയാര്‍ തടാകത്തിലൂടെ ബോട്ട് യാത്ര ചെയ്താല്‍ വന്യജീവി സങ്കേതത്തിലെ മൃഗങ്ങളെ കാണാന്‍ കഴിയും. ബോട്ട് സവാരി കൂടാതെ ബാംബൂ റാഫ്റ്റിംഗിനും ഇവിടെ സൗകര്യമുണ്ട്.

ഇന്ത്യയിലെ തന്നെ മികച്ച ഇക്കോ ടൂറിസം മേഖലയായ ഇവിടെ ഇത് കൂടാതെ മറ്റു നിരവധി ആക്റ്റിവിറ്റികളും ഉണ്ട്. നാച്വറല്‍ വോക്കിംഗ്, ഗ്രീന്‍ വോക്കിംഗ്, ക്ലൗഡ് വോക്കിംഗ് എന്നിവയാണ് ഇവയില്‍ ചില ആക്റ്റിവിറ്റികള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X