Search
  • Follow NativePlanet
Share
» »ആസാമിലെത്തിയാല്‍ ആസാമിയാവാന്‍

ആസാമിലെത്തിയാല്‍ ആസാമിയാവാന്‍

നിരന്നു നില്‍ക്കുന്ന തേയിലത്തോട്ടങ്ങളും പട്ടുനൂലുകള്‍ നിര്‍മ്മിക്കുന്ന സ്ഥലങ്ങളും ഉള്ള, ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തിന്റെ നാടാണ് ആസാം

By Elizabath

നിരന്നു നില്‍ക്കുന്ന തേയിലത്തോട്ടങ്ങളും പട്ടുനൂലുകള്‍ നിര്‍മ്മിക്കുന്ന സ്ഥലങ്ങളും ഉള്ള, ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തിന്റെ നാടാണ് ആസാം. ലോകത്തിലെറ്റവുമധികം കാണ്ടാമൃഗങ്ങള്‍ കാണപ്പെടുന്ന ആസാം രണ്ടുരാജ്യങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ്. ഇന്ത്യയ്ക്കും ഭൂട്ടാനും ഇടയിലുള്ള ഇവിടെ എത്തിയാല്‍ എന്തൊക്കെ കാണണമെന്നത് ഓരോ സഞ്ചാരിയേയും കുഴയ്ക്കുന്ന കാര്യമാണ്. പ്രകൃതിഭംഗി കൊണ്ട് അനുഗ്രഹീതമായ ഇവിടം അവധിക്കാലം ചിലവഴിക്കാന്‍ പറ്റിയ ഒരിടംകൂടിയാണ്. ഒരിക്കല്‍ ഇവിടെ എത്തിയാല്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട കുറച്ച് സ്ഥലങ്ങളുണ്ട്.

അസാമിലെ അതിശയ നാടുകള്‍!അസാമിലെ അതിശയ നാടുകള്‍!

കിഴക്കിന്റെ സ്വിറ്റ്‌സര്‍ലന്റ് അഥവാ ഹഫ്‌ളോങ്

കിഴക്കിന്റെ സ്വിറ്റ്‌സര്‍ലന്റ് അഥവാ ഹഫ്‌ളോങ്

ആസാമിന്റെ തലസ്ഥാനമായ ഗുവാഹത്തിയില്‍ നിന്നും 310 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഹഫ്‌ളോങ് അറിയപ്പെടുന്നതു തന്നെ കിഴക്കിന്റെ സ്വിറ്റ്‌സര്‍ലന്റ് എന്നാണ്. പുല്‍മേടുകളും മലഞ്ചെരിവുകളും താഴ്‌വരകളും പര്‍വ്വതങ്ങളും ഒക്കെയുള്ള ഇവിടം പ്രകൃതിസ്‌നേഹികളുടെ സ്വര്‍ഗ്ഗമാണ്.
ഹഫ്‌ളോങ് ലേക്ക്, മെയ്‌ബോങ്, ബൊറെയ്ല്‍ റേഞ്ച് തുടങ്ങിയ സ്ഥലങ്ങള്‍ ഹഫ്‌ളോങില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളാണ്.

PC:PhBasumata

 കാസിരംഗ ദേശീയോദ്യാനത്തിലെ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗം

കാസിരംഗ ദേശീയോദ്യാനത്തിലെ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗം

ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങള്‍ അതിന്റെ സ്വാഭാവീകമാമായ പരിസ്ഥിതിയില്‍ കാണപ്പെടുന്ന കാസിരംഗ ദേശീയോദ്യാനം ആസാമിലെ പ്രത്യേകതകള്‍ നിറഞ്ഞ സ്ഥലങ്ങളിലൊന്നാണ്. ലോക പൈതൃക ഇടമായി പ്രഖ്യാപിക്കപ്പെട്ട ഇവിടെയാണ് ഏറ്റവുമധികം ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളെ കാണാന്‍ സാധിക്കുന്നതും.
ഇവിടെ കയറാതെ ആസാം സന്ദര്‍ശനം പൂര്‍ത്തിയാകില്ല എന്നാണ് പറയപ്പെടുന്നത്.

കണ്ടാമൃഗങ്ങളുടെ പറുദീസയിലേക്ക് യാത്ര പോകാംകണ്ടാമൃഗങ്ങളുടെ പറുദീസയിലേക്ക് യാത്ര പോകാം

PC: Neha iitb

ജോര്‍ഹട്ടിലെ ചായമഹോത്സവം

ജോര്‍ഹട്ടിലെ ചായമഹോത്സവം

ലോകത്തിലെങ്ങും അറിയപ്പെടുന്നതാണ് ആസാമിലെ ചായയുടെ വിശേഷങ്ങള്‍. ആസാമിന്റെ ആകാശക്കാഴ്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നതും തേയിലയുടെ പച്ചപ്പാണ്.
ജേര്‍ഹട്ട് എന്ന സ്ഥലത്ത് നവംബര്‍ മുതല്‍ ജനുവരി വരെയുള്ള സമയങ്ങളില്‍ ആഘോഷിക്കുന്ന ചായമഹോത്സവം ഏറെ പ്രശസ്തമാണ്. സംഗീതത്തിനും സാസ്‌കാരിക പരിപാടികള്‍ക്കുമൊപ്പം ആഘോഷിക്കുന്ന ഈ ഉത്സവം അവിടുത്തെ പ്രധാനപ്പെട്ട ഒന്നുതന്നെയാണ്. ചായ മാത്രമല്ല, ആസാമിന്റെ തനത് രുചികളും ഇവിടെ എത്തിയാല്‍ അറിയാന്‍ സാധിക്കും.

ഉയരം കൂടുമ്പോള്‍ രുചിയും കൂടുന്ന ചായകുടിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ഉയരം കൂടുമ്പോള്‍ രുചിയും കൂടുന്ന ചായകുടിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍

PC: Bidyut Gogoi

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ നദീദ്വീപ് കാണാം

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ നദീദ്വീപ് കാണാം

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ നദീദ്വീപായ മജോലി അസമില്‍ ബ്രഹ്മപുത്ര നദിയിലാണ് സ്ഥിതി ചെയ്യുന്നത്. വിശുദ്ധനദിയില്‍ മാലിന്യമേതുമില്ലാതെ ഒഴുകുന്ന മജോലി തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്. പ്രകൃതിഭംഗിയും കാാലവസ്ഥയും ഒരുപോലെ മനോഹരമായ ഇവിടം പക്ഷി നിരീക്ഷണത്തിനു പറ്റിയ സ്ഥലമാണ്.

PC :Dhrubazaan Photography

 ബ്രഹ്മപുത്ര നദിയിലൂടെയുള്ള കറക്കം

ബ്രഹ്മപുത്ര നദിയിലൂടെയുള്ള കറക്കം

ആസാമിലെത്തി മറ്റെന്തു മറന്നാലും ഒരിക്കലും വിട്ടുപോകാന്‍ പാടില്ലാത്തതാണ് വിശുദ്ധനദിയായ ബ്രഹ്മപുത്രയിലൂടെയുള്ള യാത്ര.
ആസാമിന്റെ ഏറ്റവും സുന്ദരമായ പ്രദേശങ്ങള്‍ കാമാനുള്ള ഒന്നായിരിക്കും ഈ യാത്ര. തവാങ്, ഗുവാഹത്തി,തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്താനും നദിയിലൂടെയുള്ള യാത്ര സഹായിക്കും.

നദിക്ക് നടുവിലായി ഇത്രയും വലിയ ഒരു ദ്വീപ് ലോകത്ത് വേറെയില്ലനദിക്ക് നടുവിലായി ഇത്രയും വലിയ ഒരു ദ്വീപ് ലോകത്ത് വേറെയില്ല

PC: Hasan Iqbal

ബിഹു ഫെസ്റ്റിവല്‍

ബിഹു ഫെസ്റ്റിവല്‍

മലയാളികള്‍ വിഷു ആഘോഷിക്കുന്നതു പോലെ അസാമുകാരുടെ ആഘോഷമാണ് ബിഹു എന്നറിയപ്പെടുന്നത്. വര്‍ഷത്തില്‍ മൂന്നുതവണ ആഘോഷിക്കുന്ന ഇത് തങ്ങള്‍ക്ക് ലഭിച്ച വിളവിനു നന്ദിയായിട്ടാണ് ആഘോഷിക്കപ്പെടുന്നത്. ഇതില്‍ പ്രധാനപ്പെട്ടതാണ് ബിഹു ഡാന്‍സ് എന്നറിയപ്പെടുന്ന ഇനം. അസാമിന്റെ സംസ്‌കാരവും ഐക്യവും വെളിപ്പെടുത്തുന്നതാണ് ഇത്തരം ആഘോഷങ്ങള്‍.

PC: Subharnab Majumdar

നമേരി ദേശീയോദ്യാനത്തിലൂടെയുള്ള റിവര്‍ റാഫ്റ്റിങ്

നമേരി ദേശീയോദ്യാനത്തിലൂടെയുള്ള റിവര്‍ റാഫ്റ്റിങ്

കനത്ത കാടുകളും മുളകളും നിറഞ്ഞ നമേരി ദേശീയോദ്യാനം കാടിനെ പ്രണയിക്കുന്നവര്‍ തീര്‍ച്ചയായും പോയിരിക്കേണ്ട ഒരിടമാണ്. ഇതിനുള്ളിലൂടെ ഒഴുകുന്ന ജില ബൊരാലി നദിയില്‍ നടക്കുന്ന റിവര്‍ റാഫ്റ്റിങ് ഒരു സംഭവം തന്നെയാണ്. ഇവിടുത്തെ ഈ സാഹസിക വിനോദത്തില്‍ പങ്കെടുക്കാന്‍ നിരവധി സഞ്ചാരികളാണ് എത്തുന്നത്.

PC:Balaji Photography

കാമാഖ്യാ ക്ഷേത്രം

കാമാഖ്യാ ക്ഷേത്രം

51 ശ്കതിപീഠങ്ങളില്‍ ഒന്നായ കാമാഖ്യാ ക്ഷേത്രം വിശ്വാസങ്ങളുടെ കാര്യത്തിലും ആചാരങ്ങളുടെ കാര്യത്തിലും ഏരെ വ്യത്യസ്തത പുലര്‍ത്തുന്ന ഒന്നാണ്. ഹിന്ദു വിശ്വാസികളുടെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണിത്.

യോനി പ്രതിഷ്ഠയും ആര്‍‌ത്തവകാലത്തെ ആഘോഷവുംയോനി പ്രതിഷ്ഠയും ആര്‍‌ത്തവകാലത്തെ ആഘോഷവും

PC:Kunal Dalui

 ആസാമിന്റെ രുചികളറിയാം

ആസാമിന്റെ രുചികളറിയാം

ഒരു മലമ്പ്രദേശമായതിനാല്‍ തന്നെ അതിന്റെ രീതികളോട് യോജിക്കുന്ന തരത്തിലുള്ളതാണ് ഇവിടുത്തെ രുചികള്‍. ഉണക്കിയതും പുളിപ്പിച്ചതുമായ ഭക്ഷണങ്ങളാണ് ഇവിടെ പ്രധാനം. അപ്പപ്പോള്‍ എടുക്കുന്ന പച്ചക്കറികളും മത്സ്യങ്ങളും ഇവരുടെ പാചകത്തിന്റെ ഭാഗമാണ്.

PC: Alpha

ഹാജോയിലേക്കൊരു തീര്‍ഥാടനം

ഹാജോയിലേക്കൊരു തീര്‍ഥാടനം

മൂന്നു മതവിഭാഗങ്ങല്‍ ഒരുപോലെ പവിത്രമായി കാണുന്ന സ്ഥലമാണ് അസാമിലെ ഹാജോ. ഹിന്ദുക്കളും മുസ്ലീം മത വിശ്വാസികളും ബുദ്ധവിശ്വാസികളുമെത്തുന്ന ഇവിടെ ബ്രഹ്മപുത്ര നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്.
ഹയാഗ്രിവ മഹാദേവ ക്ഷേത്രം, ഹാജോ പൊവ മെക്ക, മദന്‍ കാംദേവ് ക്ഷേത്രം എന്നവയാണ് ഇവിടുത്തെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങള്‍.

PC: Angel Lahoz

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X